ദൈവമാം യഹോവായെ ജീവനുറവായൊനെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
ദൈവമാം യഹോവയെ! ജീവന്നുറവായോനേ!
നിനക്കെന്റെ വന്ദനം -നിനക്കെന്നും മഹത്വം

ആദ്യം അന്തവും ഇല്ല- ഭാഗ്യവാനായ് വാഴുന്ന
നിത്യം ശ്രേഷ്ഠ ദൂതന്മാർ സ്തോത്രം ചെയ്യും നാഥൻ ആർ

സർവ്വ സൃഷ്ടിക്കും സദാ സർവ്വവും മാം വല്ലഭാ!
പുത്രൻ ക്രൂശിൻ രക്തത്താൽ ശുദ്ധം ചെയ്യുന്നതിനാൽ

നിന്നെ സ്നേഹിപ്പതിനായ് എന്നിൽ തന്ന കൃപയ്ക്കായ്
താണിടുന്ന ഹൃദയേ വാണിടുന്നെൻ രാജാവേ

അന്യർ സേവ വ്യർത്ഥമെ ധന്യർ നിന്റെ ഭക്തരെ
നിന്നെപ്പോലെ ദൈവം ആർ ഒന്നുമില്ലല്ലന്യന്മാർ

എൻ പ്രകാശമായോനേ! തൻ സന്തോഷം തന്നോനേ
തൻ തൃ നാമ രഹസ്യം താത പുത്രൻ ആത്മാവാം