Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-12


ഏലോശീരസുവാസിതൈഃ കുസുമൈർ-
ഗ്ഗംഗാദിതീർത്ഥോദകൈഃ
മാണിക്യാമല മൗക്തികാമലയുതൈ-
സ്സ്വച്ഛസ്സൈുവർണ്ണോദകൈഃ
മന്ത്രാന്വേദികതന്ത്രികാൻ പരിപഠൻ
സാനന്ദമത്യാദരാൽ
സ്നാനം തേ പരികല്പയാമി ജനനി!
സ്നേഹാത്ത്വമംഗീകുരു.        (12)


വിഭക്തി -
ഏലോശീരസുവാസിതൈഃ - അ. ന. തൃ. ബ.
സുകുസുമൈഃ - അ. ന. തൃ. ബ.
ഗംഗാദിതീർത്ഥോദകൈഃ - അ. ന. തൃ. ബ.
മാണിക്യാമലമൗക്തികാമലയുതൈഃ - അ. ന. തൃ. ബ.
സ്വച്ഛൈഃ - അ. ന. തൃ. ബ.
മന്ത്രാൻ - അ. പു. ദ്വി. ബ.
വേദികതന്ത്രികാൻ - അ. പു. ദ്വി. ബ.
പരിപഠൻ - ത. പു. പ്ര. ഏ.
[ 21 ] സാനന്ദം - ക്രിയാ. വി. അ. ന. ദ്വി. ഏ.
അത്യാദരാൽ - അ. പു. പ്ര. ഏ.
സ്നാനം - അ. ന. ദ്വി. ഏ.
തേ - യു‌ഷ്മ. ദ്വി. പ്ര. ഏ.
പരികല്പയാമി - ലട്ട്. പ. ഉത്ത്. ഏ.
ജനനി - ഈ. സ്ത്രീ. സം പ്ര. ഏ.
സ്നേഹാൽ - അ. പു. പ്ര. ഏ.
ത്വം - യു‌ഷ്മ. ദ്വി. പ്ര. ഏ.
അംഗീകുരു - ലോട്ട്. പ. മ. ഏ.

അന്വയം - ഹേ ജനനീ! അഹം ഏലോശീരസുവാസിതൈഃ സുകുസുമൈഃ മാണിക്യാമലമൗക്തികാമലയുതൈഃ സ്വച്ഛൈഃഗംഗാതീർത്ഥോദകൈഃ വർണ്ണോദകൈഃ വേദികതന്ത്രികാൻ മന്ത്രാൻ പരിപഠൻ അത്യാദരാൽ സാനന്ദം തേ സ്നാനം പരികല്പയാമി. സ്നേഹാൽ ത്വം അംഗീകുരു.

അന്വയാർത്ഥം - അല്ലയോ ജനനീ! ഞാൻഏലോശീര സുവാസിതങ്ങളായ സുകുസുമങ്ങളായി മാണിക്യാമലമൗക്തി കാമലയുതങ്ങളായി സ്വച്ഛങ്ങളായി ഗംഗാദിതീർത്ഥോദകങ്ങളായിരിക്കുന്ന സുവർണ്ണോദകങ്ങളേകൊണ്ടു വേദികതന്ത്രികങ്ങളായിരിക്കുന്ന മന്ത്രങ്ങളെ പരിപഠന്നായി അത്യാദരത്തോടും ആനന്ദത്തോടും കൂടി ഭവതിയ്ക്കായികൊണ്ടു സ്നാനത്തെ പരികല്പക്കുന്നു. സ്നേഹത്തോടു കൂടി ഭവതി അംഗീകരിച്ചാലും.

പരിഭാ‌ഷ - ഏലോശീരസുവാസിതങ്ങൾ - ഏലോശീരങ്ങളെ കൊണ്ടു. സുവാസിതങ്ങൾ. ഏലോശീരങ്ങൾ - ഏലവും, ഉശീരവും. ഉശീരം - രാമചം. സുവാസിതങ്ങൾ - സുവാസിക്കപ്പെട്ടവ. സുവാസിക്ക - സുഗന്ധീകരിക്ക. (നല്ല വാസനയുള്ളതായി തീർക്കുക). സുകുസുമങ്ങൾ - നല്ല പു‌ഷ്പ്പങ്ങളോടു കൂടിയവ. മാണിക്യാമലമൗക്തികാമലയുതങ്ങൾ - മാണിക്യങ്ങളോടും, അമലമൗക്തികങ്ങളോടും, അമലങ്ങളോടും.യുതങ്ങൾ. [ 22 ] അമലമൗക്തികങ്ങൾ - അമലങ്ങളായിരിക്കുന്ന. മൗക്തികങ്ങൾ. അമലങ്ങൾ - നിർമ്മലങ്ങൾ. മൗക്തികങ്ങൾ - മുത്തുകൾ. അമലങ്ങൾ - വൈരക്കല്ലുകൾ. യുതങ്ങൾ - കൂടിയവ. സ്വച്ഛങ്ങൾ - നിർമലങ്ങൾ. ഗംഗാദിതീർത്ഥോദകങ്ങൾ - ഗംഗ മുതലായ തീർത്ഥങ്ങളിൽ ഉള്ളജലങ്ങൾ.സുവർണ്ണോദകങ്ങൾ - സ്വർണ്ണ കുംഭങ്ങൾ, ഉദകങ്ങൾ - ജലങ്ങൾ. വേദികതന്ത്രികങ്ങൾ - വേദികങ്ങളായിരിക്കുന്ന തന്ത്രികങ്ങളോടു കൂടിയവ. വേദികങ്ങൾ - വേദത്തെ സംബന്ധിച്ചവ. തന്ത്രികങ്ങൾ - മുദ്രകൾ. പരിപഠൻ - ഉച്ചരിക്കുന്നവൻ. പരികല്പിക്കുക. - ചെയ്യുക. അംഗകരിക്ക - സ്വീകരിക്ക.

ഭാവം - അല്ലയോ ജനനി! ഞാൻഏലം, രാമച്ചം ഇവയെ കൊണ്ടു വാസന വരുത്തിയിട്ടുള്ളതും സുഗന്ധപു‌ഷ്പ്പങ്ങൾ ഇട്ടിട്ടുള്ളതും മാണിക്യങ്ങൾ നല്ല മുത്തുകൾ വൈരക്കല്ലുകൾ, ഇവകൾ ഇട്ടിട്ടുള്ളതും, ഏറ്റവും നിർമലവും ഗംഗാ മുതലായ തീർത്ഥങ്ങളിൽ നിന്നും കൊണ്ടുവന്ന സുവർണ്ണകുംഭങ്ങളിൽ വെച്ചിട്ടുള്ളതുമായ ജലം കൊണ്ടു വേദോക്തപ്രകാരമുള്ള മുദ്രകളോടുകൂടി മന്ത്രങ്ങളെ ഉച്ചരിച്ച് ആദരവോടും അത്യാനന്ദത്തോടും കൂടി ഭവതിയെ സ്നാനം ചെയ്യിക്കുന്നു. അല്ലയോ അംബേ! നിന്തിരുവടി സ്നേഹത്തോടുകൂടി അംഗീകരിച്ചാലും.