Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-53


അഭിനയകമനീയൈർന്നർത്തനൈർന്നർത്തകീനാം
ക്ഷണമപി രചയിത്വാ ചേത ഏതത്ത്വദീയം
സ്വയമഹമതിചിതെർ നൃത്തവാദിത്രഗീതൈർ-
ഭഗവതി! ഭവദീയം മാനസം രഞ്ജയാമി.        (53)

വിഭക്തി -
അഭിനയകമനീയൈഃ - അ. ന. തൃ. ബ.
നർത്തനൈഃ - അ. ന. തൃ. ബ.
നർത്തകീനാം - ഈ. സ്ത്രീ. ‌ഷ. ബ.
ക്ഷണം - അവ്യ.
രചയിത്വാ - ത്വാ. അവ്യ.
ചേതഃ - സ. ന. ദ്വി ഏ.
ഏതൽ - ഏതച്ഛ. ദ. ന. ദ്വി. ഏ
ത്വദീയം - അ. ന. ദ്വി. ഏ.
[ 87 ] സ്വയം - അവ്യ.
അഹം - അസ്മ. ദ. പ്ര. ഏ.
അതിചിതെഃ - അ. ന. തൃ. ബ.
നൃത്തവാദിത്രഗീതൈഃ - അ. ന. തൃ. ബ.
ഭഗവതി - ഈ. സ്ത്രീ. സംപ്ര. ഏ.
ഭവദീയം - അ. ന. ദ്വി. ഏ.
മാനസം - അ. ന. ദ്വി. ഏ.
രഞ്ജയാമി - ല. പ. ഉ. പു. ഏ.

അന്വയം - ഹേ ഭഗവതി! അഭിനയകമനീയൈഃ നർത്തകീനാം നർത്തനൈഃ ത്വദീയം ഏതൽ ചേതഃ ക്ഷണം അപി രചയിത്വാ അഹം സ്വയം അതിചിതെഃ നൃത്തവാദിത്രഗീതൈഃ ഭവദീയം മാനസം രഞ്ജയാമി.

അന്വയാർത്ഥം - അല്ലയോ ഭഗവതി! അഭിനയകമനീയങ്ങളായിരിക്കുന്ന നർത്തകികളുടെ നർത്തനങ്ങൾ കൊണ്ട് ത്വദീയമായിരിക്കുന്ന ഈ ചേതസ്സിനെ ക്ഷണനേരമെങ്കിലും രചിപ്പിച്ചിട്ടു ഞാൻതന്നെ അതിചിത്രങ്ങളായിരിക്കുന്ന നൃത്തവാദിത്രഗീതങ്ങളെക്കൊണ്ടു ഭവദീയമായിരിക്കുന്ന മാനസത്തെ രഞ്ജിപ്പിക്കുന്നു.

പരിഭാ‌ഷ - അഭിനയകമനീയങ്ങൾ - അഭിനയംകൊണ്ടു കമനീയങ്ങൾ. കമനീയങ്ങൾ - മനോഹരങ്ങൾ. നർത്തകികൾ - നൃത്തത്തെ ചെയ്യുന്നവർ. നർത്തനം - നാട്യം. ത്വദീയം - നിന്തിരുവടിയെ സംബന്ധിച്ചത്. ചേതസ്സു - മനസ്സു. രചിപ്പിക്ക - സന്തോ‌ഷിപ്പിക്ക. നൃത്തവാദിത്രഗീതങ്ങൾ - നൃത്തവും വാദിത്രവും, ഗീതവും. വാദിത്രം - വാദ്യവിശേ‌ഷം, ഗീതം - ഗാനം. ഭവദീയം - നിന്തിരുവടിയെ സംബന്ധിച്ചത്.

ഭാവം - അല്ലയോ ഭഗവതി! നർത്തകികളുടെ അഭിനയം കൊണ്ടു മനോഹരങ്ങളായ നൃത്തത്താൽ നിന്തിരുവടിയുടെ മനസ്സിനെ [ 88 ] കുറച്ചൊന്നു വിനോദിപ്പിച്ചിട്ടു ഞാൻതന്നെ അതിമനോഹരങ്ങളായ നൃത്തം, വാദ്യവിശേ‌ഷം, ഗാനം ഇവകൊണ്ടു നിന്തിരുവടിയുടെ മനസ്സിനെ രഞ്ജിപ്പിക്കുന്നു.