പാദം വന്നിക്കുന്നേൻ തിരുകൃപ
യമുനാ കല്ല്യാണി- രൂപകതാളം
പല്ലവി
പാദം വന്ദിക്കുന്നേൻ- തിരുകൃപ പാപിക്കു ധനമേ!
ചരണങ്ങൾ
1.പാരിതിൽ തിരുവേദം അരുളി ഭരിക്കും അത്ഭുതനെ!
ദൈവസുതനേ! കൃപാകരനേ!
ക്രിസ്തോ! തിരു-........................... പാദം.
2.വാക്കിനുള്ളടങ്ങാത്തമഹത്വ വലിയ രാജാവേ
ശക്തിമാനേ! ദയവാനേ!
ക്രിസ്തോ! തിരു-........................... പാദം.
3.മാനുഷ്യർക്കുയിർ നൽകിയ
രക്ഷകാ! നയശീലാ!
മനുവേല! അനുകുലാ!
ക്രിസ്തോ! തിരു-........................... പാദം.
4.പാപം നീക്കി ശുദ്ധാവിയാൽ
ഉപ-ദേശിക്കുന്നോനേ!
പുണ്യവാനേ! ഗുണവാനേ!
ക്രിസ്തോ! തിരു-........................... പാദം.
5.പാദത്തിൽ പണിഞ്ഞോരെ നിത്യവും
പാലിക്കുന്നോനേ!
സത്യവാനേ! നിത്യവാനേ!
ക്രിസ്തോ! തിരു-........................... പാദം.