പരപരമേശാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

          പല്ലവി
         പരപരമേശ വരമരുളീശാ
         നീയത്രെയെൻ രക്ഷാസ്ഥാനം
1.നിന്നെക്കാണും ജനങ്ങൾക്കു പിന്നെദുഃഖമൊന്നുമില്ല

2.നിന്റെ എല്ലാ നടത്തിപ്പും എന്റെ ഭാഗ്യനിറവല്ലോ

3.ആദിയിങ്കൽ കൈപ്പാകിലും അന്ത്യമോ മധുരമത്രേ

4.കാർമേഘത്തിന്നുള്ളിലും ഞാൻ മിന്നും സൂര്യശോഭ കാണും

5.സന്ധ്യയിങ്കൽ വിലാപവും സന്തോഷമുഷസിങ്കലും

6.നിന്നോടൊന്നിച്ചുള്ള വാസം എന്റെ കണ്ണീർ തുടച്ചീടും

7.നിന്റെ മുഖശോഭമൂലം എന്റെ ദുഃഖം തീർന്നുപോകും.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=പരപരമേശാ&oldid=29024" എന്ന താളിൽനിന്ന് ശേഖരിച്ചത്