ദേശത്തു പുകഴുമീ പരിചകളി
Jump to navigation
Jump to search
.... ദേശത്ത് പുകഴുമീ പരിചകളി
ഞങ്ങളെല്ലാവരുമൊത്തുകൂടി
കച്ചയുംകെട്ടിക്കളരിയിലിറങ്ങുമ്പോൾ
കാണുന്ന ലോകർക്കൊരിമ്പമാണേ
എണ്ണയുംതേച്ചുകുളിപ്പാനായ് ചെല്ലുമ്പോൾ
കിണ്ണത്തിലെണ്ണതുളുമ്പും പോലെ
അമ്മയുടെ മുൻപിലായ് ഉണ്ണാനായ് ചെല്ലുമ്പോൾ
പായൽവിളക്കിന്റെ ശോഭപോലെ
തത്തിത്തോം തായിനു തത്തിന (൩) തിന്തകത്തോം