Jump to content

പദ്യരത്നം (ആദ്യകാലസാഹിത്യകൃതികൾ)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പദ്യരത്നം ( ആദ്യകാലസാഹിത്യകൃതികൾ )
ചങ്ങനാശ്ശേരി വൈദ്യൻ ശ്രീ നീലകണ്ഠപ്പിള്ളയുടെ വകയായ താളിയോലഗ്രന്ഥത്തിന്റെ പകർപ്പാണ് ‘പദ്യരത്നം’. തിരുവനന്തപുരം ഹസ്തലിഖിതഗ്രന്ഥശാലയിൽ 74-ആം നമ്പരായി സൂക്ഷിച്ചിരുന്ന, ഏതാനും മണിപ്രവാളകൃതികളുടെ സമാഹാരമായ ഈ പുസ്തകം 1949-ൽ തിരുവിതാംകൂർ സർവകലാശാല പ്രസിദ്ധപ്പെടുത്തി. മലയാള പ്രസിദ്ധീകരണവകുപ്പിന്റെ അദ്ധ്യക്ഷനായിരുന്ന കോളത്തേരി ശങ്കരമേനോനാണ് ഈ സമാഹാരത്തിന് പദ്യരത്നം എന്നു പേരുനൽകിയത്. കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടു മുതൽ ഏഴാം നൂറ്റാണ്ടു വരെയുള്ള കാലയളവിൽ രചിക്കപ്പെട്ടവയാണ് ഇതിലെ ശ്ലോകങ്ങൾ.

രാജസ്തുതി[തിരുത്തുക]

സംഗ്രാമേ ചെന്റുനിന്റോരളവിലുടനുടൻ
മൌർവ്വിയും ചാപഭാജാം
വാർതേടീടും രിപൂണാം നികരവുമുടനൊ-
ന്റാർത്തിപൂണ്ടൂ നികാമം;
ഏറ്റം വൈചിത്ര്യമോർത്താലപരമപി വിഭോ!
തേവനാരായണാ! നീ
ചാപേ ബാണം ധരിഛളവിലസവ ഏ-
വാശുഗാ വൈരഭാജാം

മണിപ്രവാളപ്രശംസ[തിരുത്തുക]

മണിപ്രവാളവിദ്യേയം
പാഠകേഷ്വവതിഷ്ഠതേ;
ലംബശിപ്രിപരീവാരാ
മഹിളാളിമഹാസ്പദാ

ദുഷ്കവിനിന്ദനം[തിരുത്തുക]

കിടപ്പവിറ്റെക്കിടവാതവിറ്റോ-
ടിണച്ച(കി/തി)ക്ലിഷ്ടമന്വിതാനി
പദാനി കാൺ മൂരികളെക്കണക്കേ
കവിക്കരിങ്കയ്യർ പിണയ്ക്കുമാറു !

അനംഗസ്തുതി[തിരുത്തുക]

അണികുലചില ജിഹ്വാനന്ദി, കർണ്ണാമൃതം ഞാ-
ണതു, നയനമനോജ്ഞ, നാസികാഹ്ലാദി ബാണം,
തൊടുമളവിലുറക്കും തേരു, യസ്യാംഗനാനാം
വക പട,തദനംഗം ദൈവതം വെൽ‌വുതാക!

ചന്ദ്രിക[തിരുത്തുക]

പ്രച്ഛന്നാത്മാ കിഴക്കേ മലയരികിലിരു-
ന്നന്തിനേരം വരുമ്പോ-
ന്നുച്ചൈരെങ്ങും നടക്കും രഹസി നിജകരാ-
ഗ്രേണ ജാഗ്രദ്ദാശായാം;
ഇച്ചന്ദ്രൻ ചന്ദ്രികേ! നിൻ വദനരുചി തരം
കിട്ടുകിൽക്കട്ടുകൊൾവാ-
നത്രേ തണ്ടിന്റതോർത്താൽ; കുടിലത ചിലനാൾ
തത്ര കാൺ‌മീലയോ നീ?

മന്ദാത്മാ പുനരന്തിപാടു പെരുമാ-
റിപ്പോമൊരുക്കാലൊളി-
ച്ചന്തേ പോന്നു നിശീഥിനിക്കു; ചിലനാൾ
കാണാം നിശാർധാന്തരേ
എന്തോഴാ! മുഴുവൻ നടക്കുമൊരുനാ‌
ളൊട്ടും വരാനേകദാ
ചന്ദ്രോfയം മമ ചന്ദ്രികാമുഖരുചീം
കപ്പാനനല്പാശയാ.

കലാമണി[തിരുത്തുക]

മുഗ്ധാപാംഗി, കലാമണീരമണി, നിൻ-
വക്ത്രശ്രിയാ തോറ്റൊളി-
ച്ചത്രേ പശ്ചിമസാഗരാംഭസി കിട-
ക്കിന്റൂ പകൽ ചന്ദ്രമാ;
മറ്റല്ലായികിലെന്തുമൂലമവനേ-
യന്റന്റിവൾക്കീടെഴും
നിദ്രാകാലമറിഞ്ഞുകൊണ്ടു വരുവാ-
നാഡംബരൈരംബരേ.


കലാമുരുക്കൂട്ടി നടക്കുമൊട്ടേ,
കലാമഴിക്കും വികളങ്കനാവാൻ,
കലാമണിപ്പെണ്മുഖസാമ്യമൊപ്പാൻ
കലേശനാലെത്ര പണിപ്പെടിന്റൂ !

ചന്ദ്രാവലി[തിരുത്തുക]

കെൽപ്പേറിന്റ കളങ്കമല്ലഴകൊഴും-
പിഞ്ചായമാൻ ചെയ്ത-
ല്ലിപ്പാർതൻ നിഴലല്ല, മല്ലനയനേ!
ചൊല്ലാമിതെല്ലാരൊടും;
മുൽപ്പാടിമ്മുഖകാന്തി കട്ടതു മുദാ
തീ(ർന്നാൻ/രാൻ) മരുന്നുമ്പിടി-
ച്ചപ്പോഴേ പൊളുകീ പുറത്തു നിയതം
ചന്ദ്രന്നു ചന്ദ്രാവലീ !

ഉത്തരാചന്ദ്രിക[തിരുത്തുക]


ഭക്ത്യാ കൈക്കൊണ്ടു മുൽപ്പാടരിയ ഗുരുപദം
വാരണാസ്യം വനങ്ങി-
ച്ചിത്താനന്ദായ വന്ദിച്ചുടനിനിയ വചോ-
നായികാമായവണ്ണം
പത്താശാന്തേ പരക്കും പടി പുകഴ് പുകഴ്വാ‌
നോടനാടീടുലാവും
മുഗ്ദ്ധേ ! കേളുത്തരാചന്ദികമയമയി തേ
നൽകിനേൻ നാമധേയം


ഉത്പന്നോദയമോടനാട്ടു ചിറവാ
യില്ലത്തൊരുരേണാക്ഷിയു-
ണ്ടിപ്പോളുത്തരചന്ദ്രികേതി നിറമാ-
ർന്നസ്ത്രം മലർചെഞ്ചരാ!
തത്പൂമെയ് സുഭഗം മധൂളി തടവും
വാണീവിലാസൊദയം;
മുപ്പാരും മുഴുവൻ നിനക്കിഹ നിന-
യ്ക്കുമ്പോൾ ജയിക്കായ് വരും !


പ്രാതഃസ്നാനാദിനിദ്രാവധി നിയമവിശേ‌-
ഷങ്ങളോരോന്റിലെന്റും
പ്രീതിസ്തോമം വരാ നിർമ്മലഗുണനിവഹാ-
വാസമേ, മാനസേ മേ;
ആധിവ്രാതം മദീയം ബത! വിധിവിഹിതം
മാറ്റുവാൻ വേലയല്ലോ
മേന്മേലുത്തരാചന്ദ്രികമലർവനിതേ!
മറ്റൊരോ മാനിനീനാം


പാഥോജന്മാക്ഷി പൂമെയ് തവ പുകിലിയല-
ക്കണ്ടിരുന്നിങ്ങെനിക്കോ
മീതേ മീതേ തഴയ്ക്കിന്റ്രിതു മദനതുരാൽ
മാനിനീമൌലിമാലേ!
ഏതേനും വന്നതെല്ലാം വരിക ; പുനരണ-
ഞ്ഞങ്ങു പുൽകേണമത്രേ
വാർതേടും കൊങ്ക പങ്കേരുഹമുഖി, നിതരാ-
മുത്തരാചന്ദ്രികേ! മേ


ചാരത്തമ്മാറു വന്നിച്ചരണതളിർവണ-
ങ്ങുള്ളഴിഞ്ഞോമലംഗം
വാരെത്തും പദ്യജാലൈരഴകൊടു പുകഴും
നേരവും നീലനേത്രേ!
തേറിക്കൊൾലിന്റിതുള്ളിൽക്കനിവിവനു കല-
ർന്നല്ലയെന്റില്ല സൌഖ്യം
പേറിക്കൊൾകുൾക്കുരുന്നിൽ പ്രതിദിനമിനിമേ-
ലുത്തരാചന്ദ്രികേ ! തേ.


ഈവണ്ണം വാഴ്ത്തി നിത്യം കനിവിനൊടരികേ
ഹന്ത! മേവേണമെന്റും;
പൂവേണി! പൂണ്മനോ ഞാനൊരു സുകൃതഫലം
പോലുമേശായ്കയെന്റും
പൂവമ്പോ പോക ജീവൻ പുനരിവനിനിമേ-
ലെന്റുമീ മൂന്റുമച്ചോ!
ദൈവം താനെ ചമച്ചാറഴകിലിതു നിതരാ-
മുത്തരാചന്ദ്രികേ! മേ


നഖത്തോറ്റും കൂന്തലൊടംഗമെങ്ങും
പകുത്തു പാർക്കുമ്പൊഴുതംഗനാനാം
മികച്ചതെല്ലായിലുമുത്തരാച-
ന്ദ്രികച്ചകോരാക്ഷി വസുന്ധരയാം

അകൃത്രിമം കെവലമുത്തരാച-
ന്ദ്രികയ്ക്കു നമ്മെപ്രതി പക്ഷപാതം;
സുഖിപ്പനോമറ്റലസേക്ഷണാനാം
പകൽ പ്രഭാവേന മരിപ്പളം ഞാൻ?

മന്ദഗാമിനി നിനച്ചെന്തു നീ
ഹന്ത! മാം പ്രതി പയൊജലൊചനേ!
അന്തികേ വരികശങ്കമുത്തരാ-
ചന്ദ്രികേ യുവചകോരചന്ദ്രികേ!

‘ഉണ്ണീ രാമൻ വരുമ്പോന്നയി, തവ തിരുമെയ്
വാഴ്ത്തുവാനാസ്ഥ കൈക്കൊ-
ണ്ടന്യൂനം താൻ മറന്നീലൊരുപൊഴുതുമെടോ
താവകം പൂവലാംഗം‘
എന്നെല്ലാമുത്തരാചന്ദ്രികമലർമകളൊ-
ടംഗനാമൌലിതന്നോ-
ടിന്റേവം ചൊല്ലു തോഴാ! കനിവു മയി കല-
ർനീടുവാനൂഢമോദം


വർന്നിച്ചേനുത്തരാ ചന്ദ്രികമലർമകളെ-
ന്നോടനാടീടുലാവും
കന്നൽക്കണ്ണാളെ ഞാനങ്ങമിതരസമിട-
പ്പൾലിനിന്നൂഢമോദം
പിന്നെക്കണ്ടീല ചേർന്നത്തരുണിയെ, നിതരാം
വാഴ്വു പൂണ്ടിങ്ങിരുന്നും
വിണ്ണിൽ പോരും വരയ്ക്കും വടിവുകൾ നിതരാം
തോഴ, തേറീടിതല്ലോ.

കൌണോത്തര[തിരുത്തുക]

ഭാഗം 1[തിരുത്തുക]

കല്യം കൈകൂപ്പി മുല്പാടിഭവരവദനം
        ഭാരതീം ചേർത്തു ചിത്തേ
ചൊല്ലേറും വെൺപലക്ഷ്മാരമണഗുരുനിയോ-
        ഗേന വേഗാതിരേകാൽ

 ഇല്ലായ്‍വാൻ പൌനരുകത്യം കവിവരവചസാ-
         മാത്തകൗെണോത്തരാഢ്യാം
കല്യാണ മാരഭേ ഞാൻ കനിവൊടു ഭവതീം
         വാഴ്‍ത്തുവാനുത്രമാതേ !

വിലസുക സഹ ലക്ഷ്മ്യം വാണിയും ചേണുലാവും
മലർവിശിഖനുംമേകീഭൂയ പൂമെയ്യിലെന്നും ;
കലിതരസമുദാരാം കീർത്തിമാപാഭ്യ നീണാ-
ളുലകിലയി , വിളങ്ങീടത്ര കൌണോത്തരേ ! നീ .
 
പൂണാരമാക തരുണീമണി, നിൻകുഴൽത്താ-
രേണീദ്യശാം മുടിയിലമ്പൊടു ‍ഞാൻ പുകണ്ണാൽ ;
നീണാളിരിക്ക നിറമാ‍ർന്നരുളിന്റ കീർത്ത്യാ
കൗെണോത്തരേ ! ഗുണഗണോത്തരമിദ്ധരായാം.
 
 
 ക്ഷീരശ്രീ ചേർന്ന വാചാ സരസമിഹ മുള-
          പ്പിച്ച നിൻകീർത്തിബീജം
പാരെപ്പേരും വിതച്ചിൻറഴകൊടു വിളയി-
          ച്ചീടുവൻ നൂനമിഞ്ഞാൻ;
 കാരുണ്യം നൽക്കവീനാം വളമിതിനു ; മിന-
         ക്കെട്ടു കാക്കിൻറതെല്ലാം
മാരക്ഷ്മാപാല ; നേതും വരതനു, കുറവി-
         ല്ലത്ര കൌണോത്തരേ ! മേ.

 ചരണതളിർ തലോടും, കൂടവേ പുഷ്പമാലാം
  പരിചിനൊടു ഭരിക്കം ; പിൻനടക്കം പ്രയാണേ,
 ഒരുപൊഴുതിലുമച്ചോ ! വേർവിടാം വക്രഭാവം,
 പരിജനമിവ ഭദ്രേ ,വേണി കൗെണോത്തരേ ! തേ.

മുറ്റാതോരണിതിങ്കൾ മങ്ഗലഗുണേ!
നിൻനെറ്റിയോടേറ്റുടൻ
മുറ്റും തോറ്റതുമൂലമമ്മുകിലിടെ-
പ്പോയ്പ്പുക്കൊളിക്കിൻറതും,
മറ്റും ബാഷ്പേചയം തുഷാരസലില-
വ്യാജേന വാക്കിൻറതും;
പറ്റാ, കാൺ, ബലിനാ വിരോധമെളിയോ-
ർക്കേണാക്ഷി, കൌണോത്തരേ !

നിരുപമഗുണർമ്യേ, നിൻമുഖേ പദ്മസാമ്യം
വരതനു, പരിപൂർണ്ണം പാർത്തുകാണുംദശായാം
പരിമളഭരലോഭാൽ പുക്കിരിക്കിൻറളീനാം
നിര കുരുൾനിര ;നൽത്തേൻ വാണി,കൗെണോത്തരേ ! തേ.

എൾപ്പൂ കീഴ്പ്പോട്ടു നില്ക്കിൻറിതു തവ തനിയേ ചാരുനാസാപുടത്തോ-
ടൊപ്പം വാരാ;ഞ്ഞൊളിക്കിൻറിതു കിമപി കിളിച്ചുണ്ടുമക്കൂടുതോറും;
നല്പാലിന്നും നറുംതേനിനുമിനിയ (ബു?സു )ധാവേണുവീണാദികൾക്കും
കല്പിക്കും ദീനഭാവം ദിനമനു നിതരാം വാണി കൗെണോത്തരേ തേ.

വാരൺപും വക്ത്രലക്ഷ്മീസരസി സരസിജം
നേത്ര,മസ്മിൻ കുളിക്കും
മാരക്ഷ്മാപാലലീലാതിലകമണിയുമ-
ക്കുങ്കുമം ചോരിവാ തേ ;
ചാരുശ്രീ ചേർന്ന ചില്ലീ ചെറുതിര,ദശനാ-
നൃത്ര സോപാനമാർഗ്ഗം,
നേരെത്താതൊരു ഫേനം മുറുവൽ, നിരുപമേ!
തത്ര കൗെണോത്തരേ തേ.

പ്രത്യേകം വക്ത്രപദ്മേ വിലസുമലർമകൾ-
ക്കും മൊഴിപ്പെണ്ണിനും കേൾ
മുഗ്ദ്ധേ , പൊന്നൂയലാക്കിക്കനിവൊടു വിദധേ
കാതിരണ്ടും വിധാതാ ;
ചിത്താനന്ദായ വേണം മണിമയമനയോ-
ർദ്ദർപ്പണദ്വന്ദ്വമെൻറും-
ബുദ്ധ്യാ കല്പിച്ചു നിർമ്മിച്ചിതു കവിളിണയും
ചാരു കൌണോത്തരേ ! തേ

ശിൽപം കോലിന്റെ തേൻകുപ്പിയുമലഗുണേ!
ശംഖുമോമൽക്കഴുത്തോ-
ടൊപ്പിക്കാമോ നികാമം നവപുളകമനോ-
ഹാരിണാ ഹാരിണാ തേ?
അൽപസ്മേരാഭിരാമാനനകമനകസരോ
ജന്മനാളത്വമസ്മിൻ
കൽപിക്കാമെന്റിതാനീം മതമിതു മതുനേർ-
വാണി,കൌണോത്തരേ!മേ.

ഭംഗ്യാ വാർകൊങ്കയൊന്നും മണികലശയുതം
മാരസാമ്രാജ്യലക്ഷ്മീ-
മംഗല്യാസ്ഥാനമംസദ്വയമഹിതമണി
ത്തോരണം മാറിടം തേ
ശൃംഗാരാവാസഭൂമേ, പുനരിരുപുറവും
തൂക്കുമപ്പുഷ്പമാലാ-
ശങ്കാമംകൂരയത്യമ്പൊടു കരയുഗളീ
തത്ര കൌണോത്തരേ! തേ.

കാണാമുണ്ടെങ്കിലിപ്പോളിതു നയനവതാ-
മെന്റു,മില്ലെങ്കിലുണ്ടോ
പൂണാർമൽക്കോങ്ക രണ്ടും കനമുപരി ഭൂരി-
ച്ചൂീടുമാറെൻറുമെല്ലാം
നാനാശാസാത്രാർത്ഥയുക്ത്യാ നവമരമതു പിണ-
ങ്ങിന്റിതന്യോന്യമിന്റും
ചേർണാർമദ്ധ്യാവലോകേ ശിവ!ശിവ! വിദുഷാം
വാണീ കൗണോത്തരേ! തേ.

ചേതോരമ്യാംഗി, രോമാവലിയമധുനാ
പാർത്തുകാണും ദശായാം
നാഥേ, നിൻനാഭിയെന്നും നവബകുളനറും-
പുവിൽനിന്റുൽപതന്തീ
വാർതോയും കൊങ്കയാം പങ്കജമുകുുളമളി-
ശ്രേണി കൌണോത്തരേ! തേ.

വില്ലാളിവീരന്നലർവാണനോർത്താൽ
നല്ലാ(ർ?)മണിസൃന്ദന(മാകിടും?2മൽക്കിടം)തേ;
വെല്ലാമിഭാനീമഖിലാം ത്രിലോകീം
കല്യാണി, കൗണോത്തരയാം മനോജ്ഞേ!
പൊൽത്തുണെൻറും,മലച്ചെഞ്ചരമണിനിലയ-
ത്തി;ന്നശേഷേണ യൂനാം
ചിത്താഖ‍ൃം വരണേന്ദ‍്രം വിരവിനോടു തള-
ച്ചീടുമാളാനമെൻറും,
പൃഥ്വീചക്രം ജയിപ്പാൻ മദനനൃപമണി-
സ്തംഭമെൻറും കവിന്ദ്രൈ-
രത‍്യാമോദേന വാഴത്തും തുടയിണ, സുമനോ-
വേണി കൗണോത്തരേ! തേ.

അതുംഗം പോന്നു പൊങ്ങും കുമിള ജളതയാ
നീരിലാരോമലേ,തേ
വാർതങ്കീടും മുഴങ്കാലൊടു സമത വരാ-
‍ഞ്ഞാശു താഴും തദാനീം;

ഖേദാൽ ഗേഹാന്തരാളേ വസതി ബത മണി-
ച്ചെപ്പൂ,മാരേ പുകണ്ണോർ
മാതംഗേന്ദ്രപ്രയാണേ,മഹ തതരഗുണ-
ശ്രേണി കൗണോത്തരേ,തേ:

വായ്ക്കും നൽകേതകീനാം മുകളമൊളിവെഴും
നിൻകണങ്കാലൊടൊപ്പാ-
നാക്കും പോരാഞ്ഞു ലജ്ജാഭരനമിതമുഖം
കാണ്ക പൂങ്കാവുതോറും
വായ്ക്കൊണ്ടാരാവമേഷാ വിലപതി കരുണം
കാകളീ കേകിജാലം
പോയ്ക്കൊണ്ടു കണ്ഠവുംകൊണ്ടടവിയി,ലതുലാ
ശക്തി കൗണോത്തരേ തേ.

കാമ്യാം നിൻപ്രപദദ്വയീം കനിവിനോടത്യന്തമൃദ്വീം ബലാൽ
കാണ്മാൻ കൈവരുമാകിലേകദിവസംപോലും വിശാലേക്ഷണേ
കൂർമ്മാഖ്യാം നിജമൂർത്തിമേഷ നിരസിച്ചീടും മുരദ്വേഷിയും
കാണ്മുഗ്ദ്ധേ, ഗുണസാമ്യമമ്പൊടനയോരോർത്തോർത്തു

ഉണിദ്രാംഭോജയുഗ്മം കുഴലിണ, കളഫം-
സീകളാരാവമസ്സിൻ
ധന്യം ചേർ പൊൽച്ചിലമ്പിന്നൊലി, മുദളളോ-
നൃംഗുലീനാം നികായം
കന്നൽക്കണ്ണാർമണേ, കാചന ചലനദശാ,
ചംക്രമം ഭൃംഗപാതാൽ
തുള്ളും തേൻതുള്ളിജാതം മതിമുഖി, നഖര-
ശ്രേണി കൌണോത്താര! തേ.
കാൽത്താരിൽക്കലരിന്റ കൈശികഭരാം,
കർണ്ണാവസക്തേക്ഷണാം,
ചീർത്തീടും കുളിർകൊങ്കയാം ചുമടേടു-
ത്താനമ്രമദ്ധ്യാങ്കുരാം,
മാധ്വീസാരപരാഭവം പരിചിനോ-
ഭേകിന്റ വാക്യാമൃതാം
പേർത്തും കാണ്മതു ഞാൻ കദാനു കലിതാ-
നന്ദേന കൌണോത്തരേ
ഞാനിണാൾ തോഴ, കൌണോത്തരമലർവനിതാം
കണ്ടുകൊണ്മന്യകായ്യേ
ദീനാത്മാ ഹന്ത! യാത്രാമുടനവശമുണർ-
ത്തീടുനാനാഞ്ഞനേരം
കാണായീ നേത്രകോനേ തദൻ കരുണയും,
നാണവും, പ്രേമവായ്പും,
ദീനത്വം, താപവും, കോപവുമനുനയവും,
മാനവും, മൽപ്രിയായ:
ഞാനും കല്യാണി കൌണോത്തര മതുമൊഴിയും
കേളതീതേ ദിനാന്തേ
തേനോലും പൂവറുപ്പാൻ നവരമുപവനേ
തോഴ, ചെന്റോരു നേരം,
താനേ താനേ മദാശാലതിക ഫലവതീ
ദൈവയോഗേന തസ്യാ-
മാനന്ദോന്മേഷമെന്നും കനി കനിവിലെടു-
ത്താസ്വദിച്ചേൻ തദാനാം!

നോക്കാ നോക്കുംദശായാമഹമണിവദനേ,
           ചേർക്കുമല്പസ്മിതശ്രീ,
നോക്കും നോക്കായ്കിൽ ഞാനങ്ങപരിമ്തരസാ-
           ഭോഗമാപാദചൂഡം;
സൌഖ്യം മേന്മേൽ വരുത്തിന്റിതു മനസി സഖേ,
            മാമകേ മറ്റുമെല്ലാ-
മോർക്കുമ്പോൾ പ്രേമലജ്ജാഭരപരിമിളിതാ
            വൃത്തി കൌണോത്തരായാഃ

ഭാഗം 2[തിരുത്തുക]

കുമ്പിട്ടൻപോടു കുംഭപ്രവരതിരുമുഖം
             ദൈവതം, വാണിമാതിൻ-
ചെമ്പൊൽത്തൃക്കാൽ വണങ്ങി,ക്കരുതി മനസിനാ-
             രായണപ്രാണനാഥാം,
വമ്പുറ്റാലിന്റ വാചാ പുകഴ്മണമണിവാ-
             നിൻറു കൌണോത്തരാഖ്യാ-
മംഭോജാക്ഷീം കവിക്ഷ്മാരമണസുരലതാം
              വാഴ്ത്തുവാനുദ്യതോ ഞാൻ.
ബാലാദിത്യാഭിധാനം കനകുമണിവിള-
              ക്കുണ്ടു, പാലുണ്ടു പൂ*

  • പൂർണ്ണേന്ദുസംഞ്ജം തദനു ഗണപതി-

ക്കുണ്ടു മമ്മാ !മനോഞ്ജം
കേളി* മേരുശൈലം പെരിയപറനിര-
പ്പുണ്ടു പൂവുണ്ടു താരാ-
ജാലം ;വാഴ്ത്തീടുവാൻ നൻറവസരമധുനാ
ഹന്ത!കൌണോത്തരേ,മേ.
കർപ്പൂരം കണ്ണിനോമൽത്തിരുവുരുവഖിലം
താവകം,പ്രാതിഭശ്രീ-
ശില്പം വിശ്വോത്തരം മാമകമിതു പുനരാ-
ശ്ചർയ്യമൊൻറിച്ചതെൻറാൽ,
മുപ്പാർ മുങ്ങും പുകഴ്പ്പാൽക്കടൽനടുവിലെടോ!
നിർണ്ണയം പുണ്യഭാജാ
മിപ്പോഴാറാട്ടുകൌണോത്തരമലർവനിതേ,
വേണമാനന്ദസിന്ധൌ.
    മയ്ക്കണ്ണാർമൗലി കൗണോത്തരമലർവനിതേ,
കേൾക്ക പൂമെയ് നറുംതേ-
നൊക്കത്തപ്പൊഴിഞ്ഞീടിന മധുരഗിരാ
ഞാൻ പുകണ്ണാലിദാനീം
വിഖ്യാതം നിൻറപുകഴ്ച്ചിന്തവരവരകമേ
മൂളിയും പാടിയും പോയ്
സ്വർഗ്ഗസ്ത്രീണാം വിനോദത്തറമുകളിലര-
ങ്ങേറുമിൻറന്തിയാമ്പോൾ.

ഉണ്ടോ കൂരിരുളിന്നുടപ്പിറവി പ,
ണ്ടദൗ കലാനായക-
ന്നുണ്ടോ സന്തതി, കേളിരട്ടപെറുമോ
മാമേരു കാലാന്തരേ ?
ഉണ്ടാമോ മദഹസ്തിമകസ്തകമിളം-
തൂണ്മേൽ, നറുംകുപ്പിപോ-
ന്നുണ്ടാമോ പുനരാമേലനുപമേ ! നീ
ചൊല്ലു കൗണോത്തരേ !

നീളും കാളഘനാഘനം ചികുരഭാ-
രാലോകനേ, കാനനേ
നീളെപ്പായുമെളിച്ചൊളിച്ചു മറിമാൻ,
നേത്രങ്ങൾ കാണും വിധൗ;
പാലോലുംമൊഴി! വട്ടമിട്ടു തിരയും
പൊൽപ്പമ്പരം നേർപെടും
കാലം പോർമുലയോടു, നൻറുതിരുമെയ്
കൗണോത്തരേ! താവകം

(സാ?നാ)കം പോകത്തുടങ്ങീ പരിചിനൊടരയ-
ന്നങ്ങ,ളെങ്ങും മുഴങ്ങീ
കേകാലാപം കലാപിപ്രവരഗളമഹാ-
കാഹളോത്ഥം ദിഗന്തേ,
ആകാശം മേഘപാളീകബളിത, മദയം
മാന്മഥം മാനസെ, നീ
ലോകോത്തീ‍‍ർണ്ണാ, മനക്കാമ്പതിമൃദു കഴിവൊ-
ൻറില്ല കൗണോത്തരേ! മേ.


നിൻ നേത്രത്തൊടു നേരെനിക്കു രജനീ,
വൈവശ്യമോമന്മുല-
ക്കുൻേറാടൊക്കു, മുറക്കമൂണുസുഖമെ-
ൻറിത്യാദി മദ്ധ്യോപമം,
ധന്യേ, 1മാരതുരാൽ നിതംബസദൃശം
നിന്നെപ്പിരിഞ്ഞീടിനാൽ
നിന്നെക്കാണ്മതിനുണ്ടുപായമിവയോ-
രോൻേറാർത്തു കൌണത്തരേ!
തിങ്ങിപ്പൊങ്ങിത്തുടം പൂണ്ടനുപദമുരമി-
ട്ടൊൻറിനോടൊൻറുരുമ്മി-
പ്പൊങ്ങും വക്ഷോജഭാരം നഖരശിഖരവി-
ന്യാസധന്യം വഹന്തീ
ചെങ്ങും നേത്രാഞ്ചലംകൊണ്ടുലകിടമഖിലം
മോഹയന്തീ സഖേ, കാൺ
ഭംഗ്യാ കൌണോത്തരപ്പൂംപുരികുഴലി വരും-
മാറു നിർമ്മായരമ്യം.
ചൊല്ലേറും കാമിനീകാമുകകലഹകലാ-
പാടനാശ്ചര്യവിദ്യാ-
കല്യം, ത്രൈലോക്യലക്ഷ്മീമണിമുകുര, മനം-
ഗാഗമാദ്വൈതസാരം,
സ്വർല്ലോകപ്രാതരാശം, ത്രിപുരഹരജടാ-
രത്ന,മാഖണ്ഡലാശാ-
കല്യാണം കാൺക കൌണോത്തരമലർവനിതേ!
സുന്ദരം ചന്ദ്രബിംബം.
കൌണക്ഷമാരമണവംശമണിപ്രദീപം,
പ്രാണാ മമ, പ്രസവസായകമൂലദൈവം,
വീണാഗിരാമണിമനേരഥവീചിമാല
കൌണോത്തരാമൃതരസായനമെന്തു ചൊല്‌വൂ!
ധാത്ര്യാ മംഗല്യമാലേ, നിഖിലതനുമാതാ-
മംഗസൌന്ദര്യലക്ഷ്മ്യാ
നേത്രാനന്ദം വളർത്തിക്കമലവിശിഖസാ-
മ്രാജ്യമുന്മീലയന്തീ

ആത്താനന്ദം വഴ‍‍ങ്ങിക്കനിവൊടു മണിവാ
          പുണ്യഭാജാമിരുന്നീ-
ടാസ്ഥാം കൈക്കൊണ്ടു കൗെണോത്തരമലർവനിതേ!
           നീളെനാൾ നീയിവണ്ണം.

ഒന്റായ് പ്പൊങ്ങിന മേഘമാല,വിളയും
           ഖദ്യോത,മദ്യദ്രസം
മിന്നും കേതകസൗരഭം,മല വലം-
           വെയ്ക്കും വലാകാഗണം,
മിന്നൽക്കൂത്തു, തിമിത്തുകൊണ്ടു കരയും-
           നീക്കോഴിനാദങ്ങളി-
ന്റുന്നമ്രസ്തനി!താപകാരണമെനി-
           ക്കെമ്പോറ്റി കൗെണോത്തരേ !

കാണിന്റോർ കണ്ണിനെണ്ണറ്റഴകെഴുമമൃതിൻ-
            തുള്ളിപെയ് വോന്റു പൂമെയ് ;
വാണീ പയ് ന്തേൻ കുഴമ്പോടനവധി പടത-
             ല്ലീടുവോന്റുഢമാനം;
പൂണാർമൽക്കൊങ്ക പങ്കേരുഹമുകുളമനോ-
            ഹാരി; നൈതംബബിംബം
പ്രാണൻ മാർന്നു; കൗെണോത്തരമലർവനിതേ!
              നന്റു നിൻഭംഗി പാത്താൽ.

പൂമെയ് കാണുന്നേരം മദനനു മദന-
            ഭ്രാന്തി മേന്മേൽ മുഴക്കും,
കീൾമേലൊന്റന്തരിക്കും പെരുകിന മുനികൾ-
             ക്കും വിലാസാവലോകേ,
കാമക്കാമ്പിൽ (?)ക്കലമ്പും പുതുമൊഴി ‍ചെവിയിൽ
             ‍ച്ചെല്കി,ലാനന്ദലക്ഷ്മി-
സീമാന്തം കണ്ടുകിട്ടും ചരിതമഴകുതെൻ-
              പോറ്റി കൗെണോത്തരേ! തേ.
  പെയ്തിടും കാളകൂടദ്രവമനവധി പൂ-
              ണ്ണേന്ദു മന്ദാനിലൻ താ-
നാതുംഗാത്മാ കൊ‍ടുംതീച്ചെറുകനൽ ചൊരിയും
               ഗാഢമാപാ‍ദചൂഡം;

ഖേദം മേന്മേൽ വളർക്കും ചെവികളിലനിശം
കോകിലാനാം നിനാ‍‍ദം,
നാഥേ,കൌണോത്തരേ! നിൻതിരുവുരുവു പിരി-
ഞ്ഞാലെരിഞ്ഞെന്തുചെയ്വൂ!
 
വായിൽക്കൊണ്ടാസ്വദിപ്പൂണ്ടുരു ഗരളതരം
പാൽക്കുഴ,മ്പിന്ദുകാന്തി-
ത്തീയിൽച്ചാടുണ്ടശങ്കം,
മായാപേതം പൊലിപ്പുണ്ടലർചരനലര-
മ്പാശു,മൽപ്രാണഭാരം
പോയിടും നൂനമെന്റേ കരുതി മനസി കൌ-
ണോത്തരേ!നിൻവിയോഗേ.

നക്ഷത്രങ്ങളമുണ്ണൊരു പയോ-
വാഹം,കലാനായകൻ
ചൊല ക്കൊള്ളും മണിമുത്തുതിർത്തും,പവിഴും
പെയ്യിച്ചിളംചന്ദ്രികാം
തിക്കിത്തങ്ങളിലംബരേ കലഗിരി-
ദ്വന്ദ്വം നടം ചെയ്യുമാ-
റക്ഷ്ണാ കാണ്മതിനെന്തുപായമയി,മേ
പാർത്തീടു കൌണോത്തരേ!

ചുറ്റിച്ചിന്നിന്റ മിന്നൽപ്പിണരുമിടയിടെ-
ക്കൂട്ടിടിക്കൂട്ടവും പാർ-
മുറ്റഗഘോഷം കൊളുത്തും ജലവിഹഗനിനം-
ദങ്ങളും പ്രേമവായ്പും
അററം കൂടാത രാവും തവ തിരുവുരുവും
മാരമാൽ പൂണ്ടഞാനും
മുഗ്ധേ,കൌണോത്തരേ!കൂടുകിലലർവിശിഖ-
ന്നന്റു പട്ടാഭിഷേകം!!
കാണിന്റോർ കൺകളിർപ്പാന,മൃതരസമ-
മുണ്ണോരു വാചാ വിശേഷി-
ആനന്ദം കെെയ വളർപ്പാനമിമതമറിവാ
നാമരിപ്പാനനേകം

പ്രാണാലംബായ യൂനാ,മലർവിശിഖമഹാ_­
             രാ‍‍‍‍ജ്യവിദ്യാവിനോദം
മാനിപ്പാ,നിന്റു കൌണോത്തരമലർമകള_
             ല്ലായ്കിലാരുർവ്വരായാം.
                                                                    
കാളാഭോധരപാളി താളിപിഴിയും
            കറ്റക്കരിമ്പൂങ്കുഴൽ_
ക്കാലംബായ മുഖാവലോകസമയേ
            നെയ് വെയ്ക്കുമിച്ചന്ദ്രമാഃ;
കോലത്താർചരഭൂമിപാലകനക_
            ക്കുംഭം തൊഴും പോർമുല_
യ്ക്കാ;ലക്കത്തൊടു നിന്നെ വാഴ്ത്തുവതിനി_
          ൻറാമല്ല കൌണോത്തരെ!
                                                                  
മൂർത്ത ശൂലമുന മുല്ലമാല ഗരളം(?) ക
          ഠോരഗരളദ്രുവം
പൂത്തശോകമരമോർത്തുകാൺകിലൊരു മൂർത്തി
         ഭക്ഷിതമനുക്ഷണം;
വാസ്തവം പുറകിലിന്ദുമണ്ഡലമെനിക്കു
        കാലകരവാളി, കൌ_
ണോത്തരേ! ഗുണഗണോത്തരേ! തവ വിശംക_
        ടേ വിരഹസങ്കടേ.
                                                                    
ആത്തസൌരഭമല‍‍ഞ്ഞുലഞ്ഞലർ ചൊരിഞ്ഞു
          ടൽ വിരഞ്ഞുപോയ്
പാർത്തലം പുനരിരുട്ടുമാറു വിരിയിൻറ
          ചാരുകബരീഭരം,
ഗാത്രസീമനി പൊടിച്ചെഴിൻറ പുളകാഭി
          രാമമിനിയെൻറു കൌ_
ണോത്തരേ! രഫസി കാണുമാറു തവ പഞ്ച_
         സായകമഹോത്സവം.
                                                                  
ദൃഷ്ടേരത്യന്തസൌഖ്യം കലയതി തവ പൂ_
          മെയ്യിതയ്യാ ! തൊഴിൻേറൻ
വട്ടം കൈക്കൊണ്ട തിങ്കൾപ്രതികൃതിവദനേ
          പാർത്തുകാണാത്തലീലം

എട്ടാശാചക്രവാളേ മലർചരനു ജയം
     ചേർത്ത സാമ്രാജ്യലക്ഷ്മീ-
പട്ടം കെട്ടിച്ചു വാഴിച്ചരുളിന തിരുനേ-
     ത്രേണ കൌണോത്തരേ മാം.
മല്ലപ്പൂഞ്ചായൽ നിന്റാൽ പുറവടി തുടരിന്റെ
     പൊന്മാടെ വെല്ലും
മല്ലപ്പോർകൊങ്ക, മമ്മാ! തിരുമുഖമിതു പീ-
     യൂഷധാരാഭിരാമം,
അല്ലിത്താർവാണവീരന്നഭിമതവിജയാ-
     സ്ത്രം മിഴിത്തെല്ലു, നല്ലൂ
ചൊല്ലെത്തും കാമിനീനാം നിരുപമഗുണഗാ-
     ത്രേണ കൌണോത്തരേ നീ.
കാന്തിസ്തോമാഭിരാമം തവ തളിരൊളിമെയ്
     വാഴ്ത്തുവാൻ വേലയത്രേ;
ഞാന്തണ്ടിന്റില്ലതെന്റാലുമിതഴകൊടു ക-
     ല്ല്യാണി, ചൊല്ലാമിദാനിം,
ഏന്തിച്ചാനംഗതാപം നിഖിലതരുണരെ-
     ച്ചാപലാംഭോധിമദ്ധ്യേ
നീന്തിച്ചാ,നീലനേത്രാഞ്ചലവിചലനമാ-
     ത്രേണ കൌണോത്തരേ നീ.
തൃക്കണ്ണിൻ മുക്കിലൻപുണ്ടഴകൊടു മനമേ,
     ചെന്റുകണ്ടിങ്ങനേ നാ-
മഗ്രേ സേവിച്ചിരിപ്പൂ, ഫലപരിണതി കൈ-
     വന്നു കൂ‍ടീടുവോളം;
തക്കം നേർപാർത്തു കൌണോത്തര തരുമണി ൽ-
     ക്കൊങ്കമേലങ്കപാളീ-
മക്ഷീണാനന്ദ,മെന്മാനിത ചലതി വലം
     കണ്ട,ലം ഖേ‍ദജാലൈ:.

ഇളയച്ചി - ഒന്നാംഭാഗം.[തിരുത്തുക]

വന്ദിച്ചുംകൊണ്ടു ദന്താവളവരവദനം
ദൈവതം, വാഗധീശാം
ചിന്തിച്ചുംകൊണ്ടു, കുമ്പിട്ടഖിലഗുരുജനാൻ,
പ്രേമവേഗാകുലാത്മാ


കന്ദർപ്പോല്ലാസി ,"തയ്യിത്തല"മെഴുമിളയ-
ച്ചീ തവാംഗം ഗുണശ്രീ -
സന്തൈത്യ തേവനാരായണഗുരുകൃപയാ
വാഴ്‍ത്തുവാനാരഭേ ഞാൻ.

നാഥേ ,നിങ്കൽക്കളിച്ചിടുക നളിനമലർ -
ത്തന്വി നീണാ,ളനംഗ -
പ്രാധാന്യം ചേർക്ക ചേൽക്കൺമുന ,വലക തുലോം
മൈ1ന്തർ വന്നന്തികേ തേ ;
ചേതോരമ്യാംഗി! തയ്യിത്തലമെഴുമിളയ -
ച്ചി,യശഃശ്രീവിലാസം
മിതേമിതേ താഴച്ചിടുക; വിലസുക നീ
നീളെ നാളിക്ഷമായാം.

ചെല്ലേണ്ടാവീരവാദം ഭുവി മഹിതധിയാ-
മെങ്കിലും പ്രത്യയം ചെ-
റ്റെല്ലാർക്കും ചേർപ്പതിന്നിന്നൊരു വിരുതു പറ -
ഞ്ഞിടുവാൻ പ്രാണനാഥേ!
മെല്ലേ നിൻകീർത്തി തയ്യിത്തലമെഴുമിളയച്ചീ!
കളിച്ചിന്റു നാളെ -
സ്സ്വർല്ലോകേ ചേർന്നമർത്ത്യാധിപകുതുകമിയ -
ഛറേറമിഞ്ഞാൻ2 പുകണ്ണാൽ.

വാളും വേലും തൊഴേണം തിരുമിഴിയുഗള-
ത്തിന്നു , പുഞ്ചായാൽ കാൽത്താ -
രോളം നീളം കലർന്നൊൻറ,ണിമതി കൊതികൊ-
ള്ളും മുഖശ്രീവിലാസം;
കേളയ്യോ! ഹന്ത! തയ്യിത്തലമെഴുമിളയച്ചീ
മനോജാസി കത്തി-
ക്കളുംമാറിങ്ങു യൂനാമൊരു സരണി വള -
രത്തു വിധാതാ തവാംഗേ.

അയ്‍ന്താർ വാണന്നു സന്ധ്യാപവനനു മധുപ -
ങ്ങൾക്കു തിങ്കൾക്കൊരോരോ
പൈന്തേനി,ന്നംബുജങ്ങൾക്കിനിയ പരഭൃത-
ങ്ങൾക്കുമെല്ലാർക്കുമേ ഞാൻ.

സന്താപാലെത്രനാളേയ്ക്കടിമയിലടിമ-
പ്പെട്ടുപോരേണമാധി-
ച്ചെന്തീ കത്തിച്ചു തയ്യിത്തലമെഴുമിളയ-
ച്ചീ വലിച്ചീടിനാ മാം.

പയ്യെ നിൻറു പുനരെന്നൊടു നൂറ-
മ്പെയ്യു,മെന്തൊരു ഫലം തവ പാർത്താൽ?
തയ്യിലിട്ടിളയച്ചിയെ നോക്കീ-
ട്ടെയ്യ രണ്ടു ശരമെൻമലർവാണാ!


വക്ത്രം കണ്ടാൽ വണങ്ങും വളർമതി പുരതോ
വന്നുനി,ൻെറന്തു ചൊല്ലൂ
പുത്തൻ തേഞ്ചാറിലാറാടിന വചനനിലാ-
സങ്ങൾമാതംഗയാനേ!

അത്യന്തം മോഹനം നിന്നധരകിസലയം,
കേളിപെട്ടോരു വട്ടോ-
ടെത്തും പോർകൊങ്ക തയ്യിത്തലമെഴുമിളയ-
ച്ചീ, നയശ്രീനിധേ, തേ.

നീ കേൾക്കെൻവീരവാദം നിരുപമവദനേ!
ഞാൻ പുകണ്ണാൽ നിനക്ക-
ങ്ങാകേണം മുമ്പു മേളംപെറുമരുവയറെ-
ല്ലാരിലും വെച്ചിദാനീം;
പൊളി പറവരശേഷം തോഴിമാർ, തയ്യിൽമേവും-
കളമൊഴി,മികവുണ്ടിപ്പാ(പി?ഴ്മ) കേൾക്കും ദശായാം;
എളിയവരോടു വേണ്ടാ കോപവും മാനവും; പാഴ്-
ക്കളവുകളിളയച്ചീ,ഞാൻ പയററീ,ലയല്ലോ.

ക്രുരജാതികളിൽ മുമ്പു സംപ്രതി ശശാങ്കാ-
നും കുയിൽനിനാദവും;
ഘോരഘോരമനലന്നുമൻപിലനിലന്നു-
മെങ്കലവിശേഷമോ?
മാരനോ പെരികെ വൈരമെന്നോ,ടിതു ചെന്നു
തയ്യിലിളയച്ചിയോ-
ടാരുമേ പറകയില്ല, കാണൊരു വിഷാദ-
സങ്കടദശാ സഖേ!

പാലാഴിത്തയ്യാലാളിച്ചരുളുക ഭവതീ-
മന്വഫം, വെൺനിലാവെ-
പ്പോലേ മേ1തിങ്കലെങ്ങും തവ പുകൾനികരം
മേവുകൻജീവനാഥേ!
ലോലാപാംഗങ്ങൾകൊണ്ടേ മദനനു വിജയം
നല്‌ക; പേർത്തും വധൂനാം
മേലാളായ് വാഴ്ക തയ്യിത്തലമെഴുമിളയ-
ച്ചീ, ചിരം കാലമി2
മാഴ്കേണം മന്മഥാർത്ത്യാ നിഖിലതനുമതാം
മാനസം; വാനിലുംപോയ്-
പ്പൂകേണം കീർത്തി തയ്യിത്തലമെഴുമിളയ-
ച്ചീ, നയശ്രീനിധേ തേ.

ശയ്യാസീമനി ചേർത്തുകൊണ്ടു ഭവതീ-
മയ്യായിരം വട്ടമ-
ല്ലയ്യാ! പൂണ്ടതു തയ്യിലിട്ടിയിളയ-
ച്ചീ, പോയ രാവേഷ ഞാൻ;
പെയ്യാംവണ്ണമടച്ചുപെയ്തിതു തദാ
പേമാരിയും മേൽക്കുമേ;-
ലയ്യോ! പാവമശേഷമത്തൊഴിൽകനാ-
വായ് പോയിതെന്നോമലേ!

തയ്യിൽ വാഴുമിളയച്ചി നല്കിനാൾ
മെയ്യിൽ വീണു മമ ചോരിവാ സഖേ!
പയ്യെ വന്നിതു കനാവതന്റു ഹാ!
കൈയിലായതു കളഞ്ഞുപോയിതോ?

മറഞ്ഞൂതോ മുഗ്ദ്ധേ! മുറുവലൊളി വൻകോപകലി വ-
ന്നുറഞ്ഞൂതോ ചിത്തേ തവ മഹിതമത്തേഭഗമനേ!
എരിഞ്ഞീടിന്റേൻ ഞാനെളിയമൂല താ; ചേടി പൊളിയേ
പറഞ്ഞിടൂ, തയ്യിൽക്കലരുമിളയച്ചീ, കഴൽതൊഴാം.

(നായകൻ)
“ഏതുമരുതേതുമരുതേ മലർചരാനേ-
റ്റാധി പെരുതാധി പെരുതാതുരതരോ ഞാൻ”

"മാത‍‍ർമണി തയ്യിലിളയച്ചി പുണരാഞ്ഞോ
ചേതസി സഖേ !കൊടിയവേ‍ദന വരിൻറൂ?”

കലുഷതയൊടടുത്തും ചൊല്പെടും കോപ്പെടും
പലവഴി ശരമെയ്തും കണ്ണുനീ‍ർ പെയ്തും
മലർചരനുമെനിക്കും നിദ്ര ചെററില്ല,തയ്യി-
ത്തലമെഴുമിളയച്ചീ !ഹന്ത! കേളന്തിയായാൽ.

മല‍ർവാണശരാർത്തിപൊറാഞ്ഞു സദാ
തളരാവതതു ഹാ! തളരിൻറിതു ഞാൻ ;
കിളിയേ, തവ ചെൻറയി,തയ്യിലമർ-
‍ന്നിളയച്ചിയൊടെന്നഴൽ ചൊല്ലരുതോ?

ലക്ഷ്മീദേവി കളിർക്കെ നോക്കുക നിതാ -
ന്തം നിന്നെ; നിൻ കീർത്തികൊ-
ണ്ടിക്ഷമാമണ്ഡലസീമനി നിർമ്മലനിലാ-
വീടേല്ക്ക നീലേക്ഷണേ !

മുഖ്യേ, നീ ഭുവി വാഴ്ക തയ്യിൽ മരുവും
കല്യാണി, നല്ലാരിൽ വാൾ
തിക്കീടും പരിവട്ടമിട്ടിഴയ-
ച്ചീ,പൂണ്ടു പു‍ർണ്ണാദരം .


എന്നേ!ശൃംഗാരവായ്പേ പരമൊരുതരുതരുണീ-
രൂപമാണ്ടാ ജനാനാ-
മന്യൂന്യം നേത്രസൗെഖ്യം പരിചിനൊടരുളു-
മാറു നന്റായ് ചമഞ്ഞാ;
മന്യേ ഞാൻനിന്നെ രണ്ടാമതുമഴകൊടലർ-
ത്തയ്യൽ തയ്യിൽപ്പിറന്നാ-
ലെന്റേവം പൂണ്ടു നാനാഗുണഗണമിളയ-
ച്ചീതി നാമാഭിരാമാ.

കളിയിൽചില നോക്കുകൊണ്ടു യൂനാ-
മലിയിച്ചമ്മനകാമ്പനംഗലോലം,
ഇളയിൽചിതമാർന്നു തയ്യിലിൽചെർ-
ന്നിളയച്ചീ, മരുവീടു മാന്യശീലേ!

തീ തൂകിൻറിതൂ തിങ്കളെങ്കൽ നിതരാ-
മയ്യോ!; വിഷജ്വാലകൊ-
ണ്ടൂതീടിൻറിതൂ വെണ്ണിലാവു സഹിയാ
ഹാ! ഞാ മു‍‍‍‍‍‍‍‍‍ടിഞ്ഞീടിൻനേൻ,
ചേർത്തു മന്മഥനായ മന്മഥനിത-
ല്ലോ ദു‍‍ർമ്മദം തന്വി, വാ
ങ് മാത്രം കൊണ്ടിഹാ തയ്യിലിട്ടിയിളയ-
ച്ചി,മാലിളച്ചീടുമോ?
ദിവ്യോ ഞാനിതിനില്ല കില്ലയി സഖേ!;
പോ‍‍‍‍‍‍‍‍‍‍‍ർക്കൊങ്കയിൽച്ചേർത്തു മാ-
മുർവ്വീമാനിനിമാർമുടിക്കലണിയും
പൂണാരമൻറഞ്ജസാ,
ദു‍‍‍ർവ്വാരാംഗജമാലശേഷമകലെ-
പ്പോമ്മാറു നിർമ്മായമ-
ച്ചൊവ്വാത്തേൻ മമ തയ്യിലിട്ടിയിളയ-
ച്ചിപ്പെൺ വിളിച്ചേകിനാൾ.
ഉദിച്ചു പൂ‍ർവ്വദ്രോരുപരി മുഴു-
വെൺതിങ്കൾ,കുമുദം
മദിച്ചു; പൂവാണൻ പടവര[വാ;വിതാ]
ഹന്ത! ദമരം?
 ചതിച്ചിടാതേ മാമിതമൊട-
സുനാഥേ, വിതര നീ
മദിച്ഛാം തയ്യിച്ചേർന്നമരുമിള-
യച്ചീ,കുഴൽ തൊഴാം.
തിരുവുരു തവ കാണ്മാൻ പോന്നു വന്നീടുവാനായ്
വിരവിനൊടയി, പോവാനമ്പിനോടാരഭേ ഞാൻ;
ഇരുൾമിഴിമുന തയ്യിത്തന്വി, പാഥേയമായ് നീ-
യരുളുടനിളയച്ചീ, വിശ്വരമ്യാനനേ! മേ.

ഇളയച്ചി രണ്ടാംഭാഗം[തിരുത്തുക]

ചേലാർന്നീടിന്റ ചെന്താർചരജയവിരുതേ,
നിന്നെ ഞാൻ വാഴ്ത്തിനാൽ കേൾ
പാലാഴിപ്രായമാക്കീടുവനവനിതലം
കീർത്തികൊണ്ടോമലേ, തേ

നാളീകത്തയ്യൽ തയ്യിത്തലമെഴുമിളയ-
        ച്ചീ, കളിക്കേണമിന്നും
ബാലേ, നിന്മെയ്യിലോരോതരുണർ പരിസരേ
       വന്നു മാഴ് കേണമിൻേറ.

കാർക്കാലം വന്നടുത്തു , സുമുഖി മയിൽ നിനാ-
        ദങ്ങളെല്ലാമിതല്ലോ
കേൾക്കാകിന്റൂ , വിശിഖനുമിത വി-
       ല്ലും കുലച്ചിങ്ങണഞ്ഞൂ,
പോക്കേണം മൽപ്രിയേ, നിൻ കലഹമിതു ; തൊഴാം;
         ചേടിമാർ ചൊന്നതെല്ലാം
കേൾക്കണ്ടാ തയ്യിൽവീടാർന്നിതമെഴുമിളയ-
         ച്ചീ, വരാമോ തൊടാമോ ?

അല്ലേ വാർതെന്റലേ , മന്മഥമണിരഥമേ.
‍‍ ഞാൻ പറഞ്ഞാലതെല്ലാം
ചൊല്ലാമോ ചെൻരു ഞാനവശതയിലിരു -
          ന്നങ്ങു ചൊല്ലിൻറപോലെ ;
ചൊല്ലാമീവണ്ണമെങ്കിൽ പ്രിയസഖ, വരുവാൻ
          ഞായമുണ്ടുൾക്കുരുന്നിൽ
ക്കല്യാണാംഗിക്കു തയ്യിത്തലമെഴുമിളയ-
           ച്ചിക്കു കാരുണ്യലേശം. 23

അർണ്ണോജം കണ്ണിനയ്യോ! മതിമുഖി, സഹിയാ;
         ഹന്ത വെൺതിങ്കൾ ചെന്തീ
തന്നേ തൂകീടൂ; മയ്യോ! കുയിൽനിനദമഹോ!
          കർണ്ണശൂലായതേ മേ;
നിന്നാണാ നിൻവിയോഗേ വരുമെരിപൊരി; കേ
           ളൊന്റിനൊപ്പിച്ചുകൂടാ
 ധന്യേ, തയ്യിത്തലം വാണിതമെഴുമിളയ-
           ച്ചീ, നിനച്ചെൻപ്രമാദം.

കോടരുതു കോടരുതു നിൻപുരികമയ്യോ!
       വാടരുതു വാടരുതു കോമളമുഖാബ്ജം,
ചേടി പറയിന്റതിനുമോടരുതു, കോപം
   തേടരുതു തയ്യിലിളയച്ചി മലർമാതേ!
  
അലഘുജഘനഭാരേ, പോവതിന്നാരഭേ ഞാൻ
അലസനയനകോൺകൊണ്ടൊന്നു പുല്‌കീടിദാനീം
കലിതരുചി വരിന്റുണ്ടിന്നിയും തന്വി, തയ്യി-
ത്തലമെഴുമിളയച്ചീ, പോന്നുവൈകാതവണ്ണം.

ഇട്ടി[തിരുത്തുക]


മുല്ലമലരിന്നു മലയാനിലനുമയ്യോ!
നല്ല പനിനീരിനുമകിൽക്കുമയി തോഴാ !
ഉള്ളിലഴലേകുകയൊഴിഞ്ഞൊരുതൊരം മ-
റ്റില്ലിടമനെക്കലരുമിട്ടി പിരിയും നാൾ.


കണ്ടേൻ ഞാനമുജത്തിന്നുപരി കരിമുകിൽ
ച്ചാർത്തു, ചീർത്തോരുശൈലം
കണ്ടേൻ തൂമിന്നൽതന്മേൽ, കുവലയമലരിൽ-
ക്കാമശസ്ത്രങ്ങൾ കണ്ടേൻ
കണ്ടേൻ പൊന്നൂയൽ കണ്ണാടിയിലിടയിടയിൽ-
ചേർന്നു തട്ടിന്റതേവം
കണ്ടേൻ ചെറ്റങ്ങുറങ്ങും പൊഴുതു പുതിയവീ-
ടാളുമിട്ടീവിയോഗേ.

മേദിനീവെണ്ണിലാവ്[തിരുത്തുക]


താരാമണീ താരമണീയചൊവ്വാ
താരാമണീ താരമണീമണീ തേ
പോരാമതേ പോരുമതേഷു പോരാ
പോരാമതേ പോരുമതേ മദംഗം

തന്വംഗീനാം പലരെയുമുവ-
“ന്നിങ്ങനേ പോന്നവാറേ
മച്ചിത്തത്തിൽ കനിവു വരുമോ
മാനിനീ, നിന്നിലെന്റി,
എല്ലായ്പ്പോഴും പല മലരിലുൾ-
പ്പുക്കു തേനുണ്ടുപോരും
വണ്ടിന്നുണ്ടോ ഹൃദയമണവൂ
താമരപ്പൂവിലെന്റി.

ആമുഗ്ദ്ധാപാംഗീ, നാമൊട്ടെളിയവ;രതുകൊ‌
ണ്ടെന്തു? മാരാസ്ത്രമെറ്റാൽ
ചാമത്രേ മറ്റു കില്ലില്ലതിനുരു മലർവി-
ല്ലാളി, മാപാപിയല്ലോ;
കാമത്തീകൊണ്ടു വേകിന്റകമലരിലിരു-
ന്നംഗനാരത്നമേ, നി-
ന്നോമൽപ്പൂമേനി വേമെന്റതു മനസി ഭയം
മേദിനീവെണ്ണിലാവേ !

ഇട്ടിയച്ചി[തിരുത്തുക]

കാന്തേ, കർണ്ണങ്ങളോടേറ്റളവു വഴികൊടാ-
ഞ്ഞുള്ള കോപേന താമ്രാം
കാന്തീം കൈകൊണ്ടുതെന്റേ പറവർ ചിലർ നിസ-
ർഗ്ഗാരുണോപാന്തകാന്തം
ഞാൻ തേറേനിട്ടിയച്ചീ, പുനരിതു ദയിതേ
സന്തതം മൈന്തർചിത്തം
ചിന്തീടും നേരമേന്തീടിന രുധിരകണാ-
ലംകൃതം നിൻ‌കടാക്ഷം

വാർ ചില്ലീലോലമത്തഭ്രമരനിര പൊരും-
നിന്റെ പാഥോജമെന്റ-
ങ്ങാർ ചൊല്ലീ കോലനീലോല്പലനികരനിറം-
വെല്ലുമിമ്മല്ലനേത്രം?
നേർ ചൊല്ലും നേരമോരോ തരുണജനമനോ-
ഭേദനേ ഖേദഹീനം
താർവില്ലിക്കിട്ടിയച്ചീ, ചലദസിലതയെ-
ന്റന്തരാ ചിന്തയേ ഞാൻ

അന്യേ ചൊന്നാലുമാപാദിതമിനിയ ശുനാ-
സീരനീലേന ബാലേ!
നിൻ നാസാകർണ്ണയോരരന്തരസരണിമള-
ക്കും മുഴക്കോലിതെന്റേ;
മന്യേ ഞാനിട്ടിയച്ചീ, മഹിതകുവലയോ-
ല്ലാസി മല്ലക്കടക്കൺ
മിന്നീടും മീനരമ്യം മലർചനു മലർ-
ക്കേണിയെന്റേണനേത്രേ!

ഊനം തട്ടാതകാന്തി പ്രസവനവസുധാ-
പൂരിതേ വാരിരാശൌ
സാനന്ദം മന്ദമാന്ദോളിതതരളലസ-
ച്ചില്ലിവല്ലീ ത്വദംഗേ
നൂനം താഴിന്റ ലോലാളകവലയിലക-
പ്പെട്ടുഴന്റിട്ടിയച്ചീ!
മീനദ്വന്ദ്വം കളിക്കിന്റിതു തവ നയന-
ച്ഛദ്മനാ പദ്മനേത്രേ !

നീലക്കൽകൊണ്ടു നീളെക്കലിതരുചി ചമ-
ച്ചന്തരാളേ വിശാലേ
ചാലച്ചന്ദ്രോപലം കൊണ്ടതിരുചിരതരം
നിർമ്മിതം മന്മഥേന
ആലോലം താരകാമട്ടവിരളമിളകും
വട്ടരങ്ങിട്ടിയച്ചീ!
ബാലേ നിന്നേത്രനീലോല്പലമിതി വനൈതാ-
കല്പമേ, കല്പയേ ഞാൻ

കിഞ്ചില്ലജ്ജാവനമ്രാൻ പ്രണയനവലതാ-
പല്ലവാൻ മെല്ലവേ കീ-
ഴഞ്ചത്തൂമന്ദഹാസദ്യുതിശകലവലാ-
കാവലീബാലമേഘാൻ
അഞ്ചന്നസ്ത്രഭൂതാനവിരളതരളാൻ
പേർത്തുമിന്നേത്രലക്ഷ്മീ-
സഞ്ചാരാനിട്ടിയച്ചീ ! പുളകനറുമലർ-
ക്കോപ്പണിഞ്ഞേൽപനോ ഞാൻ?

ചിത്തേ തോന്റീടുമെന്റും മമ വരവനിതാ-
കല്പമാമിട്ടിയച്ചീ !
മെത്തീടും തൃഷ്ണയാ ചെന്റുടനധികതരം
കാതരം കാതിനോളം
ഉത്തംസം വച്ച പുത്തൻ‌കമലമലർമര-
ന്ദം നുകർന്നാത്തമോദം
മത്തം നിന്മല്ലമൈക്കണ്മധുകരമിഥുനം
നിന്റുലാവിന്റവാറ്

മത്തേഭം വെന്റ യാനേ! മധുമൊഴികൾമുടി-
പ്പട്ടമാമിട്ടിയച്ചീ!
പത്താശാചക്രവാളേ സലളിതമെഴുന-
ള്ളീടുവാനംഗയോനേഃ
ചിത്രാഭം ചില്ലീവല്ലീചതുരമരതക-
ത്തണ്ടുതന്മെത്തപോലേ
ചിത്താനന്ദം പുണർത്തിന്റിതു നിഖിലനൃണാം
നിൻ‌കയൽക്കണ്ണിരണ്ടും

പ്രോന്മീലച്ചാരുമലീദളപരിമിളിതം
മല്ലധമ്മില്ലഭാരം
കാണ്മാനെന്നിട്ടിയച്ചീ ! കരുമിഴിയുഗളം
താവകം ധാവമാനം
കാമ്യാഭോഗേന കാതോടിടറിനസമയേ
കാന്തി ചേർന്നോരുപാന്തേ
ഞാൻ മന്യേ പോന്നുഞ്ചൽക്ഷതജകണികയാ
ശോണമെന്റേണനേത്രേ !


ആമോദാൽക്കാണ്മനോ ഞാനവിരളമിളകീ-
ടിന്റ ലജ്ജാഭിരാമാ-
നാമന്ദസ്യന്ദിഹാസാങ്കുരമിടവിരകീ-
ടിന്റ കമ്രാനുപാതാൻ
ആമന്ദ മാരുതാന്ദോളിതകമലപലാ-
ശാവലീലോലലോലാൻ
പ്രേമാർദ്രാനിട്ടിയച്ചീ ! നവലളിതകലാ-
സങ്കടാൻ നിൻ കടാക്ഷാൻ

കേളീമണി[തിരുത്തുക]

തൊട്ടാൽ വാടിന്റമല്ലീവിമലമലരരു-
മ്പെത്രനന്റെൻപതിൽക്കാൾ
കഷ്ടം കോദണ്ഡദണ്ഡം മതുമതമതിര-
ക്കിന്റ പുണ്ഡ്രേഷുകാണ്ഡം
പട്ടാങ്ങെങ്കിൽ ത്രിലോകീനിയമനനിപുണം
തൃക്കടക്കണ്ണിതത്രേ
പട്ടം കെട്ടിച്ചതൈന്താർവിശിഖനേ വിലസൽ-
ക്കേളി കേളീമണേ തേ.

പുത്തെൻ പൂന്തൊത്തു വാണാവലി ജഗതി ജള-
ഗ്രാമണീ രോഹിണീശൻ
മിത്രം, വില്ലെന്റുചൊല്ലിന്റതു കിമപി പിര-
മ്പോ കരിമ്പോന ജാനേ;
പൊൽത്താർ ബാണന്നു നീയെന്റൊരു പരമരഹ-
സ്യാസ്ത്രവിദ്യാമകപ്പെ-
ട്ടത്രേ കേളീമണീ കേളവനു ഭുവനച-
ക്രൈകസാമ്രാജ്യമിന്റ്

എല്ലാർക്കും വില്ലു തിന്നാമിതു കുറുകേ മുറി-
ച്ചീടിനാ;ലമ്പു ചൂടാം
വല്ലോർക്കും ഞാൻ പിടിപ്പാൻ പണി തുണ മലയ-
ത്തെന്റൽ നന്റിപ്രമേയം
അല്ലേലും ചായൽ കേളീമണിമഴലമിഴി-
ക്കോണനങ്ങായ്കിലുണ്ടോ
വെല്ലാവു മറ്റുകൊറ്റക്കുടനിഴലിൽനിറ-
ന്നംഗജന്നിത്രിലോകീം

പോരാതൊന്റല്ല പോർവില്ലിതു പുതിയകരി;-
മ്പമ്പു നന്റംബുജം; ഞാൺ
പാരപ്പെട്ടൊന്റവണ്ടിൻ നിര തുണയൊരു കാ-
റ്റാപ്തമന്ത്രീ വസന്തഃ
താരാളും ചായൽ; കേളീമണി മഴലമിഴി-
ക്കോൺകളിപ്പൊന്റുതത്രേ
താരമ്പന്നുത്തമാലംബനമിഹ വെറുതേ
മറ്റു ഗർവോദയോയം

ഗാത്രം വാർത്തൈവ വാർത്താർവരതനു മലര-
മ്പന്നു: മൂർത്തമ്പു മൂർത്തം
പാർത്താൽ: ത്താർത്തെന്റൽ നൽത്തേരളിപടലികഞാൺ:
മിക്കവില്ലിക്ഷുവല്ലീ:
ആസ്താമിക്കോപ്പു, നേത്രാഞ്ചലചലനകലാ-
മാത്രമത്രാതിമാത്രം
ധാത്രീജൈത്രം മഹാസ്ത്രം പരമിവനു ലസൽ-
ക്കേളി കേളീമണീ തേ

ചെറിയച്ചി[തിരുത്തുക]


ഉഡുനികരമെഴുത്തായ്; പത്രമായ് മാന, മൊപ്പായ്
മുഴുമതി, മദനൻ തീട്ടിങ്ങു സന്ധ്യോപനീതം
അയി ബത! ചെറിയച്ചീ, കാണ്മിതസ്യാം രജന്യാം
തവ വിരഹിണമെന്നെത്തന്വി, കൊല്കെൻറപോലേ.
പരിചുപട നിരത്തിപ്പശ്ചിമാശാചുവപ്പാം
പുതിയ തളിരതിന്മേൽ വെണ്ണിലാപ്പൂവു തൂവി
രചയതി ചെറിയച്ചീവിപ്രയോഗോചിതം മേ
ശയനമിവ ശശാങ്ക: ശർവ്വരീപൂർവ്വയാമം.

പ്രിയസഖി, ചെറിയച്ചീവിപ്രയോഗജ്വരാർത്തം
കുറവുയിരപി തീർപ്പാൻ നൂനമിന്ദുച്ഛലേന
മദനനുദയശൈലപ്പള്ളിവിൽമേൽതൊടുത്താൻ
പഥികരുതിരധാരാപാടലം പള്ളിയമ്പ്.

അസിതതിമിരപിഞ്ഛൈരന്തിയാം തീയെരിച്ച-
തരളതരമെഴിൻറത്താരകാമുത്തണിഞ്ഞ്
അയി, ബത! ചെറിയച്ചീ വാസരാന്ത(ാഖ്യനാകും)
ക്ഷപണകനിത കാണാ വീച്ച കാട്ടിൻറവാറു്.
രവിരമണവിയോഗേ രാത്രിയാകിൻറ ധാത്രീ
         വികിരതി പനിനീരും ചന്ദ്രികാചന്ദനം ച,
പുനരപി നവിബുദ്ധാം പത്മിനീം കണ്ടവാറേ
         മമ ബത! ചെറിയച്ചീവാർത്തയിൽ പേടിയുണ്ട്.

ഉദയതി ശശിബിംബം കാന്തമന്തിച്ചുവപ്പിൽ,
          പരമപി രവിബിംബം ചെൻറിതസ്തം പ്രയാതി;
ഉഭയമിദമുരുമ്മിക്കൂടുകിൽക്കുങ്കുുമാർദ്രം
          കുചയുഗമുപമിക്കാം നൂനമച്ചീസുതായാ:

ചരതി കൊതി കുളുർത്തിപ്പത്രിണാംമുന്നിൽമുല്ല-
           പ്പൊടിയിൽ മുടിയമുഴ്ത്തിപ്പൊൻനിറംകൊണ്ട ഭൃംഗ:
ഉദയനഗരിയൂനാം ചിത്തമുൽക്കണ്ഠയൻ പ -
            ണ്ടഹമിവ ചെറിയച്ചീ മഞ്ഞൾപൂച്ചണിഞ്ഞ്.
      
പരിപതതി തുഷാരശ്രേണി വെൺമുത്തമണിഞ്ഞ-
   ട്ടഴകിതു കുചലീലാനാട്യമച്ചീസുതായാഃ .
                                                                 
മമ ബത! മതിസീതാമച്ചിപുത്രീവിയോഗ-
   വ്യസനജലധിമദ്ധ്യേ കൊണ്ടുപോയ വെച്ചുകൊണ്ടു്
തെളുതെളെ വിലസിച്ചച്ചന്ദ്രനാം ചന്ദ്രഹാസം
   കുസുമശരദശാസ്യഃ കൊല് വനെന്റ ഭ്യുപൈതി.
                                                                
പ്രിയസഖി ചെറിയച്ചീകാന്തിരാജ്യാധിപത്യേ
    മനസിജനഭഷേക് തും നൂനമാഡംബരേണ
ശശിശകലസനാഥേ ശാരദവ്യോമനാല-
     ത്തറനടുവിലാടിന്റത്താരകാമുത്തുപന്തൽ.

തൊഴുതിഹ വിടകൊൾവാൻ തൻകരംകൂപ്പിനില്ക്കി-
    ന്റഹിമകരനെ നോക്കിത്താമരപ്പൊയ്കപിന്നെ
മധുകരമറുമാറ്റം വാ തുറന്നൊന്റു മിണ്ടീ-
     ലപഗതരുചിരസ്മാനച്ചിതൻനന്ദിനിവ.

മദനവിജയകീർത്തിം മൽക്കൃതേ പാടുവാനെ-
   ന്റഹിമകിരണചന്ദ്രൌ താളമാമ്മാറുകൊണ്ടു്
അതിലളിതമവറ്റാലൊന്റുയത്തൊന്റുതാഴ്ത്തീ-
   ട്ടഹമിവ ചെറിയച്ചീ! നൂനമേഷഃ പ്രദോഷഃ.
 
അണയുമപരസന്ധ്യാരാഗമെയ് ഞങ്ങൾ കണ്ടാൽ
    ധ്രുവമഭിനവകാന്ത രോഹിണീ ചീറുമെന്റു്
 അപനയതി നിലാവാകിന്റ മേൽക്കൂറവാങ്ങീ-
    ട്ടഹമിവ ചെറിയച്ചീകോപഭീരുഃ ശശാങ്കഃ

ഇരുളുമിളനിലാവും കാന്തമന്തിച്ചുവപ്പും
    വിരവിൽ വിലസതീദം വ്യോമ നിർവ്യാജരമ്യം,
കുരുളിവ കുവളപ്പൂമല്ലികാ ചമ്പകാനാ-
    മിടവിരവിന മാലാകാരാമച്ചീസൂതായാഃ.

മധുപമധുരവാചാവപ്പുറുത്തിൻറിതൊൻറിൽ,
ചിതറിനമധുബാഷ്പം മുല്ല കേഴിൻറിതൊൻറിൽ,
ഹസതി കുസുമഹാസൈരൊൻറിലേ താദൃശം മാം
വിരഹിണമിടയിട്ടേ നൂനമച്ചീസുതായാഃ.

‘അയമുദയപുരേ ചെൻറച്ചിപുത്രീമണേ,ഞാൻ
കുചകളഭമഴിച്ചാഞ്ഞോമൽവക്ത്രം ചുചുംബ,
ഇദമനുചിതമന്തിത്തെൻറൽ ചെയ്യിൻറതിത്ഥം
വദതി പരിമളോ മേ വണ്ടിനത്തിൻവചോഭിഃ.

ചലതി ജലധിവീചീകൈത്തലംകൊണ്ടു തട്ടി-
ത്തരളശശിമണിപ്പന്തുൽക്ഷിപന്തീവ സന്ധ്യാ;
വിലുളിതമിരുളെന്നും കൂന്തൽവന്നിട്ടു താരാ-
ശ്രമജലവുമണിഞ്ഞാളച്ചിതൻനന്ദിനീവ .

കുറളയുളർപറഞ്ഞാർ ചാലവും കോപതാമ്രം
മുഖമിതി കൃതമൌനം നൂനമച്ചീസുതായാഃ
ഝടിതി തൊഴുതുവീഴേ്വാം തോഴരേ! ഹന്ത! കൂഴ്ത്തേൻ
ശിവശിവ നവസന്ധ്യാപാടലം ചന്ദ്രബിംബം.

കമലവലയമെന്നും തമ്പലം നല്കിനല്കി-
ത്തഴുകി വിരഹകാലേ വല്ലഭം ചക്രവാകീ
ചെറുതിടയിഹ താനേ ചക്ഷുഷാഽന്വേതി പിന്നെ-
ത്തദനു ച മനസാ മാമച്ചിതൻ നന്ദിനീവ.

പ്രിയസഖ, ചെറിയച്ചീദേവസേനയ്ക്കു പാങ്ങാ-
യരുണദിതിജസൈന്യം വെൻറ വിഖ്യാതകീർത്തേഃ
കുസുമശരമുരാരേഃ ശംഖചക്രങ്ങളെൻേറ
കരുതുവനുദയാസ്തവ്യാപൃതൌ ചന്ദ്രസൂർയ്യൌ.

പ്രിയസഖ, ചെറിയച്ചീമൈഥിലീമൂലമെങ്ങും
തരുണഹൃദയലങ്കാം ചുട്ട ചന്ദ്രോ ഹനുമാൻ
അപരജലധിമദ്ധ്യേ വ്യോമലാംഗുലലഗ്നം
പരിപതതി നിലാവാം തീ കെടുപ്പാനിദാനീം.

ജയതി മനേമാഹാരാജ്യസർവ്വധികാരീ
മണിമുടിരുദയാദ്രേരേഷ താരാമണാളഃ
അനുനയവിഷമാം മാറാക്കുമച്ചീസുതാം മേ
വപുഷി വിഗതരോഷാം വാഴ്ത്തുവോരാപ്തബ


പുലരുമിതുമലർന്നാലെന്റു മത്വാ മലർത്തും
മുകളിതമരവിന്ദം മുഗ്ദ്ധികാ ചക്രവാകീ;
മമ ബത കുറിനാളെന്റുള്ള ലീലാരവിന്ദം
മുകളയതി നിശാർദ്ധം മുറ്റുമച്ചീസുതേവ.

നിജമുകുളപുടംകൊണ്ടഞ്ജലിം കല്പയിത്വാ
തൊഴുതിഹ ചെറിയച്ചീവക്ത്രചന്ദ്രന്നു തോറ്റു്
കമലമടിമപൂകെക്കണ്ടു വിങ്ങിച്ചിരിച്ച-
ങ്ങളികുലകളനാദൈരാർത്തിതാമ്പൽ പ്രസൂനം.

ഉദയപുരലിലാസോത്തംസമച്ചീസുതായ
ഭവനമവനിസാരം കാൺമുതെന്റാസ്ഥയേവ
ഉദയഗിരിശിഖാഗ്രാൽ പാദമൊട്ടേറെവേച്ചി-
ട്ടഴകൊടു ഗഗനം ചെന്റേറിനാനേഷ ചന്ദ്രഃ

പ്രിയസഖ, ചെരികിലാഞ്ഞച്ചിതൻ നന്ദനായാ
മുറുവലൊളിവിലാസൈസ്ത്രായതാം മുല്ലയെല്ലാം
അറിവതറിയവേണം മൂടി വണ്ടിണ്ടയാൽ കൊ-
ണ്ടിരിളിടയിലൊളിച്ചിടിടന്തിയോടുല്ലസന്തീ.

സ്വയമിഹ മുഖലീലാമച്ചിതൻനന്ദനായഃ
കുചയുഗമിവ കൂമ്പിച്ചംബുജംകൊണ്ടുകാട്ടി,
പുനരിഹ വിരഹേ സ്മീൻ നമ്മെ രക്ഷിച്ച ചന്ദ്രൻ
ഗ്രഹണജപമൃത്യും കൊട്ടു നൂറ്റാണ്ടു വാഴ്ക!

മല്ലീനിലാവ്[തിരുത്തുക]

മധുപവിരുതമെന്നും കാഹളപ്രൗഢികൈക്കൊ_
ണ്ടുദിതശശികരാളീചാമരോല്ലാസശാലീ
അധികരുചിരതാരാജാലമുത്തുക്കുടക്കീ-
ഴിത ജയതി മടുത്താർവില്ലീ മല്ലീനിലാവേ!

  വടിവൊടു നവസന്ധ്യാരാഗമാംകുങ്കുമംകൊ-
ണ്ടുടൽ മുഴുവനണിഞ്ഞാളുജ്ജ്വലാ പശ്ചിമാശാ,
തടവി നിജകരാഗ്രൈരംബരം ഭാനുമാന-
                 ങ്ങുടനി തമൊടു ചെല്ലക്കണ്ടു മല്ലീനിലാവേ!
പുതിയ സരസി മുങ്ങിപ്പൂണ്ട പുണ്യാംഗരാഗം
മൃദുകുമുദപരാഗൈ,രേന്തി മല്ലീമധൂളീം,
ഇത വിചലതി മാലത്തെൻറൽ നിൻകൊങ്കമൊട്ടോ-
      ടതുലരസമടുപ്പാൻ മെല്ലെ മല്ലീനിലാവേ!
മദനധികബന്ധൂൻ കൈവളർപ്പാനിദാനീം
പുതുമ പെട വിതച്ചോരിന്ദുവിത്തെൻറപോലെ
അധികരുചി വിയത്താം ചാരുകേദാരഭൂമൌ
             വിതറിനതുഡുമാലാം കാൺക മല്ലീനിലാവേ !
കമലമലർ മലർത്തും,ചെൻറു കൂമ്പിക്കുമുദ്യൽ-
കുമുദകുല,മടയ്ക്കുംനേത്രമാലോക്യ ചന്ദ്രം
കമനി,കലയ കോകദ്വന്ദ്വമിത്ഥംപെടുംപാ-
ടമിതവിരഹമാലോർത്തുള്ളിൽ മല്ലീനിലാവേ !
ഉരസിജമുകുളാഗ്രാശ്ലേഷണംതാനകപ്പെ-
ട്ടരുളിനതുപകണ്ഠേ കണ്ടു കൈക്കൊണ്ടഖേദം
സ്ഫുരിതകുസുമജാലൈരൊക്ക നിൻറന്നുനൂനം
പരിഹസതി നികാമം മുല്ല മല്ലീനിലാവേ.
രഹസി പതിതഭാസ്വാനൊടു സംയോഗമെത്തീ
കിമപി കലിതരോഗേണേതി ലോകാപവാദാൽ
തൂഹിനകിരണനെന്നും മുദ്രപൂണ്ടതു സന്ധ്യാ-
രമണി വഴുസിനാൽ പോയ് മെല്ലെ മല്ലീനിലാവേ .
ഉരപെറുമുഡുനേതാവായ രാമോയമൃക്ഷോൽ -
ക്കരമഴകൊടുചൂഴും ചേർത്തുകൊണ്ടാത്തമാനം
കിരണവിശിഖജാലൈരന്ധകാരേന്ദ്രശത്രുൻ
പൊരുതറുതി പെടുത്താൻ മെല്ലെ മല്ലീനിലാവേ !

അകിലണിമുല കൂമ്പൂം പങ്കജൈ,രിന്ദുകാന്തൃാ
മുഖരുചി,മൃദുഹാസം കൈരവം കൊണ്ടുകാട്ടി
പികമൊഴി വിരഹേ തേ ഹന്ത! മാം കാത്ത സന്ധ്യാ
സുഖതരമിതി നീണാൾ വെല്ക മല്ലീ നിലാവേ !

പലവക[തിരുത്തുക]

ഭാഗം 1[തിരുത്തുക]

ചേണേലും നേത്രകോണേ, കബരിയിൽ വചനേ
താമ്രബിംബാധരോഷ്ഠേ,
നീണാളിന്നാളിൽ നന്നാലുള കമലപലാ-
ശാക്ഷി പാർക്കും ദശായാം:
ഏണം ബാണം കൃപാണം കയൽ മയി തിമിരം
കണ്ടി വാർകൊണ്ടൽ പയ്മ്പാൽ
വീണാ വെല്ലം നരുതേന്തെളി; തളിർ പവിഴം
പട്ടുനൂൽ പത്മരാഗം

സിന്ദൂരം നീരസം താൻ, തളിർ നിറമിഴിയും
കിംശുകം ഗന്ധഹീനം
ബിംബം കയ്ക്കും കഠോരം പവിഴമണി ജപാ-
പുഷ്പമോ വാടുമല്ലോ,
സന്ധ്യാമേഘം പൊടിച്ചിട്ടമൃതിലതു കുഴ-
ച്ചിട്ടുരുട്ടിക്രമത്താൽ
നീട്ടിക്കൽപിച്ചിതെന്റേ കരുതുവന്ധരം
നാരണീനന്ദനായാഃ


കച്ചിട്ടിരിക്കിലും തസ്യാഃ
സ്തനങ്ങൾ മധുരങ്ങളേ
കാഞ്ഞിരത്തിൽ പഴമ്പോലെ
കാന്ത കച്ചിട്ടിരിപ്പിത്


ഉഗ്രാത്മാ വില്ലെടുത്താനലർചര, നിടവ
പ്പാത്യും വന്നടുത്തൂ,
ദിക്കെങ്ങും മാരിപെയ്യാൻ മുകില്പടലി മുതിർ‌
ത്തൂ, തിമിർത്തൂ മയൂരം,
ഇക്കാലം കമ്രപീനസ്തനി, കലിതരസം
മന്മഥാദ്വൈതശാസ്ത്രം
വക്കാണിപ്പാൻ പികപ്പെൺകളമൊഴി പിരളീ-
നായികേ, നല്ലകാലം


കൂട്ടം കൂടിക്കളിക്കും തരുണർ പരിസരേ
ചെന്റു ചാപല്യമേതും
കാട്ടാതേ കേൾ കലാകേറളിമലർമകളെ-
ക്കണ്ടിരുന്നോരുനേരം
കേട്ടാൻ കൺ‌കൊണ്ടൊരുത്തങ്കനിവിനോ”ടിവനാ”-
രെന്റെ മാപാപി ചൊന്നാൾ
നാട്ടാരോടെന്നെ ലജ്ജാവിനമിതതനയനം
കൊണ്ടു ജാരോയമെന്റേ.


വേർപാകിച്ചു തഴച്ച വേഴ്ച മുഴുവൻ
ഞാനെന്നിലേ നാലുനാ-
ളാപാദിച്ചു മറച്ചുവെച്ചുപുലർവാ-
നുച്ചൈരുഴറ്റീടിനേൻ
രൂപാലോകസുഖാഗമേ നിലകുല-
ച്ചെന്മേൽ നിരച്ചീടുമി-
മ്മാപാപിപ്പുളകങ്ങൾ മാരവിരുതേ,
ചൊല്ലിന്റിതെല്ലാരൊടും

വീണാരവേ, വരഗുണേ ! വനിതാജനാനാം
പൂണാരമേ നിഖിലലോചനതൂനിലാവേ!
ഏണാങ്കരമ്യവദനേ, തവ മെയ്‌വിലാസം
കാണാഞ്ഞുകാഞ്ഞകമെരിഞ്ഞുളനിങ്ങനേ ഞാൻ

കാണിമ്മാരാർത്തി തീർപ്പാനയി ബത ! പിളിനേ
തട്ടടിച്ചങ്ങതിന്മേ-
ലൂനം വരാത്കീർത്തീർബലി കുസുമശരൻ-
ദേവതയ്ക്കർദ്ധരാത്രൌ
വേണം ബാലേ, നിനക്കങ്ങവസരമൊരുനാ-
ളന്റയോളം പൊറുപ്പാ-
നാനന്ദാപാംഗി തൊട്ടമ്പൊടു ഹൃദയതടേ
നേരണം മാരലേഖേ !

ഏവം പൂവാണ ലീലാകലവികളെ വള-
ർപ്പൂ നവപ്രേമപൂരം
താവുന്നേണാക്ഷി, നീയും മധുരമുഖി മര-
ന്നോമലേ നിന്നെ ഞാനും
ആവാവാം ഭൂയോ വിയോഗം വരികിൽ വിധിവശാ-
ലെന്നെ നീയും മറനീ-
ടായൂ ചേരി.......ക്കുട്ടൻ മരുവും...മലർ-
ക്കന്യകേ നിന്നെ ഞാനും

ചൂട്ടും പ്രായം ജ്വലിക്കും മലർചരശിഖിനാ
വെന്തഴന്നെന്തിദാനീ-
മോട്ടം തോട്ടം കരയ്ക്കോ? ഹൃദയ, കിമപി നി-
ല്ലെന്നെയും കൊണ്ടുപോ നീ
ചാട്ടം കൊണ്ടെന്തുകാര്യം നിരവധി വെറുതേ
ഹന്ത ! ചീതമ്മമെയ്യിൽ
പൂട്ടുമ്പോൾ ഞാനകന്റായി തവ വരുമോ
ഹന്ത! സന്തോഷപൂരം

ആവാം ഭൂയോ വിയോഗം വരികിൽ വിധിവശാ-
ലെന്നെ നീയും മറന്നീ-
ടായൂ ചേരി........ക്കുട്ടൻ മരുവും...മലർ
ക്കന്യകേ, നിന്നെഞാനും.
ചൂട്ടുംപ്രായം ജ്വലിക്കും മലർചരശിഖിനാ
വെന്തഴന്നെന്തിദാനീ-
നോടും തോട്ടംകരയ്ക്കോ! ഹൃഗയ,കിമപി നി-
ല്ലെന്നെയും കൊണ്ടുപോ നീ;
ചാട്ടംകൊണ്ടെന്തുകാര്യം നിരവധി വെറുതേ
ഹന്ത! ചീതമ്മമെയ്യിൽ
പൂട്ടുമ്പോൾ ഞാനകൻറാലായി, തവ വരുമോ
ഹന്ത! സന്തോഷപൂരം
രമ്യം തേ ഞാനുറങ്ങിൻറളവിലനുപമേ,
രണ്ടു ഞാൻ വേണമെൻേറൻ;
ചിത്തേ തോൻറിൻറിതൊൻറർപ്പിതവദനറ-
ങ്ങീടുവാനക്കപോലേ,
അത്യന്തം കൂമ്പിമാഴ്കീടിന നയനപുടം
നാലുമൂൻറംബൂലേശം.
പ്രത്യേകം *മൽവക്ത്ര മിഴികളിലുരരീ-
കാർത്തൂമൊൻറുത്രമാത്രേ!
ഓർക്കുമ്പോൾ വിശ്വസിച്ചീടരുതൊരുവരെയും
പക്ഷിയെൻറില്ല മററി-
ല്ലൈക്യം കൊണ്ടൻററിഞ്ഞീലകുതികൾവഴിപോ-
ക്ക‍ർക്കിതെന്തെൻറുതോറും,
സാക്ഷാലിപ്പോയരാത്രൗ ചില തരുണ‍ർമുദാ
ചേർത്തവാത്സ്യായനത്തിൻ-
വ്യാഖ്യാനം കാൺക പോർക്കിൻറിതു സദസി ശുകീ-
ദാരുകം മാരലേഖേ!
വേണ്ടിൻേറാര‍ത്ഥമെങ്ങൾക്കയി, വിരഹതുരാൽ
ജീവനാപായമെൻറാ-
ലഞ്ചാറമ്പും തൊടുത്താലമിയുമവ *സം
പ്രാർത്ഥയേ തത്ര കിഞ്ചിൽ,

സങ്കല്പാഖ്യേന കൈക്കൊണ്ടയി, മദന, സഖേ,
കണ്ടുകൊള്ളട്ടൊരിക്കൽ
പാംമുന്നേ ചമ്പകാന്തർദ്ദളരുചി വദനം
നാരണീനന്ദനായാഃ

വക്ത്രൗെപമ്യം കലാനായകനു വരികിൽ വ-
ന്നാലുമത്രേയുമല്ല-
ങ്ങൊത്താലും ചാരുചൊവ്വാമലരൊടതിമനോ-
ഹാരി പീയൂഷയൂഷം,
രത്യാതംഭേ കചാകർഷണനമിരുമനോ-
ജ്ഞാനനാചുംബനത്തി-
ന്നിത്രൈലോക്യത്തിലേതൊന്റുപമ നിരുപമേ,
മേദിനീവെണ്ണിലാവേ.

അപ്രീതിം നോക്കി നാം നീ മഴറിനമിഴികൊ-
ണ്ടങ്ങുമിങ്ങും ക്ഷണം ഞാൻ
പുഷ്പാരാമേ മറഞ്ഞോരളവണിമതിതൻ-
ദീപ്തി കണ്ടാത്തതാപാൽ
എപ്രായം നോക്കി ഞായം കനമരികിൽ വരും
കാട്ടുതീ കണ്ടുപേടി-
ച്ചപ്പൂവല്ലിമതല്ലിപ്പിണയലിലവശം
നൂനമാണോണമാതേ.

വാഴ്ത്തീടിന്റോർ മുരദ്വേഷിണമവരവരേ
രാഹുകർണ്ണാന്തരാളം
ചേർത്തിനന്റീ തെറിച്ചാൻ വിരഹിജനശിരോ-
ജാലമെന്റൊന്റുമിണ്ടാർ;
രാത്രൗ രാത്രൗ തദീയോദരദഹനലം
പോലുമുണ്ടാകിലുണ്ടോ
പോയ്തുകിന്റൂ കലാനായകനുപരി കലാ
കേരളീ, കാളകൂടം.
38
വക്ത്രാംഭോജന്മ കൈലാസവദിദമളകാ-
ലംകൃതം ; കൊങ്കയുഗ്മം
വൃത്രാരാതേരുദാരം കലിശമിവ പരി-
ച്ഛിന്നസാരം ഗിരാണാം;
മദ്ധ്യം മത്തേഭവത്തേ പിടിയിലമുഴുവോ-
ൻറെ;ത്രയും ചിത്രമത്രേ
മുഗ്ദ്ധേ, കേളുത്രമാതേ,വപുരുദധിരിവാ-
ഭാതി ലാവണ്യപൂർണ്ണം.

സാ നഷ്ടാ നയനാരവിന്ദസുഷമാ;
മന്ദം വിലാസോദയം;
ദീനത്വേന ദിവാശശാങ്കതുലിത-
ച്ഛായം മുഖാംഭോരുഹം;
ഫാ നിശ്വാസമലീമസം തരളവാ
വാചോ ന;നിന്മാനസം
തീനിട്ടാനലസാക്ഷി മാരവിരുതേ!
മാരന്നിതാരെങ്കിലോ?

തോയം ചേർത്തകമേ കനം കഠിനതാം
കണ്ണിൽ പുതുപ്രേമവും
പൂയിക്കൊണ്ടു വരും വരത്തിതു കഴു-
ത്തിൻ കീഴിറങ്ങാ മമ
ഊയപ്പെൺകുഴു ചെൻറ മാഴമിഴിമാർ-
മാണിക്യമേ,കേവലം
നീയിക്കണ്ടവനല്ല മാരവിരുതേ!
നിന്നാണ തന്വംഗി, ഞാൻ.

ഫുല്ലാംഭോജവിരാജമാനവദനേ, മാ-
നേൽതടം കണ്ണിണ-
ത്തെല്ലാലേ വിജിതാഖിലത്രിഭുവനേ,
യൂനാം മനോമോഹനേ !
കല്യാണാംഗികൾമൌലി മാരവിരുതാ-
മാരോമലേ, പാരിൽ നീ
വെല് വാ ചന്ദ്രദിവാകരോദയമനം-
ഗാമോദനോദ്യാനമേ!

പലവക രണ്ടാംഭാഗം[തിരുത്തുക]

40
കാറൊക്കും കൂന്തൽ ചാഞ്ഞും മിഴിമുനയിലഴി_
ഞ്ഞും കുഴഞ്ഞാന്നുപാന്തേ
കാരിക്കോട്ടിടി വന്നലഴകിനോടു സഖേ,
നൂനമാ ജീവനാന്തം.
യാത്രയാം മേ മറപ്പാൻ നയനസലീലമാ_
നന്ദചിന്താമണിപ്പെൺ,
നേത്രം ചിമ്മീടിനാ,ളെൻ മിഴിയിലൊരു രജോ
വീണിതെൻറാലപന്തീ;
പ്രീത്യാ തോഴാ, തദാ താഴ്ത്തിന തിരുമുഖമു_
ന്നമ്യ നലഞ്ചുപത്ത_
ന്നേത്രേ സഞ്ജുമ്പ്യാ പേർത്തും പുനരൊരമൃത പാ_
ഥോനിധൗെ മുങ്ങി‍‍ഞ്ഞേൻ ഞാൻ!
ചാലെക്കാണ്കെങ്കിലോ ഞാൻ, തിറവിയ സൂരരു_
തുള്ളൽ പൂഞ്ചായലെന്നും
നീലപ്പട്ടാൽ  വിതാനിച്ഛിടയിടെ മുറിയിൽ
പൂക്കലാം തൂക്കിയെങ്ങും,
താളംകൊണ്ടൊട്ടു കാഞ‍്‍ചീവളതള, മണിത_
ക്വാണമാം നന്തുണി, ത്തേർ_
മേളം ചേർത്തേറ്റമേറ്റിക്കുലി മലർചരനാം.
വാത്തിയാർ കീർത്തിലേഖേ!
കൊട്ടിച്ചഭോദനാത്തകിൽ, ശിഖികുുലമാ_
മാലവട്ടങ്ങൾ വീയെ_
പ്പട്ടൊക്കും നീർക്കടമ്പാം തഴയുപരി കിളർ_
ത്തൊറ്റചേർത്തൊൻറു ശൌർയ്യം,
ചൂട്ടെപ്പേരും മുടിപ്പനിഹ മമ  മനമാം
കൊച്ചി തെൻമേനകെ, നേ_
രിട്ടാനീ നിൻവിയോഗ പദിവടിവൊടു കാർ .
കാലമാം കൻറലേശൻ.
പുറവി കിനിയെ ക്കിനിക്കു പോറ്റി(?)
പിരിയും ചൂടി നടക്കണം ചിതായാം
മറയും നിജഭക്ത ചിത്ത താരും
"ചെറുമൻ" മുറ്റവുമാകണം നികേതം.

പാലോലും മുറുവൽക്കുഴമ്പിൽ മുഴുകുന്നാലോപ,മെങ്കൽക്കലാ-
ശീലാശീലാഗുണാദിശൃംഖലകൾകൊണ്ടാബദ്ധ്യ മന്മാനസം
ബാലാമാലിക "രാജചന്ദ്രിക മലർത്താർത്തന്വി" ചേർത്താളഹോ!
മാലേയാർദ്രിമനോഹരസ്തനഭരംപേരായ കാരാഗൃഹേ.

ആകാംക്ഷിതം തരിക, ഞാനപരാധവാന-
ല്ലാകാത ഭാവമണിയായ്ക മുഖാംബുജേ നീ;
ആകാശപുഷ്പമിതു നമ്മെയകറ്റുവാൻ ന-
ന്റാ! കാഴ്ചവച്ചതയി, പാപികൾ‍ ജീവനാഥേ!

മുഗ്ദ്ധമുഖി, ചോതിവനിതേ, മുത്താർമുല ചീർത്തു നേർത്ത മദ്ധ്യലതേ!
സത്വരമന്റു വിളിച്ചേനത്രേ മഴകണ്ടു മദ്ദ്വിതീയാം ത്വാം.

ഒരുനാളുമുദാരമോമലാംഗം
പിരിയാതോരകക്കാമ്പു പിന്നെയും മേ,
വിരഹാതുരമേവ ഹന്ത! കൗണോ-
ത്തരയാം കോമളഗാത്രീ! ചിത്രമോർത്താൽ.

ആടൽപ്പാടാരെ മുന്നിട്ടകതളിരിൽ നിന-
ക്കാംഗജം, കണ്ണീരുപോ-
ന്നീടിക്കൂടീതു, വാടീതധരമലരലം
ദീർഘനിഃശ്വാസപാതൈഃ;
കോടക്കാർമേഘനീലപ്പുരികുഴൽ തിരുകീ-
ലൊട്ടുമുൻനാളിലിപ്പാ-
ലാടിക്കാണ്മീല പാടിപ്പരിചൊടു പരമ-
മ്മാനിയമ്മാനിനീ, നീ.

ചെന്റേനങ്ങൊരിടത്തു പണ്ടു ചിലനാൾ
ചെയ്തോരു പുണ്യാശ്രയാൽ!
കണ്ടേനങ്ങൊരു പങ്കജം! പുനരതിൽ-
കണ്ടേനപൂർവം തുലോം;
കാർവണ്ടിനൊടൊക്കുമിന്ദുകലയും,
കണ്ണാടിയും, വീണയും,
വില്ലും, മുല്ലയു, മുല്ലസൽക്കുവളയും
മുത്തും, കിളിപ്പൈതലും.

തന്വീ, ഞാൻ നിന്നെ വേറിട്ടളവൊരു മലർവി-
ല്ലാളി മാപാപി കോപാ-
ലെന്നെത്തന്നേ യുഴിഞ്ഞിട്ടുയിർബത കളയും
മാറുപൂവാണമെയ്‍താൻ,
തന്നലാകിൻറവണ്ണം തെരുതെരെ നിതരാം
തല്ലി വില്ലുംമുറിച്ചാൻ,
പിന്നെക്കെട്ടീട്ടിഴച്ചാനവനിയിൽ മുഴുവൻ
ഞാണുകൊണ്ടോണമാതേ!

             *******************

മാനംമേവിന നീ കനം കനൽ ചൊരി-
ഞ്ഞിൻേറ വരുത്തേണമെൻ-
പ്രാണോപായമഹോത്സവം തവ കരു-
ത്തുണ്ടാകിൽ വെൺതിങ്കളേ!
നാനാലോകർ ചിരിക്കുമാറെരിപൊരി-
ക്കൊണ്ടിങ്ങിരിക്കേണമോ,
നാണംകെട്ടിനി "മാരകേളി" തിരുമെയ്
പൂണാത മാപാപി ഞാൻ.

എന്തേ ചേതം കലാശാലിനി!കമലശര-
ന്നെന്തു;ചേതം വസന്ത-
ന്നെ;ന്തേ തേന്മാവിനെ;ന്തമ്മലർനതു പങ്കി
കോകിലങ്ങൾക്കു ചേതം?
വെംതൂടേ ഞാനൊടുങ്ങീടുകിൽ മദനുതുരാൽ
ചിരൎത്ത‍മംഗല്യവാണീ-
ചിന്താജാലൈരു*ളൈക്കീടുവർ തവ ചരിതേ
നിഷികളങ്കേ കളങ്കം.

തൻെറ വീടൊട്ടു രണ്ടാംകുചകലശമെടത്തൊ-
ട്ടിടപ്പോയ് നടപ്പാൻ
തണ്ടാരമ്പന്നു രോമാവലി തുണപെടുവോ-
രേണിയെന്നും കവീനാം
പണ്ടേ ചീൎത്തൊൻറു കൊങ്കച്ചുമടഗത തനി-
പ്പൈതലിൻമദ്ധ്യമെൻറി-
ട്ടുണ്ടായീ ച്ചേവണിക്കോലിതു മമ വചനം
മാനവീമാലികായാ‍ഃ.
നീ തിക്കരിപ്പാ ചിലരോടു മമ്മാ ;
     നീതികരിക്കരിപ്പാഴിളിയെങ്ങളാരേ ;
ഞാനിത്ര കീഴാറതറിഞ്ഞവാറേ
      പാഴത്തി ഈഴത്തു പിരമ്പുപോലേ.

പേടിച്ചീടായ്ക വന്നീടരികിലിനിയുമ-
        വ്യാകുലം കൂകെടോ ! നീ
മാടപ്രാവേ, മണംമേവിന മണിതകലാ-
        വിഭ്രമം മൽപ്രിയായാഃ ;
(ഊട) പ്പാടെപ്പടിച്ചാറഴകുതിതു സഖേ ,
         "മാരചേമന്തികപ്പെൺ"
ക്രീഡിച്ചീടിന്റ മാരോത്സവമണിനിലയം
          തങ്കലോ നിൻകുലായം?

കോകിലാലപിതവാണി, ചന്ദ്രികേ!
       ലോകലോചനാചകോരചന്ദ്രികേ!
വാഴക നീ പെരികെനാൾ മഹീതലേ
       കാമിനാം മതികവർന്ന പൈതലേ!

ചിത്തകാമ്പു കവരും മൃദുസ്മിത, മഴിഞ്ഞ-
         ഴിഞ്ഞു വിലസും കണ-
ക്കുത്തു, മുത്തരിവിയർപ്പുകൊണ്ടു പണിയിട്ട
         മുഗ്ദ്ധമുഖപങ്കജം,
അർദ്ധമീലിതവിലോചനാഞ്ചലമശോക
         ബാണസമരോദ്യമ-
... ... നിതകാണ്മനോ കമനി, കൈമ്മൾ
        വീടമരുമോമലേ!

കൃത്യാകൃത്യമറക്കളഞ്ഞ വചനം,
        ഘർംമ്മാംബുലേശങ്ങളെ-
ദ്ദത്തുംകൊണ്ടു മുറിഞ്ഞുപോയ തിലകം,
         മുറ്റാത ഫാസാങ്കുരം,
അർദ്ധാമീലിതനേത്ര, മാത്തപുളകം,
        "കുന്റത്തുചീതമ്മ" തൻ-
വക്ത്രാംഭോജമൊരിക്കലും പുനരയ-
        യ്ക്കിന്റീല മന്മാനസം.
ചാമ്പിച്ചാമ്പിത്തുടങ്ങീ ദിനകരണകിരണം,
ചാരുപദ്മങ്ങളുംപോയ്
കൂമ്പിക്കൂമ്പിത്തുടങ്ങി, കുവലയനയനേ!
ചക്രവകം പിരിഞ്ഞൂ;
ആമ്പൽപ്പൂംപൊയ്കയെല്ലാമിതവിയ മൃദുഹാ-
സം (ചൊരിഞ്ഞൂ, വിരിഞ്ഞും)
രാം പ(ക്ഷേ?റെറപ്പൂ)വൽവാർമന്മുലയിണ പുണർവാൻ
മേദിനീവെൺനിലാവേ!

കനക്കെ പ്രേമമുണ്ടെങ്കലിവൾക്കെൻറു മഹാജനം
മിനക്കെട്ടു പാഞ്ഞാലുമുറയ്ക്കിൻറിതു മൂഢത.

നല്ലന്നീയാത്രകൊണ്ടുള്ളതു കിമപി തുടർ-
ത്തായ്ക്ക, വാസന്തലക്ഷ്മീ-
കല്യാണം കാല,മയ്യാ പരിമളമിളകീ
മാലതീമല്ലികാനാം;
ഇല്ലം പോന്നിങ്ങു വന്നീടുക ശിവ ശിവ! മൽ-
പ്രേയസീം വേറുപെട്ടി-
"ക്കല്ലൻകാട്ടീൻറു" കാണിക്ഷണമിളകുകയി-
ല്ലെൻറുമെൻതോഴ, ഞാനോ?

കാർമേഘം കൈതൊഴേണം മലരണിപുരിചാ-
യൽക്കു, ചില്ലിക്കു മമ്മാ
കാമക്കോൽവിൽതൊഴേണം, മഴലമിഴിയുഗ-
ത്തിന്നു പെണ്മാൻ തൊഴേണം,
പോയ്മാതംഗം തെഴേണം തവ നവഗമന-
ത്തി,ന്നിളംപോർമുലയ്ക്കോ
ഹേ മുഗ്ദ്ധേ! 'മാരചേമന്തിക'മലർവനിതേ!
ഹേമകുംഭം തോഴേണം.

സ്ഫീതശ്രീ കൊങ്കരണ്ടും കനമതി പിശകി-
ത്തങ്ങളിൽത്തിങ്ങിവിങ്ങി-
ച്ചേതംവന്നൂണ്ടു മൂന്നാളക;മതിനിടയിൽ-
ത്തന്വി, നീയൊൻറുവേണം;

മീതേ മീതേ തഴച്ചീടിന മദനതുരാൽ
പൂണ്ട മന്മാറിടത്തേ-
ച്ചാതിക്കാരത്തിനേകീടുക തരളമിഴി-
ക്കോണുകൊണ്ടോണമാതേ!
ആവിർമ്മോദം കളിക്കിൻറിതു മദമിളകി
ദ്‌ദൃഷ്ടിമാതാംഗ,മിട്ടി-
ത്തേവീ, കാതോടുപോയ്ച്ചെൻറിടയിട വരപാ-
ഞ്ഞോമലേ,താവകീനം
ഏവങ്കൽ ,പ്രേമമാങ്കുശകലവി തൊടു-
ത്താശു പൂവാണനെന്നും
പാവാൻ കൊണ്ടെത്തലയ്ക്കിൻറിതു രഹസി
"തളിക്കുൻെറഴും" ജീവനാഥേ!

പലവകഭാഗം 3[തിരുത്തുക]

ഓളത്തിൽപ്പാതി മുങ്ങീ ദിനകരനധുനം
പശ്ചിമാംഭോധിതോയേ;
മേളത്തിൽപ്പോന്നുപൊങ്ങീ കുമുദപതി കിഴ-
ക്കാശുമങ്ങീ സരോജം ;
കാളെൻറച്ചോ! കരഞ്ഞൂ വിരഹതുയിർ പോറാ-
ഞ്ഞോമലേ,ചക്രവാകം
കേളിന്നിന്നെപ്പിരിഞ്ഞാലനുദിനമബലേ,
ഹന്ത! ഞാനെന്റപോലേ.
കേളീവാപീഷു കാണാം വലിയ ചില കനൽ-
ക്കട്ടതൺമേലതിന്മേൽ
മൂളുതുംചെയ്തു കാണാം ചുഴലവുമുഴലും
കാലപാശം കരാളം
വ്യാളാനാം പൈ കെടുക്കും കൊടിയ നിശിതശൂ-
ലങ്ങളേറ്റാടുമഗ്നി-
ജ്വാലാം കാണാം തരൂണാം മുകളിൽ;മമ കലാ-
മാലികേ നിൻവിയോഗേ.

ഉണ്ടോ കോണ്ടലിലംബുജം മറയുമാറയ്യാ! നിലാവും കല
ർന്നുണ്ടാമോ ബത! പാഞ്ചജന്യകുഹരേ കൊഞ്ചും വിപഞ്ചീരവം?
കാണ്ടാളം കമനീയമന്തിതുമതുത്താർപോലെ കൂത്താടുമോ-
റുണ്ടോ രണ്ടു കുലാചലങ്ങളബലാമൌലേ, കലാമാലികേ!

ശൃംഗാരാരാമമേ, നിൻമനസി കരുണയാം-
വല്ലി മെല്ലേ മുളച്ചൂ
കൺകോണുങ്കൽപ്പടർന്നൂ മൃദുളമറുവലാം
പൂവുമമ്പോടു പൂത്തൂ,
എൻകാന്തേ,നിൻകുചാന്തേ മുറുക മുറുക നീ
നല്ക്മാശ്ലേഷമെന്നും
വൻകാ കായ്പാനിതദാനീം നവരമിതു
കലാമാലികേ,കാലമായീ.

കർണ്ണേ കോരിപ്പകർന്നേൻ കുയിൽനിനദമയം
കാളകൂടം,മരിപ്പാൻ
തന്നേ ഞാൻ തൂനിലാവാം ചുടുകനൽനടുവേ
ചാടിനേരൂടധെെര്യം,
ധന്യേ,വാർതെന്റലെന്നും വലിയ പുലി വരി-
ന്റൊരു വാതുകാകൽനിന്റേ-
നെന്നേ താപം പൊറാഞ്ഞേൻ കമലമുഖീ,
കലാമാലികേ, നിൻവിവിയോഗേ.

ചാഞ്ചാടിന്റെ കുചാം കുലുക്കിന കുചാം
കൊഞ്ചിന്റെ കാഞ്ചീലതാം
തേഞ്ചോരും വചനാം തെളിഞ്ഞ വദനാം
ചിന്നിന്റെ വാർഷകുന്തളാം
വാശ്ഛാരീതിയിൽ വീണ്ണഴിഞ്ഞ ഹൃദയാം
തോഴാ! കലാമാലികാം
ഞാൻ ചേതോഭവസംഗരേ കൊതിയറെ-
ക്കാണിൻറതെൻറകിലോ

പലാശപുഷ്പം പിരിശംഖുതന്മേൽ
കളാലപേ, വെച്ചതിതാരിദാനീം?

കുലേശലേശത്രയമെത്ര നൻറ-
ക്കുലാചലേ ചേർത്തതു "രത്നലേഖേ!”

അപ്പാൽക്കോട്ടിന്നു ചെൻേറനൊരു നിശി, ചെറുവാ-
തുക്കൽ മെല്ലേ മിടിച്ചേൻ,
അപ്പോഴെൻതോഴ, കർണ്ണത്തിനു ചെറുചിരുതേ-
വീമയം ജീവനം മേ
തല്പാദുത്ഥായ മെല്ലേ മണികതകു തുറ-
പ്പോളവും കാൽച്ചിലമ്പോ-
ടൊപ്പം കൊഞ്ചൻറ കാഞ്ചീക്വണിതമൊരമൃതോ
മാധ്വിയോ പാൽക്കുഴമ്പോ?

പാലക്കോടായ വീടമ്പിന ചെറുചിരുതേ-
വീമിഴിക്കോണുപേരാം
പീലിക്കുന്തം തറച്ചൂ മനസി, മദനതാ-
പേന വേവും നടന്നൂ!
ശീലക്കേടല്ല, ലീലാവചനമകുലവേ
വയ്ക്ക;താങ്ങീടു താങ്ങീ-
ടാലസ്യം പാരമുറേറാർകളെ വിളി ;മരണം
വന്നണഞ്ഞൂ സഖേ മേ.

ഒരു കാളഫണീ മണൽപ്പുറത്തി-
ന്നരികേ നീർച്ചുഴിവും കടന്നശങ്കം
തിരമാലയിൽ നീന്തി നീന്തി മെല്ലേ
ഗിരി ചൂഴിൻറതും കാൺക രത്നലേഖേ!

മാധുർയ്യം വേണമല്ലോ ജളരൊടുമിളമാൻ-
കണ്ണിമാർക്കാകയാൽ ഞാൻ
ചോതിച്ചാൽ നീ കയർത്തീടരുതു;വലിയദു-
ശ്ചോദ്യശാലീ ജനോയം;
നീതിജ്ഞേ, ചൊല്ലു ശംഖിൽ പവിഴവലയമേ-
വങ്കലോ ചേർത്തതേവം
വൈദഗ്ദ്ധാൽ കേരളീകൈശികമണികലികേ!
"കൈരളീവെണ്ണിലാവേ!”

കോലം നേർപാതിയായീ ബത! കുസുമശരൻ
വൈരി, വെൺതിങ്കൾ ചൂ(ഡാം?ടാം)
ആലേപം ചാലെ വെണ്ണീ,റശനമപി വിഷ-
പ്രായമോർക്കും ദശായാം,
ലീലാരാമാഞ്ചിതം കാനന,മനലമയം
ചിത്രകം,ചിത്രമേവം
ബാലേ,മേ വന്നുകൂടീ ഗിരിശത പിരളീ-
നായികേ,നിൻവിയോഗേ.

പറഞ്ഞിണങ്ങിക്കളി പൂണ്ടിരിക്കിലും
പിണഞ്ഞുപോമുൻറതികെട്ടുമാദൃശാം!
അനംഗലോലം നിലനിൽക്കുമോ നൃണാ-
മനുക്ഷണം മൺകഴി ഉണ്ണി അയ്യേ!

നല്ലാർക്കെല്ലായിലും ഭൂഷണമിതു , സവിധേ
മന്മഥാർത്ത്യാ നികാമം
വല്ലാതേ വേണമത്രേ ചില തരുണ,രത-
ല്ലായ്കിലെന്താഭിജാത്യം?
ഫുല്ലാംഭോജവലീനാം ചില മധൂപകുലം
കൂടിയാടായ്കിലുണ്ടോ

കല്യാണം വന്നുകൂടിന്റിതു പരമെരുമ-
ത്താന മമ്പും മനോജ്‍‍ഞേ!
ഭംഗ്യാ മേല്പോട്ടു കെട്ടീടിന ചികരരേം,
കാമുകാലോലലാല-
രംഗേ നാലാംശുകത്തിന്നിടയിൽ നിഴ-
ലെടുക്കിന്റ കാ‍ഞ്ചീനികേതം,
തിങ്ങും താംബൂലഗളം കവിളിൽ,മതി തെളി-
‍‍ഞ്ഞെണ്ണയും തേച്ചുനില്ക്കും
നിൻകോലം കാൺങ്കിലിപ്പോളുടനെരിപൊരിയാം
മാരനും മാരലേഖേ !
ഏന്തിപ്പോളെന്നെ മുന്നിട്ടയി,തവ നിന-
വാകിന്റതന്യൂനരാഗം
പന്തൊക്കും കൊങ്കയിൽക്കൊണ്ടഭിരതമഖിലം
തന്നു വാഴിക്കുമാറോ!

ചിന്തിച്ചേ പോറ്റി, നേർചൊല്ല,നവധി പരിതാ-
പേന കേഴിക്കുമാറോ?
കന്ദർപ്പപ്രാണസഞ്ജീവനരസഗുളികേ!
മേദിനീവെണ്ണിലാവേ!
 
ഞാനോ നാഥേ, പിഴച്ചില്ലകതളിരിൽ; നിന-
ക്കന്യഥാ തോററമെങ്കിൽ
തേനോലും മാലകൊണ്ടും, തവ കളിനളിനം-
കൊണ്ടുമക്കാഞ്ചികൊണ്ടും,
ഏനം മാ മാവതെല്ലാ മമിയു,മണികഴത്താർ
തൊഴാം നോക്കിയാ തേ
മൌനംകൊണ്ടിമ്മനക്കാമ്പിത! കിമപി പൊറാ
മാനവീമാലികേ! മേ.

വന്നിപ്പാൽ കതകംമറഞ്ഞുപചിത-
പ്രേമാനുകൂലം വലം-
കണ്ണിൽപ്പാതി പുറത്തു നല്കി ലളിത-
ഭൂലാസ്യലീലാകുലം
നിൻറസ്മാനൊരു നോക്കുകൊണ്ടയി സഖേ,
വെള്ളത്തുചേരിക്കല-
ന്നെന്നിട്ടിച്ചിരുതേവി പൂണ്ടതമൃതോ
ഹാലാഹലോല്ലാസമോ?

മുന്നം മുന്നം ത്വദീയം തിരുവുരുവനിശം
കണ്ടു ഞാൻ പോന്നനേരം
പിന്നാലേ വന്നു നൂറായിരമലർചരമെൻ-
മെയ്യിലെയ്താനനംഗൻ,
അന്നേരം ചെൻറു നിൻേറൻ കമലമുഖി, നില-
വത്തു മാപാപി ചന്ദ്രൻ
നിന്നാണാ കോരിയൂത്താനെരികന"ലെരുമ-
ത്താന" മമ്പും മനോജ്ഞേ!

അയ്യോ! പാപം! രതാന്തേ അയി, മൃദു മമ പ-
ബൂരുകാണ്ഡം തലോടും
കൈയ്യോ ദൂരെക്കിടക്കിൻറിതു ചികുരഭരം
കാണ്ങ്ക ധൂളീവികീർണ്ണം ;

 ശയ്യാം പ,ണ്ടിദാനീം വെറുനില.മഖിലം
      ദൈവമല്ലോ രിപുണാം
മയ്യൽക്കണ്ണാർക്കിവണ്ണം മുറ പൂരളിമഹി
      പാലയുദ്ധോത്സവാന്തേ

എല്ലാരും സകളം കം
      ധത്തേ ഗൂണവോ കേവലം സകളം കം
 നാരണികാളിമകൾക്കും
       കറവൊണ്ടൂ കചേന മേഘകാളിമകൾക്കും

ആലോലാപാംഗികോലപ്പൂരികുഴൽ മുകിലോ
       പീലീയോ ചില്ലിവില്ലോ
മേളം തേടിന്റ ചൊവ്വാ പുതിയ പവിഴമോ
        കൂററിയോ ചെങ്കുുരുന്നോ

മാലേയക്കൊങ്ക കന്റോ കമനീ കമലമൊ
       ട്ടോ നിറംപെട്ട വട്ടോ
പാലോനീലാക്ഷി തേനോ പരിചെഴുമമൃതോ
       വാണി വീണാവതേ തേ

ആറൂം നീറും ഫണിയുമണിയും തമ്പുരാനാണ ചൊല്ലാം
        ആറൂം നീറും മദനവിവശാൽ ഞാൻപെടുംപാടു കണ്ടാൽ
മാറും മാറും മധുരവചനേ ചേർത്ത മാൽ പോകുൂമാറോ
        മാറും മാറും മനസി നിതരാം മാനവീമേനകേ തേ

നിമ്മായം പക്ഷപാതം തവ തരുണി മനോ
        മാലുമിക്കെങ്കൽ മന്യേ
രമ്യാകാരേണ കാണായിത ബത മൂറവൽ
         പാമരം വാമനേത്രേ

മന്മാറാകൂന്ന ധന്യാത്തുറനടുവിലൂട
          ക്കിൻറിതൂണ്ടിന്റു നാളെ
ച്ചെമ്മേ നിൻ കൊങ്കമൊട്ടോം കനവിയ കനക
          ക്കപ്പൽ ക‍ർപ്പൂരവല്ലി
  

രംഭാകാണ്ഡപ്രകാണ്ഡദ്യൂതി പൊരുത തുട-
            ത്തോരണം വാരണാനാം
കുംഭം കുമ്പിട്ടു ബാലസ്തനഭരവിനമ -
            ന്മുഗ്ദ്ധമദ്ധ്യാഭിരാമം ,
അംഭോജം തോറ്റു കീഴററണിമുഖമായി നിൻ-
      പൂവൽമെയ് വേറിരിപ്പാ-
നെൻപോറ്റീ കേളെനിക്കോ പരഭ്രതമൊഴി കെൽ -
     പ്പില്ല കർപ്പൂരവല്ലി!
വാച്ചീടും പ്രണയപ്രരോഹതരളെെ -
       രാക്ഷിപ്തലജ്ജാഭരെെ-
രാശ്ച്യോതന്മൃദുളസ്മിതാംശുലളിതെെ-
     രാർ ദ്രെെരപാംഗാഗമെെഃ
മാച്ചേറാ നവകാന്തി മാരവിരുതാ-
     മെന്നോമൽ നൽകീടിനോ-
രാശ്ലേഷാമൃ തസാരപുര മയപേ -
     ത്തീടിൻ്റതെൻ്റാകിലോ.
ചിന്നും മാല കലർന്നുലാവി വിരിയി-
         ൻറാരോമൽവേണീഭരം,
തന്നേൽകൂമ്പി മയ‍‍‍ങ്ങി മാഴ്കി മഴറി-
         ച്ചെങ്ങിൻറപാംഗാഞ്ചലം,
അന്യോന്യപ്രണയാതിരേകചപലാ-
         ലാപം,മുദാ സന്തതം
മിന്നുന്നു മനകാമ്പിൽ മാരവിരുതിൻ-
          മാരോത്സവാഡംബരം.

ചോമ്പീടും മിഴി,ചാഞ്ഞഴിഞ്ഞ ചികുരം,
          ചഞ്ചൽക്കുചാംഭോരുഹം,
തേൻപെയ്യും വചനം,തെളിഞ്ഞ വദനം,
         തേൻപാത രാഗോദയം,
ഗാംഭീർയ്യത്തെ മറന്നുപോയ മനകാ-
         മ്പെൻമാനവീമാലികേ
പേർത്തും ഞാൻ തവ കാണ്മനോ മവസിജ-
        ക്രീഡാവിലാസോദയം.

പലവക - നാലാംഭാഗം[തിരുത്തുക]

മൽപ്രാ‍ണങ്ങളി‍നൊണ്ടു നിന്നൊടരിയോ-
രന്യായമിപ്പോഴെടോ!
പത്മാമംഗലരംഗശങ്കരകവേ,
നിന്നോമലന്യാദൃശി,
മൽപ്രാണേശ്വരി മാരലേഖ മഹിളാ-
രത്നം തരിൻറീലെടോ!
1ചെപ്പേലും മുലമൊട്ടെനിക്കു നളിന-
ത്താർബാണലീലാനിധേ!

ധന്യേ, സൽപാത്രദാനംപ്രതി തവ മടിയെ-
ന്തെന്തു മുന്നേ കൊടാഞ്ഞൂ
കുൻേറലും കൊങ്ക പങ്കേരുഫമുഖി, പുനമാം
നൽക്കവീന്ദ്രന്നതന്ദ്രം?
അന്യായംചൊല്ലുമാറാക്കിയതമലഗുണേ!
യുക്തമോ? ചിത്തമയ്യോ!
ഖിന്നം കാണേ തദീയം മദനശരശിലാ-
ദാരുണം മാരലേഖേ!

2അല്ലൊക്കും വേണി, വേണീവനഭുവി നിതരാം
പാഞ്ഞു താർച്ചില്ലിയെന്നും
വള്ളിക്കൂട്ടത്തിൽ3 നൂണ്ണക്കുചകുലഗിരിമു-
ല്ലംഘ്യ ചേതോമൃഗം മേ
മല്ലക്കണ്ണാർമണേ, മന്മഥശബരശരാ-
നേറ്‍റതെൻ പോറ്‍റി,തുള്ളി-
ത്തുള്ളിപ്പോയ് നാഭീകൂപേ നിപതതി
ദയിതേ, മാരചേമന്തികേ, തേ.

കെൽപ്പേറിടും നിതംബസ്തനഭരേനമിത-
പ്രേമസാമ്രാജ്യമെല്ലാ-
മെപ്പേരും വച്ചൊളിച്ചമ്മിഴിമുനയിൽമിള-
ന്മുഗ്ദ്ധഹാസം ചരന്തീ
ഇപ്പോഴും വന്നുതാവൂ മമ ബത! സവിധേ
ദൈവമേ!മാരലേഖേ!
ചൊൽപ്പൂവിൽത്തന്വി, മാരോത്സവകുമുദശര-
ച്ചന്ദ്രികാ മന്ദമന്ദം.

പൂവാണോല്ലാസമെന്നും മദവിവശത കൈ-
ക്കൊണ്ടുടൻ,ധൈർയ്യമെന്നും-
പാവാനെക്കോപവേഗാൽ കനിവിനൊടു കുലു-
ക്കിക്കളഞ്ഞ സ്തശങ്കം
താവും മന്ദാക്ഷമാം ചങ്ങല ഝടിതി മുറി-
ച്ച,മ്മുലക്കുൻറിലാംമാ
റേവം മേ കാണ്ക പായിൻറതു കമനി ,മനോ-
വാരണം മാരലേഖേ!
 ആനന്ദാൽ പാതി കൂമ്പിപ്പതറി മധുകര-
ക്രാന്തമല്ലീദളശ്രീ-
പുണും നേത്രം മുളയ്ക്കും പുളക,മഘടിതാ-
ലാപ,മാലോലകേശം,
ആനന്ദബ്രഹ്മവാദാഞ്ചിതമണിരശനം,
മാരസംഗ്രാമമദ്ധൃം
ഞാനമ്പിൽ ക്കാണ്മനോ നിൻ മധുരമണിതനി-
ദ്ധ്വാനമാനന്ദ കേളി!
വമ്പൻ നീ പുഷ്പബാണക്ഷിതിപ,പുതുപറ-
മ്പത്തമർന്നിട്ടിയക്കി-
ക്കമ്പില്ലാൻറ നാളെന്നൊടു ചെറുതു നിന-
ച്ചാൽ നിനയ്ക്കാമതെല്ലാം!
എമ്പോക്കൽ ക്കുററമില്ലെൻററിവു വരുമൊരു -
ക്കാലവർക്കൻറതെല്ലു
തമ്പാട്ടിൽ പോന്നു വീഴുൻറുതു കരുണ വോ-
നൻറുമേ ബന്ധുവല്ലോ.
ഇപ്പാർമേൽ പശ്ചിമക്ഷ്മാതലമതിമധുരം
തത്ര നിൻ ജമ്മമയ്യാ !
ചൊല്പൊങ്ങീടും കുറുമ്പാലയനിലയവതീ
ദേവി നിന്നമ്മയല്ലോ,
അഭ്യാശേ രാമവർമ്മക്ഷിതിപതി ബത! വാ-
ഴ് ത്തിൻറതെന്നിട്ടിയക്കി-
പ്പൊൽപൂമാതേ; തുലോം ഭാഗൃവതി പുതു പറ-
മ്പമ്പുമെന്നോമലേ,നീ.
55
"മുഗ്ദ്ധേ, ദാസേദ‍ൃ ജാതാഗസി മയി വയി വിധിവനാ
         ബന്ധനം കാഞ്ചിികൊണ്ടാം,
കൈത്താ‍ർ കോണ്ടാവതാമിത്തിരി കടുതിതതു നിൻ-
         മൗന" മെൻറോതിനേൻ ഞാൻ;
ഇത്ഥം കേട്ടിട്ടിയക്കിക്കമനി പുതുപറ-
         മ്പാർന്ന ബാലാ സഖേ! ഹാ!
നിസ്സൂത്രസ്ഥൂലമക്താഗുണമിവ മുലമേ‍ൽ
         തുകിനാൾ ബാഷ്പപൂരം.
കാട്ടിക്കൊണ്ടൂ സഖേ, മേ ജനനതരുഫലം
         കോമളേ, കൊണ്ടിതിഞ്ഞാൽ
തൊ‍‍ട്ടപ്പോൾ പൂവൽ വാ‍‍ർമേൽമുലകൾപുതുപറ-
         മ്പത്തെഴും വാലികായാഃ
ഇട്ടിക്കോമൽക്ക മട്ടോൽവിശിഖജയപതാ-
         കയ്ക്ക മൊട്ടിട്ടുതൻ നീൾ-
ദ‍ൃഷ്ടിക്കത്തെല്ലി‍ൽ പ്രണയനവലതാ-
         പൂ‍ർണ്ണചന്ദ്രാനനായാഃ.
വക്ത്രംഭോജം ചുവന്നൂ നയനമുനയുമാ-
         ഹന്ത! ശോണാധരശ്രീ-
ചുറ്റം കൊണ്ടൊ തരിന്റു കുടിലത മതിയി-
          ത്താർ കുഴച്ചാർത്തി നിന്റോ
പറ്റീ ദൈർഘ‍്യം ഭൃശം കോപമിതു പുതുപറ-
         മ്പത്തു മന്നിട്ടിയക്കീ-
ചിത്തേ ഹാ ചണ്ഡി! പൂക്കു കഠിനത തവ വ
         ന്നുന്നതാഭ്യാം കുചാഭ്യം.
എൻറുംമെന്നൊടു പിരി‍‍ഞ്ഞുപോകരുതു നാഥ,
         നീ മനമഴി‍‍ഞ്ഞുചേർ-
ന്നിന്നുമൊൻറുപുണ,രിന്നുമൊന്റുപുണ,രെന്റു
        ചൊല്ലുമലസേക്ഷണം
മുന്നടന്നു മൃദുഹാസമോമൽമുഖർമോർപ്പ-
        തെൻ മനസി പിന്നെയും
പിന്നെയും പതുപറമ്പിലിമ്പിമെഴുമിട്ടി-
       യക്കി മലർനായീകേ!
        
കാമോത്സവേ പുതുപറമ്പെഴുംമിട്ടിയക്കി-
പ്പൂമാതു പൂർണ്ണകതുകം പുണരും ദശായാം
പ്രേമാർണ്ണവേ മുഴുകി വാഞ്ഛിതസാരരത്ന-
സ്തോമാനെടുക്കമിരുമിരുൾകൺകളി തോഴ,കണ്ടേൻ

മെത്തും പ്രേമാർദ്രലാപം തവ തിരുവദനം
തോൻറുമെപ്പോഴുമസ്സൽ-
ചിത്തേ, മുഗ്ദ്ധസ്മിതംകൊണ്ടഴകിൽ മുകളിടും
താമ്രബിംബാധരോഷ്ഠം,
വേശമേന്തുന്ന ചേതോ-
വൃത്താന്തം ഗൂഢമോതും തിരുമിഴി, തിരുവോ-
ണം പിറന്നേണനേത്രേ

സങ്കൽപംകൊണ്ടു കാണ്മൻ തവ തിരുവദനം
കാമനൃത്തോദ്യമേ വ-
ൻെറങ്കൽ പാകിൻറ മുഗ്ദ്ധസ്മിതമമൃതരസം
പെയ്യുമാലാപജാലം
തിങ്ങിത്തിങ്ങിപ്പൊടിക്കും പുളകചിതനവ-
പ്രേമസിന്ധൗ നികാമം
മുങ്ങിപ്പൊങ്ങിക്കും തിരുമിഴി, തിരുവോ-
ണം പിറന്നേണനേത്രേ
 മുഗ്ദ്ധേ,നി(ങ്കൊയ?ന്ന)ങ്കപാളിപരിചിതി കരുതീ-
ടും നമുക്കന്യനാരീ-
(വാടീ?പാളി)സംസർഗ്ഗലീലാകലവിയിലിയലാ
കൗതുകം ജീവനാഥേ!
58


തേൻചോരുംമൊഴിമാർകലാഭരണമേ!
നീ ചിറുകിൽ കേവലം
താൻ ചാമ്പോൾ തരളേക്ഷണ! തനുമതാ-
മുണ്ടോ തലതമ്പുരാൻ !
ദൃശാ തദാ നിന്നെ വിലോകയാമി ഞാ-
നശേഷനേത്രാം വിപുലസ്തനാകുലാം
കൃശോംഭരീം കീഴറയിട്ടിമാതവി!

പാരാവതധ്വനി പയററിന പാഞ്ചജന്യം.
വാരാ‍ന്ന ഹംസവരവവാരണമസ്തകാന്തം,
കാരാൽ മറഞ്ഞകമതഃ കനകാവലീ, ഞാ-
നാരാധയാമി മനസാ മദനേന്ദ്രജാലം.

രസികരൊഴിവുതുണ്ടോ സംഗമം സുന്ദരീണാം
ജളു ഇതി ജനവാദാലഞ്ചിയെന്നേ പുരാന്തേ ?
പ്രതികുസുമകുടീരം പുക്കുതേനുണ്ടു പോരും
മിടമ വിടവിദഗ്ദ്ധഃ കിഞ്ച(ളം?ളംഃ) ചഞ്ചളീകഃ?

(അല്ലി?പിച്ചി)ത്താർവാണ! പോരും പൊരുതതു
പാംഗിതന്നോട് വേർപെ-
ട്ടുൾച്ചൂടും പൂണ്ടിരിക്കിൻറഗതിയൊടു; കൊടും-
പാപമെ‍ർന്തിന്നിതെല്ലാം?

ഇച്ഛാധീനം കലർന്നും കളിയിലവിരതം
കാൺക ചിന്താമമിപ്പെൺ-
കച്ചാർകൊങ്കത്തടം വാണ്ണുളർ ചിലരവരോ
ടല്ലയോ തല്ലൂ വേണ്ടു !
നിൻകാല്ക്കൽച്ചായൽപോലെ,
കൊങ്കാർമൽകൊങ്കമൂലം മെലിനൗണിനടു-
പ്രായമാരോമലേ, ഞാൻ
കൺകോൺപോലെ വള‍പ്പേനേ‍ ചപലത നിതരാം,
മാറിലത്താലിപോലെ
ഭംഗ്യാ വാണിലൊരിക്കാ,ലതു പുനരഹ മാൽ,
മാരചേമന്തിലേഖേ !

“മാലാറുംമാറു ബാലക്കുളിർമുല തരുവൻ,
പുൽകുവെൻ, ഖേദമുള്ളിൽ
കോലേണ്ടാ കാന്ത, നീ"യെന്റണിമിഴിയിലെഴും
പ്രേമഭാരം വഹന്തീം
നാളീകത്താർചരൻവമ്പിനു ബത! (പനയ-
പ്പള്ളി) മാണിക്യമെന്നും
ബാലാം കണ്ടാസ്വദിച്ചേൻ കനിവൊടു; പനയ-
പ്പള്ളി നാം പോക തോഴാ!

നൂനം താനോൎക്കുമാറില്ലവസരവുമൊരോ-
നീതിയും പേൎത്തുമുച്ചൈ,-
രാനന്ദാൽ ക്കൊങ്ക പൂണ്മാനെരിപൊരി മനകാ-
മ്പിന്നു നിൻമുമ്പിൽ വന്നാൽ;
ആനയ്ക്കെല്ലാം വിളക്കിന്നഴകു ബത! വരേ-
ണ്ടീലതിന്നോണമെൻേറ
കാണച്ചോ! കൃത്യമുള്ളൂ (പ?പ്ര)ലപന പനയ-
പ്പള്ളിമാണിക്യമേ ! മേ.

നക്ഷത്രാണാം കദംബം ഗഗനമരതക-
പ്പാലികായാമറുത്തി-
ട്ടൊക്കെച്ചിക്കിപ്പരത്തിപ്പരിചിനൊടു സമാ-
യാതി സന്ധ്യാ ദിനാന്തേ;
മൈക്കണ്ണാരൎമൌലിമാലയ്ക്കയി, മരതകമാ-
ലയ്ക്കു ബാലയ്ക്കു പൂവും
കൈക്കൊണ്ടെൻതോഴ, ചന്തംപൊഴിയെ വരുമിളം-
തോഴിതാനെൻറപോലേ.

അകലേ കലഹേന നിൻറതെന്ത-
ങ്ങഖിലാനന്ദിനി! പൂയനായികേ! മേ
അകളങ്കമൊരങ്കപാളി താ, വാ,
മകളേ, വാരണവീരമന്ദയാനേ!

കുട തെളിവിനൊടൂർദ്ധ്വം (ക?കൊ)ണ്ടു വ്യാപാം കളിപ്പാ-
നടിമലരിളകുമ്പോൾ തേവനാരായണാ, കേൾ
തവ മനസി ജനിക്കും വീരരെച്ചൊല്ലി മുമ്പേ
പട വിരവിനൊടുണ്ടാം പാരിൽ വാലാംഗനാനാം.

മാന്താർവാണാഗ്നി കത്തിപ്പൊടുപൊടെ നിതരാ-
മാശു പൊട്ടിത്തെറിച്ചി-
ട്ടാന്ധ്യം കൈക്കൊണ്ടു ഞാനങ്ങുടനൊരുപിടി നീ-
റായ്‍വരും മുമ്പിലേ നീ
ചാന്തേലുംകൊങ്ക മാറിൽത്തെളിവൊടു കുളിരെ-
ച്ചേർക്കാൽ നൻറായിരുന്നു
കാന്താളീചിത്തമാം പഞ്ജരകുഹരപുടീ-
ശാരികേ! മാരലേഖേ!

വാരാർന്നീടിൻറ താരാനികരമദജലം
വാർത്തു, നൽക്കേതകീനാം
താരെന്നും കൊമ്പുമാ,യമ്പൊടു പുകരുമണി-
ഞ്ഞേഷ ഖദ്യോതജാലൈഃ,
വാരാളും മേഘനാദൈരുടനലറി,, മുകിൽ-
ക്കാലമാം വാരണേന്ദ്രൻ
പോരിന്നായാതനായാൻ ക(രി?ര)ളൊടു പുരളീ-
നായികേ! താവകീനം.

ഗൂഢകന്ദളിതമന്ദഹാസവുമൊളിച്ചു
തോഴികളേ മന്മുഖേ
ചാടുമമ്മിഴിമുനയ്ക്കൽ മെല്ലെ നിഴലിച്ചു-
മിന്നുമഭിലാഷവും
ചാടുവാക്കുകളിലാശു ചാപലമകപ്പെ-
ടും പൊഴുതിലന്തരാ
പേടിയും തവ നിനപ്പനെൻമനസി മാര-
ലേഖമലർനായികേ!

തൂവിയർപ്പുമൊരു ഗൂഢകമ്പവുമുടൻ ക-
ലർന്ന കുളുർകൊങ്ക "ഞാൻ
ചാവനിൻറു പുണരായ്കിൽ നിന്നെ" മുഹുരെൻറു
ചൊല്ലുമലസേഷണം,
നീവിബന്ധമഴിയിൻറതമ്പൊടു ചെറുക്കു-
മുല്ലസിതപാണി,നിൻ-
ഭാവമുന്മിഷതി പേർത്തുമെൻമനസി മാര-
ലേഖമലർനായികേ!
കോമളാധരനിചൂഷണേ, കുലയുമേക_
        ചില്ലിരസികാഞ്ചലം,
കാമതന്ത്രരസമാ(ർന്നുമെച്ചു?ർന്നിമയ്ചു) മിഴിയാത
       വിദ്രുതവിലോചനം,
തൂമ ചേർന്ന പുളകാങ്കുരാഞ്ചിത_
       കപോല(മാമിരു) കപോലമെ_
ന്നോമൽവക്ത്ര കമലം പുലമ്പുമയി, മാര-
        ലേഖമലർമായികേ!
 
ഈഴ് പകർന്നുമുദിതാ(ധ?ദ)രം പിശകിയും നി-
        പീതമധുരാധരം
വേർപകർന്നുടനുടൻ പ(ക?ട)ർന്നു വളരിൻറ
       രാഗസര(ണീ ? സീ) രുഹം
ക്ഷോഭമാർന്ന ജഘനേ മൃദുക്വണിതകാഞ്ചി,
       നിൻ മദനനൈപുണി_
വൈഭവം (മനസി?രഹസി) മിന്നുമെൻമനസി മാര_
        ലേഖമലർനായികേ!

കണ്ണിൽ വന്നു നിറയിൻറ കാമരസസാര_
         മമ്പിലിളകുംമുല_
ക്കുൻറിൽനിൻറു പരിരംഭനർമ്മസു മുറിഞ്ഞ_
         മൌക്തികവിഭൂഷണം,
ഒൻറിനൊൻറു തുണയാത മഞ്ജുവചനാങ്കു_
         രം (തവ?ബത) മറപ്പതി-
ല്ലെൻറുമേവ മലർവാണകേളി തവ മാര_
       ലേഖമലർനായികേ!

ആനിതംബമഴകോടഴിഞ്ഞർ ചൊരിഞ്ഞു-
        ചാഞ്ഞ കബരീഭരം
തേനിൽമുങ്ങി നിവരിൻറ മഞ്ജുമണിതം
        തഴച്ച പുളകോദ്ഗമം
ചേണെഴിൻറ നിടിലാന്തരേ തലയെടുത്ത
       ഘർമ്മകണികാങ്കുരം
മാനയാമി മലർവാണകേളി തവ മാര_
       ലേഖമലർനായികേ!
ദീർഘനിശ്വസിതചഞ്ചലാളകമകൃതി-
 മപ്രണയമെൻമുഖേ
നോക്കി നോക്കി മഴറിത്തളർന്ന മകളായ-
മാനതരളേക്ഷണേ!
വാക്കുകൊണ്ടു പുകഴ്‍വാൻ നിനയ്കിലരുതാത
വിഭുമ(ത)കാ(ങ്ക?ണ്മൂ) നിൻ-
നോക്കും മൻമനമനംഗഭംഗി തവ മാര-
ലേഖമലർനായികേ!?

കോരകാകൃതി കലർന്ന കോമളവിലോച-
നാ വിവശബാഹു മൻ-
മാറിൽ വീണ്ണ തനുവല്ലരീ കിമപി കമ്പ-
മാർന്ന കുചമണ്ഡലാ
ഊരുസീമനി കിഴി‍‍‍ഞ്ഞുപോയ മണിമേഖ
ലാ കമനി! നിന്നെ ഞാൻ
നാരിമാർമകരി! കാണ്മാനോ രഫസി മാര-
ലേഖമലർനായികേ!?

ചിത്തമോഹിനി! നിനപ്പനമ്പൊടു തളർന്നു
വീണു സുരതേന പൂമ-
മെത്തമേല (ഹഹ !) ഗാഢമേവ തഴുകി
ക്കിട(ന്നുര?ന്നല) സമാനസം
മുഗ്‍ദ്ധമാരുതനെ മന്ദ(മേറ്റിഹനു?മേറ്റഹമു)റങ്ങൂ-
മാറിഹ ശനൈഃ ശനൈ-
രർദ്ധമിലീതവിലോചനം തരുണി, മാര-
ലേഖമലർനായികേ!?

(നീർമാതിൻ? നിർമ്മാതുർ)നിരവദ്യ(രത്നശില്പ)രചനാ-
സീമയ്ക്കു മാമന്മഥ-
ബ്രഹ്മാനന്ദസുധാതരംഗിണിതനി-
യ്ക്കമ്ലാനലീലാനിധേഃ
കല് മാഷം തുടരാത വെണ്മതികല-
യ്ക്കേഴാഴിനീർചൂഴുമി-
മ്മണ്മേൽമാതർമണിയ്ക്കു മാരവിരുതി-
ന്നുള്ളേൻറു മന്മാനസം.
അളകാപുരിനിൻറു ലങ്കയോളം
തരളാപാംഗികളെത്തിരഞ്ഞുകണ്ടേൻ
അരിയോ ഹരി ! തോഴ, പാരിലെങ്ങും
പുരളീനായികയോടൊരുത്തരൊ(ല്ലാ?പ്പാ).

“എല്ലാരും കൊണ്ടു നെയ് വെച്ചരുളുക പുരളീ-
നായികയ്ക്കെ" ൻറനംഗൻ
ചൊല്ലീ പോലെൻറു കേട്ടിട്ടഹമഹമികയാ
കാമിനീനാം കദംബം
വല്ലാതേ കാൺക തിക്കിൻറതു ബത! സവിധേ
കാഴ്ചയുംകൊണ്ടിദാനീം
മെല്ലെക്കൈക്കൊണ്ടു കൈക്കൊണ്ട(വരൊടു) (വിടയേ-)
കീടു മാമാകല്ലോ.

നിൻറിടായ്കോമൽ വന്നിങ്ങരികിലവിരതം
വാർമുലക്കുൻറുമായ് നീ
ധന്യേ! കത്തിൻറ തീയിൽ കളമൃദുമൊഴി, നെയ -
വീഴ്ത്തിനാലെന്തുചൊല്ലൂ !
മുന്നേതന്നേ തഴച്ചോൻറലർചരതുയിരേ-
തേനുമൊ(ൻറ?ൻറു)മ്പിണയ്ക്കും
നിന്നാണേ! സിദ്ധമല്ലെൻ കരളിനു പിരളീ-
നായികേ !ഞായമേതും.

സ്ത്രീരത്നം കാൺ വിളങ്ങിൻറതു ,തെളിവിൽ വിള-
ഞ്ഞോൻറു ശൃംഗാരസിന്ധൌ
മാരക്ഷോണീന്ദ്രനുള്ളോൻെറാരു മറുവില ചൊ-
ല്ലാതൊരുല്ലാസരമ്യം!
വാരുൾച്ചേരും ഗുണാലംകൃതമിദമഴിയി-
ൻേറാൻറു താനും പ്രഭൂണാം
മാറിൽക്കാണപ്പെടിൻേറാൻറഴകൊടു പുരളീ-
നായികാനാമധേയം!