ദൂരെ ആ കാൽവരിയിൽ
ദൃശ്യരൂപം
ദൂരെ ആ കാൽവരിയിൽ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ) രചന: |
ദൂരെ ആ കാൽവരിയിൽ
കേൾക്കുന്നു ഞാൻ നിൻറെ ശബ്ദം
കാണുന്നു ഞാൻ നിന്റെ രൂപം
മരക്കുരിശിൽ മൂന്നാണിയിൽ
ദൂരെയാ കാൽവറിയിൽ
വാനലോകം നീ വിട്ടിറങ്ങി
ഹീന വേഷം നീ അണിഞ്ഞുവല്ലോ
പാപിയാമെന്റെ പാപഭാരം
ഏറ്റുകൊൾവാനായി വന്നുവല്ലോ
എൻ നാഥൻ മരക്കുരിശിൽ
ദൂരെ ആ കാൽവറിയിൽ
രോഗത്തിലും എൻ ദുഃഖത്തിലും
ആശ്വാസം നൽകും രക്ഷകൻ നീ
കൂരിരുൾ തിങ്ങും പാതകളിൽ
നേർവഴി കാട്ടും നല്ല സഖി
നീ എൻ ദേവൻ മരക്കുരിശിൽ മൂന്നാണിയിൽ
ദൂരെയാ കാൽവറിയിൽ
ലോകത്തിൽ മായാജാലങ്ങളിൽ
മോഹിച്ചു നീയൊന്നും നേടിയില്ല
പാപാന്ധകാരമാം കൂരിരുളിൽ
ലോക ദീപത്തെ നീ നോക്കിയില്ല
നീ നോക്കൂ മര കുരിശിൽ മൂന്നാണിയിൽ
ദൂരെയാ കാൽവറിയിൽ