നല്ല കവിണയൊന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നല്ല കവിണയൊന്ന് എറിയുവാൻ കല്ലുകളുമെടുത്തേ തത്തിന്താം
ഉല്ലാസമോടുചെന്നു ഗോല്യാത്തെന്ന മല്ലന്റെ നേരെനിന്നു തത്തിന്താം

ദൈവമാകും യഹോവാ തന്റെജനം തിന്മചെയ്യുന്നതിന് തത്തിന്താം
ഭീമമാകും ശരീരം കഴുകനിന്നാഹാരമാക്കീടും താൻ തത്തിന്താം

എന്നോടുബാലകാനീ കളിപ്പതു ഭ്രാന്തിന്റെ ലക്ഷണമോ തത്തിന്താം
നിന്നെയിങ്ങോട്ടയച്ച മാതാപിതാവെത്രയോ ബുദ്ധിഹീനർ തത്തിന്താം

കോപംവരുന്നതിൻമുൻപതിവേഗം ഓടിയൊളിക്കുകൊൾക തത്തിന്താം
സിംഹപരാക്രമിഞാനൊരുചെറു കുട്ടിയാണല്ലോനീയും തത്തിന്താം

നല്ലകല്ലൊന്നെടുത്ത് കവിണയിൽ ഉന്നംപിടിച്ചുബാലൻ തത്തിന്താം
മല്ലന്റെ നെറ്റിനോക്കിയെറിഞ്ഞതുകൊണ്ടുനിലംപതിച്ചേ തത്തിന്താം

ആന ചെരിഞ്ഞപോലെ ലെബാനോന്റെ കാരകിൽവീണപോലെ തത്തിന്താം
ഭീമൻമറിഞ്ഞനേരം ഫെലിസ്ത്യരും പേടിച്ചുപാഞ്ഞുപോയി തത്തിന്താം

വാളെടുത്തോടിയെത്തി തടിയന്റെ പൊണ്ണത്തലമുറിച്ചേ തത്തിന്താം
വീരകുമാരനാകും ദാവീദതു രാജനുകാഴ്ചവച്ചേ തത്തിന്താം

പുത്രിയെ നൽകിരാജൻ ശതാധിപ പട്ടംപദവികളും തത്തിന്താം
കൊട്ടാരം തന്നിലാക്കി ദാവീദിനെ നാട്ടിലെല്ലാംപുകഴ്ത്തി തത്തിന്താം

പട്ടണവാസികളും അരമന ഒത്തുമോദിച്ചിടുമ്പോൾ തത്തിന്താം
കുട്ടിമാൻകണ്ണിമാരും പരിചൊടുനൃത്തമാടിസ്തുതിച്ചേ തത്തിന്താം

തന്തിനെയ് തന്താനെയ് തനാതന്തിന്നാനെയ് തന്നാനെയ്
താനിനെയ് തന്നാനെയ് തനാതനന്നാനെയ് തന്നാനെയ് തത്തിന്താം

"https://ml.wikisource.org/w/index.php?title=നല്ല_കവിണയൊന്ന്&oldid=24131" എന്ന താളിൽനിന്ന് ശേഖരിച്ചത്