Jump to content

തേജസ്സിൽ കാൺക! മനമേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
കർത്താവിൻ തേജസ്സു വിശ്വാസിയിൽ പ്രതിബിംബിക്കുന്നതു
ദ്രാവിഡം- സൈന്ഥവി ഏകതാളം

                        പല്ലവി
  തേജസ്സിൽ കാൺക മനമേ! നിൻ കർത്താവിനെ
                    അനുപല്ലവി
  തേജോമയനായവൻ-വാഴുന്നുയരത്തിൽ

                   ചരണങ്ങൾ
1. ജഡത്തിൽ വെളിപ്പെട്ടവൻ പാപത്തെ തന്നുടെ
   ജഡത്തിൽ ശിക്ഷവിധിച്ചുയരത്തിൽ പ്രവേശിച്ചു-

2. താതനോടുതുല്ല്യ തേജസ്സുള്ളവനായി
    താതൻ വലഭാഗത്തിരിക്കുന്നു മശിഹാ-

3. ആത്മജീവൻ തന്നിലേശു രാജൻ കടന്നു
    ആത്മാവിൽ വെളിപ്പെട്ടു വീണ്ടും തൻ ശിഷ്യരിൽ-

4. കർത്താവു താൻ ആത്മാവെന്നറിക മനമെ!
    കർത്തന്നാത്മാവുള്ളിടത്തുണ്ടു സ്വാതന്ത്ര്യം-

5. കർത്തനാത്മാവിൽ വെളിപ്പെടുത്തിടുമ്പോളുള്ളിൽ
    സത്യ സ്വാതന്ത്ര്യമുണ്ടാകുമെന്നേക്കും നിന്നിൽ-

6. പാപത്തിന്മേൽ മുറ്റും ജയം നിന്നിലുണ്ടപ്പോൾ
    ശാപം നീക്കി രക്ഷിച്ചീടും ആത്മാവാം കർത്തൻ

7. മൂടൽ നീങ്ങിയ മുഖത്താൽ കാൺക കർത്തനെ
    മൂടുപടം കീറിത്തന്റെ തേജസ്സു കാൺക-

8. കർത്തനിൻ സിംഹാസനം നിന്നിലുണ്ടെന്നു
    ഓർത്തു വിശ്വസിക്ക ശക്തി വന്നീടുമപ്പോൾ

9. കർത്തൻ തേജസ്സുള്ളിൽ വസിക്കുന്നെന്നോർക്ക നീ
   കർത്തനിൻ വാസത്താൽ ജയജീവിതം സാദ്ധ്യം-

10. തേജസ്സിൽ നിന്നും കടന്ന തേജസ്സുണ്ടാകും
    തേജസ്സു പ്രതിബിംബിക്കുമപ്പോൾ നിൻ ജീവനിൽ-

"https://ml.wikisource.org/w/index.php?title=തേജസ്സിൽ_കാൺക!_മനമേ&oldid=153165" എന്ന താളിൽനിന്ന് ശേഖരിച്ചത്