പഞ്ചവർണ്ണങ്ങൾ തെളിഞ്ഞുള്ളതായ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പഞ്ചവർണ്ണങ്ങൾ തെളിഞ്ഞുള്ളതായ
പഞ്ചവർണ്ണക്കിളി വന്നുരചെയ്തേ
പഞ്ചസാര പാലും തേനും ഗുളവും
കെഞ്ചാതെ തന്നാൽ കഥകളെ ചൊല്ലാം

തത്തമ്മയ്ക്കൊത്തപോൽ ഭോജനമേകി
തത്തഭുജിച്ചുപറഞ്ഞുതുടങ്ങി

സർവേശനാദിയിൽ വാനമവനാധി
സർവ്വചരാചരങ്ങളിവയെല്ലാം
മാറാതെ ഈശന്റെ കൽപ്പനയാലെ
ആറുദിനംകൊണ്ടെല്ലാമുളവായി

പാദസേവയ്ക്കായി തൻസ്വരൂപത്തിൽ
ആദത്തെ സൃഷ്ടിച്ചങ്ങേദനിലാക്കി

നാനാതരം ഫലമുള്ള തരുക്കൾ
വാനവനാതോട്ടത്തിൽ മുളപ്പിച്ചു
ജീവജലം കുളം മധ്യത്തിലാക്കി
ഏദനെന്നാപേരും തോട്ടത്തിനിട്ടേ

ഗാഢനിദ്ര നരനുവരുത്തി താൻ
ഗൂഢമായ് സത്വരം സൃഷ്ടിച്ചൗവ്വായെ
ഇരുവരെ തോട്ടത്തിൽ മദ്ധ്യത്തിലാക്കി
കേവലം മാനുഷജാതിക്കു നാശം