നിൻ രൂപം എൻ കണ്ണിന് ആനന്ദം‍‍

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നിൻ രൂപം എൻ കണ്ണിന് ആനന്ദം (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

നിൻ രൂപം എൻ കണ്ണിന് ആനന്ദം
നിൻ ശബ്ദം എൻ കാതിന് ഇമ്പകരം
നിൻ തിരുമുമ്പിൽ എൻ വ്യാധിയെല്ലാം
എൻ ദൈവമേ ഞാൻ മറന്നിടുന്നു

പാപത്തിന് നാശ ഗർത്തത്തിൽ നിന്നെന്നെ
പാരം കൃപയോടെ വലിച്ചുയർത്തി
പറയാം നിന്നിൽ ഉറപ്പിച്ചു നിർത്തി
പാവന ദേവാ നിൻ കൃപയാലേ
പകർന്നൊരാത്മ സന്ദേശം
നിൻ സ്നേഹം ദൈവസ്നേഹം

സ്വർഗ്ഗത്തിൻ പാതയിൽ എന്നെ നടത്തി
സ്വർഗ്ഗീയ ദർശനം പകർന്നു തന്നു
സ്വർലോകനാട്ടിൻ അവകാശിയായി
സ്വർഗ്ഗീയ ഗാനം നാവിനേകി
പകർന്നൊരാത്മ സന്ദേശം
നീ സ്നേഹം ദൈവസ്നേഹം