Jump to content

പരമേശ പരിപാഹി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പരമേശ പരിപാഹി ഗിരിജാപതേ ശംഭോ
പരിപാവന ചരിത ത്രിപുരാന്തക ( 2 )
ജഗദീശ്വര നിൻ രൂപമതിമോഹനം ശംഭോ
ജഗദ്ധാതി പധ്യസാരമതിമോഹനം ( പരമേശ ..)

തലയിലുണ്ടൊരുദേവി ശശിദേവനും ശംഭോ
കുലദൈവ ഗണമല്ലോ ഗളഭൂഷണം.
പരിചരിക്കും പാർവതി പരിസേവിത ശംഭോ
പുരഹര ഭവതീയ പദവിപാരം ( പരമേശ ..)

ഗണപതി ഗുണമേകും വരദൈവതം ശംഭോ
അനുജനാം കാർത്തികേയൻ ആർത്തിനാശനൻ
ശബരിഗിരീശ്വരനാം മണികണ്ഡനും ശംഭോ
ഭവതീയ ജാതരല്ലേ ഭുവനേശ്വര ( പരമേശ ..)

നടനകല പ്രവീണ നിടിലേക്ഷണ ശംഭോ
ചുടലയിൽ നടമാടും ഭൂതേശ്വരാ
കഴലിണ തൊഴുതീടും അടിയനെ നീ ശംഭോ
അഴലൊഴിച്ചു പാലിക്ക പരമേശ്വരാ ( പരമേശ ..)

                - നീലംപേരൂർ കുട്ടപ്പപണിക്കർ

"https://ml.wikisource.org/w/index.php?title=പരമേശ_പരിപാഹി&oldid=55827" എന്ന താളിൽനിന്ന് ശേഖരിച്ചത്