ദൈവം
ദൃശ്യരൂപം
ദൈവം |
കുമാരനാശൻ എഴുതിയതാണെന്നു കേട്ടിട്ടുള്ള ഒരു മുക്തകം. |
കാണപ്പെട്ടില്ല കാണും, നിറമൊടതിന്
കണ്ണില്ല കാലില്ല കൈയില്ല
ആണല്ല പെണ്ണല്ല, അണുവും അളവുമില്ല
ആദിയില്ല അന്തമില്ല, സ്ഥൂണപ്രായം ജഡത്വം
പറയുവാനൊന്നുമില്ല
ഈക്കാണും ബ്രഹ്മാണ്ഡ കോടി
കപടനടകശാലിയാണെന്റെ ദൈവം.