പാപികളിൻ രക്ഷകൻ താൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പാപികളിൻ രക്ഷകൻ താൻ
ഇവൻ പാദം വണങ്ങിടു നീ - ഓ

പാപശാപം തീർപ്പാൻ പാരിൽ ജനിച്ചൊരു
ദേവസുതനാകുമേശു നായകനിവനറിക

ദിവ്യ ബലികൾക്കൊരവ്യാജ ശക്തിയായ്‌
ഭവ്യമായിരുന്ന നിത്യ ഹവ്യ വസ്തുവായതിവൻ

ക്രൂശിൽ മരിച്ചതാൽ നാശം ഒഴിച്ചു തൻ
ആശയം തെളിഞ്ഞുടൻ പ്രത്യാശയിൻ വഴി തുറന്നാൻ

"https://ml.wikisource.org/w/index.php?title=പാപികളിൻ_രക്ഷകൻ_താൻ&oldid=29029" എന്ന താളിൽനിന്ന് ശേഖരിച്ചത്