നാരിമാരെ ചെറിയവരെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നാരിമാരെ ചെറിയവരെ എൻമകനെ കണ്ടോ
എൻമകനെ കണ്ടോ
ഭാരമേറും ശെൽവിമരം വഹിച്ചുപോണതുകണ്ടോ

ചോരയാലെ വിയർത്തുമുഖം കുളിച്ചുപോണതു കണ്ടോ
മുഖം കുളിച്ചുപോണതുകണ്ടോ
ചോരപോയ വഴിയെ നോക്കി തേടിപ്പോയോരമ്മേ

വേറോനിക്ക എന്ന സ്ത്രീയും തിരുമുഖത്തെ തുടച്ചു
തിരുച്ഛായയതിൽ പതിച്ചു
മുഖമണഞ്ഞുമുത്തിപ്പിന്നെ വായ് തുറന്നുകരഞ്ഞു

കരുണയുള്ള കടവുളെ നാൻ ഉന്തം പാദൻ നമ്പി
നാൻ ഉന്തം പാദം നമ്പി
എനിക്കായി ക്രൂശിൽ തൂങ്ങിയ നാഥനെ ഞാനമ്പി

എണ്ണമില്ലാ വർണ്ണമുനി ഉണ്ണിയോർകൾ ശൊൽവെ
ഉണ്ണിയോർകൾ ശൊൽവെ
അൻപുടയോൻ നാഥനെഞാൻ ഇമ്പമായ് കൊണ്ടാടി

"https://ml.wikisource.org/w/index.php?title=നാരിമാരെ_ചെറിയവരെ&oldid=24343" എന്ന താളിൽനിന്ന് ശേഖരിച്ചത്