ദൈവമേ! സദാകാലമെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

               വിശുദ്ധ മന്ദിരത്തിൽ നാശാവസ്ഥ
             (എൻ രക്ഷകനാമേശുവേ- എന്ന രീതി)
ഊശേനി
                                         ആദിതാളം
                  ചരണങ്ങൾ
1. ദൈവമേ! സദാകാലമെ- തള്ളിക്കളഞ്ഞതെന്തയ്യോ?
  കോപം പുകയുന്നതെന്തു നിന്റെ - ആടുകളിന്മേൽ
  
2. പണ്ടേ നീ സമ്പാദിച്ചതാം- നിന്റെ സഭയെ ഓർത്തു നീ
   വീണ്ടെടുത്ത നിൻ അവകാശത്തെ തള്ളീടരുതെ

3. നീ വസിച്ച സീയോൻ മല-കൈവശമാക്കിയേ ശത്രു
   അവനവകാശമാക്കി ഉള്ളിൽ-ആവസിക്കുന്നു

4. നിത്യ ശൂന്യമാമിവിടെ-നിൻ കാലടി വയ്കേണമേ
   ശത്രു വിശുദ്ധമന്ദിരമെല്ലാം നാശം ചെയ്തയ്യൊ

5. കൊടികളിതാ വൈരികൾ- സമാഗമന സ്ഥലത്തിൻ
   നടുവിൽ നാട്ടി അലറീടുന്നു- അടയാളങ്ങളായ്

6. അതിൻ വിചിത്രപ്പണികൾ-ആകപ്പാടെ തകർത്തവർ
   ഇടിച്ചു നിരത്തി നിവാസത്തെ - അശുദ്ധമാക്കി

7. നാശം ചെയ്തു തീ വെച്ചവർ- നിൻ വിശുദ്ധമാം മന്ദിരം
   ദേശത്തുള്ള പള്ളികളശേഷം- ദഹിപ്പിച്ചവർ

8. സന്ദേഹമില്ലാതെ എന്റെ-മന്ദിരമിതു സമമായ്
   ശൂന്യവും തരിശുമായ്പ്പോയയ്യോ- നന്നാക്കേണമേ

9. അത്യുന്നതനാം ദൈവമേ-ആലയമിതിൽ കടന്നു
   നിത്യം നിൻ വാസമതാക്കിക്കൊണ്ടു- നീ വസിക്കേണമേ

10. മേലാലൊരു മാലിന്യനോ-ചേലയില്ലാതുള്ളവനോ
    കാലടി എന്നിൽ ചവിട്ടാതെ നീ-പാലിക്കേണമേ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=ദൈവമേ!_സദാകാലമെ&oldid=153172" എന്ന താളിൽനിന്ന് ശേഖരിച്ചത്