ഉള്ളടക്കത്തിലേക്ക് പോവുക

ദുഃഖത്തിന്റെ പാനപാത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ദു:ഖത്തിന്റെ പാന പാത്രം
കർത്താവെന്റെ കയ്യിൽ തന്നാൽ
സന്തോഷത്തോടത് വാങ്ങി
ഹല്ലെലുയ്യ പാടിടും ഞാൻ (2) (ദു:ഖത്തിന്റെ..)

ദോഷമായിട്ടൊന്നും എന്നോ-
ടെന്റെ താതൻ ചെയ്കയില്ല
എന്നെ അവൻ അടിച്ചാലും
അവൻ എന്നെ സ് നേഹിക്കുന്നു (2) (ദു:ഖത്തിന്റെ..)

കഷ്ട നഷ്ടമേറി വന്നാൽ
ഭാഗ്യവാനായി തീരുന്നു ഞാൻ
കഷ്ടമേറ്റ കർത്താവോട്
കൂട്ടാളിയായ് തീരുന്നു ഞാൻ (2) (ദു:ഖത്തിന്റെ..)

ലോകത്തെ ഞാൻ ഓർക്കുന്നില്ല
കഷ്ട നഷ്ടം ഓർക്കുന്നില്ല
എപ്പോളെന്റെ കർത്താവിനെ
ഒന്ൻ കാണാം എന്നെ ഉള്ളൂ (2) (ദു:ഖത്തിന്റെ..)


ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ
കൂടാരത്തിനകത്തുൺട് ഷെക്കിനായും ഉൺടവിടെ
(ദു:ഖത്തിന്റെ..)

ഭക്തന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുൺട്
പ്രാർത്ഥനയിൻ ധൂപമുൺട് മേശമേലെൻറ-പ്പമുൺട്
(ദു:ഖത്തിന്റെ..)

പ്രകാരത്തിലെൻറെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ
യാഗപീഠമവനത്രേ എന്നുമെൻറെ രക്ഷയവൻ
(ദു:ഖത്തിന്റെ..)

ദിനംതോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ
സ്വച്ഛജലം വെച്ചിട്ടുള്ള പിത്തളത്തൊട്ടി-യുമുൺട്
(ദു:ഖത്തിന്റെ..)