ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-3


കനകമയവിതർദിസ്ഥാപിതേ തൂലികാടേന്മ്യ
കനകകുസുമകീർണ്ണേ, കോടിബാലാർക്കവർണ്ണേ
ഭഗവതി, രമണീയേ രത്നസിംഹാസനേസ്മിൻ
ഉപവിശ പദയുഗ്മം ഹേമപീഠേ നിധായ        (3)


വിഭക്തി-
കനകമയവിതർദിസ്ഥാപിതേ - അ. ന. സ. ഏ.
തൂലികാടേന്മ്യ - അ. ന. സ. ഏ.
കനകകുസുമകീർണ്ണേ - അ. ന. സ. ഏ.
കോടിബാലാർക്കവർണ്ണേ - അ. ന. സ. ഏ.
ഭഗവതി - ഈ. സ്ത്രീ. സം പ്ര. ഏ.
രമണീയേ. അ. ന. സ. ഏ.
ഉപവിശ - ലോട്. പര. മ. പു. ഏ.
രത്നസിംഹാസനേ - അ. ന. സ. ഏ.
അസ്മിൻ - ഇദം. പു. സ. ഏ.
പദയുഗ്മം - അ. ന. ദ്വി. ഏ.
ഹേമപീഠേ - അ. ന. സ. ഏ.
നിധായ - ല്യബ. അവ്യ.
അന്വയം - ഹേ ഭഗവതി, ത്വം കനകമയവിതർദിസ്ഥാപിതേ തൂലികാടേന്മ്യ കോടിബാലർക്കവർണ്ണേ കനക കുസുമകീർണ്ണേ രമണീയേ അസ്മിൻ രത്നസിംഹാസനേ ഹേമപീഠേ പദയുഗ്മം നിധായ ഉപവിശ.
അന്വയാർത്ഥം - അല്ലയോ ഭഗവതി! ഭവതി കനകമയവിതർദിസ്ഥാപിതമായി തൂലികാടന്മ്യമായി കോടിബാലർക്കവർണ്ണമായി കനകകുസുമകീർണ്ണമായി രമണീയമായിരിക്കുന്ന ഈ രത്നസിംഹാസനത്തിൽ ഹേമപീഠത്തിങ്കൽ പദയുഗ്മത്തെ നിധാനം ചെയ്തിട്ട് ഉപവേശിച്ചാലും.
[ 7 ] പരിഭാ‌ഷ - കനകമയവിതർദിസ്ഥാപിതം - കനകമയവിതർദിയിങ്കൽ സ്ഥാപിതം. കനകമയവിതർദി - കനകമയമായിരിക്കുന്ന വിതർദി. വിദർതി - വേദി (ഇരിക്കാൻ സുഖമാകും വണ്ണം ഉണ്ടാക്കിയിട്ടുള്ള തറ). സ്ഥാപിതം - സ്ഥാപിക്കപെട്ടത്. സ്ഥാപിക്ക - വെയ്ക്ക. തൂലികാടന്മ്യം - തൂലികയാൽ ആടന്മ്യം. തൂലിക - മെത്താരണം. കനകകുസുമകീർണ്ണം - കനകകുസുമങ്ങളാൽ കിരണം ചെയ്യപ്പെട്ടത്. കനകകുസുമങ്ങൾ - സ്വർണ്ണപു‌ഷ്പങ്ങൾ. കിരണം ചെയ്ക - വിരിക്ക. കോടിബാലാർക്കവർണ്ണം - കോടിബാലാർക്കന്മാരുടെ വർണ്ണം പോലിരിക്കുന്ന വർണ്ണത്തോടു കൂടിയത്. ബാലാർക്കന്മാർ - ബാലാദിത്യന്മാർ. രമണീയം - മനോഹരം. രത്നസിംഹാസനം - രത്നനിർമിതമായ സിംഹാസനം. പദയുഗ്മം - പദങ്ങളുടെ യുഗ്മം. പദങ്ങൾ - കാലുകൾ. യുഗ്മം - ഇരട്ട. ഹേമപീഠം - സ്വർണ്ണപീഠം. നിധാനം ചെയ്ക - വെക്കുക. ഉപവേശിക്കുക - ഇരിക്കുക.
ഭാവം - അല്ലയോ ഭഗവതി! സ്വർണ്ണം കൊണ്ടു പരി‌ഷ്കൃതമായി ഉണ്ടാക്കിയിട്ടുള്ള തറയിൽ വെച്ചിട്ടുള്ളതായും ഭംഗിയുള്ള മേൽക്കട്ടിയുള്ളതായും കോടി ബാലസൂര്യന്മാർ ഉദിച്ചാലുണ്ടാകുന്ന ശോഭപോലെയുള്ള ശൊഭയോടുകൂടിയതായും സ്വർണ്ണ പു‌ഷ്പങ്ങൾ വിരിച്ചിട്ടുള്ളതായും അതിമനോഹരമായും ഇരിക്കുന്ന ഈ രത്നസിംഹാസനത്തിൽ സ്വർണ്ണപീഠത്തിൽ രണ്ടു കാലുകളും വെച്ച് ഇരുന്നാലും.