Jump to content

തെക്കാനവും കൊച്ചീത്തുറവഴിയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പഴയ മദ്ധ്യകേരളത്തിലെ ഒരു നാടൻ കൃഷിപ്പാട്ട് (പാടത്തുപാട്ടു്) [1]

[തിരുത്തുക]

[പ്രാചീന മദ്ധ്യകേരളത്തിൽ പ്രചാരമുണ്ടായിരുന്ന ഒരു നാടൻ പാട്ടാണിതു്. വളരെക്കുറച്ചു വരികൾ മാത്രമുള്ള പാട്ടാണെങ്കിലും അന്നത്തെ സാമൂഹ്യസാമ്പത്തിക അവസ്ഥകളെപ്പറ്റി പല സൂചനകളും ഈ പാട്ടിലുണ്ടു്. ]


പാട്ട്

[തിരുത്തുക]

ഉപ്പോടു ശർക്കര പൊൻ-
വിളയും[2] നല്ല
മാണിക്കത്തെക്കാനം
തന്നിൽ നിന്നു്,


വൈയ്ക്കത്തിനൊത്തൊരു
വള്ളുള്ളു [3]ദേശത്തു്
തെക്കാനമെന്നൊരു
ദേശമുണ്ടു്.
അന്നാട്ടിലായിര-
ത്തഞ്ഞൂറു ചെക്കു[4]ണ്ടു്
അച്ചെക്കിലാടും
കരിമ്പതുണ്ടു്.
കൊച്ചീത്തുറ[5] വഴി
വന്നോരു കപ്പൽമേൽ
ആനപ്പണമുണ്ടു്,
ചുങ്കമുണ്ടു്.
പൊന്നും മുടിയുണ്ടു്
പൊന്നരക്കോലുണ്ടു്[6]
നായരിട[7]മുണ്ടു്
കോട്ടയുണ്ടു്.

അടിക്കുറിപ്പുകൾ

[തിരുത്തുക]
  1. സമ്പാദകൻ - കിളിമാനൂർ വിശ്വംഭരൻ (1954)
  2. ഉപ്പു്, ശർക്കര, പൊന്നു് ഇവയൊക്കെ സമൃദ്ധമായ നാടു് - അന്നത്തെ ഗ്രാമ്യജീവിതത്തിന്റെ സമ്പത്തിന്റെ മാനദണ്ഡങ്ങളായിരുന്നു ഇവയൊക്കെ!
  3. വള്ളുവനാടു്
  4. കരിമ്പ് ചതച്ച് (ആട്ടി) ശർക്കരയെടുക്കുന്ന ചക്ക്
  5. കൊച്ചിത്തുറമുഖം
  6. ആനപ്പണം, പൊന്നും മുടി, പൊന്നരക്കോൽ തുടങ്ങിയവ അന്നത്തെ കപ്പൽ ചുങ്കങ്ങൾ (നികുതികൾ) ആയിരുന്നു.
  7. നായരിടം = പടത്താവളം