നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
ദൃശ്യരൂപം
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവെയ്ക്കാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവെയ്ക്കാൻ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ (2)
നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാൻ (2)
ഞാൻ വളർത്തിയ ഖൽബിലെ മോഹം
പോത്തുപോലെ വളർന്നല്ലോ - ഞാൻ
കാത്തുകാത്തു കുഴഞ്ഞല്ലോ (2)
കത്തുമടക്കിത്തന്നില്ലല്ലോ കടപ്പുറത്ത് വന്നില്ലല്ലോ
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവെയ്ക്കാൻ
ഞാൻ പഠിച്ചൊരു സിനിമാപ്പാട്ടുകൾ
പോലുമിന്നുമറന്നല്ലോ - ഞാൻ
നൂലുപോലെ മെലിഞ്ഞല്ലോ (2)
ചന്തയിലിന്നലെ വന്നില്ലല്ലോ രണ്ടുവാക്കു പറഞ്ഞില്ലല്ലോ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ
നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാൻ