ദേശീയ പ്രതിജ്ഞ (ഇന്ത്യ)
ദൃശ്യരൂപം
ദേശീയ പ്രതിജ്ഞ (ഇന്ത്യ) രചന: (1962) |
ഈ ദേശീയ പ്രതിജ്ഞയാണ് റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയ്ക്കു വിധേയമായിട്ടുള്ളത്. |
ഭാരതം എന്റെ നാടാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
സമ്പന്നവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പരമ്പരാഗതസമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു.
ആ സമ്പത്തിന് അർഹനാകുവാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണ്.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കുകയും
എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും.
ഞാൻ എന്റെ നാടിനോടും എന്റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം.
ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഈ രചന ഇപ്പോൾ പൊതുസഞ്ചയത്തിലാണ്. ഇന്ത്യൻ പകർപ്പവകാശനിയമം (1957), പ്രകാരം രചയിതാവിന്റെ മരണത്തിന് 60 വർഷങ്ങൾക്കു ശേഷം, അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച എല്ലാ രചനകളും പൊതുസഞ്ചയത്തിൽ പെടും. എന്നാൽ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ പകർപ്പവകാശപരിധിയിൽ വന്നേക്കാം. പ്രസിദ്ധീകരണത്തിന് 60 വർഷങ്ങൾക്കു ശേഷമേ അവ പൊതുസഞ്ചയത്തിൽ വരുന്നുള്ളൂ. |