നിത്യ വന്ദനം നിനക്കു സത്യ ദൈവമേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

         ശങ്കരാഭരണം ആദിതാളം
                        പല്ലവി
  നിത്യവന്ദനം നിനക്കു-സത്യ ദൈവമേ!
  സ്തോത്രവും ജയവും യോഗ്യം അത്യുന്നതനേ!
                    ചരണങ്ങൾ
1.മർത്യ കുലത്തിൻ സൃഷ്ടാവേ! നിത്യ പിതാവേ!
  സത്യവിശ്വാസികൾ ചെയ്യും- സ്തോത്രം നിനക്കേ-

2.എത്രയോ മ-നോഹരം നിൻ കൃത്യങ്ങളെല്ലാം
   ചിത്രമതി-ചിത്രമവ എത്രയോ ശ്രേഷ്ടം-

3.കെറുബുകൾ മ-ദ്ധ്യേ വസിക്കും സർവ്വ ശക്തനേ
  ഉർവ്വിയെങ്ങും വ്യാപിച്ചീടും- നിനക്കെന്നും സ്തോത്രം-

4.മാനവ- കുലത്തിൻ പാപം മോചനം ചെയ് വാൻ
   ഹീനമായ്- കുരിശ്ശിൽ ശാപം തീർത്ത പരനേ!-

5.നിന്നിൽ വിശ്വസിക്കുന്നവ-നെന്നേക്കും മോക്ഷം
  തന്നരുളാൻ ഉന്നതത്തിൽ ചേർന്ന പരനേ!-

6.സർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയും
  സർവ്വേശ്വര-നായ യഹോവാ-യ്ക്കു താൻ ആമേൻ-