പിപീലികാ ചുംബതി ചന്ദ്രബിംബം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അസജ്ജനം സജ്ജനസംഗിസംഗാത്
കരോതി ദുസ്സാദ്ധ്യമപീഹ സാദ്ധ്യം
പുഷ്പാശ്രയാച്ഛംഭുശിരോധിരൂഢാ
പിപീലികാ ചുംബതി ചന്ദ്രബിംബം

അസജ്ജനം - സജ്ജനം അല്ലാത്തവർ സജ്ജന-സംഗി-സംഗാത് - സജ്ജനങ്ങളുടെ കൂട്ടുകാരുടെ കൂട്ടുകൊണ്ട് ദുസ്സാദ്ധ്യം അപി - ചെയ്യാൻ ബുദ്ധിമുട്ടായ കാര്യങ്ങൾ പോലും സാദ്ധ്യം കരോതി - സാദ്ധ്യമാക്കുന്നു പുഷ്പ-ആശ്രയാത് -പുഷ്പത്തിനെ ആശ്രയിച്ചിട്ട് ശംഭു-ശിരഃ- ശിവൻ്റെ ശിരസ്സിൽ അധിരൂഢാ - കയറിയ പിപീലികാ -ഉറുമ്പ് ചന്ദ്രബിംബം -ചന്ദ്രബിംബത്തെ ചുംബതി - ചുംബിക്കുന്നു

അതായത് ഉറുമ്പ് ശിവൻ തലയി ചൂടാനെടുത്ത പുഷ്പ്പത്തിൽ കയറിക്കൂടി ആ ശിരസ്സിലെത്തി ചന്ദ്രശേഖരൻ ചൂടിയ ചന്ദ്രക്കലയെ ചുംബിച്ചു എന്ന് കവി ഭാവനയിൽ വിരിഞ്ഞു!