പകലെല്ലാം പാടിക്കൊണ്ട് പറക്കും പൈങ്കിളിത്തത്തേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പകലെല്ലാം പാടിക്കൊണ്ട് പറക്കും പൈങ്കിളിത്തത്തേ
പരനേശു ചരിതങ്ങൾ പറക തത്തി ഇത്ത ഇന്തത്താ
പരനേശു ചരിതങ്ങൾ പറക തത്തേ ഇക തികുതെയ്

ഗുണമേറും പാലുംതേനും പഴവും മാധുര്യമുള്ള
ഫലമൊക്കെയും തന്നീടാം നിനക്കു ബാ തത്തി ഇത്ത ഇന്തത്ത
ഫലമൊക്കെയും തന്നീടാം നിനക്കു ബാലെ ഇക തികുതെയ്

അതുകേട്ടു പൈങ്കിളിയും തെളിഞ്ഞുപാടിത്തുടങ്ങി
മയിലും മാൻകൂട്ടങ്ങളും കളിതുട തത്ത ഇത്ത ഇന്തത്താ
മയിലും മാൻകൂട്ടങ്ങളും കളിതുടങ്ങീ ഇക തികുതെയ്

മഹിമയേറും ആഗസ്തസ് കൈസർ കനാൻദേശത്തെ
ഭരിച്ചുപ്രതാപമോടെ വസിക്കും കാ തത്താ ഇത്ത ഇന്തത്താ
ഭരിച്ചു പ്രതാപമോടെ വസിക്കുംകാലം ഇക തികുതെയ്

നല്ലരാത്രി തന്നിൽ ഇടയന്മാരൊരുമിച്ച്
ഉറങ്ങുമ്പോളാകാശത്തിൽ തെളിഞ്ഞു താ തത്ത ഇത്ത ഇന്തത്താ
ഉറങ്ങുമ്പോളാകാശത്തിൽ തെളിഞ്ഞുതാരം ഇക തികുതെയ്

അതിശോഭയേറുംതാരം ഉദിച്ചു വാനിടംതന്നിൽ
അനവധി മാലാഖമാർ സ്തുതിച്ചു പാ തത്ത ഇത്ത ഇന്തത്താ
അനവധി മാലാഖമാർ സ്തുതിച്ചു പാടി ഇക തികുതെയ്

ഉയരത്തിൽ മഹത്വവും ഭൂമിയിൽ സമാധാനവും
മനുഷ്യർക്കു സംപ്രീതിയുമുദിച്ചിടാം തത്ത ഇത്ത ഇന്തത്താ
മനുഷ്യർക്കു സംപ്രീതിയുമുദിച്ചിടാമേ ഇക തികുതെയ്

നവനരപതിയിന്നു ജനിച്ചു ബേദിലഹേമിൽ
പശുവിൻ തൊഴുത്തിൽ ചെന്നു ശിശുവെ കാ തത്ത ഇത്ത ഇന്തത്താ
പശുവിൻ തൊഴുത്തിൽ ചെന്നു ശിശുവെ കാൺക ഇക തികുതെയ്