നിന്റെ ഹിതം പോലെയെന്നെ
Jump to navigation
Jump to search
നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടണമേ
എന്റെ ഹിതം പോലെയല്ലേ
എൻ പിതാവേ എൻ യഹോവേ
ഇമ്പമുള്ള ജീവിതവും
ഏറെ ധനവും മാനങ്ങളും
തുമ്പമറ്റ സൗഖ്യങ്ങളും
ചോദിക്കുന്നില്ലേ അടിയാൻ
നേരുനിരപ്പാം വഴിയോ
നീണ്ടനടയോ കുറുതോ?
പാരം കരഞ്ഞോടുന്നതോ
പാരിതിലും ഭാഗ്യങ്ങളോ
അന്ധകാരം ഭീതികളോ
അപ്പനേ പ്രകാശങ്ങളോ
എന്തു നീ കല്പിച്ചിടുന്നോ
എല്ലാം എനിക്കാശിർവ്വാദം
ഏതുഗുണമെന്നറിവാൻ
ഇല്ല ജ്ഞാനമെന്നിൽ നാഥാ
നീ തിരുനാമം നിമിത്തം
നീതി മാർഗ്ഗത്തിൽ തിരിച്ചു
അഗ്നിമേഘത്തൂണുകളാൽ
അടിയനെ എന്നും നടത്തി
അനുദിനം കൂടെ ഇരുന്നു
അപ്പനേ കടാക്ഷിക്കുകെ