അജ്ഞാതനായ കവി രചിച്ച ഈ വായ്‌മൊഴി സ്തോത്രത്തിൽ 108-മഹാശിവക്ഷേത്രങ്ങളുടെ പേരുകൾ പ്രതിപാദിക്കുന്നു. സ്തോത്രം എഴുതിയിരിക്കുന്നത് മലയാളത്തിൽ തന്നെയാണ്. പലക്ഷേത്രങ്ങൾക്കും ഒരേ പേരോ, ചില ക്ഷേത്രങ്ങൾ പഴയ പേരൊ ആയിട്ടാണ് ഇതിൽ എഴുതിയിരിക്കുന്നത്. 108 ശിവക്ഷേത്രങ്ങളിൽ 105 ക്ഷേത്രങ്ങൾ ഇപ്പോൾ ഇന്നത്തെ കേരളത്തിലും, 2 ക്ഷേത്രങ്ങൾ കർണാടകയിലും, 1 ക്ഷേത്രം തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലും ആണ്.
വൈക്കം രാമേശ്വര രണ്ടുമേറ്റുമാനൂരെടക്കൊളം
ചെമ്മന്തട്ടാലുവാ പിന്നെ തൃമിറ്റക്കോട്ടു ചേർത്തല
കല്ലാറ്റുപുഴ തൃക്കുന്നു ചെറുവത്തൂരു പൊങ്ങണം
തൃക്കപാലേശ്വരം മൂന്നുമവിട്ടത്തൂർ പെരുമ്മല