പാഹി മാം ദേവദേവാ പാവനരൂപാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പാഹിമാം ദേവ ദേവാ
പാവനരൂപാ

മോഹവാരിധിതന്നിൽ കേവലം വലയുന്ന
ദേഹികൾക്കൊരു രക്ഷാനൗകയോ പരമേശാ

ക്ഷാമ സങ്കടം നീക്കി പ്രാണികൾക്കനുവേലം
ക്ഷേമജീവിതം നൽകും പ്രേമഹർമ്മ്യമേ ദേവാ

നിത്യജീവനെനുള്ളിൽ സത്യമായ് ഉളവാക്കാൻ
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തോരു നാഥാ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

YouTube-ൽ ഈ കീർത്ത്നത്തിന്റെ വീഡിയോ വേർഷൻ