പലായദ്ധ്വം പലായദ്ധ്വം
ശ്ലോകം
[തിരുത്തുക]പലായദ്ധ്വം പലായദ്ധ്വം
രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ
ഹ്യായാത്യുദ്ദണ്ഡകേസരീ
കവി: ഉദ്ദണ്ഡശാസ്ത്രികൾ
വൃത്തം: അനുഷ്ടുപ്പു്
വിവരണം
[തിരുത്തുക]കോഴിക്കോട്ടു (മാനവിക്രമൻ) ശക്തൻതമ്പുരാന്റെ കാലത്ത് തളി ക്ഷേത്രത്തിൽ വെച്ച് ആണ്ടിലൊരിക്കൽ വേദശാസ്ത്രപുരാണതത്വജ്ഞന്മാറ്രായ മഹാബ്രാഹ്മണന്മാരുടെ ഒരു യോഗം നടക്കാറുണ്ടായിരുന്നു. ഈ യോഗത്തിൽ വേദശാസ്ത്രാദികളെക്കുറിച്ച് വിജ്ഞർ തമ്മിൽ വാദവും തർക്കവും നടത്തി ജയിക്കുന്നവർക്ക് രാജാവിന്റെ വക പണക്കിഴി സമ്മാനങ്ങളും പതിവുണ്ടായിരുന്നു.ഈ വാദമത്സരങ്ങളിലും സമ്മാനങ്ങളിലും ആകൃഷ്ടരായി പരദേശത്തുനിന്നുപോലും കീർത്തികേട്ട പണ്ഡിതശിരോമണികൾ എത്തിച്ചേരാറുണ്ടായിരുന്നത്രേ.അങ്ങനെ തെലുങ്കുനാട്ടിൽ നിന്നും അക്കാലത്തെ പ്രശസ്തനും വാഗീശനും, എങ്കിലും ഒട്ടൊരു ഗർവ്വിഷ്ഠനുമായ ഉദ്ദണ്ഡശാസ്ത്രികൾ തളിയിൽ എത്തിച്ചേർന്നത് ഈ ശ്ലോകം ചൊല്ലിക്കൊണ്ടായിരുന്നുവത്രേ.
(ഐതിഹ്യമാല - കാക്കശ്ശേരി ഭട്ടതിരി)
അർത്ഥം
[തിരുത്തുക]पलायध्वं! पलायध्वं! रे रे दुष्कविकुंजराः॥ वेदान्तवनसन्चारी ह्यायात्युद्दण्डकेसरी॥
"അല്ലയോ അല്ലയോ ദുഷ്കവികളാകുന്ന ആനകളേ, നിങ്ങൾ ഓടിക്കൊൾവിൻ, ഓടിക്കൊൾവിൻ! വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന 'ഉദ്ദണ്ഡൻ' എന്നു പേരു കേട്ട സിംഹം ഇതാ, ഈ വഴി വരുന്നുണ്ട്!"