നിന്നിഷ്ടം ദേവാ അയീടട്ടെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
(ട്യൂൺ: Have Thine own way Lord)

നിന്നിഷ്ടം ദേവാ ആയീടട്ടെ
ഞാനോ മൺപാത്രം നിൻ കരത്തിൽ
നിൻ പാദത്തിൽ ഞാൻ താണിരിക്കും
നിന്നിഷ്ടം പോൽ നീ മാറ്റുകെന്നെ

നിന്നിഷ്ടം പോലെ ആകേണമേ
നിൻ സന്നിധൗ ഞാൻ താണിരിക്കും
നിൻ വചനമാം തണ്ണീരിനാൽ
എന്നെ കഴുകി ശുദ്ധിചെയക

നിന്നിഷ്ടം പോലെ ആകേണമേ
എന്നുള്ളം നോവും വേളയിലും
നിൻ കരം തൊട്ടു താലോലിക്കെൻ
കർത്താവേ ഞാനും ശുദ്ധനാവാൻ

നിന്നിഷ്ടം പോലെ ആകേണമേ
എന്നിഷ്ടരെന്നെ തള്ളിയാലും
ഞാൻ കൈവിടില്ല എന്നു ചൊന്ന
നാഥാ നിൻ വാക്കെന്താശ്വാസമേ