Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-47


പരിഘീകൃതസപ്തസാഗരം
ബഹുസമ്പത്സഹിതം മയാംബ! തേ
പ്രബലം ധരണീതലാഭിധം
ദൃഡദുർഗ്ഗം നിഖിലം സമർപ്പയാമി        (47)

വിഭക്തി -
പരിഘീകൃതസപ്തസാഗരം - അ. ന. ദ്വി. ഏ.
ബഹുസമ്പത്സഹിതം - അ. ന. ദ്വി. ഏ.
മയാ - അസ്മ. തൃ ഏ.
അംബ - ആ. സ്ത്രീ. സംപ്ര. ഏ.
തേ - യു‌ഷ്മ. ച. ഏ.
പ്രബലം - അ. ന. ദ്വി. ഏ.
[ 78 ] ധരണീതലാഭിധം - അ. ന. ദ്വി. ഏ.
ദൃടന്മദുർഗ്ഗം - അ. ന. ദ്വി. ഏ.
നിഖിലം - അ. ന. ദ്വി. ഏ.
സമർപയാമി - ലട്ട്. പ. ഉ. ഏ.

അന്വയം - ഹേ അംബ! പരിഘീകൃത സപ്തസാഗരം ബഹുസമ്പത്സഹിതം പ്രബലം ധരണീതലാഭിധം നിഖിലം ദൃഡദുർഗ്ഗം മയാതേ സമർപ്പയാമി.

അന്വയാർത്ഥം - അല്ലയോ! അംബേ! പരിഘീകൃതസപ്തസാഗരമായി ബഹുസമ്പത്സഹിതമായി പ്രബലമായി ധരണീതലാഭിധമായിരിക്കുന്ന എല്ലാ ദൃടന്മദുർഗ്ഗത്തെയും ഭവതിക്കായി സമർപ്പിക്കുന്നു.

പരിഭാ‌ഷ - പരിഘീകൃത സപ്തസാഗരം - പരിഘീകൃതമായിരിക്കുന്ന. സപ്തസാഗരത്തോടുകൂടിയത്. പരിഘീകൃതം - പരിഘമാക്കിച്ചെയ്യപ്പെട്ടത്. പരിഘം - കിടങ്ങ്. സപ്തസാഗരം - ഏഴ് സമുദ്രം. ബഹുസമ്പത്സഹിതം - ബഹുസമ്പത്തോടുകൂടിയത്. ബഹുസമ്പത്ത് - വളരെ ധനം. പ്രബലം - ഉറപ്പുള്ളത്. ധരണീതലാഭിധം - ധരണീതലമെന്ന അഭിധയോടുകൂടിയത്. ധരണീതലം - ഭൂമി. അഭിധം - പേര്. ദൃടന്മദുർഗ്ഗം - ഉറപ്പുള്ള കോട്ട.

ഭാവം - അല്ലയോ അമ്മേ! കിടങ്ങുകളാക്കിത്തീർത്തിട്ടുള്ള ഏഴുസമുദ്രങ്ങളോടുകൂടിയതും വളരെ സമ്പത്തുള്ളതും ഏറ്റവും ബലമുള്ളതുമായ ഭൂലോകമെന്നു പറയുന്ന ഉറപ്പുള്ള കോട്ടയെ മുഴുവനും നിന്തിരുവടിക്കായി സമർപ്പിക്കുന്നു.