പച്ച പുൽപുറങ്ങളിൽ വഴി നടത്തും
ദൃശ്യരൂപം
പച്ച പുൽപുറങ്ങളിൽ വഴി നടത്തും (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ) രചന: |
പച്ച പുൽപുറങ്ങളിൽ വഴി നടത്തും
പാവന സ്നേഹിതനെ
നീയെൻ ഇടയൻ നല്ല ഇടയൻ
നീയെന്നിടയൻ നല്ല ഇടയൻ
പാപിയാമെന്നെ പാവനനാക്കിടുവാൻ
പാരിതിൽ വന്നവനെ
നീയെൻ ഇടയൻ നല്ല ഇടയൻ
നീയെൻ ഇടയൻ നല്ലയിടയൻ
ഉണങ്ങി വരണ്ട ഈ ഭൂവതിൽ എന്നെ
ഉല്ലാസമായി നടത്തുന്നവനെ
ഉദ്ഘോഷിക്കും ഞാൻ തിരുനാമമെന്നും
ഉലകത്തിൽ നീ തരും നാൾകളെല്ലാം
പച്ചപ്പുൽപുറങ്ങളിൽ വഴി നടത്തും
പാവന സ്നേഹിതനെ
നീയെന്നിടയൻ നല്ല ഇടയൻ
നീയെൻ ഇടയൻ നല്ല ഇടയൻ
കാഹള നാദം കേട്ടിടാറായി
മേഘമതിൽ താൻ വന്നിടാറായി
എൻ പ്രാണ നാഥനെ
എതിരേൽപതിനായി
കാത്തുകാത്തേകനായ് കാത്തിടുന്നെ