Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-45


ദ്രുതതരതുരഗൈർവ്വിരാജമാനം
മണിമയചക്രചതുഷ്ടയേന യുക്തം
കനകമയമമും വിതാനവന്തം
ഭഗവതി! തേ ഹി രഥം സമർപ്പയാമി.        (45)

വിഭക്തി -
ദ്രുതതരതുരഗൈഃ - അ. പു. തൃ. ബ.
വിരാജമാനം - അ. പു. തൃ. ദ്വി. ഏ.
മണിമയചക്രചതുഷ്ടയേന - അ. പു. തൃ. ഏ.
യുക്തം - അ. പു. ദ്വി. ഏ.
കനകമയം - അ. പു. ദ്വി. ഏ.
അമും - അദ. സ. പു. ദ്വി. ഏ.
വിതാനവന്തം - ത. പു. ദ്വി. ഏ
ഭഗവതി - ഈ. സ്ത്രീ. സംപ്ര. ഏ.
തേ - യു‌ഷ്മ. ച. ഏ.
ഹി - അവ്യ.
രഥം - അ. പു. ദ്വി. ഏ.
സമർപ്പയാമി - ലട്ട്. പ. ഉ ഏ.

അന്വയം - ഹേ ഭഗവതി ദ്രുതതരതുരഗൈഃ വിരാജമാനം മണിമയചക്രചതു ഷ്ടയേന യുക്തം കനകമയം വിതാനവന്തം അമും രഥം തേ ഹി സമർപ്പയാമി.

അന്വയാർത്ഥം - ദ്രുതതരതുരഗങ്ങളെക്കൊണ്ട് വിരാജമാനമായി മണിമയചക്രചതുഷ്ടയത്തോടുകൂടിയതായി കനകമയമായി വിതാനവത്തായിരിക്കുന്ന ഈ രഥത്തെ നിന്തിരുവടിക്കായി സമർപ്പിക്കുന്നു.

[ 76 ] പരിഭാ‌ഷ - ദ്രുതതരതുരഗങ്ങൾ - ഏറ്റവും വേഗമുള്ള കുതിരകൾ. വിരാജമാനം - ശോഭിക്കുന്നത്. മണിമയചക്രചതുഷ്ടയം - രത്നമയങ്ങളായിരിക്കുന്ന നാല് ചക്രങ്ങൾ. വിതാനവത്ത് - വിതാനത്തോടുകൂടിയത്. വിതാനം - മേൽക്കട്ടി. രഥം - തേര്.

ഭാവം - അല്ലയോ ഭഗവതി! ഏറ്റവും വേഗമുള്ള കുതിരകളെക്കൊണ്ട് ശോഭിക്കുന്നതും രത്നമയമായ നാല് ചക്രങ്ങളുള്ളതും സ്വർണ്ണമയവും മേൽക്കട്ടിയോടു കൂടിയതുമായ ഈ തേരിനെ ഞാൻ നിന്തിരുവടിക്കായി സമർപ്പിക്കുന്നു.