ദൈവത്തിൻ മനം ആരു കണ്ടു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദൈവത്തിൻ മനം ആരു കണ്ടു (തർജ്ജമ)

രചന:അജ്ഞാതനാമാവ്
വൃത്തം: ശാർദ്ദൂലവിക്രീഡിതം

കവിത[തിരുത്തുക]

രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും
ദേവൻ സൂര്യനുദിക്കും ഇക്കമലവും താനേ വിടർന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ
ദൈവത്തിൻ മനമാരുകണ്ടു പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം

കവി വിവരണം[തിരുത്തുക]

ശ്ലോകവിവരണം[തിരുത്തുക]

സംസ്കൃതത്തിൽ പ്രസിദ്ധമായ രാത്രിർ ഗമിഷ്യതി ഭവിഷ്യതി സുപ്രഭാതം എന്ന മുക്തകത്തിന്റെ സ്വതന്ത്ര തർജ്ജമ . ഒരു താമരമൊട്ടിനകത്ത് പെട്ടുപോയ വണ്ടിന്റെ ചിന്തയുടെ രൂപത്തിൽ ദൈവനിശ്ചയത്തെയും മനുഷ്യന്റെ പ്രാർത്ഥനയേയും താരതമ്യം ചെയ്യുന്ന ഒരു ശ്ലോകം.

അർത്ഥം[തിരുത്തുക]

രാത്രി ഇപ്പോൾ അവസാനിക്കും. ഉഷസ്സ് എല്ലായിടത്തും പരക്കും സൂര്യനുദിക്കും ഈ താമരപ്പൂവ് വിരിയും. ഇപ്രകാരം മൊട്ടിനകത്തിരിക്കുന്ന ഒരു വണ്ട് ചിന്തിച്ചുകൊണ്ടിരിക്കെ ആനകളിലെ രാജാവായ ഐരാവതം എന്ന ആന ആ താമരയെ പിഴുതെടുത്തു. ദൈവത്തിന്റെ മനസ്സ് ആരറിഞ്ഞു. എന്ന് കവി ആശ്ചര്യപ്പെടുന്നു.

അലങ്കാരങ്ങൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=ദൈവത്തിൻ_മനം_ആരു_കണ്ടു&oldid=202022" എന്ന താളിൽനിന്ന് ശേഖരിച്ചത്