Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-10


മാതഃ കുങ്കമപങ്കനിർമ്മിതമിദം
ദേഹേ തവോദ്വർത്തനം
ഭക്ത്യാഹം കലയാമി ഹേമരജസാ
[ 17 ] സമ്മിശ്രിതം കേസരൈഃ
കേശാനാമലകൈർവിശോധ്യ വിശദാൻ
കസ്തൂരികോദഞ്ചിതൈഃ
സ്നാനം തേ നവരത്നകുംഭനിഹിതൈ-
സ്സംവാസിതോഷ്ണോദകൈഃ        (10)


വിഭക്തി -
മാതഃ - ഋ. പു. സം പ്ര. ഏ.
കുങ്കമപങ്കനിർമിതം - അ. ന. ദ്വി. ഏ.
ഇദം - ഇദംശബ്ദഃ. മ. ന. ദ്വി. ഏ.
ദേഹേ - അ. പു. സ. ഏ.
തവ - യു‌ഷ്മ. ‌ഷ്. ഏ.
ഉദ്വർത്തനം - അ. ന. ദ്വി. ഏ.
ഭക്ത്യാ - സ്ത്രീ. . തൃ. ഏ.
അഹം - അസ്മ. ദ. പ്ര. ഏ.
കലയാമി - ലട്ട്. പര. ഉത്ത. പു. ഏ.
ഹേമരജസാ - സ. ന. തൃ. ഏ.
സമ്മിശ്രിതം - അ. ന. ദ്വി. ഏ.
കേസരൈഃ - അ. ന. തൃ. ബ.
കേശാൻ - അ. പു. ദ്വി. ബ.
ആമലൈകഃ - അ. പു. തൃ. ബ.
വിശോധ്യ - ല്യബ. അവ്യ.
വിശദാൻ - അ. പു. ദ്വി. ബ.
കസ്തൂരികോദഞ്ചിതൈഃ - അ. ന. തൃ. ബ.
സ്നാനം - അ. ന. ദ്വി. ഏ.
തേ - യു‌ഷ്മ. ച. ഏ.
നവരത്നകുംഭനിഹിതൈഃ -അ. ന. തൃ. ബ.
സംവാസിതോഷ്ണോദകൈഃ - അ. ന. തൃ. ബ.

അന്വയം - ഹേ അംബ! അഹം തവ ദേഹേ കുങ്കമപങ്കനിർമിതം കേസരൈഃ ഹേമരജസാ ച സമ്മിശ്രിതം ഇദം ഉദ്വർത്തനം[ 18 ] ഭക്ത്യാ കലയാമി. വിശദാൻ കേശാൻ വിശോധ്യ ആമലകൈഃ കസ്തൂരികോദഞ്ചിതൈഃ നവരത്നകുംഭനിഹിതൈഃ സംവാസി- തോഷ്ണോദകൈഃ തേ ഭക്ത്യാ സ്നാനം കലയാമി.

അന്വയാർത്ഥം - അല്ലയോ അംബേ! ഞാൻനിന്തിരുവടിയുടെ ദേഹത്തിൽ കുങ്കമപങ്കനിർമിതമായി കേസരങ്ങളേകൊണ്ടും ഹേമരജസ്സുകൊണ്ടും സമ്മിശ്രമായിരിക്കുന്ന ഉദ്വർത്തനത്തെ ഭക്തിയോടുകൂടിതേപ്പിക്കുന്നു. വിശദങ്ങളായിരിക്കുന്ന കേശങ്ങളെ വിശോധിച്ചിട്ട് ആമലകങ്ങളായി കസ്തൂരികോദഞ്ചിതങ്ങളായി നവരത്നകുംഭനിഹിതങ്ങളായിരിക്കുന്ന സംവാസിതോ-ഷ്ണോദകങ്ങളെക്കൊണ്ടു ഭവതിയക്ക് ഭക്തിയോടുകൂടി സ്നാനത്തെയും ചെയ്യുന്നു.

പരിഭാ‌ഷ - കുങ്കമപങ്കനിർമിതം - കുങ്കമപങ്കത്താൽ നിർമിക്കപ്പെട്ടത്. കുങ്കമപങ്കം - കുങ്കമച്ചാറ്. നിർമ്മിക്ക - ഉണ്ടാക്ക. കേസരങ്ങൾ - അല്ലികൾ. ഹേമരജസ്സ് - സ്വർണ്ണപ്പൊടി. സമ്മിശ്രിതം - കൂട്ടിക്കലർത്തപ്പെട്ടത്. ഉദ്വർത്തനം - മേൽതേപ്പ്. വിശദങ്ങൾ - നിമ്മലങ്ങൾ. കേശങ്ങൾ - തലമുടികൾ. വിശോധിക്ക - വിടർത്തുക. ആമലകങ്ങൾ - നെല്ലിക്കകൾ. കസ്തൂരികോദഞ്ചിതങ്ങൾ - കസ്തൂരികത്താൽ ഉദഞ്ചിതങ്ങൾ. കസ്തൂരികം - കസ്തൂരി. ഉദഞ്ചിതം - സമ്മിശ്രിതം. സംവാസിതോഷ്ണോദകങ്ങൾ - സംവാസിതമായിരിക്കുന്ന ഉഷ്ണോദകങ്ങൾ. സംവാസിതം - സംവാസിക്കപ്പെട്ടത്. സംവാസിക്ക -നല്ലതുപോലെ സുഗന്ധീകരിക്ക. ഉഷ്ണോദകങ്ങൾ - ചൂടുള്ള വെള്ളങ്ങൾ. സ്നാനം - കുളി. നവരത്നകുംഭനിഹിതങ്ങൾ - നവരത്നക്കുടങ്ങളിൽ വെയ്ക്കപ്പെട്ടവ.

ഭാവം - അല്ലയോ അംബേ! ഞാൻനിന്തിരുവടിയുടെ തിരുമെയ്യിൽ താമരയല്ലിയും സ്വർണ്ണപ്പൊടിയും കുങ്കമച്ചാറിൽ കുഴച്ചുണ്ടാക്കിയ മേൽതേപ്പുകൊണ്ടു തേപ്പിക്കുന്നു. നിർമ്മലങ്ങളായ അവിടുത്തെ തലമുടികളെ വിടർത്തിയിട്ട് നെല്ലിക്ക, കസ്തൂരി,[ 19 ] ഇവകൾ ചേർത്തുണ്ടാക്കി, നവരത്നക്കുടങ്ങളിൽ വച്ചിട്ടുള്ളതും നല്ല സുഗന്ധമുള്ളതും ചെറുചൂടുള്ളതും ആയ വെള്ളം കൊണ്ട് ഭക്തിയോടുകൂടി ഭവതിയെ സ്നാനം ചെയ്യിക്കുന്നു.