നിർവ്വാണഷട്കം
നിർവ്വാണഷ്ടകം രചന: |
മനോബുദ്ധ്യഹങ്കാരചിത്താനി നാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ .
ന ച വ്യോമഭൂമിഃ ന തേജോ ന വായുഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം. 1
ന ച പ്രാണസഞ്ജ്ഞോ ന വൈ പഞ്ചവായുഃ
ന വാ സപ്തധാതുർന വാ പഞ്ചകോശഃ .
ന വാക് പാണിപാദൗ ന ചോപസ്ഥപായൂ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം. 2
ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ .
ന ധർമോ ന ചാർഥോ ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം. 3
ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീർഥം ന വേദാ ന യജ്ഞാഃ .
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം. 4
ന മേ മൃത്യുശങ്കാ ന മേ ജാതിഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ .
ന ബന്ധുർന മിത്രം ഗുരുർനൈവ ശിഷ്യഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം. 5
അഹം നിർവികൽപോ നിരാകാരരൂപോ
വിഭുത്വാച സർവത്ര സർവേന്ദ്രിയാണാം .
ന ചാ സംഗതം നൈവ മുക്തിർ ന മേയഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം. 6
- മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവയൊന്നും ഞാനല്ല. ചെവി ഞാനല്ല. നാക്കു ഞാനല്ല. മൂക്കും കണ്ണും ഞാനല്ല. ആകാശവും ഞാനല്ല. ഭൂമി ഞാനല്ല. തേജസ്സ് ഞാനല്ല. വായു ഞാനല്ല. ഞാൻ ബോധാന്ദരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.
- പ്രാണനെന്നു പറയപ്പെടുന്നത് ഞാനല്ല. അഞ്ചായി പിരിഞ്ഞു ദേഹത്തെ നിലനിറുത്തുന്ന വായുവും ഞാനല്ലതന്നെ. ദേഹത്തിന്റെ ഭാഗങ്ങളായ ഏഴു ധാതുക്കളും ഞാനല്ല. അഞ്ചുകോശങ്ങളും ഞാനല്ല. വാക്ക്, കൈ, കാല് എന്നിവയും ഞാനല്ല. ജനനേന്ദ്രിയവും വിസർജനേന്ദ്രിയവും ഞാനല്ല. ഞാൻ ബോധാനന്ദരൂപിയായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.
- എനിക്ക് ദ്വേഷമോ രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല തന്നെ. ധർമമില്ല; അർത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.
- ഞാൻ പുണ്യമല്ല, പാപമല്ല. സുഖമല്ല, ദുഖമല്ല. മന്ത്രമല്ല, തീർത്ഥമല്ല. വേദങ്ങളല്ല, യജ്ഞങ്ങളല്ല. ഞാൻ ഭോജനമല്ല തന്നെ, ഭുജിക്കപ്പെടേണ്ടതോ ഭോക്താവോ ഞാനല്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.
- മരണമില്ല, സംശയമേയില്ല. എനിക്കു ജാതിഭേതദമില്ല. അച്ഛൻ ഇല്ല തന്നെ; മാതാവില്ല തന്നെ, ജന്മവുമില്ല. ബന്ധുവില്ല, സുഹൃത്തില്ല. ഗുരോശിഷ്യനോ ഇല്ല. ഞാൻ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.
- ഞാൻ രണ്ടെന്ന ഭേദം സ്പർശിക്കാത്തവനാണ് നാമരൂപാകാരങ്ങളൊന്നും എനിക്കില്ല എല്ലായിടത്തും എല്ലാ ഇന്ദ്രിയങ്ങളുടേയും അനുഭവം എന്റെ അനുഭവം തന്നെയായതുകൊണ്ടും ഒന്നിൽ നിന്നും ഭിന്നനായി നിൽക്കുന്നവനല്ല ഞാൻ അതുകൊണ്ടുതന്നെ എനിക്കുമോക്ഷമോ ബന്ധമോ ഇല്ല. ബോധാനന്ദരൂപനായ പരമാത്മവാണു ഞാൻ പരമാത്മാവാണ്.