നാരായണീയം സ്തുതികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നരസിംഹാവതാരം - സ്തുതി (ദശകം 25 )

മംഗളം സ്തംഭഡിംഭായ മംഗളം മൃത്യുമൃത്യവേ മംഗളം രൗദ്രരൂപായ നരംസിംഹായ മംഗളം (1 )

ഹിരണ്യകശിപും ഹത്വാ ദ്യത്യേന്ദ്രം ദേവകണ്ടകം ജഗദ്രക്ഷണധൂര്യായ ജഗാദ്ബീജായ മംഗളം (2 )

പ്രഹ്ലാദ സ്തുതി സന്തുഷ്ടപ്രസന്നജമൂർത്തായ വരദായഹസ്തായ വരദായ ച മംഗളം (3 )

കരാഗ്രൈർ വജ്രസംസ്പർശൈ : നഖരൈർ ശത്രുദാരിണെ തീക്ഷണ ദംഷ്ട്രായ തന്വയഃ താർക്ഷ്യവാഹയ മംഗളം (4 )

നരകണ്ഠിരവാകാര വ്യക്താത്യുഗ്ര വിഭൂതയേ മൃഗേന്ദ്രായ നരേന്ദ്രായ ദൈവതേന്ദ്രായ മംഗളം (5 )

കിരീടഹാരകേയൂരകുണ്ഡലാലംകൃതായ ച കോടി സൂര്യപ്രകാശായ ദൈത്യഹിംസായ മംഗളം (6 )

ത്രിയൂഗായ ത്രിപുഷ്ടായ ത്രിഗുണായ ത്രിമൂർത്തയേ നരകേസരി രൂപായ ലക്ഷ്മിലോലയ മംഗളം (7 )

മത്സ്യ കച്ഛപ വരാഹ രാമവാമനമൂർത്തയേ രാമകൃഷ്ണാത്മനേ ബൗദ്ധ കൽക്കി സിംഹായ മംഗളം (8 )

സർവ്വബീജായ സത്യായ സർവ്വാധിഷ്ഠാനമൂർത്തയേ സർവ്വേശ്വരായ സർവ്വ്സ്മൈ തത്വസിംഹായ മംഗളം (9 )

           ഏകശ്ലോകീഗജേന്ദ്രമോക്ഷം (ദശകം - 26 )

കുംഭീന്ദ്രൻ പോയ് ത്രികൂടാചലസരസി മുദാ പണ്ടഗസ്തസ്യശാപാൽ പിന്കാലിന്മേൽ കടിച്ച മുതല കടിവിടാഞ്ഞായിരത്തണ്ടുഴന്നാൻ അന്നേരം പോന്നുവന്നു മുരരിപു ഗരുഡാരൂഢനായ് ധ്യാനശക്ത്യാ നക്രം ചക്രേണ കൊന്നക്കരിവരനഥ സായൂജ്യമേകി മുകുന്ദൻ.

"https://ml.wikisource.org/w/index.php?title=നാരായണീയം_സ്തുതികൾ&oldid=216329" എന്ന താളിൽനിന്ന് ശേഖരിച്ചത്