പാടുവിൻ സഹജരെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പാടുവിൻ സഹജരെ

രചന:എം.ഇ. ചെറിയാൻ

പല്ലവി

പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്
തേടുവിൻ പുതിയ സംഗീതങ്ങളെ

ചരണങ്ങൾ

പാടുവിൻ പൊൻ വീണകളെടുത്തു സം-
ഗീതങ്ങൾ തുടങ്ങീടുവിൻ
പാരിലില്ലിതുപോലൊരു രക്ഷകൻ
പാപികൾക്കാശ്രയമായ്;- പാടുവിൻ…

ദേശം ദേശമായ് തേജസ്സിൻ സുവിശേഷ-
കാഹളം മുഴക്കിടുവിൻ
യേശുരാജൻ ജയിക്കട്ടെ, യെരിഹോ
മതിലുകൾ വീണിടട്ടെ;- പാടുവിൻ…

ഓമനപ്പുതുപുലരിയിൽ നാമിനി-
ചേരും തൻ സന്നിദ്ധിയിൽ
കോമാളമാം തിരുമുഖകാന്തിയിൽ
തീരും സന്താപമെല്ലാം.;- പാടുവിൻ…

ഈ ദൈവം ഇന്നുമെന്നേക്കും
നമ്മുടെ ദൈവമല്ലോ
ജീവകാലം മുഴുവനുമവൻ നമ്മെ
നൽവഴിയിൽ നടത്തും;- പാടുവിൻ…

"https://ml.wikisource.org/w/index.php?title=പാടുവിൻ_സഹജരെ&oldid=211681" എന്ന താളിൽനിന്ന് ശേഖരിച്ചത്