ദിനംതോറുമൻ ആശ്രയം കർത്താവിൽ
ദൃശ്യരൂപം
ദിനംതോറുമൻ ആശ്രയം കർത്താവിൽ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ) രചന: |
ദിനംതോറുമൻ ആശ്രയം കർത്താവിൽ
ആശ്വാസം പകർന്നിടും തിരുവചനം
കനിവേറിടും തൻ സ്വാന്തന വചനം
ദിനവും എൻ സന്തോഷ സംഗീതമേ
കരുതിടുന്നു അനവധി നന്മകളാൽ
അരികിലെത്തുമെൻ ഓരോ നിമിഷങ്ങളിൽ
തകരാതെ തളരാതെ പോറ്റുന്നീ മരുവത്തിൽ
പകരണം സ്നേഹമെൻ ജീവിതത്തിൽ
മറക്കുവാൻ കഴിയുമോ ഈ മഹാ സ്നേഹത്തെ
മായിക്കുവാൻ കഴിയുമോ വൻ ത്യാഗത്തെ
മാറുകയില്ല ഞാൻ മറക്കുകയില്ല
തന്മാർവിൽ ചാരി ഞാൻ ആശ്വസിക്കും