ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/25
←സ്തോത്രം-24 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-25 |
സ്തോത്രം-26→ |
രത്നാലംകൃതഹേമപാത്രനിഹിതൈർ-
ഗ്ഗോസർപ്പിഷാ ലോഡിതൈർ-
ദ്ദീർഘൈർദ്ദീർഘതരാന്ധകാരഭിദുരൈർ
ബ്ബാലാർക്കകോടിപ്രഭൈഃ
ആതാമ്രജ്വലദുജ്ജ്വലപ്രവിലസ-
ദ്രത്നപ്രദീപ്തൈസ്തഥാ
മാതസ്ത്വാമഹമാദരാദനുദിനം
നീരാജയാമ്യുച്ചകൈഃ (25)
വിഭക്തി -
രത്നാലംകൃതഹേമപാത്രനിഹിതൈഃ - അ. പു. തൃ. ബ.
ഗോസർപ്പിഷാ - സ. ന. തൃ ഏ.
ലോഡിതൈഃ - അ. പു. തൃ. ബ.
ദീർഘൈഃ - അ. പു. തൃ. ബ.
ദീർഘതരാന്ധകാരഭിദുരൈഃ - അ. പു. തൃ. ബ.
ബാലാർക്കകോടിപ്രഭൈഃ - അ. പു. തൃ. ബ.
ആതാമ്രജ്വലദുജ്ജ്വലപ്രവിലസദ്രത്നപ്രദീപ്തൈഃ-അ.പു.തൃ.ബ.
തഥാ - അവ്യ.
മാതഃ - പു. സംപ്ര. ഏ.
ത്വാം - യുഷ്മ. ദ്വി ഏ.
അഹം - അസ്മ. പ്ര. ഏ.
ആദരാൽ - അവ്യ.
നീരാജയാമി - ലട്ട്. പര. ഉ. ഏ.
ഉച്ചകൈഃ - അവ്യ.
അന്വയം - ഹേ മാതഃ രത്നാലംകൃതഹേമപാത്രനിഹിതൈഃ ഗോസർപ്പിഷാ ലോഡിതൈഃ ദീർഘൈഃ ദീർഘതരാന്ധകാരഭിദുരൈഃ ബാലാർക്കകോടി പ്രഭൈഃ തഥാ ആതാമ്രജ്വലദുജ്ജ്വലപ്രവിലസദ്രത്നപ്രദീപ്തൈഃ അഹം ആദരാൽ ത്വാം അനുദിനം ഉച്ചകൈഃ നീരാജയാമി.
അന്വയാർത്ഥം - അല്ലയോ മാതാവേ! രത്നാലംകൃത ഹേമപാത്രനിഹതങ്ങളായി, ഗോസർപ്പിസ്സുകൊണ്ട് ലോഡിതങ്ങളായി, ദീർഘങ്ങളായി, ദീർഘതരാന്ധകാരഭിദുരങ്ങളായി, ബാലാർക്കകോടി പ്രഭങ്ങളായി, അപ്രകാരം ആതാമ്രജ്വലദുജ്വലപ്രവിലസദ്രത്നപ്രദീപ്തങ്ങളായിരിക്കുന്ന ദീപങ്ങളെക്കൊണ്ട് ആദരത്തോടുകൂടി ഭവതിയ ദിവസംതോറും വഴിപോലെ നീരാജനം ചെയ്യുന്നു.
പരിഭാഷ - രത്നാലംകൃതഹേമപാത്രനിഹിതങ്ങളായ - രത്നത്താൽ അലംകൃതമായിരിക്കുന്ന ഹേമപാത്രത്തിൽ നിഹിതങ്ങൾ. അലംകൃതം - അലങ്കരിക്കപ്പെട്ടത്. ഹേമപാത്രം. - സ്വർണ്ണപാത്രം. നിഹിതങ്ങൾ - വെയ്ക്കപ്പെട്ടവ. ഗോസർപ്പിസ്സ് - പശുവിൻനെയ്. ലോഡിതങ്ങൾ - നനയ്ക്കപെട്ടവ. ദീർഘങ്ങൾ - നീളമുള്ളവ. ദീർഘതരാന്ധകാരഭിദൂരങ്ങൾ - ദീർഘതരങ്ങളായ അന്ധകാരങ്ങളെ ഭേദിക്ക ശീലമായിട്ടുള്ളവ. ദീർഘതരങ്ങൾ - ഏറ്റവും ദീർഘങ്ങൾ (വളരെ അകലെയുള്ളവയെക്കൂടി) എന്നർത്ഥം. ഭിദൂരങ്ങൾ - ഭേദിക്ക ശീലമായിട്ടുള്ളവ. ഭേദിക്ക - നശിപ്പിക്ക. ബാലാർക്കകോടിപ്രഭങ്ങൾ - ബാലർക്കകോടിയുടെ പ്രഭപോലുള്ള പ്രഭയോടുകൂടിയത്. ബാലാർക്കകോടി - ബാലാർക്കന്മാരുടെ കോടി. ബാലാർക്കൻമാർ - ബാലസൂര്യന്മാർ. പ്രഭ - ശോഭ. ആതാമ്രജ്വലദുജ്ജ്വലപ്രവിലസദ്രത്നപ്രദീപ്തങ്ങൾ - ആതാമ്രജ്വലദുജ്ജ്വലപ്രവിലസത്തുകളായിരിക്കുന്ന രത്നാങ്ങളാൽ പ്രദീപ്തങ്ങൾ. അതാമ്രജ്വലദുജ്ജ്വല പ്രവിലസത്തുകൾ - ആതാമ്രജ്വലത്തുകളായിട്ടു ഉജ്ജ്വലങ്ങളെന്നുപോലെ പ്രവിലസത്തുകൾ. ആതാമ്രജ്വലത്തുകൾ - ചുറ്റൂം താമ്രമായി ജ്വലിക്കുന്നവ. താമ്രം - ചുവപ്പ്. ജ്വലിക്ക - പ്രകാശിക്ക, ഉജ്ജ്വലങ്ങൾ - കത്തുന്നവ. പ്രവിലസത്തുകൾ - ഏറ്റവും ശോഭിക്കുന്നവ. പ്രദീപ്തങ്ങൾ പ്രദീപിക്കപ്പെട്ടവ. പ്രദീപിക്ക - ദീപംപോലെ ശോഭിക്ക. ദീപങ്ങൾ - വിളക്കുകൾ. നീരാജനം ചെയ്ക - ഉഴിയുക. ദീപം കൊണ്ടുഴിയുന്നതിന് നീരാജനമെന്ന പേർ.
ഭാവം - അല്ലയോ അമ്മേ! രത്നങ്ങൾ പതിച്ചിട്ടുള്ള സ്വർണ്ണപാത്രത്തിൽ വച്ചിട്ടുള്ളതും പശുവിൻനെയ്യൊഴിച്ചു, കത്തിച്ചിട്ടുള്ളതും നീണ്ടുനിൽക്കുന്നതും അകല പ്രദേശങ്ങളിലുള്ള ഇരുട്ടിനെ പ്പോലും കോടി ബാലസൂര്യപ്രഭയുള്ളതും അപ്രകാരംതന്നെ ചുറ്റും ചുവന്നു പ്രകാശിക്കുന്നതും കത്തുന്നവയെന്നപോലെ ഏറ്റവും പ്രകാശിക്കുന്നവവ്യുമായ രത്നദീപങ്ങളെക്കൊണ്ട് ആദര വോടുകൂടി ഭഗവതിയെ ദിവസംതോറും വഴിപോലെ ഞാൻ നീരാജനം ചെയ്യുന്നു.