Jump to content

പാദം വന്ദനമെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പാദം വന്ദനമെ

രചന:മോശവത്സലശാസ്ത്രികൾ

യമുനാ കല്ല്യാണി- രൂപകതാളം

പല്ലവി

പാദം വന്ദനമെ - തിരുകൃപ
പാപിക്കു ധനമേ!

ചരണങ്ങൾ

1
പാരിതിൽ തിരുവേദം
അരുളി ഭരിക്കും അത്ഭുതനേ!
ദൈവസുതനേ! കൃപാകരനേ!
ക്രിസ്തോ! തിരു- (പാദം)

2
വാക്കിനുള്ളടങ്ങാത്ത
മഹത്വ വലിയ രാജാവേ!
ശക്തിമാനെ! ദയവാനേ!
ക്രിസ്തോ! തിരു- (പാദം)

3
മനുഷർക്കുയിർ നൽകിയ
രക്ഷകാ! നയശീലാ!
മനുവേലാ! അനുകൂലാ!
ക്രിസ്തോ! തിരു- (പാദം)

4
പാപം നീക്കി ശുദ്ധാവിയാൽ
ഉപദേശിക്കുന്നോനേ!
പുണ്യവാനേ! ഗുണവാനേ!
ക്രിസ്തോ! തിരു- (പാദം)

5
പാദത്തിൽ പണിഞ്ഞോരെ
നിത്യവും പാലിക്കുന്നോനേ!
സത്യവാനേ! നിത്യവാനേ!
ക്രിസ്തോ! തിരു- (പാദം)

"https://ml.wikisource.org/w/index.php?title=പാദം_വന്ദനമെ&oldid=218781" എന്ന താളിൽനിന്ന് ശേഖരിച്ചത്