നിശയുടെ നിശബ്ദതയിൽ
ദൃശ്യരൂപം
നിശയുടെ നിശബ്ദതയിൽ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ) രചന: |
നിശയുടെ നിശബ്ദതയിൽ
നിരാശ തൻ നീർ ചുഴിയിൽ ഞാൻ
നിരാലംബനായ് നിന്നപ്പോൾ
നീ തന്നെനിക്കു നിൻ വലംകരം
നിശയുടെ നിശബ്ദതയിൽ …
ഇന്നു നീ എന്നിൽ ജീവിക്കുന്നു
ഇന്നു ഞാൻ പൂർണനായ് തീർന്നു
ഇന്നു നീ സകലത്തിനും മതിയായവൻ
ഇന്നു നീ സകലത്തിനും മതിയായവൻ
ഇന്നുമെന്നും മതി നീ യേശുവെ
നിശയുടെ നിശബ്ദതയിൽ …
ഒരുനാൾ മേഘെ നീ വരുമ്പോൾ
ഒപ്പമെത്തീടും ഞാൻ വിശുദ്ധനായ്
ഓമനപ്പേരിൻ വിളി കേട്ടിടാനായ്
ഓമനപ്പേരിൻ വിളി കേട്ടിടാനായ്
ഓർമകളായ് ഞാൻ നിന്നിടുന്നു
നിശയുടെ നിശബ്ദതയിൽ …