പരിശുദ്ധ ഖുർആൻ/അസ്വർ‍

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അസ്വർ

വിശുദ്ധ ഖുർആനിലെ വളരേ പ്രധാനപെട്ട ഒരു അദ്ധ്യയമാണ് അൽ അസ്വർ ഈ അധ്യായം ഖുർആന്റെ അകെ സാരം ഉൾകൊള്ളുന്നത് കൊണ്ടു തന്നെ ഇമാം ശാഫി(റ) വിലയിരുത്തി: ഈയൊരധ്യായം മാത്രമേ അല്ലാഹു ഖുർആനായി ഇറക്കിയിരുന്നുള്ളുവെങ്കിൽ തന്നെ മനുഷ്യർക്ക് ശാശ്വത വിജയം നേടാൻ ഇതുതന്നെ പര്യാപ്തമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. രണ്ട് ആളുകൾ പരസ്പരം കണ്ടുമുട്ടിയാൽ അവർ പിരിയുന്നതിനുമുമ്പ് അവർ കൈകൾ പിടിച് ഈ സൂറത് പാരായണം ചെയ്യുന്നത് സ്വഹാബികൾക്കിടയിൽ പതിവായിരുന്നു.വിശ്വസിച്ചവരും സൽകർമ്മം പ്രവർത്തിച്ചവരും സത്യംകൊണ്ട് പരസ്പരം ഉപദേശിച്ചവരും ക്ഷമകൊണ്ട് പരസ്പരം ഉപദേശിച്ചവരും ഒഴികെ എല്ലാവരും നഷ്ടത്തിലാണ്"'എന്നതാണ് ഈ അദ്ധ്യായത്തിന്റെ ആകെ സാരം

തർജമ

103-1: കാലം തന്നെയാണ് സത്യം

103-2: തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു

103-3: വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും,സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവർ ഒഴികെ

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/അസ്വർ‍&oldid=153114" എന്ന താളിൽനിന്ന് ശേഖരിച്ചത്