ദൈവത്തിന്റെ ഏകപുത്രൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
1.ദൈവത്തിന്റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻ
   മാനുഷ്യനായ് പാടുപെട്ടു കുരിശ്ശിന്മേൽ മരിച്ചു
                            'പല്ലവി'
           ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാൻ
           മാനുഷ്യരിലെന്തു നന്മ കണ്ടു നീ രക്ഷാകരാ
2. പാപികളും ദ്രോഹികളും ആയ നര വർഗ്ഗത്തെ
    വീണ്ടെടുപ്പാൻ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്

3. നിർമ്മലന്മാർ ഭുജിക്കുന്ന പരലോക അപ്പം താൻ
    പാപികൾക്കു ജീവൻ നൽകി രക്ഷിക്കുന്നീ രക്ഷകൻ

4. കൃപയാലെ രക്ഷപ്പെട്ട പാപിയായ ഞാനിതാ
    കൃപയാലെൻ ഹൃദയത്തെ കവർന്നു രക്ഷാകരൻ

5. പാപിയിൽ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാൻ
    ശാപമ്രുത്യു വേറ്റനിന്നെ നിത്യകാലം വാഴ്ത്തും ഞാൻ

ഇതേ രീതിയിൽ ഉള്ള മറ്റു ഗീതങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • “Come Thou fount of every blessing” [[1]]
"https://ml.wikisource.org/w/index.php?title=ദൈവത്തിന്റെ_ഏകപുത്രൻ&oldid=28994" എന്ന താളിൽനിന്ന് ശേഖരിച്ചത്