ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-7


ജലജദ്യുതിനാ കരേണ ജാതീ-
ഫലതക്കോലലവംഗഗന്ധയുക്തൈഃ
അമൃതൈരമൃതൈരിവാതിശീതൈർ-
ഭഗവത്യാചമനം വിധീയതാം        (7)


വിഭക്തി -
ജലജദ്യുതിനാ - ഇ. പു. തൃ. ഏ.
[ 12 ] കരേണ. - അ. പു. തൃ. ഏ.
ജാതീഫലതക്കോലലവംഗഗന്ധയുക്തൈഃ - അ. ന. തൃ. ബ.
അമൃതൈഃ - അ. ന. തൃ. ബ.
ഭഗവതി - ഈ. സ്ത്രീ. സംപ്ര. ഏ.
ആചമനം - അ. ന. പ്ര. ഏ.
വിധീയതാം. ലോട്ട്. ആ. പ്ര. പു. ഏ.

അന്വയം - ഹേ ഭഗവതി! ജലജദ്യുതിനാ കരേണ ജാതീഫലതക്കോലലവംഗഗന്ധയുക്തൈഃ അമൃതൈഃ ഇവ അതിശീതൈഃ അമൃതൈഃ ആചമനം വിധീയതാം.

അന്വയാർത്ഥം - അല്ലയോ ഭഗവതി! ഭവതിയാൽ ജലജദ്യുതിയായിരിക്കുന്ന കരത്താൽ ജാതീഫലതക്കോലലവംഗ ഗന്ധയുക്തങ്ങളായി അതിശീതളങ്ങളായി അമൃതങ്ങൾ പോലെയിരിക്കുന്ന അമൃതങ്ങളെകൊണ്ടു ആചമനം ചെയ്യപ്പെട്ടാലും.

പരിഭാ‌ഷ - ഭഗവതി - ഭഗങ്ങളോടു കൂടിയവൾ. ഭഗങ്ങൾ - ഐശ്വര്യാദികൾ (ഐശ്വര്യം- സമ്പൂർണ്ണവീര്യം, യശസ്സ്, ശോഭ, ജ്ഞാനം, വൈരാഗ്യം ഇവ). ജലജദ്യുതി - ജലജത്തിന്റെ ദ്യുതി പോലെയുള്ള ദ്യുതിയോടുകൂടിയത്. ജലജം - താമര. കരം - കൈ, ജാതീഫലതക്കോലലവംഗഗന്ധയുക്തം - ജാതിഫലത്തിന്റെയും തക്കോല[1]ത്തിന്റെയും, ലവംഗത്തിന്റെയും ഗന്ധത്തോടു യുക്തം. ജാതീഫലം - ജാതിക്ക, ലവംഗം - ഇലവർങം. യുക്തം - യോജിചത്. അതിശീതങ്ങൾ - ഏറ്റവും തണുപ്പുള്ളവ. അമൃതങ്ങൾ - സുധകൾ. അമൃതങ്ങൾ - ജലങ്ങൾ. ആചമനം - അംഗശുദ്ധിക്രിയ.

ഭാവം - അല്ലയോ ഭഗവതി! ഭവതി താമരപ്പൂപോലെയിരിക്കുന്ന കൈകൊണ്ടു ജാതിക്ക, തക്കോലം, ഇലവർങം മുതലായവയുടെ [ 13 ] ഗന്ധമുള്ളതും ഏറ്റവും തണുപ്പുള്ളതും അമൃതുപോലെയിരിക്കുന്നതുമായ വെള്ളം കൊണ്ട് ആചമനം ചെയ്താലും.


  1. ഒരു അങ്ങാടിമരുന്ന് (cubeb pepper)