Jump to content

ദൈവ കൃപ മനോഹരമേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

             'ഏകതാളം'
              പല്ലവി
ദൈവകൃപമനോഹരമേ ദൈവകൃപമനോഹരമേ
എന്റെ പ്രാണനായകനെനിക്കു ചെയ്യുന്ന കൃപമനോഹരമേ!

1.കൊടും പാപിയായിരുന്ന (2)-എന്റെ
  കഠിനപാപങ്ങൾ മോചനം ചെയ്ത കൃപമനോഹരമേ
  ശത്രുവായിരുന്ന എന്നെ(2)-നിന്റെ
  പുത്രനാക്കി നീ തീർത്തനിൻ കൃപമനോഹരമേ...............പല്ലവി

2.പല പീഡകളെതിർത്തു(2)-വരും
  കാലമെനിക്കു സഹിഷ്ണുത തരും കൃപമനോഹരമേ
  ബലഹീനനാകുമെന്നിൽ(2)-കര-
  ളലിഞ്ഞനുദിനം താങ്ങിടും കൃപ കൃപമനോഹരമേ...........പല്ലവി

3.നാശലോകം തന്നിലെന്നെ(2)-സലപ്ര
  കാശമായ് നടത്തീടും നിൻ നടത്തും കൃപമനോഹരമേ
  അരി സഞ്ചയ നടുവിൽ(2)-എന്നെ
  തിരു ചിറകുള്ളിൽ മറച്ചുകാക്കുന്ന കൃപമനോഹരമേ..........പല്ലവി

4.ചതി നിറഞ്ഞ ലോകമതിൽ(2)- നിന്റെ
  പുതുജീവനിൽ ഞാൻ സ്ഥിതി ചെയവാൻ കൃപയധികം നൽകണമെ
  പരിശ്രമത്തിനാലെയൊന്നും(2)-എന്നാൽ
  പരമനാഥനേ കഴികയില്ലനിൻ കൃപമനോഹരമേ.............പല്ലവി

"https://ml.wikisource.org/w/index.php?title=ദൈവ_കൃപ_മനോഹരമേ&oldid=28921" എന്ന താളിൽനിന്ന് ശേഖരിച്ചത്