Jump to content

നാസോർകളിൽ മഹാ കൂറ്റിനാൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

"

നാസോർകളിൽ മഹാ കൂറ്റിനാൽ
അബൂ ജഹൽ നാദാ ഇപോൽ ഉരത്തദിനാ
ദേശത്തുള്ളോർ ഖുറൈശി മൂപ്പർ - സകലവും
ചെവിത്ത് ഹൈറാൽ തരിത്ത് നിപാർ

യേശി മാദർ സ്വദ്റകമെ - സ്വബികളെ
യെടുത്തണയ്ത്ത് നിലവിളിയായ്
പേശി പേദർ കിളവികളും - അണയവെ
പിടിത്ത് തമ്മിൽ അലമുറയായ്

അലമുറയും അയരം കുറ്റാൽ -
കിടുകിട അറിന്ദ് ഖൗഫായ് തിഹാമിലെല്ലാം
തലവർ ചിലർ ബയ്ത്തിൽ ചെണ്ട് - സിറികളിൽ
സമാദാനവും ബിടകൾ കേട്ടും

അലപെട്ട് മാൽ പറിത്തിടുന്നെ - അഹ്മദിൻ
അറുതി നാങ്കൾ ബരുത്തും യെണ്ടും
കലകമിടും ഇറാഇറ് പോൽ - ശുജാഇകൾ
കദ കേട്ടേറ്റം അരിശമാലെ

അരിശത്തിനിൽ സറാഹദ് യെല്ലാം - കടിനമിൽ
അണിന്ദ് ബേകം പുറപ്പെട്ടോരായ്
പരികൾ ബഈർകളും വാഹനം - പലപലെ
പരിശിനാലും ഒരുക്കിടലായ്

ഉരയും തീറ്റി യെനുമെ തൂറ്റി - പലെ ചുമ
ഒരുങ്കും ബന്നം ഒരുക്കിക്കേറ്റി
പെരുബണ്ടിൽകൾ സവാരികളും -
അഹ്ദജ് പെരുമാ പങ്കീ ചമയ്ത്തിടവേ

ചമയ്ന്ദനകം ലിബാസുകളാൽ - പരിദുര
സമർത്തർ സാവർ പുലിപോലത്തോർ
തമയർ നാമം ബിരുത്തിടുവാൻ - അബുൽ ഹക്കം സഹ്ൽ ഹംളലത്തെനും സംഅത്തും

ഉമൈറും അംറും ഹർമലത്തും - വഹബൊട്
ഉത്ബത്തെന്നും അബൂൽ ഉസൈറും
നബീഹും ശൈബത് അബുൽ അതായും - അസ് വദ്
നൗഫൽ ആമിർ ഉഖൈലും ഖാലിദ്

അബൂ വിദാഅത്തെനും അബ്ദുല്ല - നള്റെട്
അബുല്ലൈസും പിൻ അബുൽ കബ്ശും
അബുൽ മസാമിഅ് യെനും സിബാഉം - ഹർസൊട്
അഖബത്തെനും ഇബ്നു ഖലഫും

ഇപ്പോൽ നാമം പറയപ്പെട്ടോർ - ഗയ്നൊട്
ഇരുനൂറും നൂൻ യുദമാകുമെ
അബൂ ലഹബെണ്ടെവൻ താൻ യെണ്ടി - മക്കമിൽ
ആരും ഇല്ലൈ പുറപ്പെടാദോർ

"