ദൈവനിയോഗാൽ വന്നു മാലാഖ ഉണർത്തിച്ചു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ദൈവനിയോഗാൽ വന്നു മാലാഖ ഉണർത്തിച്ചു
ദുഃഖമാകെ ഒഴിച്ചിങ്ങു പുത്രനെ നൽകുവാനായ്

മച്ചിയെന്നനേകർ ചൊന്ന ഏലിസബേത്ത് കന്നി
ഗബ്രിയേലിൻ കല്പനയാൽ പുത്രനവൻ പിറന്നു

എന്തിടേണം പേരുതന്റെ പിതാവിനോടറിയിക്ക
ആംഗ്യത്താൽ എഴുത്തുപലക തരേണമെന്ന്

എഴുതിക്കാണിച്ചതിന്മേൽ യോഹന്നാൻ മർദ്ദീസെന്ന്
ഉടനെ നാവതുകൊണ്ട് സംസാരങ്ങളുമായി

പുണ്യവാനാം യോഹന്നാന്റെ വാർത്തയൊന്നു കേൾക്കുമെങ്കിൽ
കാനനങ്ങൾ വാസമായി കായ്‌കനികൾ ആഹാരമായ്

വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷണമാപുണ്യവാന്
ഒട്ടകാരോമവുമാണ് വസ്ത്രമവൻ ധരിപ്പത്

കേട്ടുപലജനങ്ങളും ഓടിതന്റെ കാൽക്കൽവന്നു

എന്നെക്കാൾ വലിയവൻ വരുന്നു എന്റെ പിന്നാലെ
അവനുടെ ചെരിപ്പിൽവാറഴിപ്പാൻ ഞാൻ യോഗ്യനല്ല

ജ്ഞാനസ്നാനമേറ്റുടനെ പ്രാവുതന്മേൽ ആവസിച്ചു
ഇവനെന്റെ പ്രിയപുത്രൻ ഇവനെക്കൈക്കൊൾക വേണം.