Jump to content

നിൻ സന്നിധി എൻ മോദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നിൻ സന്നിധി എൻ മോദം (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

നിൻ സന്നിധി എൻ മോദം
നിൻ പാദമെന്നഭയവുമേ
നിൻ മുഖ ശോഭയെൻ ശരണം ദിനവും
എന്നുമെൻ രക്ഷകനെ
നിൻ മുഖ ശോഭയെൻ ശരണം ദിനവും
എന്നുമെൻ രക്ഷകനെ

മണ്ണിൻ മഹിമകൾ വേണ്ടെനിക്ക്
വിണ്ണിൻറെ ദർശനമൊന്നുമതി
പൊന്നിൻ തിളക്കമെൻ കണ്ണുകളിൽ
മിന്നിടാതെന്നെ നീ കാത്തിടണെ

നിൻ സന്നിധി എൻ മോദം …

സ്വർഗ്ഗയരുശലേം പട്ടണത്തിൽ
നീതിയിൻ സൂര്യനോടൊത്തു ചേർന്നു
നിത്യം വസിക്കുന്ന നാളുകളോർത്തു ഞാൻ
ഇദ്ധരെ വിടുവാൻ വെമ്പിടന്നു

നിൻ സന്നിധി എൻ മോദം …

"https://ml.wikisource.org/w/index.php?title=നിൻ_സന്നിധി_എൻ_മോദം&oldid=217736" എന്ന താളിൽനിന്ന് ശേഖരിച്ചത്