തുടിക്കുന്ന താളുകൾ
| രചന: തുടിക്കുന്ന താളുകൾ (1961) |
തുടിക്കുന്ന താളുകൾ
ചങ്ങമ്പുഴ[ 2 ] തുടിയ്ക്കുന്ന താളുകൾ
പ്രസാധകർ :
സ്വരരാഗസുധ പബ്ലിക്കേഷൻസ്
ഇടപ്പള്ളി.
Digitized By Kerala Sahitya Akademi [ 3 ] THUDICCUNNA THALUKAL
(Auto biography, Specimen pages from Diery etc.) OF
CHANGAMPUZHA KRISHNA PILLAI M. A. EDAPPALLY.
Edited by POTTAYIL N. G. NAIR
First impression May 1961 Copies 1000
Copy Right: Smt. Sreedevi Changampuzha
Printed at: Keralathilakam Press, Ernakulam.
PRICE RS. TWO
Publishers:
SWARARAGASUDHA PUBLICATIONS, EDAPPALLY.
Digitized By Kerala Sahitya Akademi [ 4 ] തുടിയ്ക്കുന്ന താളുകൾ
(ആത്മകഥയും ഡയറിക്കുറിപ്പുകളും മററും)
ചങ്ങമ്പുഴ കൃഷ്ണപിള്ള എം എ. ഇടപ്പി
പരിശോധകൻ:
പോട്ടയിൽ എൻ. ജി. നായർ
പകർപ്പവകാശം:
ശ്രീദേവി ചങ്ങമ്പുഴ
വില രണ്ടുരൂപ
പ്രസാധകന്മാർ:
സ്വരരാഗസുധ പബ്ലിക്കേഷൻസ്, ഇടപ്പള്ളി. [ 5 ] ചങ്ങമ്പുഴയുടെ കൃതികൾ
(പദ്യ കൃതികൾ )
1. അപരാധികൾ
2. അമൃതവീചി
3. അസ്ഥിയുടെ പൂക്കൾ
4. ആകാശഗംഗ
5. ആരാധകൻ
6. ഉദ്യാനലക്ഷ്മി
7. ഓണപ്പൂക്കൾ
8. കലാകേളി
9. കല്ലോലമാല.
10. ചൂഡാമണി
11. തളിർതൊത്തുകകൾ
12. തിലോത്ത
19. ദിവ്യഗീതം
14. ദേവഗീത
15. ദേവത
16. ദേവയാനി
17.നർത്തകി
18. നിർവൃതി
19. നിർവ്വാണമണ്ഡലം
20. നിഴലുകൾ
21. നീറുന്ന തീച്ചുള
22. പാടുന്ന പിശാച്
23. ബാഷ്പാഞ്ജലി
24. മഗ്ദലമോഹിനി
25. മഞ്ഞക്കിളികൾ
26. മണിവീണ
27. മദിരോത്സവം
28. മയൂഖമാല
29 മാനസേശ്വരി
31. മോഹിനി
32. യവനിക
33. രമണൻ
34. രക്തപുഷ്പങ്ങൾ
35. രാഗപരാഗം
36. വസന്തോത്സവം
37. വത്സല
38. ശ്മശാനത്തിലെ തുളസി
39. ശ്രീതിലകം
43. സങ്കല്പകാന്തി
41. സുധാംഗത
42 സ്വരരാഗസുധ
43 സ്പന്ദിക്കുന്ന അസ്ഥിമാടം
44 ഹേമന്ദചന്ദ്രിക
ഗദ്യകൃതികൾ
46. അനശ്വരഗാനം
47. കഥാരത്നമാലിക
48. കളിത്തോഴി
49. കരടി
50. മാനസാന്തരം
51. പൂനിലാവിൽ
52.പ്രതികാരദുർഗ
53. പെല്ലീസുംമെലിസാ തയും
54. വിവാഹാലോചന
55. സാഹിത്യചിന്തകൾ
56.ഹനേലെ
57. ശിഥിലഹൃദയം
58. തുടിയ്ക്കുന്ന താളുകൾ [ 6 ] മുഖവുര
"സ്വരരാഗസുധ പബ്ളിക്കേഷൻസ് എന്ന പേരിൽ ഒരു പ്രസിദ്ധീകരണശാല ഇടപ്പള്ളിയിൽ ആരംഭിയ്ക്കണമെന്നു മഹാകവി ചങ്ങമ്പുഴ ആഗ്രഹിച്ചിരുന്നതായി, അദ്ദേഹത്തിൻറെ ചില കൃതികളുടെ കയ്യെഴുത്തുപ്രതികളിൽനിന്നും ഞങ്ങൾക്കു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സഫലീകൃതമാകാതെ പോയ ആ ഉദ്ദേശം സാധിക്കുവാനുള്ള ഉദ്യമത്തിൽ ഞങ്ങൾ ഏർപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ് . അതിൻറെ പ്രഥമോപഹാരമായ, “തുടിയ്ക്കുന്ന താളുകൾ" ഇ ന്നിതാ ഞങ്ങൾ ബഹുജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.
സ്മാർത്ഥപുരുഷൻ; അപൂർണ്ണമെങ്കിലും ആത്മാർത്ഥതയും സത്യസന്ധതയും തുളുമ്പിനിൽക്കുന്ന ആത്മകഥയും, അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ ചിലതും, കവിതകളുടെ കയ്യെഴുത്തുമാതൃകകളും മററും ചേർന്നതാണ് ഈ തുടിയ്ക്കുന്ന താളുകൾ. ഒരുപക്ഷേ, മലയാളത്തിൽ ഇദംപ്രഥമമായിട്ടായിരിയ്ക്കാം ഇങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിയ്ക്കപ്പെടുന്നതു്.
ചങ്ങമ്പുഴകൃതികളിൽ പലതും, ഇന്നു കിട്ടാനില്ല. അവയും, അദ്ദേഹത്തിൻറെ അപ്രകാശിതങ്ങളായ ഇതരകൃതികളും തിരഞ്ഞെടുത്ത കൃതികളുടെ സമാഹാരങ്ങളും മററും ഉടനെ പ്രസാധനം ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. [ 7 ] സർവ്വോപരി അദ്ദേഹത്തിൻറെ ജിവചരിത്രം പ്രസിദ്ധീകരിയ്ക്കുവാനുള്ള ശ്രമത്തിൽ ഞങ്ങൾ ഏർപ്പെട്ടിരിയ്ക്കുകയാണ്.മഹാകവിയെ സംബന്ധിയ്ക്കുന്ന വിവരങ്ങളും സംഭവങ്ങളും എഴുതിഅയച്ചുതന്ന് ഞങ്ങളെ സഹായിക്കുവാൻ അദ്ദേഹത്തിൻറെ സഹപ്രവർത്തകരും, സുഹൃത്തുക്കളും, ആരാധകരും ആയ സഹൃദയരോടു അഭ്യർത്ഥിയ്ക്കുവാൻ ഈ അവസരം വിനിയോഗിച്ചുകൊള്ളട്ടെ.
സ്വരരാഗസുധയെ സ്നേഹിക്കുന്ന അനുവാചകലോകം ഞങ്ങളുടെ സംരംഭങ്ങളെ സർവ്വാത്മനാ സഹായിയ്ക്കുമെന്നു പ്രതീക്ഷിച്ചുകൊള്ളുന്നു.
എന്ന്,
സ്വരരാഗസുധ പബ്ളിക്കേഷൻസിനുവേണ്ടി,
ഇടപ്പള്ളി, 1-5-'61.
ശ്രീദേവി ചങ്ങമ്പുഴ. [ 9 ] കുജവാരം- ഭരണി ജനനസമയം-33-19 നക്ഷത്രത്തിൽ-58-42 ചെന്നു വജ്രയോഗം. വിഷ്ടിക്കരണം ഗതകലി-1830854 അപരതൃതീയയിൽ 43-5 ചെന്നു ശിഷ്ടശുക്രദശ 1വ. 1മാ. 12 ദി. 0 നാ, [ 10 ] 10
Friday, 18th August 1944 1120 ചിങ്ങം 3-ാം വെള്ളിയാഴ്ച
"മാതൃഭൂമി ആഴ്ചപ്പതിപ്പി"ലെ ഏതോ ഒരു പുസ്തകാ
ഭിപ്രായോദ്യോഗസ്ഥൻ 'ഓണപ്പൂക്കൾ' ജന്മമെടുത്ത കാലത്ത്
ഒരു 'തൽക്കുറി'യെഴുതി വിടുകയുണ്ടായി_ ഓണവും
തിരുവാതിരയും കഴിഞ്ഞു വിഷുവരെ വാടാതിരിക്കുവാൻ
ഓണപ്പൂക്കൾക്കു കഴിഞ്ഞില്ലെങ്കിൽ, നിരാശപ്പെടേണ്ടതായി
ട്ടില്ലെന്ന്. അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ദീർഘ
ദർശനത്തിൽ ഞാൻ അശേഷം സംശയാലുവായിരുന്നില്ല.
പക്ഷെ അടുത്ത ഓണത്തിനു മുൻപുതന്നെ അവയെ വീണ്ടും
പുതുക്കിക്കാണുവാൻ വെമ്പൽകൊള്ളുന്ന കേരളീയ സഹൃദ
യ്ത്വത്തെ ചോദ്യം ചെയ്യുവാൻ കൃതജ്ഞതാകുലമായ
എന്റെ ഹൃദയത്തിനു അല്പം മടിയുണ്ട്. ഈ ഇടനിലയിൽ
എങ്ങിനെയായാലും കാലത്തേയും ലോകത്തേയും വിശ്വസി
ക്കുന്ന ഒരു കലാകാരനു മൗനാവലംബമായിരിക്കും ഉത്തമം. [ 11 ] 11
Tuesday 19th August 1947 1123 ചിങ്ങം 3-ാം ചൊവ്വാഴ്ച
ജീവിതവീഥിയിലീവിധം നിയൊരു ദാവാഗ്നിയായിട്ടെരിഞ്ഞുയർന്നു. പൊള്ളിയ്ക്കുകെന്നെ നീ പൊള്ളിയ്ക്കു, കത്രമേ ലള്ളിപ്പിടിക്കുകെൻ പ്രാണനിൽ നീ. നാളീകരൂക്ഷങ്ങളായിട്ടും നിൻ നഖ_ നാളങ്ങളുള്ളിൽച്ചുഴിഞ്ഞിറങ്ങി മിന്നിടും തീപ്പൊരിച്ചെന്നിണച്ചാർത്തൊരു ചിന്താവസന്താഭ ചേർക്കുമെങ്കിൽ സംതൃപ്തമെൻമനം മേന്മേലതിനെ നീ സന്തപ്തമാക്കിച്ചമച്ചുകൊള്ളു. എല്ലാക്കറകളും നീക്കിയതിനെയൊ_ ന്നുല്ലസിപ്പിക്കൂ വിഷാദമെ നീ! [ 12 ] 12
Wednesday 1st November 1944 1120 തുലാം 18-ാo ബുധനാഴ്ച
സുപ്രഭാതം
'സ്പന്ദിക്കുന്ന അസ്ഥിമാടം' എന്ന കവിത എഴുതി. എന്റെ ദേവിയെ ആദ്യമായി കണ്ടുമുട്ടിയ സുപ്രഭാതം!- അതിന്റെ വാർഷികമാണിന്ന്. ഹൃദയവേദനയോടെ ഞാൻ ചില മധുരസ്മൃതികളെ താലോലിയ്ക്കുകയാണ്.
“ഈ ലോകത്തിൽ നീ ഏറ്റവും സ്നേഹിക്കുന്നതാരെ
യാണ്?-ഈശ്വരൻ എന്നോടിങ്ങനെ ചോദിച്ചാൽ നി റഞ്ഞ കണ്ണുകളോടും തുടിക്കുന്ന ഹൃദയത്തോടുംകൂടി ഞാൻ ഇങ്ങനെ പറയും:- ദേവി-സുന്ദരിയായ എന്റെ ദേവി-സ്നേഹമൂർത്തി യായ എന്റെ ദേവി!!"
Dew Drop
കുറിപ്പ്: B. L-നും പഠിക്കാൻ മദ്രാസിൽ താമസിച്ചിരുന്ന വീടിൻറ
പേരാണ് Dew Drop [ 14 ]
Thursday 2nd November 1944 1120 തുലാം 17-ാം ന് വ്യാഴാഴ്ച
എന്റെ ഹൃദയം വേദനിക്കുന്നു.
എന്റെ ഹൃദയേശ്വരി എന്നിൽനിന്നും എത്രയോ നാഴിക ദുരത്താണ് ! ആ സ്നേഹമൂർത്തിയുമായുള്ള സാഹചര്യം എന്റെ ജീവിതത്തിന് അല്പനാൾക്കുള്ളിൽ എന്തത്ഭുതാവഹമായ നിറപ്പകിട്ടാണ് നൽകിയിരുത് ! ആ അപ്സരസ്സിനെ കണ്ട സുദിനംമുതൽ ഞാൻ മറ്റൊരാളായിതീർന്നു. മഴവില്ലൊളി പൂശിയ ആ സുദിനങ്ങൾ! - അവയെക്കുറിച്ചുള്ള മധുരസ്മൃതികൾ യഥാർത്ഥത്തിൽ എന്നെ വേദനിപ്പിക്കുകയാണ്. ഞാൻ എന്തു ചെയ്യട്ടെ!
ഒപ്പ്. [ 16 ]
Friday 3rd November 1944 1120 തുലാം 18-ാം ന് വെള്ളിയാഴ്ച
എന്റെ ദേവി, നീ എന്തിനിത്ര സുന്ദരിയായി? ആ സൗന്ദര്യം എന്റെ ചേതനയെ ലഹരി പിടിപ്പിക്കുന്നു- ദിവ്യമായ ഒരു ലഹരി! നിന്നിലും മീതെ സൗന്ദര്യമുള്ള ഒരു സ്ത്രീയെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. സാത്വികമായ ആ സുഷമാസമ്യദ്ധിയിൽ എന്റെ ഹൃദയം അലിഞ്ഞുചേരുന്നു. മൃഗീയമായ ചപലവികാരങ്ങൾ എന്നിൽനിന്നകലുന്നു. അന്ധകാരകൂപത്തിൽനിന്നു എന്നെ ഉദ്ധരിയ്ക്കുവാനായി ഈശ്വരനാൽ എന്റെ മുന്നിലേയ്ക്കയയ്ക്കപ്പെട്ട ഒരു ദേവതയാണ് നീ. ഞാൻ നിന്നെ സ്നേഹിക്കുന്നു. ആരാധിക്കുന്നു.
ഒപ്പ്. [ 17 ]
Saturday 4th November 1944 1120 തുലാം 19-ാം ന് ശനിയാഴ്ച
എന്റെ ഓമനെ, എന്നിൽ പലർക്കും അസുയയുണ്ടെന്നു നീ പറയുന്നു. ആയിരിക്കാം. പക്ഷെ അതെന്റെ തെറ്റല്ലല്ലൊ. മനുഷ്യലോകത്തിൽ ഒരൊറ്റ വ്യക്തി ഒഴികെ ആരും എന്നെ അറിയുകയില്ല. ഈശ്വരനെന്നെ അറിയാം. മനുഷ്യലോകത്തിൽ എന്നെ അറിയുന്ന ആ ഏകവ്യക്തി ആരാണ്? നക്ഷത്രങ്ങൾ മന്ദഹസിക്കുന്ന നീലിച്ച കണ്ണുകളോടുകൂടിയ ഒരു മോഹിനി. അവൾ എന്തിനെന്റെ ഹൃദയം കവർന്നെടുത്തു. ഞാൻ അതിനവളെ ശിക്ഷിക്കും. എന്റെ ശിക്ഷ എന്താണെന്നവൾക്കറിയാമൊ! അറിയാം. എന്നെക്കാൾ നന്നായി അവൾക്കറിയാം ആ ശിക്ഷ എന്തായിരിക്കമെന്ന്!
ഒപ്പ്. [ 18 ]
Sunday 5th November 1944 1120 തുലാം 20-ാം ന് ഞായറാഴ്ച
ശരീരങ്ങളെ കാലദേശങ്ങൾ അകറ്റിനിത്തുന്നു. ഹൃദയങ്ങളൊ? അവ അത്രയ്ക്കത്രയ്ക്കു ഒട്ടിപ്പിടിക്കുന്നു. സമുദായ നീതി ഹൃദയങ്ങളിൽ മുള്ളുതറയ്ക്കുന്നു.ചോര വാർത്തുപിടയുമ്പോൾ അവതാനെ അങ്ങകന്നുമാറുമെന്ന് വ്യഥാ വിശ്വാസിക്കുന്നു. കഷ്ടം. അധികമധികം ചോര വാക്കും തോറും, അധികമധികം വേദനിക്കുംതോറും അവ അധികമധികം ഗാഢമായി അന്യോന്യം ആശ്ലേഷിക്കുകയാണെന്നു മൂഢമായ നീതി അറിയുന്നില്ല.
തങ്കം, ഇതു പരമാത്ഥമല്ലേ?
ഒപ്പ് [ 19 ]
Monday 6th November 1944 1120 തുലാം 21-ാം൹ തിങ്കളാഴ്ച
കരയാത്ത കാമിനീകാമുകന്മാരെ നക്ഷത്രങ്ങൾ ഇന്നിതുവരെ കണ്ടിട്ടില്ല. ഉടയാത്ത പ്രേമസാന്ദ്രങ്ങളായ ഹൃദയ ങ്ങൾ ആ തേജഃപുഞ്ജങ്ങൾക്കു ഇന്നോളം അപരിചിത ളാണ്. ലോകാരംഭംമുതൽ ഇന്നിതുവരെ എത്രയെത്ര പ്രേമ നാടകങ്ങൾക്കു സാക്ഷ്യം വഹിച്ചതാണ് അവരുടെ കണ്ണു കൾ! ഓമനെ, പിന്നെ നാം ദുഃഖിക്കുന്നതെന്തിനു? നമ്മുടെ വ്യഥ അർത്ഥശൂന്യമല്ലെ? അതെ നമുക്കറിയാം. എങ്കിലും നാം ദുഃഖിക്കുന്നു. ദുഃഖം! ദുഃഖം! മധുരമായ ദുഃഖം.
ഒപ്പ്. [ 20 ]
Friday 10th November 1944 1120 തുലാം 25-ാം൹ വെള്ളിയാഴ്ച
പ്രേമത്തിൽനിന്നുണ്ടാകുന്ന ശോകംപോലും മധുരമാണ്__പിന്നെ അതു നൽകുന്ന ആനന്ദത്തിന്റെ അവസ്ഥ എന്തായിരിക്കും! എനിക്ക് ഒരു നിമിഷം എന്റെ പ്രമ സർവ്വസ്വമായ ദേവിയെ ഒന്നു മറക്കാൻ സാധിച്ചിരുന്നെങ്കിൽ! ഈ ആത്മബന്ധം എന്നെ അമ്പരപ്പിക്കുന്നു! ഞാൻ ഇന്നോളം ആരെയും സ്നേഹിച്ചിട്ടില്ല. സ്നേഹിക്കുവാനുള്ള ഒരു ശക്തിയും എന്റെ ഹൃദയത്തിനുണ്ടായിരുന്നില്ല. എന്നാൽ അതിനു പകരമായി ഈ പ്രപഞ്ചത്തിൽ മുഴുവൻ പ്രസരിച്ചാലും വീണ്ടും ഉറഞ്ഞുവരുന്ന അക്ഷയമായ
ഒരു മഹാപ്രേമസാഗരത്തെ ഇന്ന് എന്റെ ഹൃദയം കൈക്കൊള്ളുന്നു. പൂജാപുഷ്പമായി നിലകൊള്ളുന്ന എൻ്റെ ആത്മാവിനെ എൻ്റെ ദേവി
കാണുന്നുണ്ടോ?
ഒപ്പ്. [ 21 ]
Saturday 11th November 1944 1120 തുലാം 26-ാം൹ ശനിയാഴ്ച
ഇന്നു പകൽമുഴുവൻ ശക്തിയായ മഴയായിരുന്നു. രാത്രിയും അതു ശമിച്ചിട്ടില്ല.
ഞാൻ മൂടിപ്പുതച്ച് ഈ കസേരയിൽ ഇരിക്കുകയാണ്. ശക്തിയായ ജലദോഷം.അസഹനീയമായ തണുപ്പ്.
എന്റെ ശാരീരികശക്തികൾ വിശ്രമം ആവശ്യപ്പെടുന്നു. പക്ഷെ അതുകൊണ്ടു കാര്യമില്ല.എന്റെ ഹൃദയത്തിനു വിശ്രമിക്കാൻ സാദ്ധ്യമല്ല. അതു സദാ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. അതിനു വിശ്രമം വേണ്ട. അതു വിശ്രമിക്കുകയില്ല. അതിലെ സ്പന്ദനങ്ങൾ അവസാനിച്ചാലും അതിനു വിശ്രമം ലഭിക്കുമോയെന്നും സംശയമാണ്. എന്റെ ദേവീ, എന്തൊരു ഹൃദയമാണ് എന്റെ ഹൃദയം!
ഒപ്പ്. [ 22 ]
Friday 24th November 1944 1120 വൃശ്ചികം 9-ാം൹ വെള്ളിയാഴ്ച
പാടിപ്പാടിപ്പറന്നംബരതലമതിലംഘിച്ചു
കേറും പികാഗ്ര്യൻ
കൂടിപ്പാടും പിശാചിൻപദവിയെയവലം
ബിച്ചതിൻമൂലമെന്തോ?
തങ്കം, ശ്രീമാൻ ജി. ശങ്കരക്കുറുപ്പിന്റെ ഒരു കത്ത് ഇന്നു എനിക്കു കിട്ടി.അതിൽ ആദ്യം ചേർത്തിരുന്ന രണ്ടു വരികളാണിത്. എന്താണ് അതിന്റെ മൂലം? എനിക്കുതന്നെ അറിഞ്ഞുകൂടാ. അഥവാ അതിനു പ്രത്യേക കാരണമൊന്നുമില്ല. ഞാൻ യഥാർത്ഥത്തിൽ ഒരു പിശാചുതന്നെയാണു തങ്കം-"പാടുന്ന പിശാച്! എന്റെ തങ്കം ഒരു ദിവസം എത്ര കത്തുകളാണ് എനിക്കു കിട്ടുന്നതെന്നു തങ്കത്തിനറി യാമോ? എവിടെനിന്നെല്ലാം അറിവും പരിചയവുമില്ലാത്തവർപോലും എന്തെല്ലാമാണ് എഴുതി അയക്കുന്നതു്. ഞാൻ എന്റെ പത്നിയെ__ശ്രീദേവിയെ__ഉപേക്ഷിച്ചത് വലിയ കഷ്ടമായിപ്പോയി എന്നും, എന്നെപ്പോലെയുള്ള ഒരാൾ ഇങ്ങനെ മനസ്സിനു നിയന്ത്രണമില്ലാതാകുന്നത് വലിയ കഷ്ടമാണ് എന്നും മറ്റും...... എന്റെ തങ്കം ഞാൻ എങ്ങനെ തുലഞ്ഞാലും ഈ പറയുന്നവർക്കെല്ലാം എന്തു ചേതം! ഇങ്ങനെ ഒരു സ്വൈരംകെടുത്തലുണ്ടോ? അല്ലെങ്കിൽതന്നെ അനുനിമിഷം തീതിന്നാണു ഞാൻ ജീവിക്കുന്ന [ 23 ]
തു.അതിനിടയിൽ ഈവക ശല്യങ്ങളും. ഇവരൊക്കെ
എന്റെ സുഹൃത്തുക്കളാണത്രെ! സുഹൃത്തുക്കൾ! ആ വാക്കു കേൾക്കുമ്പോൾ എനിക്കു പേടിയാകുന്നു. ഒരുവൻ എന്റെ ശത്രുവായാലും തരക്കേടില്ല, എന്റെ സുഹൃത്താകാതിരുന്നാൽ മാത്രം മതിയായിരുന്നു. എന്റെ തങ്കം, എന്നെ ഇങ്ങനെ ജീവിപ്പിക്കുന്നതിനെ ക്കാൾ ഭേദം മരിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയും തോറും മരണത്തിനുള്ള എന്റെ ദാഹം അടിക്കടി വർദ്ധിച്ചു വരുന്നു . എന്റെ തങ്കം ഈ നശിച്ച ലോകത്തിൽ നാം ഇങ്ങനെ പരസ്പരം അലിഞ്ഞുചേർന്നല്ലൊ. നാം എന്തിനു സ്നേഹിച്ചു തങ്കം? നമുക്ക് അന്യോന്യം വേർപിരിയാൻ സാധിക്കുമൊ? ഒന്നു ശ്രമിച്ചുനോക്കൂ. ഞാൻ ശ്രമിച്ചു നോക്കി തങ്കം. ഇല്ല. എനിക്കു സാദ്ധ്യമല്ല. ശ്രമിക്കുംതോറും ഞാൻ എന്റെ തങ്കത്തിൽ അലിഞ്ഞുചേരുന്നു. എന്റെ തങ്കം, ഓമനേ, പ്രാണസർവ്വസ്വമായ എന്റെ ദേവി.
ഒപ്പ് [ 24 ]
Wednesday 2nd September 1942 118 ചിങ്ങം 17-ാംനു ബുധനാഴ്ച
രാവിലെ ആറുമണിക്കെഴുന്നേറ്റു . അഷ്ടമിരോഹി ണിയായിരുന്നതിനാൽ കുളിച്ചു അമ്പലത്തിൽ തൊഴാൻ പോയി. തൃമധുരം വഴിപാടു കഴിച്ചു. വീട്ടിൽ വന്നു കാപ്പി കുടിച്ചു. പന്ത്രണ്ടുമണിവരെ വായിച്ചു. പിന്നീട് ഊണു കഴിച്ചു പരിപ്പുവടയുണ്ടാക്കുവാൻ അമ്മിണിയെ സഹായി ച്ചു. വൈകുന്നേരം കാപ്പികുടി കഴിഞ്ഞു നടക്കാൻ പോയി. സന്ധ്യക്കു തേവൻകുളങ്ങരെ ഡോക്ടരുടെ ഡിസ്പെൻസറി യിൽ വന്നു കൃഷ്ണൻകുട്ടിമേനവനുമായി സംസാരിച്ചുകൊ ണ്ടിരുന്നു. ചന്ത്രത്തിൽ കൃഷ്ണപിള്ളയും വന്നുചേർന്നു. എ ല്ലാവരും ഒന്നിച്ച് അമ്പലത്തിലേയ്ക്കു പോയി. അമ്പലത്തിൽ അസംഖ്യം യുവതികൾ ദേവദർശനത്തിനായി വന്നി ട്ടുണ്ടായിരുന്നു. മടങ്ങിവന്നു ഡോക്ടരുമൊന്നിച്ചു വീട്ടിലേ യ്ക്കു പോന്നു. കാപ്പിയും പലഹാരവും കഴിച്ച് ഏതാനും കത്തുകൾ എഴുതുകയും പിന്നീട് ഒരു മണിവരെ വായിക്കു കയും ചെയ്തു. രണ്ടു മണിക്കു മുൻപു ഉറങ്ങി.
ഇടപ്പള്ളി, 17-1-118.
ഒപ്പ്. [ 25 ]
Saturday 5th September 1942 1118 ചിങ്ങം 20-ാംനു ശനിയാഴ്ച
അതിരാവിലെ എഴുന്നേറ്റ് കുളിയും കാപ്പികുടിയും കഴിഞ്ഞു റിക്ഷയിൽ തൃപ്പുണിത്തുറയ്ക്കു തിരിച്ചു. പത്മനാഭ മേനവന്റെ വീട്ടിൽ (വെമ്പളാശ്ശേരിയിൽ) കയറി. അ ദ്ദേഹവുമൊന്നിച്ചു പാലസ്സിലേയ്ക്കു പോയി. മി. രഘുനന്ദന മേനവനെ കണ്ടു. 'സങ്കല്പകാന്തി' സമ്മാനിച്ചു. കൊച്ചിയിൽ ഒരു Archaeological Assistant-ന്റെ ഉദ്യോഗം വാങ്ങിത്തരുവാൻ
സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അവിടെ നിന്നും പത്തുമണിക്കിറങ്ങി മി. പത്മനാഭമേന നും ഒന്നിച്ചു രാജാ പ്രസ്സിൽ ചെന്നു മംഗള പത്രം അച്ചടി പ്പിച്ചു. ഉച്ചതിരിഞ്ഞു നേത്യാരമ്മയെ കണ്ടു.അവിടെ നിന്നു കാപ്പികുടിച്ചു. മൂന്നു മണിക്കൂർ നേരം നേത്യാരമ്മയു മായി സംസാരിച്ചു. ഫലിതമയവും ധാരാവാഹിയവും സ്വാരസ്യസമ്പൂർണ്ണവുമായിരുന്നു ആ മഹതിയുടെ സംസാരം. പോരാൻ കാലത്തു് എനിക്ക് 'ഓണപ്പുടവ' സമ്മാനിച്ചു. സന്ധ്യയ്ക്ക് അവിടെനിന്നു തിരിച്ചു. വഴിക്കുവെച്ചു അയ്യ നാട്ടു കൃഷ്ണ പിള്ളയെ കണ്ടുമുട്ടി. അദ്ദേഹത്തെയും റിക്ഷാ യിൽ കയറ്റി ഇടപ്പള്ളിയിലേക്കു പോന്നു. ഊണുകഴിഞ്ഞു പത്തരമണിക്കുറങ്ങി.
20-1-118. ഒപ്പ് [ 26 ]
Tuesday 8th September 1942 1118 ചിങ്ങം 23-ാംനു ചൊവ്വാഴ്ച
രാവിലെ കാപ്പികുടി കഴിഞ്ഞു തേവൻ കുളങ്ങര പോയി. തിരിച്ചുവന്നു ഉച്ചയ്ക്കു ഒരു മണിവരെ വായിച്ചു. ഗർഭമുള്ളതിനാൽ കോഴിമുട്ട ഉപയോഗിക്കരുതെന്നു അമ്മി ണി (Wife') യെ വിലക്കിയിരുന്നു. ഞാനറിയാതെ സൂത്ര ത്തിൽ അവൾ ഇന്നതു് ഉപയോഗിച്ചതായി അറിഞ്ഞു വഴക്കു പറഞ്ഞു. കാപ്പികുടിക്കാതെ വെളിയിലേയ്ക്കു പോയി. സന്ധ്യക്കു മടങ്ങിവന്നു. അമ്മിണി ഉണ്ണാൻ വിളിച്ചിട്ടു ചെന്നില്ല. കാപ്പിയും പലഹാരവും കൊണ്ടുവന്നിട്ടു അതും ഉപയോഗിച്ചില്ല. യാതൊന്നും കഴിക്കാതെ, വെറും പട്ടിണി കിടന്നു. രാത്രി പത്തു മണിയോടുകൂടി ഉറങ്ങി. അമ്മിണിയോടു ഒന്നും മിണ്ടിയില്ല.
23-1-18
ഇടപ്പള്ളി ഒപ്പ് [ 27 ] 27
Wednesday 9th September 1942
1118 ചിങ്ങം 24-ാം
ബുധനാഴ്ച
രാവിലെ ഉണർന്നു. അമ്മിണി കാപ്പികുടിക്കാൻ വി
ളിച്ചിട്ടു ചെന്നില്ല. നേരെ തേൻകുളങ്ങരയ്ക്കു പോയി.
രാജൻ തിരുപ്പാടിന്റെ വൈദ്യശാലയിൽ കയറിയിരുന്നു.
കടയിൽ നിന്നു കാപ്പിയും പലഹാരവും വരുത്തിക്കുടിച്ചു.
മടങ്ങിവന്നു 12 മണിവരെ വായിച്ചു. പ്രഭാകരനെക്കൊണ്ടു
ഒരു കപ്പു കാപ്പി വരുത്തിക്കുടിച്ചു. അമ്മിണി ഊണുകഴി
ക്കുവാൻ വന്നു നിർബ്ബന്ധിച്ചിട്ടും പോയില്ല. ഉച്ചയ്ക്കു ഒന്നര
മണിയോടുകൂടി അമ്മിണിയുമായി ശണ്ഠകൂടി.
രം വീട്ടിൽ നിന്നു കാപ്പികുടിച്ചില്ല. നേരെ ഡാക്ടറുടെ ഡി
സ്പൻസറിയിൽ ചെന്നിരുന്നു കടയിൽ നിന്നു കാപ്പിയും പല
ഹാരങ്ങളും വരുത്തിക്കഴിച്ചു. സന്ധ്യക്കു മടങ്ങി വന്നു. വ
ലിയ ക്ഷീണവും തളർച്ചയും വിശപ്പുമുണ്ടായിരുന്നു. അമ്മിണി
ഉണ്ണാൻ വിളിച്ചു. ഭയങ്കരമായ വിശപ്പുണ്ടായിരുന്നു വ
ങ്കിലും വാശിപിടിച്ചു ഉണ്ണാതെ കിടന്നു. "ആയില്യം മകം
എന്ന വിശേഷദിവസമായിരുന്നു.
സദ്യ ഉണ്ടായിരുന്നു.
എങ്കിലും നശിച്ച വാശി എന്നെ പട്ടിണിയിട്ടു. രാത്രി
വിശപ്പുമൂലം ഉറക്കം വന്നില്ല. പത്തുമണിക്കു പ്രഭാകരനെ
വിളിച്ചു ഒരു ഗ്ലാസ് പച്ചവെള്ളം വരുത്തിക്കുടിച്ചു. മൂന്നു
ദിവസമായി പാലും കുടിക്കാറില്ല. രാത്രി ഒരുമണിക്കുറങ്ങി.
24-1-18 [ 28 ] 28
Thursday 10th September 1942
1118 ചിങ്ങം 25-ാം നു വ്യാഴാഴ്ച
Ammini came and
Woke up at 6. Did not take either tea or
kanji from the house, but went out. Went to
the Dispensary. Had tiffin brought from tea
shop. Returned at nine thoroughly exhausted.
Had a nap for an hour.
entreated to me to take my meals. Though relu-
ctantly I at last yielded. Then had my bath
taken and took meals-a delicious one. Then
went to Thevankulangara, bought a Cigarette
and went to
That individual
's house.
had been my first love.
ക
(ആറുമണിക്കു ഉണർന്നു. വീട്ടിൽ നിന്നു ചായയോ
ഞ്ഞിയോ കഴിച്ചില്ല. പുറത്തേയ്ക്കു പോയി. ഡിസ്പൻസറി
യിൽ ചെന്നു. ചായക്കടയിൽ നിന്നും പലഹാരം വരുത്തി
കഴിച്ചു. ഒമ്പതു മണിക്കു തിരിച്ചുവന്നു. വല്ലാതെ തളർന്നി
രുന്നു. ഒരു മണിക്കൂർ നേരം ഒന്നു മയങ്ങി. അമ്മിണി വന്നു
ഊണു കഴിക്കാനായി എന്നോടു യാചിച്ചു. മനസ്സില്ലാമന
സ്സോടെയാണെങ്കിലും ഒടുവിൽ സമ്മതിച്ചു. ഉടനെ കുളിയും
കഴിഞ്ഞു ഊണുകഴിച്ചു നല്ല സ്വാദുള്ള ഊണ്. എന്നിട്ടു
തേൻകുളങ്ങരയിൽ ചെന്ന് ഒരു സിഗരറ്റു വാങ്ങിച്ചു ...
...യുടെ വീട്ടിലേയ്ക്കു പോയി, അവൾ എന്റെ ആദ്യത്തെ
കാമുകിയായിരുന്നു............... [ 29 ] 29
Sunday 13th September 1942
1118 ചിങ്ങം 28-ാം ഞായറാഴ്ച
Rose up at 7. Took kanji and went out.
Enquired about the Compound that Brother-in-
law has intended to purchase. Returned at 11.
Began reading. Took meals at 1. Again began
reading. At 3-30 took tea. Engaged in
domestic labour till 6. Took bath. Went to the
shop and purchased articles for two Rupees.
Returned at 8. Took supper. Got agitated with
Ammini and made some angry remarks with
regard to her carelessness in household
affairs. She kept mute. Poor girl. I like her
very much and love her with all my heart.
She is extremely mild in temper and unpara-
llel in Virtue. Some time I say harsh words
to her not out of contempt, but simply for a
joke I confess I have a little of the Sadist in
me. Engaged in reading poetry from 9 to
12-30. Then slept.
28-1-18.
(Sd. [ 30 ] 30
(ഏഴുമണിക്കുന്നു. കഞ്ഞികുടിച്ചു പുറത്തേയ്ക്കിറങ്ങി.
അളിയൻ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന വസ്തുവിനെക്കുറിച്ചു
അന്വേഷിച്ചു. പതിനൊന്നുമണിക്കു തിരിച്ചുവന്നു വായി
ക്കാൻ തുടങ്ങി. ഒരുമണിക്കു ഊണുകഴിച്ചു 6 മണിവരെ
ഗൃഹജോലികളിൽ വ്യാപൃതനായി. കുളിച്ചു. പീടികയിൽ
ചെന്നു രണ്ടുരൂപയ്ക്കു സാമാനങ്ങൾ വാങ്ങി 8 മണിക്കു തിരി
ചുവന്നു. അത്താഴം കഴിച്ചു. അമ്മിണിയെ ദേഷ്യപ്പെട്ടു.
ഗൃഹകാര്യങ്ങളിലുള്ള അവളുടെ സൂക്ഷ്മക്കുറവിനെക്കുറിച്ചു
ദേഷ്യപ്പെട്ടു സംസാരിച്ചു. അവൾ മൗനമവലംബിച്ചു.
പാവം കുട്ടി. ഞാൻ അവളെ വളരെ ഇഷ്ടപ്പെടുന്നു. ഞാന
വളെ ഹൃദയപൂർവ്വം സ്നേഹിക്കുന്നു. അവൾ അങ്ങേയററം
സാത്വികയാണ്. അതുല്യയായ പതിവ്രതയാണ്. ചില
പ്പോഴൊക്കെ ഞാൻ അവളോടു പരുഷമായ വാക്കുകൾ പറ
യാറുള്ളത് വെറുപ്പുകൊണ്ടല്ല; വെറുതെ വിനോദത്തിനു
വേണ്ടിയാണ്. അല്പം വിഷാദാത്മകത്വം എന്നിൽ ഉണ്ട
ന്നു ഞാൻ സമ്മതിക്കുന്നു.
9 മുതൽ 12-30 വരെ കവിത
വായിക്കുന്നതിൽ ഏപ്പെട്ടു. പിന്നീട് ഉറങ്ങി [ 31 ]
Saturday 19th September 1942 1118 കന്നി 3-ാം ശനിയാഴ്ച
Got up at 7-30. Kanji was not ready. Went to the dispensary. Had tea brought there. Returned at 9-30. Engaged in domestic labour till 12-30. Then took meals. Engaged again in domestic labours. Aunt came. Talked with her. Took tea at 4. Again attended domes-tic labours till 6-30. Took bath at 7-30. After supper quarrelled with Ammini, Mother and Servant Sivasankaran. All kept mute. Read till 12-30. Then lay down to sleep.
7-30 നു ഉണന്നു. കഞ്ഞി തയ്യാറായിരുന്നില്ല. ഡിസ്പൻ സറിയിലേക്കു പോയി. ചായ കൊണ്ടു വരുത്തി കുടിച്ചു. 9-30 നു തിരിച്ചുവന്നു. 12.30 വരെ ഗൃഹജോലികളിൽ ഏർപ്പെട്ടു. ഊണുകഴിച്ചു. വീണ്ടും ഗൃഹജോലികളിൽ ഏർപ്പെട്ടു. അമ്മായി വന്നു. അവരുമായി സംസാരിച്ചു. വീണ്ടും 6-30 വരെ ഗൃഹജോലികൾ ചെയ്തു. 7-30 നു കളിച്ചു. അത്താഴം കഴിഞ്ഞ്, അമ്മിണിയും അമ്മയും ഭൃത്യൻ ശിവശങ്കരനും മററുമായി വഴക്കുകൂടി. എല്ലാവരും മിണ്ടാതിരുന്നു. 12-30 വരെ വായിച്ചു. എന്നിട്ട് ഉറങ്ങാൻ കിടന്നു. [ 32 ] Saturday 26th September 1942
1118 കന്നി 10-ാംനു ശനിയാഴ്ച
ഏഴുമണിക്കുണർന്നു. കഞ്ഞികുടിച്ചു. പിന്നീട് എരിശ്ശേരിയും കാളനും പാകംചെയ്യാൻ അമ്മിണിയേയും ശിവശങ്കരനേയും സഹായിച്ചു. കാളൻ ഞാൻ തന്നെയാണു പാകം ചെയ്തത്. വളരെ നന്നായിട്ടുണ്ടെന്നു് എല്ലാവരും സമ്മതിച്ചു. ഊണുകഴിഞ്ഞു 3-30 വരെ ഉറങ്ങി. ഉണന്നെഴുന്നേററു കാപ്പികുടിച്ചു. അമ്മിണിയെ കുറച്ചു ദേഷ്യപ്പെട്ടു. അതിനു ശേഷം ഏഴരമണിവരെ കള്ളപ്പം ഉണ്ടാക്കാൻ ഉത്സാഹിച്ചു. കള്ളപ്പത്തിനായി കൊണ്ടുവന്നിരുന്നതിൽ നാഴിയോളം കള്ള് ആരും കാണാതെ ഞാൻ ഉള്ളിലാക്കി. കുളികഴിഞ്ഞു എട്ടരമണിക്കു കാപ്പികുടിച്ചു. അപ്പുക്കട്ടൻ (Brother-in-law) വന്നിട്ടുണ്ടായിരുന്നു. ഒന്നേമുക്കാൽ മണിവരെ ആത്മകഥ എഴുതി. പിന്നീടു കിടന്നുറങ്ങി.
ഇടപ്പള്ളി
ഒപ്പ്. [ 33 ] Wednesday 7th October 1942
1118 കന്നി 21-ാം ബുധനാഴ്ച
രാവിലെ ഏഴുമണിക്കുണർന്നു. കാപ്പികഴിഞ്ഞു 12 മണിവരെ ജ്യോതിഷം പഠിച്ചു. ഊണുകഴിഞ്ഞു ടാഗോറിൻറെ ഉദ്യാനപാലകൻ വിവർത്തനം ചെയ്യാൻ തുടങ്ങി. രാത്രി എട്ടുമണിവരെ അതു തുടന്നുകൊണ്ടിരുന്നു. മൂന്നു കവിതകൾ തർജ്ജമചെയ്യാൻകഴിഞ്ഞു. അനന്തരം അത്താഴം കഴിഞ്ഞ് ഒരുമണിവരെ വായിച്ചു. പിന്നീട് കിടന്നുറങ്ങി. [ 34 ] Friday 9th October 1942
1118 കന്നി 23-ാം വെള്ളിയാഴ്ച
രാവിലെ ഏഴുമണിക്കുണർന്നു. കാപ്പികുടികഴിഞ്ഞു വാ യിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മിണിക്കു സുഖമില്ലാതായി. ആകസ്മികമായി അവൾക്കുണ്ടായ ഗർഭഛിദ്രം എന്നെ വല്ലാതെ പീഡിപ്പിച്ചു. ഉടൻതന്നെ അവളെ ഡോക്ടരുടെ അടുത്തു കൊണ്ടുപോയി. ഭയപ്പെടേണ്ടതായിട്ടില്ലെന്നു ഡോക്ടർ തീർത്തു പറഞ്ഞപ്പോൾ അല്പം സമാധാനമായി. അവിടെനിന്നു തിരിച്ചുവന്നു അമ്മിണിക്കു വേണ്ട പരിചയ്യകളെല്ലാം ചെയ്തു. ഊണുകഴിഞ്ഞു ഉദ്യാനപാലകൻ വിവർത്തനം ചെയ്തു. നാലുമണിക്കു കാപ്പികടിച്ചു. കൃത്യസമയങ്ങളിൽ അമ്മിണിക്കു വേണ്ട മരുന്നുകൾ കൊടുത്തുകൊണ്ടിരുന്നു. രാത്രി ഊണു കഴിഞ്ഞ് ഒരുമണിവരെ തർജ്ജമ തുടർന്നു. ഒരു കവിത മാത്രമേ തർജ്ജമചെയ്യാൻ സാധിച്ചുള്ളു.
ഇന്നു ഒരു മേശപണിയിക്കാൻ ഏർപ്പാടു ചെയ്തു [ 35 ] 35
Sunday 18th November 1942
1118 തുലാം 16-ാംന് ഞായറാഴ്ച
രാവിലെഏഴുമണിക്കൂണർന്നു. കാപ്പികഴിഞ്ഞു അമ്മിണിയുടെ വീട്ടിൽ പോയി. അവിടെനിന്നും കാപ്പികുടിച്ച് അച്ഛനുമൊന്നിച്ചു തിരിച്ചുവന്നു. കള്ളിയത്തെ കൃഷ്ണൻകുട്ടി കുറപ്പു മുതലായവരും രാഘവൻപിള്ളയുടെ അച്ഛനും വന്നു. Brother-in-law വന്നന്വേഷിച്ചിട്ട് ചേന്നമംഗലത്തേക്ക് പോയി. ഊണുകഴിഞ്ഞു 11 ½ മണിക്കു പുറപ്പെട്ടു. അമ്മിണിയും അമ്മയും വാവിട്ടു നിലവിളിച്ചു. എനിക്കു സങ്കടം സഹിച്ചില്ല. ഇറങ്ങിയപ്പോൾ ചേടത്തിയമ്മയും ഇന്ദുവും ബാലനും സുധയും മന്ദാരവും അപ്പുക്കുട്ടനുമാണ് നേരിട്ടു വന്നത്. അച്ഛനും അമ്മാവനും ഡാക്ടരും രാഘവൻ പിള്ളയുടെ പിതാവുമൊന്നിച്ചു സ്റ്റേഷനിൽ വന്നു. 1-30 നുള്ള മെയിൽ വണ്ടിയിൽ കയറി. വലിയ തിരക്കുണ്ടായിരുന്നു. ഏറെനേരം നിന്നുതന്നെ കഴിച്ചുകൂട്ടി. കെ. ജോർജിന്റെ ജ്യേഷ്ഠന്റെ മകനും ബോംബെയിൽ മെഡിക്കൽ കോളേജിൽ എം. ബി, ബി എസ്സിനു പഠിക്കുന്ന ആളുമായ മി. കുര്യനുമായി വണ്ടിയിൽവെച്ചു പരിചയപ്പെട്ടു. 5-30 നു ആർക്കോണത്തു വന്നു. ബോംബെ എക്സ്പ്രസ്സു കാത്തു സ്റ്റേഷനിൽ നിൽക്കുന്നു.
ആർക്കോണം, 17-3-1118 7 Α. Μ.} ഒപ്പ് [ 36 ] 36
Tuesday 3rd November 1942
1118 തുലാം 18-ാം നു ചൊവ്വാഴ്ച
രാവിലെ എട്ടരമണിക്കു പുനയിൽ വന്നു. ഇഗ്നേഷ്യസ് സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ചു വസതിയിൽ എത്തി. കാപ്പികുടി കഴിഞ്ഞു സി. എം. ഏ. യുടെ ആഫീസിലേയ്ക്കു പോയി. സി. എം. എ. യു മായി 11½ മണിക്ക് interview നടത്തി. ഉടൻതന്നെ എന്നെ നിയമിച്ചു. ഉച്ചയ്ക്ക് ഇഗ്നേഷ്യസുമായിച്ചെന്നു ഊണു കഴിച്ചു മടങ്ങിവന്നു. അമ്മിണിക്കു Telegram അയച്ചു. അഞ്ചുമണിക്ക് ആഫീസുവിട്ടുവന്നു. കുളികഴിഞ്ഞ് ഇഗ്നേഷ്യസുമോന്നിച്ച് നടക്കാൻപോയി. പല തെരുവുകളിലും ചുറ്റിനടന്നു. ശുക്രവാരത്തെരുവിൽ ഇരുപുറവുമുള്ള സൗധവാതായനങ്ങൾക്കരികിൽ കാമുകരെ മാടിവിളിച്ചുകൊണ്ടണിഞ്ഞൊരുങ്ങിയിരിക്കുന്ന വാരാംഗനകളുടെ ചാപല്യങ്ങൾ നോക്കിരസിച്ചുകൊണ്ടു നടന്നുപോയി. എട്ടണ കൊടുത്തു സ്ത്രീകളാൽ നടത്തപ്പെടുന്ന 'തമാശ' (ഒരുവക മോഹിനിയാട്ടം) കണ്ടു. 11 മണിക്കു തിരിച്ചുവന്നു. 12-30നു കിടന്നു.
Poona. ഒപ്പ് [ 37 ] 37
Wednesday 11th November 1942
1118 തുലാം 26-ാ൦നു ബുധനാഴ്ച
രാവിലെഎട്ടുമണിക്കുണർന്നു . കാപ്പികുടികഴിഞ്ഞ് പത്തുമണിക്ക് ആഫീസിൽ എത്തി. ഒരുമണിക്ക്. ഇഗ്നേഷ്യസുമോന്നിച്ച് ബിരിയാണി കഴിച്ചു. അഞ്ചുമണിക്ക് ആഫീസിൽനിന്നു തിരിച്ചുവന്നു. കുളിയും കാപ്പികുടിയും കഴിഞ്ഞു തനിയെ നടക്കാനിറങ്ങി. പോകുംവഴി ആദ്യമായി ഒരുതരം 'പാശികളിയിൽ പങ്കുകൊണ്ടു. അഞ്ചു രൂപ കളിയിൽ നേടി. അവിടെനിന്നും Imperial Book Depot വിൽ കയറി. ഏഴുമണിവരെ അവിടെ കഴിച്ചുകൂട്ടി. പിന്നീട് പലയിടത്തും ചുററിനടന്നു. ഒമ്പതുമണിക്കുതിരിച്ചുവന്നു. ഊണുകഴിഞ്ഞു 12 മണിവരെ ചീട്ടുകളിച്ചു. പിന്നീടുറങ്ങി.
26-3-118. ഒപ്പ് പൂന [ 38 ] 38
Saturday 5th December 1942
1118 വൃശ്ചികം 20-ാം ശനിയാഴ്ച
കവിത
ഹാ! വസന്തം വന്നുചേർന്നു, പൂവലാംഗി, നിന്നെപ്പോലി- പൂവനത്തിൽ മുഖത്തിലും പുഞ്ചിരിവന്നു. ഭാവുകപ്രദായികകൾ ഭാവപ്രസന്നകൾ, വന- ദേവതകളനുഗ്രഹം ചൊരിഞ്ഞു നിന്നു.
2
ഇനിയില്ല നെടുവീർപ്പിനിടയൊട്ടു, മുണർവിന്റെ പനീർപ്പൂക്കളെവിടെയും വിരികയായി. ഇനിയില്ല മിഴിനീരിനിടയൊട്ടു, മുന്മദ്ദത്തിൻ കനകരശ്മകൾ നീളെ നിറകയായി.
3
പുൽക്കൊടികൾപോലും തലപൊക്കി, വിണ്ണിൽനിന്നുതിരും പുഷ്ക്കലശ്ശ്രി പുൽകിപ്പുൽകി പുളകംപൂശി ദിക്കുകളെ പ്പൊന്നൊളിയിൽ മുക്കി മുക്കി വാസരശ്രീ- യുൾക്കുളിരാർന്നുല്ലസിപ്പു സുസ്മിതംവീശി.
4
അയിസഖി, തവശുഭതരുണിമതളിതട്ടി- ട്ടനുപമസുഷമകളണിഞ്ഞുനിൽക്കെ അവനിയിൽ ജീവിതപ്പൂവനിയിലുത്സവത്തിനുള്ള വസരമാ,ണതയ്യോ, പാഴിലാക്കൊല്ലേ [ 39 ] 39 അവളുടെ പത്രം ( ഒരു വിനോദ കവിത ) കാണണം നിത്യവും നാണിക്കും കാണുമ്പോൾ കാണാതിരുന്നാൽ പിണക്കമാവും എന്നും പിരിയുമ്പോൾ 'നാളെപ്പറയുവാ നെന്നോടവൾക്കു ണ്ടാം നൂറുകൂട്ടം മുല്ലയ്ക്കൽ വീട്ടിലെ മല്ലികാട്ടിക്കു ചെല്ലപ്പൻ കത്തുകൊടുത്ത കായം- താലപ്പൊലികണ്ടു നിൽക്കുമ്പോളക്കിണി ബാലനെ നോക്കിച്ചിരിച്ചകായം സോമനെഴുതിക്കൊടുത്തോരു പന്യാസം ശ്യാമള കാണിച്ചുതന്ന കായം വെള്ളിക്കസവിൻ മിനുമിനുക്കം ഹിന്ദി പഠിപ്പിക്കും സാറെന്നു കേൾക്കുമ്പോ ളിന്ദുമതിയുടെ പാരവശ്യം പട്ടുച്ചയ്ക്കു തുന്നുമ്പോൾ, കൈയൊ തട്ടിയൊരല്പം മുറിഞ്ഞ കായം തങ്കമ്മയച്ഛൻ പുതുതായൊരു ജോഡി തിരിവള തീ കായം ഞാനൊരു വല്ലാത്ത പുള്ളിയാണെന്നി ഇന്ദിര കോളേജിൽ പോകുമ്പോൾ സൈക്കിളിൽ ചന്ദ്രനെതിരേ വരുന്ന കായം [ 40 ] 40 എന്നുവേണ്ടീട്ടൊരായിരം കാ ഭൂവിലവളല്ലാതാരും തുനിയുകി ലീവിലും വന്നെന്നൊ ചെയ്യാൻ സുന്ദരഗാനത്തെക്കാൾ മധുരം ഓമലാളെൻ കാതിൽ ചെയ്യും പ്രസംഗത്തി നോരോരോ കോമയ്ക്കും മൂളിടും ഞാൻ എന്നും, മിക്കാനല്ലാതെ ഫുൾസ്റ്റാഫി പ്രതിദിന പത്രത്തി ട്ടൊന്നും നിറുത്താറില്ലെന്റെ തങ്കം. പ്രേമ സല്ലാപം. ലോമലാളിന്റെ മുഖപ്രസംഗം എല്ലാ കോളങ്ങളും തീർന്നാലും പിന്നെയു $ മെന്നും തുടരുമെന്നായിരിക്കും. മറെറാരു ലേഖനം കാണില്ലതിൻറ യാക്കവിതയും കില്ല. സൗജന്യമായവരും പത്രങ്ങളേറെയെൻ സൗകര്യം കാത്തുകിടക്കുകിലും ഞാനദ്ദിനാന്തപ്പതിപ്പിന്റെ വരിക്കാര നാണെന്നു വന്നതെന്തത മോ വ്യക്തമായാണാം ചിലപ്പോളതിൽ ചില ശക്തിമത്താകും വിമർശനങ്ങൾ. 1 [ 41 ] 41 നാണമില്ലാത്ത തുറിച്ചുനോട്ടം- ആനന്ദവല്ലിക്കു വിട്ടൊഴിയാത്ത താ മാണങ്ങളോടുള്ള ടുത്തു ചാട്ടം. ഏറെക്കുമ്പഴും ലീല പലപ്പോഴ മഷണികൂടുന്ന സമ്പ്രദായം' ഇത്യാദിയോരോന്നെടുത്തു വിമർശിച്ചാ പാതിരാക്കോഴിയുറങ്ങിക്കഴിയുമ ആരോമലാളിൻ പ്രസംഗം നെയ്യാറൊ രാമാണായി വളന്നൊഴുകും ! ആട്ടിസ്റ്റാണാവൾ കാണാമാത്രത്തിൽ കാർട്ടൂൺ പലതും വിചിത്രമായി തീരെച്ചടച്ച ഭവാനിയമ്മയു വാരത്തുണികൊണ്ടു തീർത്ത ബോഡി ? അംഗജകോമളനാകുമാഗോ പിത വരിപ്പല്ലിനുള്ള ഭംഗി ? എന്നു വേണ്ടായിരം ചിത്രങ്ങൾ വാക്കിനാൽ നന്നായിട്ടോമൽ വരച്ചുകാട്ടും. അച്ചിത്രം നോക്കിച്ചിരിച്ചു ചിരിച്ച നി കൊച്ചുപൊങ്ങാതായി വീർപ്പുമുട്ടും. ഞങ്ങൾ തൻ സല്ലാപംഗമാമിച്ചിത്ര മെന്നുമിതുപോൽ നടന്നുവെങ്കിൽ [ 42 ] എന്നാണതിനുള്ള ലൈസൻസധികൃതർ വന്നിനി "റദ്ദ്" ചെയ്യുന്നതാവാ! പ്രേമസാമ്രാജ്യത്തിൽ പത്രറഗുലേഷൻ താമസിയാതെ നടപ്പിലാക്കാൻ ആലോചനയുണ്ടെന്നാരോപറഞ്ഞിന്നു കാലത്തു-കേട്ടതൊട്ടാധിയാമേ! നിൻ നർമ്മസല്ലാപത്രം നീയോമലേ നിന്നിടാതെന്നും നടത്തണമേ! [ 43 ] Friday 3rd October 1947 1123 കന്നീ 17-ാം ൹ വെള്ളിയാഴ്ച
ഇന്നലെയാണു ഞാൻ വന്നതീലോകത്തി- ലിന്നോ ഞാൻ കേവലം വൃദ്ധനായി. നാളെയ്ക്കാരാഴക്കു ചാമ്പൽ ഞാൻ-മജ്ജീവ നാളമോ ? - ജീവിതം പൂർണ്ണമായോ ? [ 44 ] 1112-ൽ എഴുതിയ ഒരു കവിത
അന്തിത്തിരിയാലൊരാവേശകസ്മിതം ചിന്തിനില്ക്കുന്നുനിൻ നിശ്ശബ്ദമന്ദിരം കണ്ടിടാറില്ലതിലേറെനാളായി ഞാൻ പണ്ടത്തെദീപ്തിപ്രസരങ്ങളൊന്നുമേ നിത്യമുകത്വം വിറങ്ങലിപ്പിച്ചൊരാ നിർജ്ജനോദ്യാനങ്ങൾ കാണുമ്പോഴൊക്കെയും എൻമിഴിർത്തുമ്പിൽനിന്നിറ്റു വീഴാറുണ്ടു് നിന്നെയോർത്തായിരമശ്രുകണികകൾ ! വിസ്മയംതോന്നുമാറെൻമുന്നിലിന്നിതാ വിദ്യുല്ലതപോലണഞ്ഞുനീ പിന്നെയും ! നിർഗ്ഗമിക്കുമ്പോൾനിൻ പിന്നാലെയെത്തുവാൻ സ്വർഗ്ഗംപറക്കുന്നു നീ പോം വഴികളിൽ.
മഞ്ജുഹേമന്തം നിലാവിൽ കുളിപ്പിച്ചു മഞ്ഞണിയിച്ച മദാലസരാത്രികൾ ഇന്നുമെത്താറുണ്ടു നീവിട്ടുപോയനിൻ പുണ്യാശ്രമത്തിലെ പുഷ്പിതവാടിയിൽ! എങ്കിലും മൂകരായ് നില്ക്കുകയല്ലാതെ തൻകരവല്ലകിമീട്ടിടാറില്ലവർ ! കേട്ടിടാറില്ല നി പോയ നാൾതൊട്ടു നിൻ കൂട്ടിലെത്തത്തതൻ കൊഞ്ചലശേഷവും! തെന്നലാലിംഗനംചെയ്കിലും മർമ്മരം ചിന്തിടാറില്ല മരതകപ്പച്ചകൾ ! അപ്പപ്പോഴെത്തുമാത്തോപ്പിന്റെവിർപ്പലു- ട സ്പഷ്ടമേതോ വിഷാദപരിമളം. [ 45 ] 1106-ൽ എഴുതിയ ഒരു കവിത
(അനുകരണം)
കുളിർവാടാമല്ലി,തുളസി,നല്ലന്തി- മലരിതൊട്ടോരോ മലർവല്ലി; നിറയുന്നദിക്കിൽ നിരുപമങ്ങളാം നിരവധിരത്നനികരത്താൽ വിരചിച്ചീടട്ടെ ശവകുടിരങ്ങൾ വിവിധരീതിയിൽ, ധനവന്മാർ. നഗരപ്പള്ളിതൻ നടുമുറ്റത്തെന്റെ ശകലിതാസ്ഥികൾ വിതറൊല്ലേ! വികലഭാഗ്യ,നെൻ വികൃതമാം ജഡം വിപിനത്തിലെങ്ങാനെറിയണേ ! അവിടെ,യാവനകുഹരത്തിലെങ്ങാ- നഴുകിയെൻ പാഴ് മണ്ണടിയട്ടേ !
2
കലയുടെയൊരു കണികയെങ്കിലും കലരാത്തമട്ടിൽ, കളിമണ്ണാൽ, വിരചിച്ചുകൊൾവിൻ ശവകുടിരമൊ- ന്നുരുനിർബ്ബന്ധമാണതിനെങ്കിൽ. മരതകക്കുന്നിനടിയി,ലോരോരോ മരനിരചുഴും വനഭൂവിൽ, മലയവായുവിലിളകിച്ചാഞ്ചാടും മലരണിപ്പിഞ്ചുലതകളും, [ 46 ] അരികെ പച്ചപ്പുൽപ്പരവതാനിയു- മഴകേറ്റു സമതലമൊന്നിൽ, പലപലപൂക്കൾക്കിടയിൽതീർക്കണേ പരിചിലെന്നന്ത്യശയനീയം! അവിടെയെപ്പോഴും, തുരുതുരെ,ക്കാറ്റിൻ പവിഴമല്ലിപ്പൂവുതിരണം! അരികി,ലെപ്പോഴു,മലതല്ലിപ്പാടു- മരുവിയാമന്ദമൊഴുകണം! ഇവമാത്രംപോരു,മിവമാത്രംപോരു- മിവലഭിക്കിൽ, ഞാൻ ചരിതാർത്ഥൻ!
3
പരിശുദ്ധമുഗ്ദ്ധഹൃദയരാം നാട്ടിൽ പരിഷകളെന്റെ നികടത്തിൽ (അപൂർണ്ണം) [ 47 ] കുളിർവാടാമല്ലി, തുളസി, നല്ലന്തി മലരിതൊട്ടോരോ മലർവല്ലി;
നിറയുന്നദിക്കിൽ നിരുപമങ്ങളാം നിരവധിരത്നനികരത്താൽ
വിരചിച്ചീടട്ടെ ശവകുടീരങ്ങൾ
വിവിധരീതിയിൽ, ധനവന്മാർ.
നഗരപ്പള്ളിതൻ നടുമുററത്തെന്റെ ശകലിതാസ്ഥികൾ വിതറൊല്ലേ! വികലഭാഗ്യ,നെൻ വികൃതമാം ജഡം വിപിനത്തിലെങ്ങാനെറിയണേ! അവിടെ,യാവനകുഹരത്തിലെങ്ങാ- നഴുകിയെൻ പാഴ്മണ്ണടിയട്ടേ!
2 കലയുടെയൊരു കണികയെങ്കിലും കലരാത്തമട്ടിൽ, കളിമണ്ണാൽ, വിരചിച്ചുകൊൾവിൻ ശവകുടീരമൊ- ന്നുരു നിബ്ബന്ധമാണതിനെങ്കിൽ. മരതകക്കുന്നിനടിയി, ലോരോരോ മരനിരചൂഴും വനഭൂവിൽ, മലയവായുവിലിളകിച്ചാഞ്ചാടും മലരണിപ്പിഞ്ചുലതകളും, [ 48 ] അരികെ പച്ചപ്പുൽപ്പരവതാനിയു- മഴകേററും സമതലമൊന്നിൽ, പലപലപൂക്കൾക്കിടയിൽ തീക്കണേ പരിചിലെന്നന്ത്യശയനീയം! അവിടെയെപ്പോഴും,തുരുതുരെ,ക്കാററിൻ. പവിഴമല്ലിപ്പൂവുതിരണം! അരികി,ലെപ്പോഴു,മലതല്ലിപ്പാടു മരുവിയാമന്ദമൊഴുകണം! ഇലമാത്രംപോരു,മിവമാത്രം പോരു- മിവലഭിക്കിൽ, ഞാൻ ചരിതാത്ഥൻ!
3 പരിശുദ്ധമുഗ്ദ്ധഹൃദയരാം നാട്ടിൽ പരിഷകളെൻ്റെ നികടത്തിൽ
ഈ കവിത ഒരനുകരമാണു്. 1106-ലാണ് എഴുതിയതു്. കൈരളിയ്ക്കയച്ചു കൊടുത്തു. പ്രസിദ്ധപ്പെടുത്തിയില്ല. ഈ കടലാസുകളിൽ കവിത മുഴുവനില്ല. ബാക്കി എവിടെയോ പോയി. [ 49 ]
എന്റെ മലീമസമായ മാംസപിണ്ഡം കാണുവാനുള്ള നിർഭാഗ്യം കൈവന്നിട്ടില്ലാത്തതിനാൽ, എന്റെ ചിതാഭസ്മത്തെയെങ്കിലും വെറുക്കാതിരിക്കത്തക്ക സന്മനസ്സുണ്ടായേക്കാവുന്ന ഭാവിജനതയുടെ
പാദപത്മങ്ങളിൽ, ഞാൻ ഈ ആത്മകഥ ഭക്തിപൂർവ്വം സമർപ്പിച്ചുകൊള്ളുന്നു.
1120 ധനു, 6-ാം൹ ചങ്ങമ്പുഴ കൃഷ്ണപിള്ള [ 50 ] ആത്മകഥ
എന്റെ മലീമസമായ മാംസപിണ്ഡം കാണുവാനുള്ള നിർഭാഗ്യം കൈവന്നിട്ടില്ലാത്തതിനാൽ, എന്റെ ചിതാഭസ്മത്തെയെങ്കിലും വെറുക്കാതിരിക്കത്തക്ക സന്മനസ്സുണ്ടായേക്കാവുന്ന ഭാവിജനതയുടെ പാദപത്മങ്ങളിൽ, ഞാൻ ഈ ആത്മകഥ ഭക്തിപൂർവ്വം സമർപ്പിച്ചുകൊള്ളുന്നു.
1120 ധനു, 6-ാം൹ ചങ്ങമ്പുഴ കൃഷ്ണപിള്ള [ 51 ] പ്രിയപ്പെട്ട ദേവി,
എന്റെ ജീവിതം ഏതാണ്ടു വസാനിക്കാരായി എന്നുതോന്നുന്നു. അതു തെറ്റായാലും ഇല്ലെങ്കിലും ഒരു ദീർഘ ജീവിതം എനിക്കുണ്ടാകാൻ നിവൃത്തിയില്ല. ശാരീരികമായി എനിക്കു വലിയ ക്ഷീണമുണ്ട്; മാനസികമായ ക്ഷീണം അതിലധികവും. ഒരു പക്ഷെ ശക്തമായ എന്റെ ഈ ജീവിതം ഇന്നവസാനിക്കുവാൻ എന്നെ സംബന്ധിക്കുന്ന പരകത്ഥങ്ങൾ പലതും വിസകൃതിയാൻ അടിഞ്ഞു പോകും. എന്റെ ജീവചരിത്രം ആരെങ്കിലു എഴുതുകയാണെങ്കിൽ തന്നെ, അതിൽ കൂടി,ജീവിച്ചിരുന്ന എന്നെയായിരിക്കുകയില്ല നാളത്തെ ലോകം കാണുക. ഇതുവരെ എഴുതിക്കണ്ട പല ജീവചരിത്രങ്ങളുള്ള എന്നെ ആ അനുമടനത്തിൽ എത്തിച്ചേർക്കുന്നു. ഭാവിനു നതയെ വഞ്ചിയ്ക്കണമെന്നും, എനിയ്ക്കില്ലാത്ത ഒരു പരിവേഷം ഉണ്ടാകണമെന്നും ഞാൻ ആയിരുന്നില്ല.എന്റെ ആ രാജാവിനോട് ഏറ്റവും അടുത്തു നിൽക്കുന്ന ദേവി പോലും യഥാർത്ഥ ക്കിലുണ്ടു എന്നെ പരിപൂണ്ണമായി കണ്ടിട്ടുണ്ടോ എന്ന സംശയമാണ്. അതുകൊണ്ട്, സത്യത്തെ മുൻനിർത്തിഎന്റെ ജീവിതകഥ ഞാൻ ദേവിയെ അറിയിക്കുന്നു. കേട്ടുകൊണ്ടും.
കൊല്ലവർഷം 1089-ാമാണ്ട് കന്നിമാസം 24 -)o തീയതി ഞാൻ ഈ ലോകത്തിൽ ജനിച്ചു എന്നാണറിവു്. ഇടപ്പേജിയിൽ ‘ചങ്ങമ്പുഴ’ എന്ന പേരുന്നു ഒരു പുരാതനക്കും കുടുംബമാണ് എന്റെ ജനമഗൃഹം. എന്റെ മാതാവിന്റെ പേർ പാറുത്തുട്ടി അമ്മ എന്നാണ്. പിതാവിന്റേത് നാരായണ മേനവൻ എന്നും.അദ്ദേഹത്തിന്റെ ഭവനം. കൊച്ചിയിലാണ്. ‘തെക്കേടത്’ എന്നാണു വീട്ടുപേർ. അദ്ദേഹം മിടുക്കനായ ഒരു വക്കീൽ ഗുമസ്ഥനും ആധാരമെഴുത്തുകാരനുമായിരുന്നു വ്യാപാരസംബന്ധമായ ദല്ലാൾ പ്രവൃത്തിയിലും അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. സംസ്കൃതത്തിൽ അദ്ദേഹത്തിനു നല്ല ജ്ഞാനമുണ്ടായിരുന്നു. [ 52 ] പ്രിയപ്പെട്ട ദേവി,
എൻറെ ജീവിതം ഏതാണ്ടവസാനിക്കാറായി എന്നു തോന്നുന്നു.അതു തെറ്റായാലും ഇല്ലെങ്കിലും ഒരു ദീർഘ ജീവിതം എനിക്കുണ്ടാകാൻ നിവൃത്തിയില്ല. ശാരിരികമായി എനിക്കു വലിയ ക്ഷീണമുണ്ടു്: മാനസികമായി അതിലധികവും. ഒരുപക്ഷെ ശപ്തമായ എൻ്റെ ഈ ജീവിതം ഇന്നവസാനിച്ചാൽ എന്നെസംബന്ധിക്കുന്ന പരമാർത്ഥങ്ങൾ പലതും വിസ്മൃതിയിൽ അടിഞ്ഞുപോകും.എന്റെ ജീവചരിത്രം ആരെങ്കിലും എഴുതുകയാണെങ്കിൽത്തന്നെ, അതിൽ ക്കൂടി, ജീവിച്ചിരുന്ന എന്നെയായിരിക്കുകയില്ല നാളത്തെ ലോകം കാണുക. ഇതുവരെ എഴുതിക്കണ്ട പല ജീവചരി ത്രങ്ങളും എന്നെ ആ അനുമാനത്തിൽ എത്തിച്ചേക്കുന്നു. ഭാവിജനതയെ വഞ്ചിക്കണമെന്നും, എനിക്കില്ലാത്ത ഒരു പരിവേഷം ' ഉണ്ടാകണമെന്നും ഞാൻ ആശിക്കുന്നില്ല. എൻറെ ആത്മാവിനോട്ട് ഏററവും അടുത്തുനില്ക്കുന്ന ദേവി പോലും യഥാത്ഥത്തിലുള്ള എന്നെ പരിപൂണ്ണമായി കണ്ടി ട്ടുണ്ടോ എന്നു സംശയമാണു. അതുകൊണ്ടു്, സത്യത്തെ മുൻനിർത്തി എൻ്റെ ജീവിതകഥ ഞാൻ ദേവിയെ അറിയി ക്കുന്നു. കേട്ടുകൊള്ളു.
കൊല്ലവഷം 1089-ാമാണ്ടു് കന്നിമാസം 24-ാംതീയതി ഞാൻ ഈ ലോകത്തിൽ ജനിച്ചു എന്നാണറിവു്. ഇടപ്പ [ 53 ] ള്ളിയിൽ 'ചങ്ങന്യഴ' എന്ന പേരുള്ള ഒരു പുരാതനകുടുംബമാണ് എന്റെ ജന്മഗൃഹം. എന്റെ മാതാവിന്റെ പേർ പാറുകുട്ടി അമ്മ എന്നാണു്; പിതാവിന്റെതു് നാരായണമേനവൻ എന്നും. അദ്ദേഹത്തിന്റെ
ഭവനം കൊച്ചിയിലാണു്. തെക്കേടത്ത് എന്നാണ് വീട്ടുപേർ. അദ്ദേഹം മിടുക്കനായ ഒരു വക്കീൽഗുമസ്തനും ആധാരമെഴുത്തുകാരനു മായിരുന്നു. വ്യാപാരസംബന്ധമായ ദല്ലാൾപ്രവൃത്തിയിലും അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. സംസ്കൃതത്തിൽ അദ്ദേഹത്തിനു നല്ല ജ്ഞാനമുണ്ടായിരുന്നു. ദിവസവും സന്ധ്യകഴിഞ്ഞാൽ അല്പം കഞ്ചാവുവലിക്കം. കുടി ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല. എനിക്കു പത്തു വയസ്സു പ്രായംചെന്ന കാലത്തു് അദ്ദേഹം ഐഹികം വെടിഞ്ഞു. അതിനാൽ അദ്ദേഹത്തെ സംബന്ധിച്ച പൂണ്ണവിവരങ്ങൾ നേരിട്ടറിയുവാൻ എനിയ്ക്കിടയായിട്ടില്ല. അദ്ദേഹം നിർബ്ബന്ധബുദ്ധിയായിരുന്നുവെങ്കിലും, സ്നേഹസമ്പന്നനായ ഒരു പിതാവാണെന്നു എനിക്കറിയാം. അദ്ദേഹത്തിൻറെ ആത്മാവിനു് ഞാൻ നിത്യശാന്തിനേരുന്നു.
എൻറെ മാതാവു് നാലു്ആൺകുട്ടികളേയും രണ്ടു പെൺകുട്ടികളേയും പ്രസവിച്ചു. അവരിൽ മൂത്തയാളായ ഞാനും ഒടുവിലത്തെ ആളായ പ്രഭാകരനും മാത്രമേ ഇന്നു ജീവിച്ചിരിപ്പുള്ളു. ഇന്ന് എൻ്റെ ഭവനത്തിൽ ഉള്ള മാറ്റംഗങ്ങൾ നാണിക്കുട്ടി അമ്മ (അമ്മയുടെ അനുജത്തി) അവരുടെ മക്കളായ ചെല്ലപ്പൻ (അച്ചുതപ്പണിക്കർ) ഇന്ദിരാ ദേവി ഇവരും, അമ്മയുടെ അമ്മാവനായ ഗോവിന്ദപ്പണിക്കർ അദ്ദേഹത്തിൻറെ മാതൃസഹോദരീപുത്രനായ രാമപ്പ ണിക്കർ ഇവരുമാണു്. * ഗോവിന്ദപ്പണിക്ക് എഴുപത്തിനാലു സ്സായിരിക്കുന്നു; രാമപ്പണിക്കക്കു അറുപത്തിയൊ
- രണ്ടുപേരും ഇന്നു ജീവിച്ചിരിപ്പില്ല. [ 54 ] ന്നും. ഗോവിന്ദപ്പണിക്കുക്കു പരസ്യമായി പതിനാറു ഭാര്യമാരുണ്ടായിരുന്നു. എന്നാൽ ഒന്നിലെങ്കിലും ഒരു കുട്ടി ജനി ച്ചിട്ടില്ല. രാമപ്പണിക്കക്ക് ഒരു ഭാര്യയെഉള്ളു. പക്ഷെ കുട്ടി കൾ ഒൻപതോ പത്തോ ഉണ്ടു്. അവിടേയും ഒരു വിശേഷം; പെൺകുട്ടികളുടെ മാത്രം പിതാവാകുവാനേ അദ്ദേഹത്തിനു പറ്റൂ.ആൺകുട്ടി ആ ദമ്പതികൾക്ക് അപ്രാപ്യമായിരിക്കുന്നു. അദ്ദേഹത്തിൻറെ പുത്രിമാരെല്ലാംതന്നെ സുന്ദരികളെന്നപോലെ സുശീലകളുമാണു്. സമ്പത്തു കുറവാണ ങ്കിലും സൗഭാഗ്യത്തിന്റെയും സംതൃപ്തിയുടേയും ഒരു കുടുംബം. മൂത്ത അമ്മാവൻ ശുദ്ധഹൃദയനും സ്നേഹശീലനുമാണ്. അദ്ദേഹം ഇന്നും വാദ്ധക്യത്തോടെതിർത്ത് അരോഗദൃഢഗാത്രനായിത്തന്നെ ജീവിക്കുന്നു. പകൽ മുഴവൻ പറമ്പിൽ ഓരോ ജോലിചെയ്തുകൊണ്ടിരിക്കും. ഇങ്ങനെ വിശ്രമം വേണ്ടാത്ത ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ ഏകാകിയായി വിട്ടിലെ ഒരു മുറിയിൽ കൂടിയിരിക്കയാണു് - എന്നുവെച്ചാൽ, ഏകാന്തതയാണു അദ്ദേഹത്തിൻറ ഇന്നത്തെ പരസ്യമായ ഭാര്യ, എന്നത്ഥം.
എന്റെ അനുജത്തി - ഇന്ദിര - ഏഴുവയസ്സു പ്രായമുള്ള ഒരു കൊച്ചു മിടുക്കത്തിയാണു്. അവളത്രേ ഞങ്ങളുടെ കുടുംബത്തിലെ ഏകസന്താനവല്ലി, അവൾ ഞങ്ങളുടെ പ്രാണനാഡിയാണു്. മാതാപിതാക്കന്മാരെക്കാൾ അവൾ എ ന്നെയാണു സ്നേഹിക്കുന്നതു്. ഈശ്വരൻ അവളെ അനുഗ്രഹിക്കട്ടെ.
പ്രഭാകരപ്പണിക്കർ - എൻറെ അനുജൻ - ഇപ്പോൾ കൊച്ചിയിൽ സ്കൂൾഫൈനൽ ക്ലാസ്സിൽ പഠിക്കുന്നു. നല്ല സഹൃദയനാണു്. കവിതകളും കഥകളും മറ്റും എഴുതുന്നതു കാണാറുണ്ട്. എന്നെ കാണിക്കാറില്ല. എല്ലാം രഹസ്യമാണു് അദ്ദേഹത്തിൻറെ കാര്യം. പാവമാണെന്നു കണ്ടാൽ [ 55 ] 55 തോന്നും. പാട്ടിൽ വാസനയുണ്ട്. പുകവലി ടങ്ങിയിട്ടു ഏറെനാളായി. സ്നേഹിക്കുന്ന ഒരു ഹൃദയമുണ്ട്. - - ചെല്ലപ്പൻ എന്ന അപരനാമധേയത്താൽ അറിയപ്പെ ടുന്ന അച്ചുതപ്പണിക്കർ എന്റെ അടുത്ത അനുജൻ ആൾ ബഹു സമനാണ്. ചുണക്കുട്ടി. ടെക്സ്റ്റൈൽ ടെക നോളജി ഡിപ്ലോമാ കോഴ്സ് പരീക്ഷയിൽ ഒന്നാമനായി ജയം നേടി. പല സമ്മാനങ്ങളും മെഡലുകളും സമ്പാദിച്ചി ട്ടുണ്ട്. ആൾ ദീർഘകായനാണ്, സുമുഖനാണ്. വീമ്പടി ക്കാൻ ഒട്ടും പിന്നോക്കമല്ല. ബോംബയിലെ ഒരു മില്ലിൽ ഒരു അസിസ്റ്റൻറ് സൂപ്രവൈസറുടെ ഉദ്യോഗമുണ്ട്. അദ്ദേ ഹം ഈയ്യിടെ വിവേകാനന്ദ കൃതികളിൽ ആവേശംപൂണ്ടി രിക്കയാണെന്നാണ് ബോംബെയിൽ നിന്നു നാട്ടിൽ വന്ന പ്പോൾ എന്നോട് ആദ്യമായി പറഞ്ഞതു്. ഗ്രന്ഥങ്ങളിൽ നിന്നും അതിലധികമായി സ്വാനുഭവങ്ങളിൽ നിന്നും, മന വസ്ത്രം കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ടെന്നു വിശ്വസി ഞാൻ അദ്ദേഹത്തിന്റെ ആ പ്രസ്താവത്തിൽ ഒരു ചോദ്യ ചിഹ്നം ദശിച്ചു. എന്റെ സ്വന്തം അനുജനെക്കാൾ അദ്ദേഹത്തോടെനിക്കിഷ്ടമുണ്ട്. ഭൗതികമായി ഒരു ന്നത സ്ഥിതിയിൽ എത്തുവാനുള്ള സർവ്വ കഴിവുകളും അദ്ദേഹത്തി അദ്ദേഹത്തിൻറ പേരിൽ എനി അന്നെനിക്കറിയാം. താശങ്കയില്ല. പക്ഷേ മറേറ അദ്ദേഹം എന്റെ കുടുംബം പുരാതനമാണെന്നു മുൻപു പ്രസ്താ വിച്ചിട്ടുണ്ടല്ലോ. ഒന്നുകൂടി വിശദമാക്കാം. പറങ്കികളുമായി ഇടപ്പള്ളിയിൽ പ്രാചീനകാലത്തു നടന്നിട്ടുള്ള ചില ഭയ കര യുദ്ധങ്ങളിൽ, ഇടപ്പള്ളി രാജാവിന്റെ അജയ്യനായ സേനാനായകനായി പരിശോഭിച്ച്, അവസാനം ആത്മഹ ത്യകൊണ്ടു ജീവിതം അവസാനിപ്പിച്ചുവെന്നു വിശ്വസിക്ക പ്പെടുന്ന അഷ്ടനായ രണശൂരനിൽ - മാർത്താണ്ഡപ്പണി ആരംഭിച്ചു, കാലഗതിയിൽ പല പരിണാമങ്ങൾ ' [ 56 ]
- REDIRECT[[]]56
ക്കും വിധേയമായി, വ്യാപാരികൾ, ആട്ടക്കാർ, ആനക്കാര ന്മാർ, അകമ്പടിക്കാർ, അടിച്ചുതളിക്കാരികൾ, ഇ നെ പല തുറകളിലും പെട്ട ഭിന്ന ജീവികൾ ജന്മമരുളിയ ഒരു വൃദ്ധകുടുംബമാണ് ചങ്ങമ്പുഴ. ഒരു കാലത്തു് വളരെ സമ്പന്നമായിരുന്ന കുടുംബം മിക്കവാറും ക്ഷയിച്ചുതുടങ്ങിയ ദയനീയ ഘട്ടത്തിലാണ് എന്റെ ആ വിഭാവം. എനിക്കും സാമ്പത്തികമായി അതിനെ ഉയർത്തുവാൻ കഴിവില്ലാതായി പോയി. ഭാരം അനന്തരഗാമികൾക്കായി വിട്ടുകൊടു ത്തിട്ട് ഞാനും കാലയവനികയിൽ മറയുവാൻ പോകുന്നു.... എന്റെ ശൈശവം ശിശിരപ്രഭാതം പോലെ ശാന്തസു ന്ദരമായിരുന്നു. പക്ഷേ അന്നും ഞാൻ ദുഃഖിച്ചിട്ടുണ്ട്. പിതാ വും വലിയ നിർബന്ധബുദ്ധിയായിരുന്നുവെന്നു ഞാൻ പറ ഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം എനിക്കു യാതൊരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. അദ്ദേഹം രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ എന്നെ ശപിച്ചിട്ടുള്ളു എങ്കിലും, ഞാൻ അദ്ദേഹ ത്ത ഒരു ദുഷ്ടമൃഗത്തെക്കാൾ ഭയപ്പെട്ടു. ഞാൻ സായാഹ്ന ങ്ങളിൽപ്പോലും കളിക്കാൻ പാടില്ല. കൂട്ടുകാരെ സ്വീകരിച്ചു കൂടാ. നേരെ കിഴക്കേ വീട്ടിലെ പൊന്നു, കൊച്ചമ്മ (എൻ. കെ. പൊന്നമ്മ, എൻ. കെ. ലക്ഷ്മിക്കുട്ടി അമ്മ) എന്നീ രണ്ടു പെൺകുട്ടികൾ മാത്രമേ എനിക്കു കൂട്ടുകാരായിട്ടുണ്ടായിരു ന്നു. അച്ഛനിൽ നിന്നും അക്കായത്തിൽ അനുമതി കിട്ടിയി ട്ടുണ്ട്. സദാ പുസ്തകം വായിച്ചുകൊണ്ടിരിക്കണം. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ബി. എ. ക്കാരനാ യിത്തീരണമെന്നായിരിക്കണം അദ്ദേഹം ആശിച്ചിരുന്നതു്. പള്ളിക്കൂടത്തിലേയ്ക്കു കാൽ ഫർലാംഗ് ദൂരമില്ല. അതിനാൽ രണ്ടാമത്തെ മണിയടിച്ചതിനുശേഷമെ ഞാൻ വീട്ടിൽ നി ന്നിറങ്ങിട്ടു. എന്തൊരു കനമായ ആജ്ഞ... ... യഥാ ത്തിൽ സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാൻ പോ ലും ഞാൻ ഭയപ്പെട്ടിരുന്നു. ഇങ്ങനെ എന്റെ ദൃഷ്ടിയിൽ, [ 57 ] 57 സുഖസമൃദ്ധമെങ്കിലും, നരകതുല്യമായിത്തീ എന്റെ ശൈശവം. അന്നെൻ പ്രാണനെപ്പോലെ ഞാൻ സ്നേഹി ച്ചിരുന്നത് എന്റെ ആ കൊച്ചു കളിത്തോഴിയെ കൊ അങ്ങനെ പത്തുവയസ്സുവരെ ഞാൻ ഒരുവിധം കഴിച്ചുകൂട്ടി. ഭാഗ്യം കൊണ്ടെന്നാണ് ഞാനന്നു വിചാരിച്ചതു്, എന്റെ അച്ഛൻ മരിച്ചു എന്നു കേട്ടു. അതാ യത് അച്ഛൻ വീട്ടിൽ നിന്നും ഒരു കാർഡുവന്നു. അമ്മയും മറ്റും വാവിട്ടുകരയുന്നതിനിടയിൽ മൂഢമായ എന്റെ ശി ശുഹൃദയം ആനന്ദനൃത്തം ചെയ്യുകയായിരുന്നു. എന്തെന്നാൽ മൂകമായിട്ടാണെങ്കിലും, ചിരകാലമായി പ്രാത്ഥിച്ചിരുന്ന കൊതിച്ചിരുന്ന ആ അജ്ഞാതമായ സ്വാതന്ത്ര്യത്തിൻറ മാധവം അനുഭവിക്കാനുള്ള സൗഭാഗ്യം എനിക്കു സിദ്ധി ചിരിക്കുന്നു. പശാചികമായ എന്റെ മനോഭാവത്തിൽ പില്ക്കാലങ്ങളിൽ പലപ്പോഴും എന്റെ വിവേകം പശ്ചാത്ത പിച്ചിട്ടുണ്ട്. അച്ഛൻ ജീവിച്ചിരുന്നകാലത്ത്, ഒഴിവുകാലങ്ങളിൽ കൊച്ചിയിലുള്ള അച്ഛന്റെ വീട്ടിലേയ്ക്ക് എന്നെക്കൂടി കൊ ണ്ടുപോകും. അവിടം എനിക്കു സ്വമാണ്. കാരണം, കൂട്ടു കാരുണ്ട്. ഏതാണ്ട് എന്റെ പ്രായത്തിൽ തന്നെയുള്ള കുട്ടി കൾ അച്ഛൻ മരുമക്കൾ : പുറമേ അയൽ വീടുകളിലെ കുട്ടികളും. അവരിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതു അച്ഛൻ ഏകഭാഗിനേയിയായ പൊന്നുവിനെയാണു്. അവൾ മരിച്ചിട്ടു മൂന്നുകൊല്ലമായി. ആ പെൺകിടാവിനെ ക്കുറിച്ചുള്ള ചിന്ത ആകസ്മികമായി പലപ്പോഴും എൻറ ഹൃദയത്തെ ബാധിച്ചിട്ടുണ്ട്. പൊന്നുവിനെ എന്നെക്കൊ ണ്ടു വിവാഹം കഴിപ്പിക്കുമെന്നു അച്ഛൻ പലപ്പോഴും പറ ഞ്ഞിട്ടുള്ള താണ് അതിനു കാരണം. ഒരു പക്ഷേ അച്ഛൻ അവളോടും അങ്ങനെ പറഞ്ഞിരുന്നിരിക്കാം. എന്നെക്കാണു മ്പോഴെല്ലാം ആ പെൺകുട്ടി ഒരു യുവതിയായിത്തീർന്ന തി [ 58 ] 58 നുശേഷം അ അവളുടെ ഭംഗിയുള്ള നീലക്കൺമുനകൾ ബാ ഷാർദ്രമായിത്തീരാറുണ്ട്, അവൾ എന്നെ ആശിച്ചിരുന്നു. ഞാനും അവളെ ഇഷ്ടപ്പെട്ടിരുന്നു. അവളെ വിവാഹം കഴി ക്കണമെന്നും അവളുടെ മാതാപിതാക്കന്മാർ ആവശ്യപ്പെട്ടു. എന്റെ മാതാവിനും മറ്റു കുടുംബാംഗങ്ങൾക്കും അതിൽ യാതൊരതിയും ഉണ്ടായിരുന്നില്ല. എന്നിട്ടും ഞങ്ങൾ ദ പതികളായില്ല. വിധി ഞങ്ങളെ വിവാഹബന്ധത്തിൽ ഘടിപ്പിച്ചില്ല. വിവാഹശേഷം ആറുമാസം തികയുന്നതിനു മുമ്പു മനസ്വിനിയും മനോഹരിയുമായ ആ യുവതി അകാല ചരമം പ്രാപിച്ചു. മൂകമായ ഒരു ശോകം, മരവിപ്പിക്കുന്ന ഒരു നിരാശ, പനിനീർപ്പുപോലെ സുന്ദരമായ അവളുടെ ഹൃദ യം, ലോകമറിയാതെ ഏകാന്തതയിലങ്ങനെ കാർന്നു കൊ ണ്ടിരുന്നില്ലെന്നാക്കറിയാം? രാമേശ്വരത്തെ പരിപാവനങ്ങ ളായ കടൽത്തിരകൾ ഉപചാരപൂർവ്വം ആശ്ലേഷിച്ചുകൊണ്ടി രിക്കുന്ന അവളുടെ ഉറപ്പില്ലാത്ത അസ്ഥിഖണ്ഡങ്ങളിൽ ശോകാത്മകമായ ഒരു സ്പന്ദനം ഇപ്പോഴും തങ്ങിനില്ക്കുന്നുണ്ടാ കും. എന്നെ സമീപിക്കുന്ന സ്വപ്നരംഗങ്ങളിൽ പലതിലും അവളുടെ പാദമുദ്രകൾ പതിയാറുണ്ട്. ജാഗ്രാവസ്ഥയിൽ എത്തിച്ചേരുമ്പോൾ ആ ദശനം എന്നെ ദുഃഖിപ്പിക്കുന്നു. ആ അസ്ഥിശകലങ്ങളിൽ നിന്നും നേത്തുനേത്ത് ഒരു വിലാപ വീചി വിദൂരസ്ഥനായ എന്റെ ആത്മാവിന്റെ അദൃശ്യത ന്ത്രികളെ മന്ദമന്ദം ചലിപ്പിക്കുമ്പോൾ എനിക്കു രോമാഞ്ച മുണ്ടാവുകയും എന്റെ കണ്ണുകൾ ജലാർദ്രമായിത്തീരുകയും ചെയ്യുന്നു. അവളുടെ അകാലചരമത്തിൽ ഞാൻ അപരാധി യാണോ എന്ന ആശങ്ക പോലും എനിക്കുണ്ടാകാറുണ്ടു്.. എന്റെ പിതാവിനും അമ്മയോട് അതിർ കവിഞ്ഞ സ്നേഹമുണ്ടായിരുന്നു വന്നതിൽ സംശയമില്ല. എന്നാൽ അ തേസമയം തന്നെ അദ്ദേഹം ഒരു സ്ത്രീ സ്ത്രീജിതനുമായിരുന്നു. അ ദ്ദേഹത്തിന്റെ കൂട്ടുകാരിൽ ചിലർ ഇന്നും ജീവിച്ചിരിപ്പു [ 59 ] 59
ണ്ട്. അവരിൽ നിന്നും ഞാൻ ഗ്രഹിച്ച ചില കാര്യങ്ങൾ
കടിസ്ഥാനം അവരുടെ ആവക പ്രസ്താവങ്ങൾ മാത്രമാണ്. എന്റെ ചില സ്മരണകൾ ആ പ്രസ്താവങ്ങളുടെ പാരമാ ത്യത്തെ സാധൂകരിക്കുന്നു. കൊച്ചിയിൽ താമസിക്കുന്ന കാലത്തു പലപ്പോഴും ഞാൻ അച്ഛൻ പിന്നാലെ ഇറങ്ങി ത്തിരിക്കുക പതിവാണ്. അച്ഛൻ എന്നെ ചില ഭവനങ്ങ ളിൽ കൊണ്ടുപോകും. അവിടെയുള്ള സ്ത്രീകൾ അതിര വാത്സല്യം പ്രദശിപ്പിച്ചു എന്നെ ഓമനിക്കുകയും, പലഹാ രങ്ങളും മറ്റും തന്നു സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. - - ഒരിക്കൽ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചി യിൽ തന്നെ വെച്ചാണു്. ഒരു ഭവനത്തിൽ അതേ തെന്നു ഇന്നും എനിക്കറിഞ്ഞുകൂടാ - മുൻ പ്രസ്താവിച്ചപോലെ ഞാൻ അച്ഛനോടൊന്നിച്ചു പോയി. എനിക്കു ഏഴോ എട്ടോ വയസ്സു പ്രായം കാണും. എന്നെ മുൻ വശത്തുള്ള ഒരു മേശപ്പു റത്തിരുത്തിയിരിക്കുകയാണ്. അച്ഛൻ മുറിയിലേയ്ക്കു കയറി. അടുക്കളയിലോ മറേറാ ചെന്ന് ഒരു കത്തിയുമെടുത്തു കയ്യിൽ പിടിച്ചുകൊണ്ടു് കൂടെ ഒരു സ്ത്രീയും കയറി വാതിലു കൾ അടയ്ക്കപ്പെട്ടു. ഞാൻ ഭയവിഹ്വല നായി തീർന്നു . അക്കാലത്തുതന്നെ എൻ്റെ ഭാവനയ്ക്ക് പ്രായത്തെ കവിഞ്ഞ നിർമ്മാണപാടവം സിദ്ധിച്ചിരുന്നു. ആ സ്ത്രീ എൻ്റെ അച്ഛനെക്കൊല്ലുവാനാണ് കത്തിയും കൊണ്ട് അകത്തു കടന്ന തെന്നു ഞാൻ ദൃഢമായി വിശ്വസിച്ചു. * ആ വിശ്വാസത്തിനു നിദാനം അക്കാലത്തു കാണുവാനിടയായിട്ടുള്ള കഥ കളിയിലെ ചില രംഗങ്ങളാണ്. കഥകളിയിൽ വാളെടുത്തു വെട്ടിക്കൊല്ലുന്നതു കണ്ടു ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഏതാനും നിമിഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ആ സ്ത്രീ എന്റെ അച്ഛനെ കഥകളിയിൽ കണ്ട പോലെ.ഞാൻ ഭയവിഹ്വലനായിത്തീർന്നു.
“വാളും കത്തിയുമെന്ന ചങ്ങമ്പുഴക്കവിതയ്ക്കാധാരമായ സംഭവം. [ 60 ] 60 വെട്ടിക്കൊല്ലുന്ന കാഴ്ച എന്റെ മനോദർപ്പണത്തിൽ ഞാൻ പ്രതിഹലിച്ചുകണ്ടു. ആ കാഴ്ച എനിക്കു സഹിച്ചില്ല. 'എന്റെ അച്ഛനെ കൊല്ലല്ലേ' എന്നു പറഞ്ഞു ഞാൻ വാവിട്ടു കരയാൻ തുടങ്ങി. ആ ഭവനത്തിൽ മറ്റു ചില സ്ത്രീകളുമുണ്ടായിരുന്നു. അവർ ഓടിവന്നു. വാതിൽ തൽക്ഷണം തുറക്കപ്പെട്ടു. “എന്താ മോനേ?' എന്നു ചോദിച്ചുകൊണ്ടു അച്ഛനും, തൊലി ചെത്തിയ വെള്ളരിക്കാ പോലുള്ള ഒരു വലിയ മാമ്പഴവും കത്തിയും ഓരോ കയ്യിൽ പിടിച്ചുകൊണ്ടു ആ സ്ത്രീയും എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഹാവൂ! എനിക്കു സമാധാനമായി. ആ സ്ത്രീ എന്റെ അച്ഛനെ കൊന്നിട്ടില്ല. കരഞ്ഞതിൻ്റെ കാരണം ചോദിച്ചപ്പോൾ, കരഞ്ഞുകൊണ്ടുതന്നെ ഞാൻ അതു വിശദപ്പെടുത്തി.കേട്ടു ആ സ്ത്രീക്ക് മുഖവൈവർണ്ണ്യമോ, ജാള്യതയോ ഉണ്ടായോ എന്നും എന്റെ അച്ഛൻ ഇളിഭ്യനായോ എന്നും മറ്റും ഞാൻ അറിഞ്ഞില്ല. അപ്പോഴും ഞാനങ്ങനെ ഓർത്തോർത്ത് തേങ്ങുകയായിരുന്നു. ഏതായാലും അവരും അച്ഛനും ഒത്തൊരുമിച്ച് എന്നെ സാന്ത്വനിപ്പിച്ചു. എനിക്കു കാപ്പികിട്ടി. പലഹാരങ്ങൾ കിട്ടി. അച്ഛൻ എന്നെ പിന്നീടവിടെത്തനിച്ചുവിട്ടിട്ടകത്തേയ്ക്ക് പോവുകയുണ്ടായില്ല . കുറേനേരം കഴിഞ്ഞു ഞങ്ങൾ മടങ്ങിപ്പോന്നു.പക്ഷെ, പിന്നീടൊരിക്കലും അച്ഛൻ എന്നെ അങ്ങനെയൊരു ഭവനത്തിൽ കൊണ്ടു പോവുകയുണ്ടായിട്ടില്ല. മാച്ചാലും മാച്ചാലും മനസ്സിൽ നിന്ന് മാഞ്ഞുപോകത്ത ഒരു ചിത്രമാണല്ലോ അത്.ആ ഭവനം വെറുമൊരു വേശ്യാലയമായിരുന്നു എന്ന് എനിക്കുതോന്നുന്നില്ല. സാമാന്യം ഭേദപ്പെട്ട കൂട്ടരാണതിലെ അന്തേ വാസികളെന്നാണ് ഇന്നെനിക്കു തോന്നുന്നത്. എന്തോ?ഏതായാലും ആവക സ്മൃതിചിത്രങ്ങൾ അച്ഛനെ സംബ ന്ധിച്ച്, അച്ഛന്റെ കൂട്ടുകാർ ചിലർ പറഞ്ഞിട്ടുള്ള വൃത്താന്തൾ കേവലം അടിസ്ഥാനരഹിതങ്ങളല്ലെന്നുള്ളതിന്റെ ' Digitized By Kerala Sahitya Akademi [ 61 ] 61 തെളിവുകളായി ഇന്നും എന്റെ മനസ്സിൽ ശേഷിച്ചിട്ടുണ്ടു..... ലിംഗബന്ധപരമായ മനുഷ്യന്റെ ദൗർബല്യത്തിനു അഥവാ ആവേശത്തിന്__ ഇതിലധികം അധമമായിട്ടുള്ള ഒരു ദൃഷ്ടാന്തം സാദ്ധ്യമല്ലാത്ത വിധത്തിൽ അത്ര പൈശാചികവും ജൂഗുപ്സാവഹവുമായ ഒരു രതിവൈകൃതരംഗത്തിൽ എൻ്റെതൊഴികെ ലോകത്തിൽ മറേറതെങ്കിലും വ്യക്തിയുടെ 'വിദ്യാരംഭം' നിർവ്വഹിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയ മാണ്. അതിന്റെ സ്വാധീനശക്തി ഇന്നും എന്നിൽ അവശേഷിച്ചിട്ടുണ്ടു്. ആ സ്മൃതിചിത്രം ഇന്നും എന്നെ കിടു കിടുപ്പിക്കുന്നു. എനിക്ക് അഞ്ചുവയസ്സു പ്രായമേ ഉള്ളു. അച്ഛൻ എന്നെ 'എഴുത്തിനു വെയ്ക്കു'വാനായി 'തിരുവള്ളക്കാ വി'ലേയ്ക്കു കൊണ്ടുപോയി.തൃശ്ശിവപേരൂരിനും ഇരിങ്ങാലക്കുടയ്കും മദ്ധ്യേയുള്ള ഒരു സ്ഥലമാണത്. റോഡരികിൽ തന്നെ ഒരു ക്ഷേത്രമുണ്ട്. 'വിദ്യാരംഭ'ത്തിനു വിഖ്യാതമായ ഒരു ക്ഷേത്രമാണത്രേ അത്. ആ ക്ഷേത്രത്തെക്കുറിച്ചു പല ഐതിഹ്യങ്ങളുമുണ്ടെന്നറിയുന്നു. വിദ്യാരംഭത്തിന്റെ തലേദിവസം മദ്ധ്യാഹ്നത്തിൽ ഞങ്ങൾ സ്ഥലത്തെത്തിച്ചേർന്നു__ എന്നുവെച്ചാൽ 'പെരുമനം' എന്ന സ്ഥലത്തെത്തിച്ചേർന്നു. തിരുവള്ളക്കാവിലേയ്ക്കു അവിടെ നിന്നും ഒന്നോ രണ്ടോ നാഴികയുണ്ടെന്നു തോന്നുന്നു. പെരുമനത്തു അച്ഛൻ്റെ ഒരു സ്നേഹിതനുണ്ടായിരുന്നു. ആ സ്നേഹിതൻ്റെ നിർദ്ദേശപ്രകാരമാണ് എന്നെ എഴുത്തിനു വെയ്ക്കാനങ്ങോട്ടു കൊണ്ടുപോയത്. സാമാന്യം ധനസ്ഥിതിയുള്ള ഒരു കുടുംബത്തിലെ ഗൃഹനായകനായിരുന്നു അച്ഛന്റെ സുഹൃത്തു. ആ സുഹൃത്തിന്റെ മകളായി__ ഏക പുത്രിയായി__ ഒരു യുവതിയുണ്ടായിരുന്നു. അമ്മു എന്നാണവളുടെ പേർ. 'അമ്മചേച്ചി' എന്നു അവളെ ഞാൻ വിളിച്ചതു ഇന്നും ഞാൻ മറന്നിട്ടില്ല.അന്നവൾക്ക് കഷ്ടി പതിനേഴോ പതിനെട്ടോ വയസ്സു കാ Digitized By Kerala Sahitya Akademi [ 62 ] 62 ണുമെന്നു തോന്നുന്നു. ഞാൻ എപ്പോഴും അമ്മുച്ചേച്ചിയോടൊന്നിച്ചായിരുന്നു. പ്രജാമണ്ഡലത്തിന്റെ വിദൂരസീമയിൽ എന്നെ കൊഞ്ഞനം കുത്തിക്കൊണ്ടു നിൽക്കുന്ന ആ രതിവൈകൃതരംഗം, പരമപവിത്രമായ എന്റെ 'വിദ്യാരംഭ'ത്തിൻറ പീഠികയായിത്തീരുവാനിടവന്ന നിർഭാഗ്യത്തെക്കുറിച്ചോർക്കുമ്പോൾ, ലജ്ജ, അമർഷം,നൈരാശ്യം,ഇവയെല്ലാമൊത്തൊരുമിച്ചു ഒരു മിശ്രവികാരം ഇന്നും എൻ്റെ ഹൃദയമണ്ഡലത്തിൽ കൊടും കാറ്റടിക്കുന്നുണ്ട്. എന്നാൽ അന്നാകട്ടെ അവാച്യവും ആലോചനാതീതവുമായ ഒരവ്യക്താനന്ദാനുഭൂതിയിൽ എന്റെ ഹൃദയകുഡ്മളം കോരിത്തരിക്കുകയാ ണുണ്ടായതെന്നുള്ള പരമാർത്ഥം ഞാൻ മറച്ചുവെക്കുന്നില്ല. ഒരുപക്ഷെ ശപ്തമായ അനുഭവത്തിന്റെ മാരകശക്തിയായിരിക്കാം പില്ക്കാലങ്ങളിൽ, സംസ്കാരവും വിവേചനാശക്തിയും ഉണ്ടായിട്ടുപോലും, സാന്മാർഗികജീവിതത്തിന്റെ നിത്യദീപ്തമായ തേജോമേഖലയിൽനിന്നും അനിയന്ത്രിതമാംവിധം അകന്നകന്നു അന്ധകാരാവൃതമായ പാപകൂപങ്ങളിൽ എന്റെ ആത്മസത്തയെ പരിതാപകരമായ രീതിയിൽ ഞാൻ അധഃപതിപ്പിച്ചത്. എന്തുമാകട്ടെ , സ്ത്രീയോടുള്ള എന്റെ വിദ്വേഷത്തിന്റെ ആദ്യത്തെ വിത്തുവീണിട്ടുള്ളത് ആ രതിവൈകൃതരംഗത്തിലായിരുന്നു വെന്നു ഇന്നെനിക്കു അപഗ്രഥിച്ചറിയുവാൻ സാധിക്കുന്നുണ്ട്. ആ വ്യക്തിയേയോ, ആ ഭവനത്തെയോകുറിച്ചു ഇന്നും എനിക്ക് യാതൊന്നും അറിഞ്ഞുകൂടാ. ആ സ്ഥലത്തു__പെരുവനത്തു__ ഞാൻ ഇതുവരെ പോയിട്ടുമില്ല. എങ്കിലും എന്റെ പിതാവ് ചെയ്തപോലെ, ഞാനും എന്റെ കുട്ടിയെ തിരുവള്ളക്കാവിൽത്തന്നെ കൊണ്ടുപോയാണ് എഴുത്തിനിരുത്തിയത്. എന്റെ പുത്രനു രണ്ടു വയസ്സും രണ്ടു മാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മാത്രമല്ല ഞാനും എന്റെ പുത്രനും, ക്ഷേത്രത്തിനു തൊട്ടുള്ള വാരിയത്തു സൗജന്യനിധി Digitized By Kerala Sahitya Akademi [ 63 ] യായ ഗൃഹനാഥൻ്റെ ഔദാര്യം പ്രദാനം ചെയ്ത ഒരു പഴയ തഴപ്പായിൽ ചുരുണ്ടുകൂടി രാത്രി കഴിച്ചുകൂട്ടുകയാണു് ചെയ്തത്. എന്റെ പിതാവു് പ്രഥമപുത്രൻ്റെ നിഷ്കളങ്ക ശൈശവത്തിൽ കരിതേച്ച കാമതാണ്ഡവത്തെക്കുറിച്ചു് അറിയാതെതന്നെ ചിതാഗ്നിയിൽ ലയിച്ചു. എനിയ്ക്കുങ്ങനെ ഒരാശങ്കയ്ക്കു പോലും അവകാശമില്ല.
- * * *
രണ്ടാംക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് ഒരിക്കൽ ഞാൻ ഒളിച്ചോടിപ്പോയി. വിദ്യാലയത്തിലേയ്ക്കു പുറപ്പെട്ട ഞാൻ കണ്ട വഴികളിൽക്കൂടിയെല്ലാം നടന്ന് വീട്ടിൽനിന്നും ഒന്നുരണ്ടു നാഴിക അകലെയുള്ള ഒരു സ്ഥലത്തു മദ്ധ്യാഹ്നത്തോടുകൂടി ചെന്നുപറ്റി. വിശപ്പു സഹിക്കാതായപ്പോൾ ഉറക്കെ കരഞ്ഞുതുടങ്ങി. ഒടുവിൽ ഉദാരനായ ഒരാൾ എന്നെ വീട്ടിൽ കൊണ്ടുവന്നാക്കി. എന്റെ ആപ്രവൃത്തിയുടെ അടിയിൽ കിടക്കുന്ന പ്രേരകശക്തി അച്ഛന്റെ കർശനമായ ആജ്ഞമൂലം എന്നിലുണ്ടായിരിക്കാവുന്ന അമർഷത്തിന്റെ സ്ഫുരണമല്ലേ എന്നു ഞാൻ സംശയിക്കുന്നു.
അങ്ങനെ ഞാനും എന്റെ കളിത്തോഴിയായ കൊച്ചമ്മുവുമൊത്തുചേർന്നു് മധുരമായ ശൈശവകാലം ഏതാണ്ടൊരു 'മധുവിധു'വായിത്തന്നെ കഴിച്ചുകൂട്ടി.ഞാൻ വളർന്നു. എനിക്കു പത്തുവയസ്സായി. അച്ഛൻ മരിച്ചു. ഞാൻ സ്വതന്ത്രനായി. കളിക്കുവാനും, യഥേഷ്ടം പുറത്തിറങ്ങി നടക്കുവാനും, കൂട്ടരൊത്തു രസിക്കുവാനും എനിക്കു വിഷമമില്ല. പക്ഷെ വീട്ടിൽ ദാരിദ്ര്യം കടന്നുകൂടിയിരുന്നതിനാൽ എന്റെ സുഖത്തിനു സാരമായ ഇടിവം തട്ടിക്കൊണ്ടിരുന്നു. അച്ഛനുള്ള കാലത്തു ഞങ്ങൾ അല്ലലെന്തെന്നറീഞ്ഞിട്ടില്ല. അദ്ദേഹം സുഖസമൃദ്ധിയിൽ ഞങ്ങളെ പരിപാലിച്ചിരുന്നു.എന്നാൽ ഇപ്പോഴാകട്ടെ അസഹ്യമായ ഒരു രൂപാന്തരം! [ 64 ] രാവിലെ പതിവായിക്കിട്ടാറുള്ള കാപ്പിയോ ഇഡ്ഡലിയോ പലഹാരങ്ങളോ ഒന്നുമില്ല. വെറും കുറച്ചു കഞ്ഞി. അല്ലെങ്കിൽ കുറച്ചു പഴഞ്ചോറു്. അക്കാലങ്ങളിൽ അതു മനസ്സിനെ പീഡിപ്പിച്ചിരുന്നുവെങ്കിലും ഇന്നതിനെക്കുറിച്ചോർക്കുമ്പോൾ അവർണ്ണനീയമായ ഒരാത്മാനുഭൂതി എനിക്കുണ്ടാകുന്നുണ്ട്.
അന്നത്തെ എൻ്റെ ആത്മസ്നേഹിതൻ പയ്യപ്പിള്ളിൽ ശങ്കരപ്പിള്ളയായിരുന്നു. ഞങ്ങൾ നിത്യവും വൈകുന്നേരം അടുത്തു് 'തൃക്കണ്ണപുരം' എന്നു പേരുള്ള ക്ഷേത്രത്തിന്റെ പാർശ്വാങ്കണത്തിൽ കളിക്കുവാനായി കൂടും. അന്നു് ഞങ്ങൾ കളിച്ചതു് ഇന്നാട്ടിൽ 'മന്തൻകാലൻകളി' എന്നു പറയുന്ന ഒന്നാണു്. ആ കളിയിൽ ആകെയുള്ള ആളുകൾ രണ്ടു കക്ഷിക്കാരായി പരിയുന്നു. കളിസ്ഥലത്തിൻ്റെ ഒത്ത നടുവിൽ കുറുകെയായി ഒരു വരവരയ്ക്കുന്നു. കളിക്കാർ കൈയിൽ ഒരു കെട്ടു പച്ചിലത്തൂപ്പുമായി നിലകൊള്ളുന്നു. ഒരു കക്ഷിയിൽ പെട്ട ഒരംഗം മറ്റു കക്ഷികൾ നിൽക്കുന്ന ഭാഗത്തേയ്ക്കു ശ്വാസം വിടാതെ "രാമ രാമ രാമ രാമ" എന്നുച്ചരിച്ചുകൊണ്ടു ഓടിച്ചെന്നു് ഒരാളെത്തൊട്ടിട്ടു് ശ്വാസം വിടാതെതന്നെ ആ ഉച്ചാരണം നിർവ്വഹിച്ചു് വരക്കിപ്പുറം പോരണം. തൊട്ടതാരെയോ അയാൾ 'ചീഞ്ഞു': - എന്നുവെച്ചാൽ കളി തീരുന്നതുവരെ, ഒരിടത്തു ഒഴിഞ്ഞുനിൽക്കണം. കളിയിൽ പങ്കുകൊള്ളാൻ നിവൃത്തിയില്ല. അതുകൊണ്ടു് ചീയുന്ന കാര്യത്തിൽ ആർക്കും ഇഷ്ടമുണ്ടാവുകയില്ലല്ലൊ. രാമരാമക്കാരൻ ശ്വാസം വിടാതെ പാഞ്ഞുവരുമ്പോൾ കക്ഷികൾ പിടികൊടുക്കാതെ ഓങ്ങിയും വാങ്ങിയും ഒഴിഞ്ഞുമാറുവാൻ യത്നിക്കുന്നു. ഇതിനിടയിൽ രാമരാമക്കാരന്റെ ശ്വാസം നിലച്ചു എന്നു കണ്ടാൽ, തുടങ്ങുകയായി പച്ചിലത്തുപ്പുകൊണ്ടുള്ള പ്രഹരവർഷം. പക്ഷെ ഒരു നിയമമുണ്ട് -നിർബ്ബന്ധനിയമം. അരയ്ക്കു കീഴോട്ടു മാത്രമെ അടിക്കുവാൻ പാടുള്ളൂ. [ 65 ] കക്ഷികളിൽ ഓരോരുത്തനും, പിടിക്കൊടുക്കാതെ ഒഴിഞ്ഞു മാറുവാൻ ശ്രമിക്കുന്നതോടൊപ്പം പരാക്രമിയായ എതിരാളിയുടെ ശ്വാസം നിലയ്ക്കുന്നുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടിരിക്കും. പ്രഹരപ്രധാനമാണല്ലൊ കളിയിലെ ഏറ്റവും രസംപിടിച്ച ഭാഗം.
അന്നു് കളിക്കിടയിൽ ഒരു പ്രാവശ്യം ആക്രമണത്തിനായി ചാടിപ്പുറപ്പെട്ട സാഹസികൻ 'പയ്ങ്ങാ' (ഞങ്ങളുടെ നാട്ടിൽ 'കളികൂടു'വാനായി ഉപയോഗിക്കുന്ന മൂക്കാത്ത പിഞ്ചടയ്ക്കായ്ക്കാണു് ആ പദം ഉപയോഗിക്കുന്നതു്) എന്നു വിളിക്കപ്പെട്ടിരുന്ന ഒരു സാധു ബാലനായിരുന്നു. ഞങ്ങളുടെ താവളത്തിൽനിന്നു സാഹങ്കാരം 'രാമരാമേതി' ജപിച്ചു കൊണ്ടു ചാടിപ്പുറപ്പെട്ട യോദ്ധാവിനു എതിർകക്ഷിയുടെ താവളത്തിൽ ചെന്നെത്തിയതോടുകൂടി ഭാഗ്യദോഷത്താൽ ശ്വാസം നിലച്ചുപോയി. തരംനോക്കിയിരിക്കുന്ന ശത്രുവ്യുഹത്തിന്റെ മർദ്ദനകോലാഹലങ്ങളോടു മല്ലിട്ടോടി വരയ്ക്കിപ്പുറം ചാടിവീഴുവാൻ ആ പാവംപിടിച്ച അഭിനവാഭിമന്യുവിനു സാധിച്ചില്ല. അതിനിടയിൽ ഏതോ ഒരു അന്തം മറന്ന കന്തക്കാരൻ്റെ പ്രഹരം, ആ പാവത്തിന്റെ പള്ളയ്ക്കാണു പതിച്ചതു്. പാവം പയ്ങ്ങാ, അവൻ ഉറക്കെ കരയാൻ തുടങ്ങി. വേദനയെക്കാൾ നിയമലംഘനം ചെയ്ത അപരാധത്തോടുള്ള പ്രതിഷേധമാണു് ആ രോദനഭൂകമ്പത്തിനടിസ്ഥാനമെന്നു തീർച്ചതന്നെ. ഏതായാലും കളി പെട്ടെന്നു നിലച്ചു. ഇരുകക്ഷികളുംതമ്മിൽ വാഗ്വാദകോലാഹലമായി. ഒരു കക്ഷിയിലെ നേതാവു ഞാനും മറു കക്ഷിയിലെ നായകൻ എൻ്റെ ആത്മസുഹൃത്തു് ശങ്കരപ്പിള്ളയുമായിരുന്നു. ഒന്നുപറഞ്ഞു്, രണ്ടു പറഞ്ഞു്, ഞങ്ങൾ തമ്മിൽ വഴക്കായി. ഞങ്ങളുടെ സംഘത്തിലെ തലവൻ എന്ന നിലയിലും, നിയമലംഘനാപരാധം മറുകക്ഷിയിലാണെന്നുള്ള പരമാർത്ഥത്താൽ ഉദ്ദീപ്തമായ ധർമ്മബോധത്താലും, [ 66 ] ഞങ്ങൾതമ്മിലുള്ള സുദൃഢസൗഹാർദ്ദത്തെപ്പോലും അതിക്രമിച്ചു എനിക്കെന്റെ സുഹൃത്തിനോടു ശക്തിയായി തർക്കിക്കേണ്ടിവന്നു. കുറ്റസമ്മതം അദ്ദേഹം ചെയ്യുകയില്ല. എന്തിനേറെ, പറഞ്ഞുപറഞ്ഞു് വഴക്കുമൂത്തു. വാൿസമരം മെയ്പ്രയോഗത്തിലേയ്ക്കു കടന്നു. ഞാൻ സുഹൃത്തിനെക്കാൾ ബലിഷ്ഠഗാത്രനായിരുന്നു. പരസ്പരം അടിയായി, ഇടിയായി, മണ്ണിൽ മറിച്ചിട്ടു് ഉരുട്ടിപ്പിടുത്തമായി. ഞാൻ ആ പ്രിയ തോഴനു കണക്കിനു കൊടുത്തു. മാറും തോളുകളും മാന്തിപ്പൊളിച്ചു. രക്തം പൊടിച്ചുതുടങ്ങി. വിദ്വാന്റെ കണ്ണിലും മൂക്കിലും ശിരസ്സിലുമെല്ലാം പൂഴിമണൽ നിറഞ്ഞു. ഗ്രഹപ്പിഴയ്ക്കു ആ പഴയ മുഷിഞ്ഞ മുണ്ടു പാളപോലെ കീറുകയുംചെയ്തു. ഒടുവിൽ ചിലർ എന്നെ പിടിച്ചുമാറ്റി. പരിതാപകരമാംവിധം പരാജയം പറ്റിയ ആ പരാക്രമി പകവീട്ടുവാനായി നിർലജ്ജം മറ്റൊരുപായമെടുത്തു. കാണിച്ചുതരാം, നോക്കിക്കോടാ" എന്നട്ടഹസിച്ചുകൊണ്ടു് അയാൾ ഒരോട്ടം-നേരിട്ടെൻ്റെ വീട്ടിലേക്കു്! എന്റെ ഉള്ളു പകച്ചുതുടങ്ങി. ഞാനും പിന്നാലെ പുറപ്പെട്ടു കൂടെ മാറ്റു കളിക്കാരും. അയാൾ അമ്മയുടെ മുമ്പിൽ ചെന്നു പരാതി പറഞ്ഞു. അപ്പോഴത്തെ അയാളുടെ വേഷവും, രീതിയും, എല്ലാം കണ്ടാൽത്തന്നെ തോന്നും പാവത്തിനു കണക്കിനു കിട്ടിയിട്ടുണ്ടെന്നു്. എന്റെ മാതാവിന്റെ മൃദുലഹൃദയം ആ ദയനീയദർശനത്തിൽ അലിഞ്ഞുപോയതത്ഭുതമല്ല. അവർ എന്നെ കണക്കിനു ശിക്ഷിച്ചു. എന്നുവെച്ചാൽ എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു് ഒരു നല്ല വടിയെടുത്തു്, എന്നെ ഒരു നൂറു 'പെട' 'പെടച്ചു' കാണും. ആദ്യമൊക്കെ, അഭിമാനിയായ ഞാൻ കൂട്ടുകാർ ചുറ്റും നിന്നിരുന്നതിനാൽ കരയാതിരിക്കാൻ ശ്രമിച്ചുനോക്കി. പക്ഷെ പ്രഹരമല്ലെ? ഗത്യന്തരമില്ലാതെ ഞാൻ വാവിട്ടു കേണു. എന്റെ കക്ഷിയിൽപ്പെട്ട കളിക്കാർപോലും അതുകണ്ടു രസിച്ചുചിരിച്ചു; [ 67 ] ചിലർ ആതു കപോലും ചെയ്തു. എന്റെ അഭിമാനപക്ഷെ എന്തുചെയ്യാനാണു്? ത്തിനു വലിയ ക്ഷതം തട്ടി. പകൽ പിറ ദിവസം ഒരു ഞായറാഴ്ചയായിരുന്നു. ഒരു പതിനൊന്നു മണിയായിക്കാണും. വീട്ടിലെ പൂമുഖ ത്തിന്റെ ഇന്ന് ആ പൂമുഖം പൊളിച്ചു കളഞ്ഞു എൻറ ഭവനം ഞാൻ പരിഷ്കരിച്ചിട്ടുണ്ട്. പടിഞ്ഞാറുഭാഗത്തു തെക്കെ മുററത്തേയ്ക്കിറങ്ങുവാനുള്ള വാതിലിന്റെ പടിയിൽ വിദൂരമായ ആകാശത്തേയും അതിൽ സ്വച്ഛന്ദം വിഹരിക്കു വെള്ളിമേഘങ്ങളേയും ഇളങ്കാറ്റിൽ ഇല ഇളകിക്കൊ ണ്ടിരിക്കുന്ന പച്ച മരപ്പടർപ്പുകളേയും അലക്ഷ്യമായും അല സമായും അങ്ങനെ ഉറ്റുനോക്കിക്കൊണ്ടു ചിന്താമഗ്നനായി ഇരിക്കുമ്പോൾ പെട്ടെന്നു എന്റെ ഹൃദയാന്തരാളത്തിൽ അജ്ഞാതമായ ഒരു വൈദ്യുതപ്രവാഹമുണ്ടായി. നടന്ന സംഭവമെല്ലാം ഒരു പദ്യമായി എഴുതണ മെന്നും ഒരു തോന്നൽ, അതിനു മുൻപൊരിക്കലും, മധുര മായി പദ്യങ്ങൾ (കഥനം) ചൊല്ലുമെന്നല്ലാതെ, പദ്യം സ്വന്തമായി എഴുതണമെന്നും എനിക്കു തോന്നി യിട്ടില്ല. ഉടൻ തന്നെ ഒരു കടലാസ്സും പെൻസിലും ഞാൻ എഴുതാൻ തുടങ്ങി. ഞാൻ എന്തൊ ഒരൊന്നര മണിക്കൂർ അങ്ങനെ എഴുതി ക്കാണും. തലേന്നാൾ നടന്ന സംഭവപരമ്പരകളെല്ലാം പദ്യ രൂപത്തിൽ അങ്ങനെ ജന്മമെടുത്തു. ഞാൻ വായിച്ചു നോക്കി. ഞാൻ അതും കൊണ്ടു ഓടി. ഒരു ക്കെയോ എഴുതി. അവാച്യമായ ഒരാനന്ദം. ഫാലാംഗ് അകലെ ഒരു ബ്രാഹ്മണകുടുംബം ഒരു ഹോട്ടൽ നടത്തുന്നുണ്ട്. ഹോട്ടൽ ഉടമസ്ഥൻ മകൻ ശ്രീ. എൻ. രാമയ്യർ എന്റെ സതീർത്ഥ്യനാണ്: സഖാവാണ്. ഒരു ഭ്രാന്തനെപ്പോലെ ഞാനങ്ങോട്ടിരിച്ചു പാഞ്ഞുചെന്നു. സതീ ്യനെ വിളിച്ചുകൊണ്ട് ഒരു ഒഴിഞ്ഞ മൂലയിൽ പോയി എന്റെ പദ്യം മുഴുവൻ വായിച്ചു കേൾപ്പിച്ചു. ഒരു നൂറോ [ 68 ] 68 നൂറമ്പതോ വരികൾ കാണുമെന്നു തോന്നുന്നു. സുഹൃത്തു ആ പദ്യം വളരെ കേമമായിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. എനിക്കു സംതൃപ്തിയായി. അവിടെ നിന്നോടി മറെറാരു കൂട്ടുകാരൻ വിട്ടിൽ ചെന്നു. അയാളേയും അത് വായിച്ചു കേൾപ്പിച്ചു. ഭേഷായിട്ടുണ്ട് മതി; ആനന്ദത്താൽ മതി ഞാൻ ഓരോ കളിത്തോഴൻറയും ഭവനത്തിൽ എന്റെ പദ്യവുമായി കയറിയിറങ്ങി. എല്ലാവരും നല്ല അഭിപ്രായം പറകയാൽ ഞാൻ കൃതാർത്ഥനായി. ആ പദ്യ മാകട്ടെ, അതിനുശേഷം അഞ്ചെട്ടു കൊല്ലക്കാലം തുടർച്ച യായി എഴുതിയിട്ടുള്ള പരസഹസ്രം പദ്യങ്ങളിൽ ഒരൊറ വരിയാകട്ടെ ഇന്നെന്റെ കൈവശമില്ല; ഭൂരിഭാഗവും എ അങ്ങിനെ നശിച്ചുവെന്നു ഞാൻ വഴിയെ വിവരിക്കാം. ആ ആദ്യത്തെ കവിതയിലെ നാലു വരികൾ എനിക്കിന്നോർമ്മയുള്ളതു ഇവിടെ കുറിച്ചുകൊ തൃക്കൺ പുര'മെന്നു പേരുള്ള ാരമ്പലം ബാലകൃഷ്ണൻ തന്റെ വാസദേശം “കുറിച്ചക്കാല'യാം വീടിന്റെ മുമ്പിലെ കുറ്റിക്കാടുള്ള കളിപ്രദേശം. അതി ഇങ്ങിനെയാണു പ്രസ്തുത പദ്യം ആരംഭിക്കുന്നത്. നെത്തുടന്നു അടുത്ത ദിവസങ്ങളിൽ ഏതാനും ശ്ലോകങ്ങൾ എഴുതുകയുണ്ടായി. 'മാറളത്തിന്റെ കിഴക്കുഭാഗ ത്തൊരാലു നിൽപ്പുണ്ട തിനപ്പുറത്തു U ഈ വരികൾ മറേറതോ അജ്ഞാതകവിയുടേതാണ ന്നു ചിലർ എന്നോടു പറയുകയുണ്ടായി. അതു മുൻപാ ം ചൊല്ലിക്കേട്ടോ, പഠിച്ചോ, എന്റെ ഹൃദയത്തിൽ ലയി [ 69 ] 69 കിടന്നതാകാം. പക്ഷെ അപഹരണമല്ല. അന്നു അപ ഹരണബോധം തന്നെയില്ലല്ലൊ. വിശാലമായുള്ള കളിസ്ഥലങ്ങൾ നിറഞ്ഞിരിക്കുന്നൊരു ഭൂപ്രദേശം അതിനടുത്തുള്ള കുളത്തിനല്ലോ 'മാങ്കുളം' എന്നിക്ക് സുപ്രസിദ്ധം ഗോസായിമാർ തന്നുടെ ചാവടിക്കും 'കോശേരി' എന്നുള്ളാരു മാളികയും ണിച്ചൊന്നതായുള്ള കളിസ്ഥലങ്ങൾ
- അറിയാം കട്ടൻറടുത്തുതന്നെ
പൂക്കോട്ടു വാഴുന്നൊരു 'വിക്രമൻ' 'ഹാ' പാത്താച്ചിയാം രാമനുമുണ്ടലു 'ശോക്രാ'യുമാ 'ഭാര' 'രമ്പി'യും ഹാ ആലിൻ താരവിയാം തിരുപ്പാ ടെന്നുള്ള താം കൂട്ടരുമൊത്തുകൂടി മുറയ്ക്കു മാസം കളിച്ചിടുമ്പോ ഉറക്കമുണരുക വേണ്ട ചൊല്ലാം. ഇങ്ങനെ മലവെള്ളം പോലെ ഒഴുകിപ്പരക്കുന്ന അസംഖ്യം ശ്ലോകങ്ങളും ദ്രാവിഡപദ്യങ്ങളും അക്കാലത്തു ഞാൻ എഴു തിത്തള്ളിയിട്ടുണ്ടു്. മേൽ പ്രസ്താവിച്ച പദ്യത്തിനു ഒരു ലഘുവ്യാഖ്യാനം വേണ്ടിയിരിക്കുന്നു. എന്റെ ഭവനത്തിനു മുമ്പിൽ വളരെ വിസ്താരമുള്ള ഒരു കുളമുണ്ട്. കിഴക്കു ഭാഗത്തും
അതിൻറ തെക്കുകിഴക്കേ മൂലയിലുമുള്ള മണൽപ്പര രക്തപുഷ്പങ്ങളിലെ മാവിൻ ചുവട്ടിൽ' എന്ന കവിത നോക്കുക. [ 70 ] പ്പിലാണ് നിത്യവും ഞങ്ങൾ കളിക്കാൻ കൂടുക പതിവ്. 'മാങ്കുളം' എന്നാണ് കുളത്തിന്റെ പേർ. ' വടക്കു പടിഞ്ഞാറെ മൂലയിൽ ഒരു ഹാൾ' ഇപ്പോഴും സ്ഥിതി ചെയ്യുന്നു. ആരും താമസമില്ല. * പണ്ടു കാലങ്ങളിൽ ഭിക്ഷാംദേഹികളായി ഇടപ്പള്ളിയിൽ വന്നെത്തുന്ന ഗോസാ യിമാർ കൊട്ടാരത്തിൽ നിന്നും അരി, നെയ്യ്, കറിക്കോപ്പു കൾ മുതലായവ സൗജന്യമായി കൊടുക്കുക പതിവുണ്ട്. അവർ താമസിക്കുവാനായി ഇടപ്പള്ളി രാജാവ് നിമ്മിച്ചി ട്ടുള്ളതാണ് പ്രസ്തുത ഹാൾ. 'ഗോസായിക്കാവടി' എന്നാ അതിനെ വിളിച്ചുവരുന്നത്. 'കോശേരിമാളിക, സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ജനയിതാവും പണ്ഡിതാ ഗ്രേസരനുമായിരുന്ന മഹാമഹിമശ്രീ ഇടപ്പള്ളി : കൃഷ്ണ രാജാ തിരുമനസ്സുകൊണ്ട് താമസിക്കുന്ന ഒരു മനോഹര ഹസ്യമാണ്. എന്റെ കൗമാരകാലം ആ ഹ്യാന്തര ത്തിലെ നിറം പിടിച്ച സൗജന്യധാരയിൽ കോൾമയിർക്കൊ ണ്ടിരുന്നു. അതിനെക്കുറിച്ചു വഴിയേ പ്രസ്താവിച്ചുകൊള്ളാം. 'കോശേരിമാളിക' എന്നു നാട്ടിൽ ചിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ള പ്രസ്തുത ഹമ്മ്യത്തിനു പിൽക്കാലങ്ങളിൽ, കൃഷ്ണരാജാ തിരു മനസ്സിലേയ്ക്കു മൂപ്പു കിട്ടിയതിനോടുകൂടി, പരിഷ്ക്കാരം പോരാ ഞ്ഞിട്ടായിരിക്കാം, 'കേസരി പാലസ്, എന്ന നവീനനാമ ധേയം സ്വീകരിക്കേണ്ടിവന്നു. സംസ്കൃതത്തിലും ഇംഗ്ലീഷി ലും ഉള്ള ഓരോ പദം അങ്ങനെ കൂട്ടിച്ചേർത്തിട്ടുള്ള ആ ഭവന നാമധേയത്തിൻറ വൈലക്ഷണ്യം ശ്രവണമാത്രയിൽത്ത ന്നെ അനുഭവപ്പെടുന്നതാണല്ലൊ. പുതിയ പരിഷ്കാരത്തി കലാബോധം കൊച്ചമ്മുവിൻറെ വീട്ട് മാങ്കുള ത്തിന്റെ തെക്കു വശത്താണ്. 'കുഞ്ഞിയാം കുട്ടൻ കുഞ്ഞി ൻ ഇപ്പോൾ പ്രവൃത്തിക്കച്ചേരിയും സഹകരണസംഘവും ഈ കെട്ടി ടത്തിലാണ്. അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല. [ 71 ] 71 കുട്ടനതത്രേ കൃഷ്ണരാജ് തിരുമനസ്സിലെ രണ്ടാമത്തെ പുത്രൻ ശ്രീ. പി. കെ. കൃഷ്ണൻകുട്ടിമേനവൻ ബി. എ. ബി. എൽ. പൂക്കോട്ടു വാഴുന്ന വിക്രമൻ-കോശരി മാളികയ്ക്കു തൊട്ടു തെക്കു ഭാഗത്തും പൂക്കോട്ടുമഠം എന്ന ഒരഭിജാത ക്ഷത്രിയകുടും അവിടത്തെ ഒരംഗമാണ് വിക്രമൻ എന്നുകൂടി പേരുള്ള ശ്രീ. സി. ആർ. കേരളവൻ തിരുമുൽപ്പാടു് എം. എ. അദ്ദേഹം ഒരു തികഞ്ഞ സഹൃദയനും, അഗാധബുദ്ധി മാനും. സന്നമാണെന്നു സന്തോഷപൂർവ്വം ഇവിടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്പോൾ അദ്ദേഹം മംഗലാ പുരം സെൻറ് അലോഷ്യസ് ക്രിസ്ത്യൻ കോളേജിലെ ഇംഗ്ലീഷ് റാണ്. 'പാത്താച്ചിരാമൻ ഒരു സാധു ബാലന അവൻ കോശേരിമാളികയിലെ ഒരു ഭൃത്യനും ഞ തങ്ങളുടെ എല്ലാം ഒരു കളിപ്പാട്ടം. കണ്ടാൽ ഒരു വലിയ പന്നിക്കുഞ്ഞാണെന്നു തോന്നും. എന്റെ ആദ്യത്തെ കവിതയ്ക്കു കാരണക്കാരനായ പയ്യപ്പിള്ളിൽ ശങ്കരപ്പിള്ളയുടെ പിതാവിന്റെ ഭാഗിനേയ നാണ് പാത്താച്ചിരാമൻ പാവം ഞങ്ങൾ അവനെ എത്ര ഉപദ്രവിച്ചിട്ടുണ്ടു്. ഞാൻ അവനെ കണ്ടിട്ട് ഇപ്പോൾ ചു രുങ്ങിയതും പതിനാറു കൊല്ലമായിക്കാണും. അവനെ ഒരു നോക്കൊന്നു കാണുവാൻ ഞാൻ അത്യന്തം ആശിക്കുന്നു. ഒരു മരമണ്ടനുമാണ്. അന്നവന അവനെക്കുറിച്ചു ആക്കും ഒരറിവുമില്ല. അവൻ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിഞ്ഞുകൂടാ. പാത്താച്ചിരാമൻ 'ഉവേല' ഞങ്ങളുടെ സംഘ ത്തിലെ ഒരു കൊച്ചു ഹിറ്റായിരുന്നു. മഹാസാഹസി കൻ. വീരപരാക്രമി. അവനെക്കുറിച്ചു മറ്റു ഭാഗങ്ങളിൽ പ്രസ്താവിക്കുന്നതാണ്. ശോക്രാ-ടാറ്റാ ഓയിൽ മിൽസി ഒരു മിസ്റ്റായി ശ്രീ. കെ. രാമൻ തിരുപ്പാട്ട ബി. എ. ആലിൻ തറയ്ക്കാ രവി ഞങ്ങളുടെ സംഘത്തിലെ ഏററവും ബുദ്ധിശാലിയാണദ്ദേഹം. അന്തരിച്ചുപോയ [ 72 ] 72 പ്രസ്തുത രാജപത്നിയുടെ സോദരീപുത്രനാണു രവി. ആർ. രവിവർമ്മൻ തിരുമുൽപ്പാട്ട് ബി. എസ്സ് സി (ആണേ ഴ്സ്) അദ്ദേഹം ഇൻഡ്യാഗവണ്മെന്റിന്റെ ആഭിമുഖ്യ ത്തിൽ ഇംഗ്ലണ്ടിൽ പോയി ഉന്നതവിദ്യാഭ്യാസം കഴിച്ചു അടുത്ത കാലത്ത് ഇൻഡ്യയിൽ മടങ്ങിയെത്തി, വിമാന വകുപ്പിൽ ആണെന്നു തോന്നുന്നു, ഒരു വലിയ ഉദ്യോഗ ത്തിൽ പ്രവേശിച്ചിരിക്കുകയാണ്. എന്റെ ചെറുപ്പകാല - ത്തെ ഏററവും അടുത്ത ഒരു സ്നേഹിതനാണദ്ദേഹം. പക്ഷെ ഇന്നദ്ദേഹത്തിനു അല്പം ഒരു തലതിരിഞ്ഞ മട്ടുണ്ടു്. വലിയ ഉദ്യോഗത്തിലെത്തിയപ്പോൾ, ആ ഭാഗ്യം സിദ്ധിക്കാത്ത എന്നെപ്പോലുള്ള ഏഴകളെ അദ്ദേഹം അല്പം ഒരജ്ഞാ ഭാവത്തിലേ വീക്ഷിക്കാറുള്ളു. എവിടെയെങ്കിലും വച്ചു ക ണ്ടാൽ ഒരു പച്ചച്ചിരിയോടെ ഒന്നോ രണ്ടോ വാക്കു സംസാ രിക്കുമെന്നുമാത്രം പക്ഷെ ആ ബാല്യസൗഹൃദ സ്മൃതിയു ടെ ഒരു വിളറിയ രശ്മി അദ്ദേഹത്തിന്റെ ഹൃദയത്തിലും അ വശേഷിച്ചിട്ടുണ്ടായിരിക്കാം. ഏതായാലും ഞാൻ അദ്ദേഹ വുമായുള്ള സംഭാഷണം ദീർഘിപ്പിക്കാറില്ലെന്നു മാത്രമല്ല, എന്നോടു കാണിക്കുന്ന തണ്ടിൽ പതിന്മടങ്ങു അങ്ങോട്ടു കാ ണിച്ചുകൊണ്ട് ഞാനും ഒന്നോ രണ്ടോ വാക്കുച്ചരിക്കാറുള്ളു. കഷ്ടം, ഞാനിന്നെന്നെ പഴിക്കുന്നു. ഞാൻ എന്തിനാ കാണിച്ചു. അദ്ദേഹം എന്റെ ഉത്തമ സുഹൃത്തല്ലേ? അത എന്തൊക്കെ പുറമേ ഭാവിച്ചാലും. എന്നെ സംബന്ധിച്ചിട ത്തോളം, ഞാൻ ഒരു പദ്യത്തിൽ പറഞ്ഞിട്ടുള്ളതുപോലെ മധുര ബന്ധമിടാൻ മമ ജമിനി മണ്ണിലടിയണം. ഭാന്തരം എന്നതിന്റെ അർത്ഥം, ഭാസ്കരൻ എന്നു പേരോടു കൂടിയ രണ്ടുപേർ എന്നാണ്. അവരിൽ ഒരാൾ കുഞ്ഞിക്കു [ 73 ] 73 ട്ടൻ മാതുലപുത്രനും മറയാൾ പൂക്കോട്ടെ വിക്രമൻറ മാതൃസഹോദരീപുത്രനുമാകുന്നു. 'അമ്പി'; ഗണപതി എ ന്ന പേരോടുകൂടിയ ഒരു ബ്രാഹ്മണകുമാരൻ. അദ്ദേഹത്തെ ക്കുറിച്ചു ഒന്നും അറിഞ്ഞുകൂടാ. എപ്പോഴും വാപൊളിച്ചു കൊ ണ്ടിരിക്കുന്ന ഒരു ദുസ്സ്വഭാവം ആ ബാലനിലുണ്ടായിരുന്നതി നാൽ 'തൊളവായൻ പട്ടരെന്നാണ് ഞങ്ങൾ അദ്ദേഹത്ത അക്കാലത്തു വിളിച്ചിരുന്നത്. സാധു. എന്തു പറഞ്ഞാലു കേൾക്കും, അശക്തനാണ്, ശാരീരികമായും മാനസികമാ യും. ഞങ്ങളുടെ ഒരു കൂട്ടുകാരനെക്കാൾ ഒരു കിങ്കരനായിരു ന്നു അമ്പി എന്നു പറയുന്നതാണധികം ശരി. അക്കാലങ്ങ ളിൽ ഞങ്ങൾ കളിക്കാറുള്ളതു് "മാസ'കളിയാണ് അതി ന ചില ദിക്കുകളിൽ 'കിളിത്തട്ടു കിളി' എന്നു പേരുണ്ടെന്നു തോന്നുന്നു. ഒരാൾ കിളിയാകും. ബാക്കിയുള്ളവർ രംഗം വെട്ടിച്ചുകടന്നു ഉപ്പു കൊണ്ടുവരാൻ ശ്രമിക്കും. ലവണാ ലകന്മാർ കടക്കുന്ന വഴി അടിച്ചാൽ കളി തോറും കിളിയാ ണ് കളിയിലെ നായകൻ. ആ കളിയിൽ ഞാൻ അത്യന്ത പാടവം പ്രദശിപ്പിച്ചിരുന്നതിനാൽ 'കിളിസ്ഥാനം' മിക്ക പ്പോഴും എനിക്കുതന്നെ കിട്ടിക്കൊണ്ടിരുന്നു. ബഹുഭൂരിപ സർവ്വസമ്മതമായിത്തന്നെ അംഗീകരിക്ക പ്പെട്ട് എന്നിൽ അപ്പിതമായിരുന്ന അസൂയാവഹവും അഭി നന്ദനീയവുമായ ഒരു പദവിയായിരുന്നു അത്. ആ സ്ഥാന ലബ്ധിയിൽ ഞാൻ. അക്കാലത്തു അഹങ്കരിച്ചിട്ടുപോലുമുണ്ട്. മറുകക്ഷിയിൽ ആ സ്ഥാനത്തിനർഹൻ 'ഉലുവായി രുന്നു. എന്നെ വിളിച്ചിരുന്നതും 'ജയൻ' എന്നാണു്. അ യാലുക്കളായ കൂട്ടുകാർ 'ചങ്ങമ്പുഴ ബപ്പി' എന്നും പരിഹസി ക്കാറുണ്ട്. എന്റെ വീടിന്റെ പടിഞ്ഞാറുള്ള പറമ്പിൽ പടിഞ്ഞാറെ ചങ്ങമ്പുഴയിൽ 'ബപ്പി' എന്ന ഒരു ചെട്ടി താ മസമുണ്ട്. അതിനാൽ പരിഹസിച്ചു. അവർ എന്നെ ആ പേർ വിളിച്ചുപോന്നു. നായകന്മാരെന്ന പേരിൽ ഞാനും ഉ • Digitized By Kerala Sahitya Akademi [ 74 ] 74 വലവും തമ്മിൽ വലിയ സ്നേഹവും ബഹുമാനവുമായി രുന്നു. ചില കാര്യങ്ങളിൽ ഉണ്ട വേലുവിനോടു എനിക്കല്പം അസൂയ ഉണ്ടായിരുന്നു ഒന്നും പറയേണ്ടിയിരിക്കുന്നു. സമാ നസിദ്ധികളിൽ ബഹുമാനം തോന്നുകയും, അപ്രാപ്യസി വികളിൽ അസൂയ ജനിക്കുകയും സ്വാഭാവികമാണല്ലൊ. ഉണ്ട വേലു, തെങ്ങ്, അടയ്ക്കാമരം ഇവയിൽ ഒരണ്ണാർക്കണ്ണ നേക്കാൾ വൈദഗ്ദ്ധ്യത്തോടെ പിടിച്ചുകയറും, താഴെനിന്നു, ഇടതുകയ്യിലുള്ള കല്ലോ, വടിയോ കൊണ്ട് എത്ര ഉയരത്തിൽ നിൽക്കുന്ന പറങ്കിമാങ്ങയും താഴെ വിഴിക്കും. മാങ്ക ളത്തിന്റെ തെക്കുവടക്കു കരകൾക്കു മധ്യേയുള്ള ജലമണ്ഡലം നാലുപ്രാവശ്യം തുടർച്ചയായിത്തന്നെ അവനു നീന്തിയെത്തു വാൻ സാധിക്കും. എനിക്കിതൊന്നും സാദ്ധ്യമല്ല. വൃക്ഷങ്ങ ളിൽ കയറുവാൻ ഞാനും സമർത്ഥനാണ്. പക്ഷെ ടിയായി വളരുന്ന വൃക്ഷങ്ങൾ എന്നെ ഇന്നും പരാജയപ്പെടു ത്തുന്നു. വൃക്ഷശിഖരങ്ങളിൽ നിൽക്കുന്ന ഫലങ്ങൾ എറിഞ്ഞു താഴെയിടുന്ന കായത്തിൽ ഒരിക്കലെങ്കിലും ഞാൻ ജയം നേ ടിയിട്ടില്ല. ഫലങ്ങളെ ലക്ഷ്യമാക്കി കല്ലൊ, വടിയോ ഞാൻ താഴെനിന്നു കൊണ്ടറിഞ്ഞാൽ അത് അവയുടെ സ മീപപ്രദേശങ്ങളിൽ കൂടിയെങ്കിലും കടന്നുപോകയില്ല. " ക അടുത്തതായി എനിക്കു പ്രതിപാദിക്കുവാനുള്ളതു കേ സരിപാലസ്സായി രൂപാന്തരപ്പെട്ട കോശേരിമാളികയിലെ അന്നത്തെ അന്തേവാസികളെക്കുറിച്ചാണ്. എന്റെ മാരകാലത്തിലെ ഒരു സാരമായ ഭാഗത്തിനു സകല നി പകിട്ടുകളും ലദിച്ചത് അവിടെ നിന്നാണെന്നുള്ള കാര്യം വിസ്മരിക്ക ാത്ത തല്ല. ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സിലെ പ്രഥമ പുത്രനായ ശ്രീ. പി. കെ. കരുണാകര മേനവൻ സ്റ്റോവ്സിയുടെ Crime and Punishment (കുറവും ശി ക്ഷയും) എന്ന വിഖ്യാത കൃതിയുടെ പരിഭാഷകൻ എന്ന നി ലയിൽ പ്രശസ്തനായിത്തീർന്നിട്ടുള്ള ഒരു സാഹിത്യകാരനാ ഡോ Digitized By Kerala Sahitya Akademi [ 75 ] ണു്. കാവ്യാത്മകമായ എൻ്റെ ജിവിതത്തിനു് ആരോടെ ങ്കിലും ഒരു കടപ്പാടുണ്ടെങ്കിൽ അതു മി കരുണാകരമേനവനോടുമാത്രമാണെന്നു സന്തോഷപൂർവ്വം ഞാൻ അറിയിച്ചു കൊള്ളുന്നു. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ എൻ്റെ കവിതാവാസന ഒരിക്കലും വികസിക്കമായിരുന്നില്ല.
അദ്ദേഹത്തിൻറെ അനുജനായ കുഞ്ഞിക്കുട്ടനും ആൽത്തറമഠത്തിലെ രവിവർമ്മൻ തിരുമുലപാടും എൻറെ ആത്മസുഹൃത്തുക്കളാണെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലൊ. പകൽമുഴവനും ഞാൻ കോശേരിയിലാണു് കഴിഞ്ഞുകൂടുക പതിവു്. ആ കുടുംബം യഥാത്ഥത്തിൽ ഒരതിഥിമന്ദിരമാണ്. അതിഥികളെ സൽക്കരിക്കുവാൻമാത്രമാണോ അവിടത്തെ അംഗങ്ങൾ ജന്മമെടുത്തിട്ടുള്ളതെന്നു തോന്നിപ്പോകും. മി. കരുണാകരമേനവൻ്റെ മാതാവു്- ശ്രീമതി പുല്ല്യാട്ട് ഗൌരി കുട്ടിയമ്മ 2 ഒരൌദായനിധിയാണ്. മനുഷ്യക്കു ഭക്ഷണം കൊടുത്തു അവക്കു മതിവരുമെന്നു തോന്നുന്നില്ല. സാക്ഷാൽ മഹാലക്ഷ്മിയെപ്പോലെ സമുല്ലസിക്കുന്ന ആ പുണ്യമഹതിയെപ്പോലെ ഉദാരമനസ്സുകളായ സ്ത്രീകളെ വളരെ ചുരുക്കമായേ ഞാൻ കണ്ടിട്ടുള്ളു.
അതൊരു മദ്ധ്യവേനൽ ഒഴിവുകാലമാണു്. ഞങ്ങൾ സദാ കളിതന്നെ കളി. ആനന്ദമയമായ ജീവിതം. ഒരു ദിവസം ഉച്ചതിരിഞ്ഞു പൊരിവെയിലിൽ ഞങ്ങൾ കളിച്ചു കൊണ്ടുനിൽക്കുമ്പോൾ, മി. കരുണാകരമേനവൻ ഞങ്ങളെ അടുത്തുവിളിച്ചു. വെയിൽതാണിട്ടു കളിച്ചാൽ മതിയെന്നും, അതുവരെയുള്ള സമയം താൻ നടത്തുവാനുദ്ദേശിക്കുന്ന ഒരു 'പരീക്ഷ'യ്ക്കായി വിനിയോഗിക്കണമെന്നും, സ്നേഹസാന്ദ്രമായ സ്വരത്തിൽ അദ്ദേഹം ഞങ്ങളോടു പറഞ്ഞു. ഞങ്ങൾ സ
- രാജാവിൻറെ മരണശഷം ആ കുടുംബം അവിടെനിന്നും താമസം മാററി. അവർ ഇന്നു ജീവിച്ചിരിപ്പില്ല. [ 76 ] മ്മതിച്ചു. പരീക്ഷ ഇതാണു്. 'പ്രഭാതം' എന്ന വിഷയത്തെ ആസ്പദമാക്കി ഞങ്ങൾ എന്തെങ്കിലും സ്വന്തമായിട്ടു എഴുതണം. മി. രവിവർമ്മൻ തിരുമുലപാട് ഇംഗ്ലിഷിലെഴുതാമെന്നു ഉടൻതന്നെ സമ്മതിച്ചു. 'കൃഷ്ണപിള്ളയ്ക്കു പദ്യത്തിലെഴുതിക്കൂടെ?" മി. കരുണാകരമേനവൻ ചോദിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഹാ! ഞാൻ കവിയാണെന്നു അദ്ദേഹം അറിഞ്ഞിരിക്കുന്നു! "ആകാം" എന്നു് അഭിമാനപൂർവ്വം ഞാൻ സമ്മതിച്ചു. ഗദ്യത്തിൽ എന്തെങ്കിലും എഴുതുവാനേ സാധിക്കൂ എന്നു വിനയശീലനായ കുഞ്ഞിക്കുട്ടൻ പറഞ്ഞു. ഒരു മണിക്കൂറാണു സമയം. ഞങ്ങൾ മൂന്നുപേരും ഇരുന്നു എഴുതാൻ തുടങ്ങി.
അക്കനുദിച്ചതുകാൺകയാൽ താപസർ വൽക്കലം മെല്ലെയെടുത്തുകൊണ്ടു് താമരപ്പൂക്കൾ വിരിഞ്ഞ നദികളിൽ തൂമയിൽ പോവുകയായ്ക്കളിക്കാൻ വൃക്ഷത്തിൻ കൊമ്പിലിരുന്നങ്ങുപാടിനാർ പക്ഷിതൻ കുഞ്ഞുങ്ങൾ മോദമോടെ മന്ദാരപുഷ്പങ്ങൾ മന്ദം വിരികയായ് മന്ദാനിലനും, ഹാ, വീശുകയായ്....
ഇങ്ങിനെ നാല്പത്തെട്ടുവരികൾ കൃത്യസമയത്തിനു ള്ളിൽ ഞാൻ എഴുതിത്തീർത്തു. ഞങ്ങൾ മൂന്നുപേരുടേയും പ്രബന്ധങ്ങൾ പരീക്ഷകനായ മേനോൻ പരിശോധിച്ചു മാർക്കിട്ടു. രവിവർമ്മതിരുമുൽപ്പാടിനു് പത്തിൽ, നാലും, കുഞ്ഞിക്കുട്ടനു ആറും, എനിക്കു എട്ടും മാർക്കുവീതം കിട്ടി. എനിക്കുണ്ടായ ആനന്ദത്തിനതിരില്ല. മേനവൻ എന്നെ വളരെ അഭിനന്ദിച്ചു; പ്രശംസിച്ചു; അതും എൻറെ കൂട്ടുകാരുടെ മുൻപിൽ ! അതിൽപരം ഒരു ചാരിതാത്ഥ്യം എനിക്കുണ്ടാ [ 77 ] കേണ്ടതായിട്ടില്ല. എൻറെ പിഞ്ചുഹൃദയം അദ്ദേഹത്തിൻറെ പ്രശംസയിൽ ആനന്ദനൃത്തം ചെയ്തു. മാത്രമല്ല അന്നു വൈകീട്ട് ഗണപതിക്ഷേത്രത്തിൽ നിന്നു അപ്പം കൊണ്ടുവന്നപ്പോൾ എല്ലാവർക്കും ഈരണ്ടും, കവിതയ്ക്കു സമ്മാനമായി എനിക്കു നാലും അപ്പം അദ്ദേഹം നൽകുകയുണ്ടായി. കവിതയെഴുത്തിൽ മുറയ്ക്കു ശ്രമിക്കണമെന്നും, മററുള്ളവരുടെ കവിതകൾ ധാരാളം വായിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. വിശേഷിച്ചും മഹാകവി വള്ളത്തോളിൻറെ കൃതികൾ വായിക്കണമെന്നു പറഞ്ഞു. അന്നാണു് ആദ്യമായി 'വള്ളത്തോൾ' എന്ന നാമധേയം ഞാൻ കേൾക്കുവാനിടയായതു്. സാഹിത്യമഞ്ജരി തുടങ്ങിയ പദ്യകൃതികൾ മി. മേനവൻ എനിക്കു വായിക്കുവാനായി തന്നു. അതിനുശേഷം പദ്യപാരായണവും പദ്യരചനയും ഞാൻ മുറയ്ക്കു നിവ്വഹിച്ചുകൊണ്ടിരുന്നു.
കൊല്ലം രണ്ടുകഴിഞ്ഞു ഇക്കാലത്തിനിടയിൽ അനേകം പദ്യങ്ങൾ ഞാൻ എഴുതി മി, മേനവനെ കാണിച്ചിരുന്നു. അപ്പമാണു് സമ്മാനം. കണക്കിലേറെ അപ്പങ്ങൾ അങ്ങനെ ഞാൻ തിന്നൊടുക്കി. ഒരു മുഴുക്കൊതിയനായിരുന്നു ഞാൻ. അപ്പത്തിലുള്ള കൊതിയല്ലെ എന്നെ കവിതയെഴുതാൻ പ്രേരിപ്പിച്ചതെന്നുപോലും ഇന്നെനിക്കു തോന്നുന്നുണ്ട് . ആയിടക്കു കവിമണി കെ. സി. കുട്ട്യപ്പ നമ്പ്യാർ" എന്ന യശശ്ശരീരനായ സാഹിത്യകാരൻ കൃഷ്ണരാജാ തിരുമനസ്സിലെ അതിഥിയായി ഇടപ്പള്ളിയിൽ എത്തി. ആ വന്ദ്യ കവിയുടെ "വിഘ്നരാജോത്ഭവം" എന്ന ആട്ടക്കഥയുടെ അരങ്ങേറ്റം നിർവ്വഹിക്കപ്പെട്ടത് കൃഷ്ണരാജാതിരുമനസ്സിലെ ആഭിമുഖ്യത്തിലായിരുന്നു. ആ മഹാസാഹിത്യകാരൻറെ ആഗമനത്തിൽ കാരണവും അതാണ്. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തോട്ടം ജി. ശങ്കരൻപോററി തുടങ്ങിയ, കേരളകല [ 78 ] യുടെ യശസ്തംഭങ്ങളായ മഹാ കലാകാരന്മായിരുന്നു. മേൽ പ്രസ്താവിച്ച ആട്ടക്കഥയിലെ നടന്മാർ. കഥകളി കാണുവാനുള്ള പ്രതിപത്തി അതിനുമുൻപുതന്നെ എൻറെ ഹൃദയത്തിൽ വേരൂന്നിയിരുന്നതിനാൽ ആ സുദിനം എനിക്കൊരു മഹോത്സവംതന്നെയായിരുന്നു. മി, മേനവൻ എന്നെ മി കുട്ട്യപ്പ നമ്പ്യാക്കു പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹം എൻറെ കൃതികളെല്ലാം എടുത്തുകൊണ്ടുവരാനായിപ്പറഞ്ഞപ്പോൾ എനിക്കുണ്ടായ ആനന്ദം! - ഞാൻ വീട്ടിലേയ്ക്കു ശ്വാസംവിടാതെ ഒരോട്ടം -- പഴയ വീഞ്ഞപ്പെട്ടിയിൽ കിടക്കുന്ന ആ കടലാസുകളെല്ലാം ചെറുക്കിയെടുത്തു ഒരാത്മവിസ്മൃതിയിൽ ലയിച്ചുകൊണ്ട് അഞ്ചുമിനിട്ടിനുള്ളിൽ വീണ്ടും അദ്ദേഹത്തിൻറെ മുൻപിൽ ഞാൻ ആവിഭവിച്ചു.
സന്താപത്തിനു ബന്ധമെന്തു, കൗതുകം നൽകീടുവാൻ കെൽപ്പെഴും സന്താനങുമമുഗ്ദ്ധമഞ്ജരിപരം പേരാർന്ന കീരാംഗനേ? എന്താണിങ്ങനെ കണ്ണടച്ചു ചെറുതും മിണ്ടാതെകുണ്ഠാശയം ചിന്താഭാരമിയന്നമാതിരി മണി- ക്കൂട്ടിൽക്കിടക്കുന്നു നീ?'
എന്നിങ്ങനെ മധുരപദകല്പിതങ്ങളും മധുനിഷ്യന്ദികളുമായ നിരവധി പദ്യപ്രകാണ്ഡങ്ങളാൽ 'സാഹിതീവിലാസത്തെ സഹൃദയസമക്ഷം സമപ്പിച്ച്, ആരാധ്യനായിത്തീന്നിട്ടുള്ള ആ കവിശ്വരൻ എൻ്റെറ വികൃതികളെല്ലാം അവധാനപൂർവ്വം വായിച്ചുനോക്കുകയും, ഒടുവിൽ, കരുണാകരമേ നവൻറെ നേക്കു തിരിഞ്ഞുകൊണ്ടു് "ഈ ബാലൻ ഒരു സാമാന്യനല്ല, ഒരുകാലത്തു് നമ്മുടെ ഭാഷയ്ക്കു ഈ കുട്ടി ഒരു [ 79 ] മഹാ നേട്ടമായിത്തീരും" എന്നിങ്ങനെ പറയുകയും ചെയ്തു. അതു കേട്ടപ്പോൾ, ആനന്ദാതിരേകാത്താൽ എനിക്കു മോഹാലസ്യം സംഭവിക്കാഞ്ഞതു ഭാഗ്യമെന്നേ ഇന്നു ഞാൻ വിചാരിക്കുന്നുള്ളു. ആ കൃതികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന 'മായ' എന്ന പദ്യം(ശ്ലോകങ്ങൾ) അദ്ദേഹം പല പ്രാവശ്യവും വായിച്ചു. അത് "അസ്സലായി'ട്ടുണ്ടെന്ന് എന്നോടാവർത്തിച്ചാവർത്തിച്ചു പറഞ്ഞു. ആ കൃതികളിൽ ഒന്നും എനിക്കോർമ്മയില്ല, "കുറുക്കനും മുന്തിരിങ്ങയും" എന്ന കഥയിലെ കുറുക്കൻ മുന്തിരിപ്പടർപ്പിൻറെ കീഴിൽ നിന്നു കൊണ്ട് ;
എന്തു ഞാനിഹചെയ്യേണ്ടു
ഹന്ത, മുന്തിരിതിന്നുവാൻ?
എന്നിങ്ങനെ ആത്മഗതം ചെയ്യുന്ന ഭാഗം അദ്ദേഹത്തെ വളരെ രസിപ്പിക്കുകയുണ്ടായി. മി. കരുണാകരമേനവന്റെ മുഖത്ത് ആ വന്ദ്യ കവിയുടെ പ്രശംസാവാക്കുകൾ കേട്ടു ചാരിതാർത്ഥ്യദ്യോതകമായ ഒരു പ്രകാശം സ്ഫുരിച്ചത് എന്റെ മനോദർപ്പണത്തിൽ ഇപ്പോഴും പ്രതിഫലിച്ചുകിടക്കുന്നുണ്ട്.കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ആ കവീശ്വരനോട്-സാഹിതീവിലാസകർത്താവായ കവിമണി കെ,സി. കുട്ട്യപ്പനമ്പ്യാരോട് -എനിക്കുള്ള കൃതജ്ഞത രേഖപ്പെടുത്തുവാൻ ഞാൻ പദം കാണുന്നില്ല. മി. മേനവനോടുള്ള എന്റെ കടപ്പാടു വാക്കുകളാൽ രേഖപ്പെടുത്താവുന്നതുമല്ല. കാവ്യാത്മകമായ എന്തെങ്കിലും സിദ്ധി എനിക്കു കൈ വന്നിട്ടുണ്ടെന്ന് മഹാജനങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ, ആ സിദ്ധിക്കടിസ്ഥാനം മി. മേനവന്റെ നിരന്തരപ്രോത്സാഹനംമാത്രമാണെന്നു ഞാൻ പ്രത്യേകിച്ചു പറയേണ്ടതിലല്ലോ
കോശേരിമാളികയിൽ, പറമ്പിന്റെ കിഴക്കെ അറ്റത്തായി 'കളരി' എന്നു പറയുന്ന ഒരു കെട്ടാരവും, മാറൻകുള [ 80 ] ത്തിന്റെ കിഴക്കേക്കരയിലുള്ള 'കുളപ്പുരമാളിക'യുമായിരുന്നു ഞങ്ങളുടെ വിഹാരരംഗങ്ങൾ. മുൻപൊരിടത്തു പ്രതിപാദിച്ചിട്ടുള്ള പദ്യങ്ങളിൽ കാണുന്ന പേരുകാരെക്കൂടാതെ വേറെ ചിലരും ഞങ്ങളുടെ കളിസെറ്റിൽ ഉണ്ടായിരുന്നു.അമ്പിയുടെ അനുജൻ 'അയ്യൻ,' ഒരു 'ബാലൻ', ഒരു 'കൃഷ്ണ പണിക്കർ', കുഞ്ഞിക്കട്ടൻറെ അനുജത്തി 'രത്നം', ഭാഗിനേയി 'തങ്കം', 'കൃഷ്ണൻ' 'ശങ്കരനാരായണൻ' ഇങ്ങനെ സഹോദരന്മാരായ രണ്ടു നമ്പൂതിരിബാലന്മാർ, 'അമ്പലം വിഴുങ്ങി ' എന്നു വിളിക്കപ്പെട്ടിരുന്ന ഒരു ചന്ദ്രശേഖരൻ നായർ, ഇങ്ങനെ പലരും ………പയ്യപിള്ളിശങ്കരപിള്ള , ഉണ്ടവേലു തുടങ്ങിയവർക്കു കോശേരിമാളികയ്ക്കകത്തു പ്രവേശനമുണ്ടായിരുന്നില്ല.
പാത്താച്ചി രാമൻ, ഭാസ്കരൻ, കുഞ്ഞിക്കുട്ടൻ, രവിവർമ്മൻ ഞാൻ എന്നിവർമാത്രം ചിലപ്പോൾ കളരയിലും കുളപുരമാളികയിലും ഒന്നിച്ചുകൂടും. ആ സമ്മേളനം ഗുഢമായി........
അന്നു ഞങ്ങൾക്കു ഒരു 'ബാലസമാജം' ഉണ്ടായിരുന്നു. സെക്രട്ടറി ഞാനാണ് . കുഞ്ഞിക്കുട്ടൻ ഖജാൻജി, കൃഷ്ണപ്പണിക്കർ പ്രസിഡന്റ് , കരുണാകരമേനവൻ രക്ഷാധികാരി. എല്ലാ ഞായറാഴ്ചയും പകൽ മൂന്നുമണിക്കു കുളപ്പുര മാളികയിലെ ഒരു വലിയ മുറിയിൽവെച്ച് സമ്മേളനം നിർവ്വഹിക്കപ്പെടും. പദ്യ പാരായണം, ഉപന്യാസപാരായണം, പ്രസംഗം, വാഗ്വാദം, അക്ഷരശ്ലോകമത്സരം ഇങ്ങനെ പല പരിപാടികളും സമ്മേളനത്തിൽ ഉണ്ടായിരിക്കും. സെക്രട്ടറിയുടെ ചുമതലയേറിയ ഭാരം ഞാൻ പ്രശംസാർഹമാംവിധം നിർവഹിച്ചിട്ടുണ്ട്.
ഒരു ഞായറാഴ്ച ഒരബദ്ധം പറ്റി . മേടമാസക്കാലം. തീപോലുള്ള വെയിൽ. എന്നെ ഒരുനേരത്തും വീട്ടിൽ കാ [ 81 ] ണാത്തതിനാൽ അമ്മ എപ്പോഴും വഴക്കു പറയാറുണ്ട്.അന്നു 'മിനിട്സ്' എഴുതേണ്ടിയിരുന്നതിനാൽ ഞാൻ പുറത്തെങ്ങും പോയില്ല. മദ്ധ്യാഹ്നത്തോടുകൂടി ആ കൃത്യം നിർവ്വഹിച്ചുകഴിഞ്ഞു. ഊണു കഴിഞ്ഞ ഉടൻ വെളിയിലേക്കിറങ്ങാമെന്നായിരുന്നു ഉദ്ദേശം. എന്നാൽ അമ്മ എന്നെ നല്ലപോലൊന്നു പറ്റിച്ചു . സകല മുണ്ടുകളും എടുത്തു ഒരു മുറിയിലിട്ടു പുട്ടി. ഞാൻ കൗപീനമാത്രധാരിയായി ഇരുന്നു ഭക്ഷണം കഴിക്കുകയാണ്. ഊണു കഴിഞ്ഞു വന്നപ്പോൾ എനിക്കുപറ്റിയ അപകടം വെളിവായി. എന്റെ ഹൃദയം ആ ചൊരിവെയിലിൽ മുറ്റത്തു നിൽക്കുന്ന തുളസിക്കൂമ്പ് പോലെ വാടിപ്പോയി. മുണ്ടുതരാൻ പറഞ്ഞ് ഞാൻ കരച്ചിൽ തുടങ്ങി. അമ്മ എത്ര നിർബന്ധിച്ചിട്ടും വഴിപ്പെട്ടില്ല. "പുറത്തേയ്ക്കിറങ്ങിക്കൂടാ' എന്നു ഉഗ്രമായ ഒരു നിരോധനാജ്ഞ! എന്തുചെയ്യും? സമയമങ്ങനെ പറന്നുപോകുന്നു. മണി രണ്ടുകഴിഞ്ഞു. ഞാൻ കുരങ്ങൻ ചത്ത കാക്കാലനെപ്പോലെ വിഷണ്ഡനായിട്ടങ്ങനെ ഇരിക്കുകയാണ് . മുണ്ടു കിട്ടുകയില്ലെന്നുള്ള കാര്യം തീർച്ച .അമ്മ പതുക്കെ ഉറങ്ങിത്തുടങ്ങിയതിനോടുകൂടി ഞാൻ എഴുന്നേറ്റു ശബ്ദമുണ്ടാക്കാതെ, ഒരൊറ്റ ഓട്ടം! പടിഞ്ഞാറെ വേലിയ്ക്കു ഒരു ‘നൂട്ട’(ദ്വാരം) ഉണ്ട്. അതിൽകൂടി കടന്നു റോഡിൽക്കൂടി ഓടി ഒരുപ്രകാരത്തിൽ കിഴക്കുവശത്തുള്ള കുളപ്പുരമാളികയിൽ മിനിട്സ്ബുക്കുമായി ഞാൻ എത്തിച്ചേർന്നു . സദസ്യർ അക്ഷമരായി എന്നെ കാത്തിരിക്കുകയാണ് . എന്റെ കിതപ്പും , പാരവശ്യവും, അതിനെക്കാൾ കവിഞ്ഞും എന്റെ കൌപീനമാത്രാച്ഛാദിതമായ ആകാരവും അവരെ അല്പം അമ്പരപ്പിച്ചു. കാര്യം ഞാൻ വിശദപ്പെടുത്തി. രണ്ടാംമുണ്ട് ആർക്കും ഉണ്ടായിരുന്നില്ല. അതിനാൽ തൽക്കാലത്തേക്ക് എന്റെ നഗ്നത മറയ്ക്കുവാൻ എന്നെ സഹായിക്കുന്ന കാഴ്ച ത്തിൽ അവരും നിരാശരായി. എന്തിന് , അന്നത്തെ സമ്മേ [ 82 ] ളനത്തിൽ കൗപീനമാത്രധാരിയായി നിന്നുകൊണ്ട് കാര്യ ദർശി മിനിട്സ് വായിച്ചു എന്നു പറഞ്ഞാൽ മതി. പക്ഷേ പ്രസിഡണ്ട് എൻറെ കൃത്യബോധത്തെക്കുറിച്ചു വളരെ പ്രശംസിച്ചു പറയുകയുണ്ടായി..........
ഒരിക്കൽ ഞങ്ങളുടെ സമ്മേളനത്തിനു ആദ്ധ്യക്ഷം വ ഹിച്ചത് , രസികരസായനം എന്ന സരസകാവ്യഗ്രന്ഥത്തിന്റെ കർത്താവായ ബ്രഹ്മശ്രീ പിലാക്കുടി മധുസൂദനൻ ഭട്ടതിരിപ്പാടാണ് അന്നു 'പാറിപ്പോയ പൈങ്കിളി' എന്നൊരു കവിത ഞാൻ എഴുതി വായിക്കുകയുണ്ടായി. ഉപസംഹാര പ്രസംഗത്തിൽ അദ്ദേഹം എന്റെ കവിതാചാതുരിയെ കണക്കിലേറെ പ്രശംസിച്ചു. മറ്റൊരിക്കൽ ശ്രീ. ഇടപ്പള്ളി സി.നാരായണപിള്ള ബി. എ. ബി. എൽ. അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുകയും അന്ന് "സാഹിതീസംഗീതം" എന്നൊരു കവിത ഞാൻ എഴുതി വായിക്കുകയും ചെയ്തു. അന്നും എനിക്കു വലിയ അഭിനന്ദനങ്ങൾ ലഭിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഈവക അഭിനന്ദനങ്ങളും സമ്മേളനങ്ങളും സാഹിത്യവിഷയകമായി എനിക്കു നവംനവങ്ങളായ പ്ര ചോദനങ്ങൾ നൽകിക്കൊണ്ടിരുന്നു. രണ്ടുവർഷത്തിനു ശേഷം മേൽ പ്രസ്താവിച്ച രണ്ടു പദ്യങ്ങളും, തിരുവിതാംകൂറിൽ കോട്ടയത്തുനിന്നു പുറപ്പെടുന്ന 'പ്രതിദിനം' എന്ന പത്രത്തിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്നുള്ളതും സാനന്ദം ഇവിടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.........
ഞാൻ ഇംഗ്ലീഷ് സ്കൂളിൽ പ്രിപ്പാറട്ടറിക്ലാസ്സിൽ ചേർന്ന കാലത്തു ശ്രീ. ഇടപ്പള്ളി രാഘവൻപിള്ള രണ്ടാംഫോറത്തിൽ പഠിക്കുകയാണ് . അദ്ദേഹം ഞങ്ങളെക്കാളെല്ലാം പ്രായക്കൂടുതലുള്ള ആളായിരുന്നതിനാൽ ഞങ്ങളുടെ സെറ്റിൽ ചേർന്നിരുന്നില്ല. മാത്രമല്ല അങ്ങനെ ചേരുന്നതു അല്പം പോരായ്മയാണെന്നുപോലും ഭാവിച്ചുകൊണ്ടിരുന്നു. ഞങ്ങളെ വെറും 'മൈനറന്മാ'രാക്കി തള്ളിയിരുന്നു. എ [ 83 ] ന്നാൽ അദ്ദേഹത്തിന്റെ ആ അർത്ഥശൂന്യമായ അഹങ്കാര ഭാവത്തിനു് അല്പമൊരു മാറ്റം നേരിട്ടതു് കരുണാകര മേനവനുമായിട്ടുള്ള സാഹചയ്യത്തിലാണ്. രാഘവൻപിള്ള പതിവായി മി. മേനവനെ സന്ദർ ശിച്ചുകൊണ്ടിരുന്നു. പഠന കാര്യത്തിൽ ദാരിദ്ര്യം പ്രതിബന്ധമായി നിന്നിരുന്നതിനാൽ ഉദാരമനസ്കാനായ മേനവൻ ഇടപ്പള്ളിയെ കണക്കിലേറെ സഹായിച്ചിട്ടുണ്ട്. ഞാനും ദരിദ്രനായിരുന്നു - എന്നല്ല രാഘവൻപിള്ളയെക്കാൾ ദരിദ്രനായിരുന്നു. പിള്ളയ്ക്കു പിതാവുണ്ട് എക്സൈസു ഡിപ്പാർട്ടുമെൻറിൽ ഒരു ശിപായി. ശമ്പളം കുറവാണെങ്കിലും പുറമേ നല്ല ഒരു തുക വരവുണ്ടായിരുന്നു. പക്ഷെ ദുഷ്ടഹൃദയയായ ഇളയമ്മ (അച്ഛന്റെ രണ്ടാമത്തെ ഭാര്യ) രാഘവൻപിള്ളയെ കണക്കിലേറെ ഉപദ്രവിച്ചിരുന്നതായി എനിക്കറിയാം. രാഘവൻപിള്ളയെ സഹായിക്കുന്ന കാര്യത്തിൽ ഭർത്താവിനെ അവർ വിലക്കിയിരിക്കാം. എന്നിരുന്നാലും ആ മനുഷ്യൻ രാഘവൻ പിള്ളയെ സഹായിച്ചുകൊണ്ടിരുന്നു. ഞാൻ ഒരിക്കലും ധനസംബന്ധമായ സഹായത്തിനു് മി:കരുണാകരമേനവനെ സമീപിച്ചിട്ടില്ല. ഇന്നിതുവരെ മി. മേനോൻ ഒരു ചൈപോലും എനിക്കു നൽകിയിട്ടുമില്ല. എൻ്റെ മുത്തശ്ശി ഇടപ്പള്ളിക്കൊട്ടാരത്തിലെ ഒരു 'വേലക്കാരി'യായിരുന്നു.
കോശേരിമാളികയിൽ വന്നുതുടങ്ങിയതിനോടുകൂടി രാഘവൻപിള്ള എന്നോടു മിണ്ടിത്തുടങ്ങി. വെറും ലോഹ്യ ത്തിനുമാത്രം. പക്ഷെ ഞങ്ങളുടെ 'ബാലസമാജ'ത്തിൽ രാഘവൻപിള്ള പങ്കുകൊണ്ടിട്ടില്ല. മി. കരുണാകരമേന വന്റെ സെറ്റിലായിരുന്നു അദ്ദേഹത്തിൻറെ വിഹാരം. ശ്രീമാന്മാരായ തട്ടായത്തു പരമേശ്വപ്പണിക്കർ, ശ്രാമ്പിക്കൽ പത്മനാഭമേനവൻ, ബി. എസ്സ്. ശങ്കരൻനായർ, മേലങ്ങത്തു അച്ചുതമേനവൻ, പി. എസ്സ്. ഗോപാലപിള്ള [ 84 ]
(മണിയൻ) പി. എം. അച്ചുതവാരിയർ, താനത്തു കൃഷ്ണപിള്ള, നാകപ്പാടി കൃഷ്ണപിള്ള (നാകപ്പാടി നായകൻ) തുടങ്ങിയ സഹൃദയന്മാർ ഒത്തുചേർന്നു ഒരു സമാജം നടത്തിക്കൊണ്ടിരുന്നു.അതിലെ അംഗമായിരുന്നു രാഘവൻപിള്ള. അതിനാൽ ഒരു പുച്ഛഭാവത്തിലാണു രാഘവൻപിള്ള എന്നെ വീക്ഷിച്ചിരുന്നതു്. ഇതെന്നെ വേദനിപ്പിച്ചു. ക്രമേണ എനിക്ക് അദ്ദേഹത്തോട് വെറുപ്പു തോന്നിത്തുടങ്ങി....... ആ വെറുപ്പു് രണ്ടുമൂന്നു കൊല്ലത്തേയ്ക്കു അങ്ങനെ വളർന്നുവന്നു, രണ്ടു വർഷത്തിലും പരീക്ഷയിൽ തോറ്റതിനാൽ, സെക്കൻറുഫാറത്തിൽ ഞാൻ ചെന്നപ്പോൾ രാഘവൻപിള്ള അവിടെത്തന്നെ ഉണ്ടായിരുന്നു. അങ്ങിനെ ഞങ്ങൾ സതീർത്ഥ്യരായി. പക്ഷെ പരസ്പരമുള്ള 'ദ്വേഷം' ഒന്നുകൂടി വർദ്ധിക്കുവാനേ ആ സതീർത്ഥ്യബന്ധം ഉപകരിച്ചുള്ളു. 'കണ്ണട നമ്പ്യാർ' എന്നു വിളിക്കുന്ന വയോധികനായ ഒരാളായിരുന്നു ഞങ്ങളുടെ ക്ലാസ്സിലെ ഗുരുനാഥൻ. അദ്ദേഹത്തിനു 'തുള്ളൽ' വലിയ ഇഷ്ടമാണു്. ഞാൻ ഭംഗിയായി തുള്ളൽക്കഥകൾ വായിക്കും. രാഘവൻപിള്ളയും മധുരമായി കഥനം ചൊല്ലുമെങ്കിലും എന്നോളം നന്നാവുകയില്ല. അതിനാൽ മിക്കപ്പോഴും പദ്യപുസ്തകങ്ങൾ സാറെന്നെക്കൊണ്ടാണു വായിപ്പിക്കുക പതിവു". ഇക്കാര്യത്തിലും രാഘവൻപിള്ള അസൂയാലുവായി; ഞാൻ അഹങ്കാരിയും. അങ്ങനെ അഹങ്കാരവും അസുയയും തമ്മിലുള്ള ഒരു പോരാട്ടം ഞങ്ങൾ തമ്മിൽ ആരംഭിച്ചു. അതു് ഉച്ചാവസ്ഥയിലെത്തിയതു 'പരീക്ഷയ്ക്കാണു്. മലയാളത്തിൽ എനിക്കു അൻപതിൽ മുപ്പത്തിരണ്ടും, രാഘവൻപിള്ളക്കു ഇരുപത്തിയേഴം മാർക്കാണു കിട്ടിയതു്. ക്ലാസ്സിൽ ഒന്നാമൻ ഞാനായിരുന്നു. ഈ വിധി വൈപരീത്യം രാഘവൻപിള്ളയെ ഭ്രാന്തുപിടിപ്പിച്ചു. അന്നു സ്കൂളിലുണ്ടായിരുന്ന 'ചട്ടമ്പി'കൾ രാഘവൻപിള്ളയുടെ കൂട്ടുകാരാണു്. അവരെ സ്വാധിനത്തിലാക്കി അവരോടൊത്തു ചേർന്നു രാഘവൻപിള്ള എന്നെ മർമ്മഭേദകമാംവിധം [ 85 ] പരിഹസിക്കാൻ തുടങ്ങി. എന്റെ മുത്തശ്ശി ഇടപ്പള്ളി മഠത്തിലെ വേലക്കാരിയാണെന്നു പറഞ്ഞിട്ടുണ്ടല്ലൊ. അക്കാരണത്താൽ അക്കാലത്തു കണക്കിലേറെ പരിഹാസശരങ്ങൾ എന്റെ ഹൃദയമർമ്മങ്ങളെ പിളർന്നിട്ടുണ്ടു്. "എച്ചിൽ തീനി" എന്നു പറഞ്ഞു അവർ-വിശേഷിച്ചും രാഘവൻ പിള്ള -എന്നെ എത്ര ദിവസം കരയിച്ചു. എന്റെ മുത്തശ്ശി അടിച്ചുതളിക്കാരിയായിരുന്നു എങ്കിലും, എന്റെ വീട്ടിലുള്ളവരെല്ലാം ഉച്ഛിഷ്ടം ഭുജിച്ചിട്ടുണ്ടെങ്കിലും, 'ആണായ' എനിക്കോ എന്റെ സഹോദരങ്ങൾക്കോ അത് നൽകുകയുണ്ടായിട്ടില്ല. ഞാൻ ഇന്നിതുവരെ ഉച്ഛിഷ്ടം ആഹരിച്ചിട്ടുമില്ല.പക്ഷെ ആക്കാലത്തു എൻറെ പ്രതിയോഗികളോടു ആ പരമാർത്ഥം പറഞ്ഞതു കൊണ്ടു് എന്തു പ്രയോജനം? ഞാൻ പലരോടും ആവലാതി പറഞ്ഞു. ഞാൻ ഉച്ഛിഷ്ടം ഭുജിക്കാറുണ്ടോ എന്നു എൻ്റെ വീട്ടിൽ ചെന്നു ചോദിക്കുവാനായി അവരോടു കേണപേക്ഷിച്ചു. കഷ്ടം! എന്തൊരു കഥയില്ലായ്മ. എന്തൊരു ദുരഭിമാനം! എന്നാലും അന്നു ഞാനതു ചെയ്തു. അവരുടെ കാൽ പിടിച്ചു യാചിച്ചു. ഒരു പ്രയോജനവുമുണ്ടായില്ല; എന്നു തന്നെയല്ല, അവരുടെ പരിഹാസവർഷം വർദ്ധിക്കുകയാണു ചെയ്തതു്. അതിനും പുറമെ അന്ന് എന്നെപ്പരിഹസിച്ച് രാഘവൻപിള്ള ചില കവിതകൾ എഴുതുക കൂടി ചെയ്തു. സ്കൂളിൽ വന്നാൽ, എന്റെ അടുത്തു വന്നു അവർ അതു് പാടിത്തുടങ്ങും. എനിക്കു ഭ്രാന്തുപിടിക്കും. ഒരിക്കൽ ഒരു വഴക്കു തന്നെ ഉണ്ടായി. രാഘവൻപിള്ള എൻ്റെ മുതുകത്തു ഒരിടി. ഞാൻ ഹെഡ്മാസ്റ്റരോടു ചെന്നു പരാതിപ്പെട്ടു. അദ്ദേഹം കുറ്റവാളികളെ കണക്കിനു ശിക്ഷിച്ചുവെങ്കിലും, അതുകൊണ്ടും അവരുടെ പരിഹാസത്തിനു യാതൊരു ശമനവും ഉണ്ടായില്ല. രാഘവൻപിള്ള രചിച്ചിട്ടുള്ള ആ പരി [ 86 ] ഹാസപ്പാട്ടുകൾ ഇന്നെനിക്കോർമ്മയില്ല. അങ്ങിങ്ങു ഓർമ്മയിൽ വരുന്നതു ചുവടെ ചേർക്കാം.
നന്നായവിലങ്ങെടുത്തു - അതിൽ മന്നങ്ങാ കൊത്തിയങ്ങിട്ട്, ശർക്കര കൂട്ടിത്തിരുമ്മി - ത്തിന്നാൽ സർക്കസ്സുകാരനായത്തീരാം!
ഇതിൽ ഹാസ്യം കേന്ദ്രീകരിച്ചിട്ടുള്ളതു് "മന്നങ്ങാ" എന്ന പദത്തിലാണു്. എന്നെ ചങ്ങമ്പുഴ ബപ്പി എന്നു പരിഹാസമായി വിളിക്കാറുണ്ടെന്നു മുൻപു സുചിപ്പിച്ചിട്ടുണ്ടല്ലൊ. 'ചങ്ങമ്പുഴ ബപ്പിമൂപ്പൻ' - 'കുടുംബി'വഗ്ഗത്തിൽപെട്ട ഒരു വനാണു്. അവരുടെ ഏറ്റവും പ്രിയമുള്ള ഒരാഹാരപദാർത്ഥമത്രേ, മന്നങ്ങാ. (നല്ലപോലെ മൂപ്പെത്താത്ത നാളികേരം) അവരെ പരിഹാസമായി 'മണങ്ങാ' എന്നും 'മന്നങ്ങാ തീനികൾ' എന്നും വിളിക്കാറുണ്ട്.
പച്ചക്കടലയ്ക്കു തിന്നാൽ - ആർക്കും പദ്യമെഴുതുവാനൊക്കും, മെച്ചത്തിലുള്ളതായ്ത്തിരും കുറ ച്ചെച്ചിലും കൂടിക്കഴിച്ചാൽ.
അടിച്ചുതളിക്കാരിയായ എന്റെ മുത്തശ്ശിയുടെ വലത്തേ തോളിൽ കടലയ്ക്കായുടെ മുഴുപ്പും ആകൃതിയും ഉള്ള 'ഒരരിമ്പാറ' ഉണ്ടായിരുന്നു. അതുകാരണം അവരെ 'കടലയ്ക്കാ' എന്നു വിളിച്ചിരുന്നു. പിന്നീടു് ആ പരിഹാസനാമം വീട്ടിലെ മറ്റംഗങ്ങളിലേയ്ക്കും പകരപ്പെട്ടു. 'പച്ചക്കടലയ്ക്ക' എന്ന കവി പ്രയോഗത്തിൻറെ സ്വാരസ്യം ഇതിൽ നിന്നു വെളിപ്പെടുന്നുണ്ടല്ലൊ. അനേക സംവത്സരങ്ങൾ കവിഞ്ഞ് എൻ്റെ ബാഷ്പാഞ്ജലി എന്ന ആദ്യത്തെ കാവ്യസമുച്ചയം [ 87 ] പ്രസിദ്ധീകൃതമായപ്പോൾ അതിലെ പ്രഥമപദ്യത്തിന്റെ പ്രാരംഭമായ,
ആരുവാങ്ങുമിന്നാരുവാങ്ങുമീ- യാരാമത്തിൻ്റെ രോമാഞ്ചം?
എന്ന ഈരടി പരിഹാസലോലുപനായ ഏതോ ഒരജ്ഞാത കവി
ആരുവാങ്ങുമിന്നാരുവാങ്ങുമി- ന്നാറു കാശിൻന്റെ കടലയ്ക്കാ?
എന്നു രൂപാന്തരപ്പെടുത്തുകയും അതിനു എന്റെ ജന്മദേശത്തിൽ അത്ഭുതാവഹമായ പ്രചാരം സിദ്ധിക്കുകയും ചെയ്തു. ചില കുസൃതിക്കുട്ടികൾ എന്റെ വീടിന്റെ മുൻവശത്തെത്തുമ്പോൾ മേൽ പ്രസ്താവിച്ച 'പാരഡി' ഉറച്ചു ചൊല്ലിയിട്ടു് ഓടിപ്പോകുന്നതു പലപ്പോഴും എന്റെ ദൃഷ്ടിയിൽ പെട്ടിട്ടുണ്ടു്.
മി. രാഘവൻപിള്ള ഇങ്ങനെ ഒട്ടേറെ പദ്യങ്ങൾ എന്നെക്കുറിച്ചെഴുതിയിട്ടുണ്ടെങ്കിലും ഒന്നുപോലും എനിക്കിന്നോക്കാൻ സാധിക്കുന്നില്ല. പനിനീർപ്പുപോലെ മൃദുലമായ എന്റെ ഹൃദയത്തെ അക്കാലത്തു ഏറ്റവും വേദനിപ്പിച്ചിട്ടുള്ള വ്യക്തി അനശ്വര നാമധേയനായ ആ അനുഗൃഹീത കവിവര്യനാണു്. പക്ഷേ അക്കാരണത്താലായിരിക്കാം പിന്നീടു് ഞങ്ങളുടെ ആത്മാക്കൾ അത്രമാത്രം ഒട്ടി അഭേദ്യമായ രീതിയിൽ ഒട്ടിപ്പിടിക്കവാനിടയായതു്. ഞങ്ങളുടെ സൗഹാർദ്ദം ആരംഭിക്കപ്പെടുന്നതു് ഇനിയും വളരെ വഷർങ്ങൾക്കുശേഷമാണു്. അതിനെക്കുറിച്ചു യഥാവസരം വിവരിച്ചുകൊള്ളാം .........
കുട്ടിക്കാലം മുതലേ ഞാൻ ഒരു സ്വപ്നവിഹാരിയായിരുന്നു. ക്ലാസുമുറിയിൽ ഇരിക്കുന്ന അവസരത്തിൽ ജാലക [ 88 ] ദ്വാരത്തിൽ കൂടി, അങ്ങകലെ കുണുങ്ങിക്കൊണ്ടുനിൽക്കുന്ന വൃക്ഷശിഖരങ്ങളേയും, അവയ്ക്കിടയിൽക്കൂടെ പ്രത്യക്ഷപ്പെടുന്ന നീലാംബരശകലങ്ങളേയും, സ്വപ്നസമാനം ഇഴഞ്ഞേറുന്ന മേഘമാലകളേയും കണ്ണിമയ്ക്കാതെ അങ്ങനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്റെ പതിവു്. ഗുരുനാഥൻ ചോദ്യം ചോദിച്ചാൽ ഞാൻ അറിയുകയില്ല. "എന്തെടോ, ഉറങ്ങുകയാണോ?" എന്നദ്ദേഹം പലപ്പോഴും കോപത്തോടെ എന്നോടു ചോദിക്കാറുണ്ടു്. പ്രകൃതിക്കു എൻ്റെ മേൽ അത്ഭുതാവഹമായ സ്വാധീനശക്തി ഉണ്ടായിരുന്നു. പക്ഷികളോടായിരുന്നു എനിക്കേറ്റവും ഇഷ്ടം. പുഷ്പങ്ങൾക്കു എന്നെ ലഹരിപിടിപ്പിക്കാൻ സാധിക്കുമായിരുന്നു. വീടിന്റെ മുൻവശത്തുള്ള വെള്ളമണലിൽ മലർന്നു കിടന്നു നക്ഷത്രനിബിഡമായ ആകാശത്തെ ഉറ്റുനോക്കിക്കൊണ്ടു് അനവധി മണിക്കൂറുകൾ ഞാൻ ആത്മവിസ്മൃതിയിൽ ലയിച്ചിട്ടുണ്ടു്. ചന്ദ്രികാചർച്ചിതങ്ങളായ നിശീഥിനികൾ എന്റെ ആത്മാവിനെ കോരിത്തരിപ്പിച്ചു ഇങ്ങനെ, നന്നചെറുപ്പം മുതൽക്കുതന്നെ പ്രകൃതി പ്രതിഭാസങ്ങളിൽ നിർല്ലീനമായ സൗന്ദര്യം ഞാനറിയാതെ എന്നെ വശീകരിക്കുകയും അങ്ങനെ എന്റെ ആത്മാവു നിർവ്വാണാത്മകമായ ഒരു സ്വപ്നമേഖലയിൽ സ്വച്ഛന്ദവിഹാരം ചെയ്യുകയും പതിവായിരുന്നു. സൗന്ദര്യാസക്തിയിൽനിന്നും സംജാതമായ അന്നത്തെ ഹൃദയവികാരങ്ങൾ അതേപടി ഞാൻ അക്കാലത്തെ പദ്യശകലങ്ങളിൽ പകർത്തിയിട്ടുണ്ടു്. ഇന്നത്തെ കൃതികളെക്കാൾ ഞാൻ വിലമതിക്കുന്നതു്, ഇഷ്ടപ്പെടുന്നതു്, ആ ബാല്യകാലകൃതികളെയാണു്.പക്ഷേ അവ എനിക്കെന്നേന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.
ഈ സൗന്ദര്യാസക്തി എന്നെ പലപ്പോഴും അപഥത്തിലേയ്ക്കും നയിക്കാതിരുന്നിട്ടില്ല. സൗന്ദര്യമുള്ള ഏതു പെൺ കുട്ടിയേയും ഞാൻ അന്നിഷ്ടപ്പെട്ടു. അതെ,പത്തുവയസ്സു [ 89 ] മാത്രം പ്രായമുള്ളപ്പോൾ, ഒരിക്കൽ എൻ്റെ വീട്ടിൽ ഒരു പെൺകുട്ടി വന്നു. അവൾ കഷ്ടിച്ചരനാഴിക അകലെയുള്ള 'മംഗലത്തുമനയ്ക്കൽ' നിന്നിരുന്ന ഒരു തുണക്കാരിപ്പെണ്ണാണു്. കാണാൻ കൗതുകമുള്ള ഒരു ചെറുപ്പക്കാരി-കഷ്ടിച്ചു പതിനാറുവയസ്സു പ്രായംകാണും, ഞാനും ഉണ്ടവേലുവുംകൂടി വീടിന്റെ പൂമുഖത്തു ഒരു കട്ടിലിന്മേൽ ഓരോന്നു സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളെക്കണ്ടപ്പോൾ ഉണ്ടവേലുവിന്റെ മുഖം പെട്ടെന്നൊന്നു വികസിച്ചു. "എടോ. നമുക്കു കോളായി" ഉണ്ടവേലു പറയുകയാണു്. ഞാൻ കാര്യം ചോദിച്ചു. എല്ലാം അവൻ വിവരിച്ചുപറഞ്ഞു എന്തിനു, ഉണ്ടവേലുവിന്റെ വാക്കുകളിൽ ഞാൻ മയങ്ങിപ്പോയി. കുറച്ചുനേരം കഴിഞ്ഞു് പെൺകുട്ടി വീട്ടിൽനിന്നിറങ്ങി; പുറകെ ഞങ്ങളും. അന്നും ഞാൻ കൗപീനമാത്രധാരിയാണു്. മുണ്ടു് അകത്താകയാൽ എടുക്കാൻ നിവൃത്തിയില്ല.
ഞങ്ങൾ പുറകിൽ ഒരു പത്തുവാര അകലത്തായി അവളെ അനുഗമിച്ചുതുടങ്ങി. ഇടക്കിടെ അവൾ തലതിരിച്ചു നോക്കും. എന്റെ ഹൃദയത്തിൽ ഒരു തരിതരിപ്പു്. അല്പമൊരു സംഭ്രമം. അതെല്ലാം അധഃകരിച്ചുകൊണ്ടു അനിർ വാച്യമായ ഒരാനന്ദവും! ഹാ, ഉണ്ടവേലു ആൾ എന്തു വീരനാണ്!
ഏതാണ്ടു് മംഗലത്തുമന സമീപിക്കാറായി, പ്രധാന വഴിയിൽ ഒരിടുങ്ങിയ ഇടവഴിയുണ്ടു്. അവൾ അതിലേതിരിഞ്ഞു. മദ്ധ്യാഹ്നം; ആ പ്രദേശമെല്ലാം കേവലം വിജ നമാണു്. ഞങ്ങൾ അവളുടെ തൊട്ടടുത്തെത്തി. എന്റെ ഹൃദയം ശക്തിയായി മിടിച്ചുതുടങ്ങി.
'ദേ, പിന്നേയ് --ഒരു കാര്യമൊന്നു പറയാനുണ്ടല്ലോ." ഉണ്ടവേലു നയത്തിൽ ആരംഭിച്ചു. പെൺകുട്ടി തിരിഞ്ഞു നിന്നു; ഞങ്ങളും. അവളുടെ കണ്ണിൽ നിന്നു് അഗ്നിജ്വാല [ 90 ] കൾ പറക്കുന്നതായി ഞാൻ കണ്ടു. ഞാൻ കിടുകിടുത്തു പോയി.
"എന്താടാ കാര്യം, പട്ടി"-ഒരട്ടഹാസം!
ഈശ്വരാ, നിമിഷത്തിനുള്ളിൽ ഞാൻ അവിടെനിന്നും പറപറന്നു. എന്തോട്ടമായിരുന്നു എന്റേതു്! ഉണ്ടവേലു എവിടെ? പെണ്ണെവിടെ? എന്തുസംഭവിച്ചു? ആ വോ? എന്റെ വീട്ടിൽ വന്നെത്തിയിട്ടേ എനിക്കു ശ്വാസം നേരെ വീണുള്ളു. അതുമാത്രമല്ല പിന്നീടും എനിക്കു വലിയ ഭയവും തോന്നി. അവൾ വീട്ടിൽവന്നു അതിനെക്കുറിച്ചു പ്രസ്താവിച്ചാലോ ! കുറേ ദിവസത്തേയ്ക്കു എനിക്കു അതു തന്നെയായിരുന്നു ചിന്ത. ഏതാനും ദിവസങ്ങൾ കഴിഞ്ഞു് വീണ്ടും ആ പെണ്ണിന്റെ ആവിർഭാവം എന്റെ ഗൃഹത്തിലുണ്ടായി. ഞാൻ പേടിച്ചരണ്ടുകൊണ്ടു പൂമുഖത്തു ശ്വാസം വിടാതെ ഇരിക്കുകയാണു്. പക്ഷേ, ഭാഗ്യം, അവൾ ഒന്നും പറയുകയുണ്ടായില്ല............
ഞങ്ങളുടെ ക്ലാസ്സിൽ '- അമ്മു' എന്ന പേരോടുകൂടി അതിസുന്ദരിയായ ഒരു പെൺകുട്ടി പഠിച്ചിരുന്നു. ആ പെൺ കുട്ടിയോടു നിയന്ത്രണാതീതമായ ഒരഭിനിവേശം എനിക്കുണ്ടായി. ഇന്നും ആ ആശയുടെ നേർത്ത ഒരു നിഴൽപ്പാടു് എന്റെ ഹൃദയത്തിന്റെ നിഗൂഢതയിൽ അവശേഷിച്ചിട്ടില്ലേ എന്നു ഞാൻ സംശയിക്കുന്നു. ഇത്രമാത്രം സഹൃദത്തയും സുശീലയുമായ ഒരു യുവതി വേറെയുണ്ടെന്നു തോന്നുന്നില്ല. സദാ അവളെക്കുറിച്ചുള്ള ചിന്ത എന്നെ പീഡി പ്പിച്ചുകൊണ്ടിരുന്നു. അക്കാലത്തു ഒരു സതീർത്ഥ്യനിൽനിന്നും അത്ഭുതാവാഹമായ ഒരു വിജ്ഞാനശകലം എനിക്കു ലഭിക്കുകയുണ്ടായി. ചളിക്കണ്ടങ്ങളിൽ കണ്ടുവരുന്ന ഒരു അട്ടയെ (നൂലട്ട) പിടിച്ചെടുക്കുക; ഒരു ഇളയ അടയ്ക്കാ (പയ്ങ്ങാ) നടുവേ പൊളിച്ചു അട്ടയെ അതിനുള്ളിലാക്കു [ 91 ] ക; അനന്തരം അതു അതിനുള്ളിൽനിന്നു രക്ഷപ്പെടാതെ ചേർത്തടച്ചു നൂൽകൊണ്ടു വരിഞ്ഞുകെട്ടി മൂന്നു മാസം പുകയത്തു വയ്ക്കുക; പിന്നീടെടുത്തു തോടുപൊളിച്ചു നോക്കമ്പോൾ, അട്ടയും കഴമ്പും കൂടി ഉണങ്ങിച്ചേർന്നിരിക്കുന്നുണ്ടാവും. അതെടുത്തു നല്ലപോലെ അമ്മിയിന്മേൽ അരച്ചു ശീലപ്പൊടിയാക്കുക. ആ പൊടിയെടുത്തു നെറ്റിയിന്മേൽ ഒരു തിലകം ചാത്തിക്കൊണ്ടു. ഏതെങ്കിലും സ്ത്രീയുടെ നേരെ നോക്കിയാൽ, അവൾ വ്യാമൂഢയായി, തിലകധാരിയുടെ പിന്നാലെ പോരുന്നു ! ഹാ! എന്തൊരത്ഭുതം! ആഭിചാരത്തിന്റെ അജയ്യപ്രഭാവം ! ആ ജ്ഞാനവീചി എന്റെ ഹൃദയത്തെ എത്രമാത്രം ഇളക്കിമറിച്ചു എന്നു വർണ്ണിക്കാവുന്നതല്ല. ചിരകാലമായി ഞാൻ യാതൊന്നിനുവേണ്ടി ഉഴറുന്നുവോ ആനിധി നിഷ്പ്രയാസം എന്റെ കൈവശം എത്തിച്ചേരുന്നു !
പിറ്റെ ദിവസം മുതൽ ഞാൻ അട്ടയെപ്പിടിക്കാനുള്ള ശ്രമമായി. സ്കൂളിനടുത്തുതന്നെ പോളക്കളം എന്നൊരു കണ്ടമുണ്ടു്. നിറച്ചു ചേറും കുളത്താമരകളുമാണു്. അതിലിറങ്ങുന്ന കന്നുകാലികളുടെ കാലിന്മേൽ അമ്മിക്കുഴയുടെ വലിപ്പമുള്ള വലിയ വലിയ അട്ടകൾ കടിച്ചുതൂങ്ങിക്കിടക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. അവയെ എനിക്കു വലിയ അറപ്പും ഭയവുമായിരുന്നു. എന്നാൽ ആ അറപ്പും ഭയവുമെല്ലാം എന്റെ ഹൃദയത്തിൽ നിന്നകന്നു നീങ്ങി. ഞാൻ ചെറിലിറങ്ങിനിന്നു. ഏറെനേരംനിന്നു കരയ്ക്കുകയറി ഉൽക്കണ്ഠയോടെ നോക്കി, കഷ്ടം. ആയില്ല. എന്തിനു പല ദിവസവും ഞാൻ എൻ്റെ പരിശ്രമം ആവർത്തിച്ചു. സ്കൂളിൽ പോകാതെ ഒളിച്ചുപോന്നു ചേറ്റിലിറങ്ങി നിൽക്കുക. ഒരു ദിവസം ഒരു വലിയ 'പോത്തനട്ട' കാലിൽ പിടികൂടി. പക്ഷേ, അതു കൊള്ളുകയില്ല. നൂലട്ടതന്നെ വേണം.കൈവശം ചുണ്ണാമ്പു കരുതിയിരിക്കും; അട്ടയുടെ [ 92 ] പിടിവിടുവിക്കാൻ. മിക്കപ്പോഴും വലിയ അട്ടകൾ കാലിന്മേൽ പിടികൂടും. പക്ഷേ ചെറുതിനെ കിട്ടുകയില്ല. ദ്വേഷ്യവും നൈരാശ്യവും അക്ഷമയും കൂടിച്ചേർന്ന ഒരു മിശ്രവികാരം എന്നെ കലികൊള്ളിച്ചിട്ടുണ്ടു്. ഒടുവിൽ- എൻ്റെ ഭാഗ്യമെന്നു പറയട്ടെ- ഒരു നൂലട്ടയും എൻ്റെ കാലിന്മേൽ കടന്നുപിടികൂടി, ആ ദർശനത്തിൽ എനിക്കുണ്ടായ ആനന്ദം! ലുബ്ധനു നിധികിട്ടിയാൽപോലും അത്രത്തോളം ഒരാത്മഹർഷമുണ്ടാകുമെന്നു തോന്നുന്നില്ല. പണ്ഡിതനായ സതീർത്ഥ്യൻ്റെ നിർദ്ദേശാനുസാരം ആ അട്ടയെ ഞാൻ അടയ്ക്കയിലാക്കി വരിഞ്ഞുകെട്ടി, ആരും കാണാതെ, അടുക്കളയുടെ തട്ടിൻപുറത്തു ഒരു വാരിയിന്മേൽ തൂക്കിയിട്ടു. പിന്നത്തെ മൂന്നു മാസക്കാലമാണു് വാസ്തവത്തിൽ ഞാൻ വിഷമിച്ചതു്. ദിവസം മുന്നോടു നീങ്ങുന്നില്ല……….
ഒടുവിൽ ആ സുദിനവും സമാഗതമായി. എൻ്റെ നിധി ഞാൻ പുറത്തെടുത്തു. വീട്ടിൽ ആരും കാണാതെ രഹസ്യമായി അതു പൊടിച്ചെടുത്തു ഒരു കൊച്ചു കുപ്പിക്കകത്താക്കി എൻ്റെ പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചു.
അന്നു് ഒരു പ്രദോഷദിവസമായിരുന്നു; ഞങ്ങൾ നിത്യവും വൈകുന്നേരം അമ്പലത്തിൽ പോകും. അന്നു ഞാൻ കൂട്ടുകാരെ കാത്തുനിന്നില്ല. എൻ്റെ മാന്ത്രികചൂർണ്ണക്കുപ്പിയും എളിയിൽ വച്ചുകൊണ്ടു് ഞാൻ കാലേകൂട്ടി അമ്പലത്തിലേയ്ക്കു പുറപ്പെട്ടു. ഏറെനേരം എനിക്കവിടെ കാത്തുനിൽക്കേണ്ടിവന്നു. അതിനിടയിൽ കൂട്ടുകാർ പലരും വന്നു തൊഴുതിട്ടു പോയി. എന്നെ വിളിച്ചപ്പോൾ വഴിപാട്ടുണ്ടെന്നും അതു വാങ്ങിച്ചശേഷം അത്താഴപ്പൂജ കഴിഞ്ഞേ മടങ്ങി വരാനൊക്കൂ എന്നും പറഞ്ഞു് ഞാനവരെ മടക്കി അയച്ചു. ചിലരെ മനസാ ശപിക്കുകപോലും ചെയ്തു. ഞാൻ അക്ഷ [ 93 ] മനായി നിൽക്കുകയാണു്. പലരും വരുന്നുണ്ടു്, പോകുന്നുണ്ടു്. പക്ഷെ അവൾമാത്രം വരുന്നില്ല!
ഒടുവിൽ,അവളും വന്നു.നേരം സന്ധ്യ സമീപിച്ചിരിക്കുന്നു.ഭാഗ്യം, അവൾ തനിച്ചാണു്!ഞാൻ മതിലിനപ്പുറത്തു ചെന്നു്,ആരും കാണാതെ കുപ്പിയെടുത്തു്,നെറ്റിയിൽ പെട്ടെന്നു കാണത്തക്കവിധത്തിൽ ആ ചൂർണ്ണംകൊണ്ടു ഒരു വലിയ'ഗോപി'-മുഴുത്ത ഗോപിക്കുറി-തൊട്ടിട്ടു തുടിക്കുന്ന ഹൃദയത്തോടും,ഒരു ഘാതകൻ്റെ സംഭ്രമപാരവശ്യ ത്തോടുംകൂടി ക്ഷേത്രമുറ്റത്തേയ്ക്കു പ്രവേശിച്ചു.അവൾ പ്രദിക്ഷണം വെയ്ക്കുന്നു.ഞാൻ നേരെ വലതുഭാഗത്തുകൂടി അവൾക്കഭിമുഖമായിച്ചെന്നു.മിക്കവാറും ഞാൻ അർദ്ധപ്രജ്ഞനായിരുന്നു.അവളുടെ അടുത്തുചെന്ന് നെറ്റി അവ ളുടെ നേർക്കുയർത്തിപ്പിടിച്ചുകൊണ്ട് കണ്ണുംമിഴിച്ച് ഒരു മിനിട്ടങ്ങനെ നിലകൊണ്ടു, അവൾ പെട്ടെന്നു നിന്ന് അത്ഭുതാധീനയായി എന്നെ തുറിച്ചുനോക്കി.പറ്റി. മന്ത്രശക്തി ഫലിച്ചതുതന്നെ!ഞാൻ സംശയിച്ചില്ല.തിരിഞ്ഞു വേഗത്തിൽ നടകൊണ്ടു.അവൾ എന്നെ അനുഗമിക്കുമെന്നുള്ളതു നിശ്ചയമല്ലേ.ഞാൻ നേരെ നടന്നു,അര ഫർലാംഗ് അകലത്തുള്ള പെൺപള്ളിക്കൂടത്തിൽ കടന്നു വരാന്തയിൽ ഇരിപ്പായി.അല്പാല്പം ഇരുട്ടു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു.എൻ്റെ ഹൃദയസ്പന്ദനങ്ങൾ കാതിലങ്ങിനെ മുഴങ്ങുകയാണ്.അവൾ വരുമെന്നുള്ള കാര്യത്തിൽ എനിക്കു തർക്കമില്ലല്ലോ;മന്ത്രശക്തിയല്ലേ...... എന്തിനു്? ഒരു മണിക്കൂറോളം ഞാനവിടെ ഇരുന്നുകാണും...... എൻ്റെ സ്പന്ദനങ്ങളുടെ തീവ്രത ക്ഷയിച്ചു.ഹൃദയത്തിൽ ഒരു മരവിപ്പുണ്ടായിത്തുടങ്ങി.മുഴുത്ത നിരാശ! ആരും, വരുന്നില്ല...... ഞാൻ ഗേറ്റുകടന്നു വീണ്ടും ക്ഷേത്രത്തിൽ പോയി നോക്കി.അവളില്ല......... പോയിക്കഴിഞ്ഞു!അവൾ വീടുപറ്റിയിട്ടു എത്രയോ നേരമായി! എനിക്കുണ്ടായ നിരാശയ്ക്കറുതിയില്ല.അമ്പലത്തി [ 94 ] ലേയ്ക്കുപോയ എന്നെ കാണായ്ക്കയാൽ വീട്ടുകാർ പരിഭ്രമിച്ചി രിക്കുകയാണു്.മ്ലാനചിത്തനായി മടങ്ങിയെത്തിയ എനിക്കു നേരം വൈകിയതിനു്,അമ്മയുടെ അടുക്കൽനിന്നും കുറച്ചു അടികിട്ടി.പിറ്റെ ദിവസം ആ ജ്ഞാനശകലം എനിക്കു പ്രദാനം ചെയ്തു എന്നെ വഞ്ചിച്ച സതിർത്ഥ്യനെ എന്തെല്ലാമാണു ഞാൻ പറഞ്ഞതെന്നു എനിക്കോർമ്മയില്ല.എനിക്കയാളെ ചുട്ടുപൊടിക്കുവാനുള്ള കോപമുണ്ടായി.ഇന്നതോർക്കുമ്പോൾ ഞാൻ ലജ്ജിച്ചു ചുളിപ്പോകുന്നു!...... ഏവംവിധങ്ങളായ ചില പരാക്രമങ്ങൾക്കു ഒരുങ്ങിപ്പുറപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു ചില കാര്യങ്ങളിൽ ഞാൻ മഹാഭീരുവായിരുന്നു മലബാറിൽ മാപ്പിളലഹള ശക്തിയായി നടക്കുന്ന കാലമായിരുന്നു അതു്.മാപ്പിളമാർ പ്രവർത്തിക്കുന്ന 'ക്രൂര പ്രവർത്തി'കളെക്കുറിച്ചു പലേ കഥകളും ഞാൻ കേൾക്കുവാനിടയായി. അവയെന്നെ ഭയചകിതനാക്കി. സ്കൂളിലേയ്ക്കോ മറ്റോ പോകുമ്പോൾ ഒരു മുഹമ്മദീയനെ ദൂരെയെങ്ങാനും കണ്ടാൽ മതി, ഞാൻ തളർന്നുപോകും. പ്രാണരക്ഷാർത്ഥം അവരുടെ മുൻപിൽ നിന്നു പലപ്പോഴും ഞാൻ പലായനം ചെയ്തിട്ടുണ്ടു്. ഏതൊരു മുഹമ്മദീയനായാലും വേണ്ടില്ല, കണ്ടുമുട്ടിയാൽ എൻ്റെ കഥ കഴിക്കുമെന്നായിരുന്നു വിചാരം. എൻ്റെ ഭവനത്തിൽനിന്നു ഒരു ഫർലാംഗ് അകലെ മൂന്നു പലവ്യഞ്ജനക്കടകൾ ഉണ്ട്. അവയുടെ ഉടമസ്ഥന്മാർ മുഹമ്മദീയരായിരുന്നു. ഞങ്ങൾ ദരിദ്രരായിരുന്നതിനാൽ വീട്ടാവശ്യങ്ങൾക്കുള്ള വ്യഞ്ജനാദിപദാർത്ഥങ്ങൾ മിക്കവാറും അന്നന്നു വാങ്ങുകയായിരുന്നു പതിവു്. അവ വാങ്ങിക്കൊണ്ടുവരുവാനുള്ള ചുമതല എനിക്കാണു്. അനുജന്മാർ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങളായിരുന്നതിനാൽ, ആ കൃത്യം നിർവ്വഹിക്കാൻ ഭവനത്തിൽ മറ്റാരുമില്ല. എന്തെങ്കിലും സാമാനം വാങ്ങുവാനായി പണം തന്നയച്ചാൽ മേൽ പ്രസ്താവിച്ച മുഹമ്മദീയരുടെ കടകളിൽ പോ [ 95 ] കാതെ, മറ്റൊരു ഭാഗത്തു്,ഏതാണ്ടൊരു മൈലകലെയുള്ള ഒരു നായരുടെ കടയിൽ ചെന്നു വാങ്ങുകയായിരുന്നു ഞാൻ ചെയ്തിരുന്നതു്.വീട്ടിലുള്ളവർ ഇതറിഞ്ഞിരുന്നില്ല.നേരം വൈകാതിരിപ്പാനായി വിദൂരസ്ഥമായ ഈ പീടികയിലേയ്ക്കു അതിവേഗത്തിൽ ഞാൻ കുതിച്ചുപായും. പക്ഷെ വഴിക്കുവെച്ചു ഏതെങ്കിലുമൊരു മുഹമ്മദീയനെ കണ്ടു എന്നു വന്നേക്കാം. അവരെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്നാണു് വഴിയിൽ ഇറങ്ങിയാൽ എൻ്റെ ശ്രദ്ധ മുഴുവൻ കണ്ടാൽ ഏതെങ്കിലും വീട്ടിലേയ്ക്കു കയറി ഞാൻ ഒളിച്ചിരിക്കും. ഇങ്ങനെ അക്കാലത്തു ഞാൻ അനുഭവിച്ചിട്ടുള്ള ഭയജന്യമായ ജീവിതം ചില്ലറയൊന്നുമല്ല.
ഈ നാരകീയയാതന ഒരു ദിവസം അതിൻ്റെ പരമ കാഷ്ഠയിലെത്തി. ഒരു ദിവസം എനിക്കു ഒരു സാമാനത്തിനായി മേൽവിവരിച്ചിട്ടുള്ള മുഹമ്മദീയരിൽ ഒരാളുടെ കടമയിൽ പോകാതെ തരമില്ല എന്നു വന്നുകൂടി.നായരുടെ കടയിൽ ആ പദാർത്ഥം കിട്ടിയില്ല.വീട്ടിൽ അതു അത്യാവശ്യവുമാണു്. മുഹമ്മദീയരുടെ കടയിൽ അതുണ്ടെന്നു തെളിവുമുണ്ടു്.അതിനാൽ കളവുപറയാനും നിവൃത്തിയില്ല.ഈ സന്ദർഭങ്ങളിൽ വഴിക്കെവിടെയെങ്കിലും കുറേനേരം നിന്നിട്ട് സാമാനം കിട്ടിയില്ലെന്നു മടങ്ങിവന്നു കളവുപറയുകയായിരുന്നു എൻ്റെ പതിവു്. അന്ന് അതൊന്നും നിവൃത്തിയില്ലാതായി. പേടിച്ചരണ്ടു് തീവ്രമായി സ്പന്ദിക്കുന്ന ഒരു ഹൃദയത്തോടെ അവരിൽ ഏറ്റവും ശാന്തനെന്നു എനിക്കു തോന്നിയ ഒരു മുഹമ്മദീയൻ്റെ കടയിലേയ്ക്കു ഞാൻ സംശയിച്ചു സംശയിച്ചു കയറി. ഗദ്ഗദ സ്വരത്തിലാണു് ഞാൻ സാധനം ആവശ്യപ്പെട്ടതു്. പാവം, വ്യാപാരി അയാളുണ്ടോ എൻ്റെ ഹൃദയത്തിലെ കോളിളക്കം അറിയുന്നു!
തൊട്ടടുത്തു വേറൊരു കടയുണ്ട്. മീതിയൻമാപ്പിള്ള എന്ന ഒരു വൃദ്ധ മുഹ്മമ്മദീയനാണ് വ്യാപാരി. ചായക്കട [ 96 ] യും പലവ്യഞ്ജനക്കടയും ഒന്നിച്ചുചേർന്നിട്ടുള്ള ഒരു കടയാണതു്. ആ വൃദ്ധവ്യാപാരി ആൾ ഒരു തമാശക്കാരനാണു്.ആരെങ്കിലും അതിലേ കടന്നുപോകുമ്പോൾ അയാൾ പെട്ടെന്നൊരു ശബ്ദം പുറപ്പെടുവിക്കും. സഞ്ചാരി മിക്കപ്പോഴും ഞെട്ടിപ്പോവുക സ്വാഭാവികമാണല്ലോ. അതുകണ്ടു് അയാളും, ചുറ്റുമുള്ള കടക്കാരും, അവിടെ കൂടിയിരിക്കുന്ന ജനങ്ങളും പൊട്ടിച്ചിരിക്കും. അയാൾ പലപ്പോഴും പ്രവർത്തിച്ചു രസിക്കാറുള്ള ഒരു ചപലവിനോദമാണതു്.
അന്ന്, എൻ്റെ കഷ്ടകാലത്തിനു ഞാനാണയാൾക്കിരയായത്. പോരെങ്കിൽ ഏതാണ്ടൊരു വാൾപോലെ നീണ്ട ഒരു കത്തികൊണ്ടു അയാൾ ഒരു ചക്കപ്പഴം മുറിച്ചുകൊണ്ടു് പീടികയുടെ മുൻപിലുള്ള ചെറിയ പന്തലിൽ - റോഡുവക്കിൽ-അങ്ങിനെ നിൽക്കുകയാണു്. ആ സ്ഥലത്തുനിന്നു എങ്ങനെയെങ്കിലും രക്ഷപ്പെട്ടു കിട്ടിയാൽ മതിയെന്ന ഏക പ്രാർത്ഥനയോടെ ആവേഗപൂർവ്വം ഞാൻ കടന്നുപോകുമ്പോൾ അയാൾ "ദേദേദേദേ" എന്നാർത്തുകൊണ്ടു് ആ നീണ്ട കത്തിയും കൈയിൽ പിടിച്ച് ഒരു നൃത്തം. ഈശ്വരാ, എനിക്കുണ്ടായ നടുക്കം! തല തിരിച്ചു നോക്കിയപ്പോഴുണ്ടു്. അയാളുടെ കയ്യിൽ ആ നീണ്ട കത്തി!! "അയ്യോ" എന്നുറക്കെ നിലവിളിച്ചുകൊണ്ടു് ഞാൻ ഒരോട്ടമോടി. തൊട്ടടുത്തു ഒരു ഭഗവതിക്ഷേത്രമുണ്ടു്. ഞാൻ ഓടിച്ചെന്നു അമ്പലത്തിൽ കയറി- നേരെ ശ്രീകോവിലിനകത്തേയ്ക്ക്. "രാഹൂ" എന്ന ഒരെമ്പ്രാന്തിരിയാണു് പൂജകൻ. അദ്ദേഹം ചാടി പുറത്തേയ്ക്കിറങ്ങി എന്നെ കൈയ്ക്കു പിടിച്ചു താഴേക്കിറക്കി നിറുത്തി. ഞാൻ കിലുകിലാ വിറയ്ക്കുകയാണു്. ശരീരത്തിലുള്ള രക്തം മുഴുവൻ എൻ്റെ മുഖത്തെ മാംസപേശികളിൽ തുളുമ്പിക്കൂടിയിട്ടുണ്ടു്. ഞാൻ ഏങ്ങലടിച്ചു കരയാൻതുടങ്ങി. അദ്ദേഹം കാരണം തിരക്കി. എനിക്കു ശബ്ദം പുറത്തുവരുന്നില്ല. ഏറെനേരംകൊണ്ടു ശിഥിലാക്ഷരങ്ങളിൽ ഒരുവിധ [ 97 ] ത്തിൽ ഞാൻ അദ്ദേഹത്തെ വിവരം ധരിപ്പിച്ചു _"മിതിയൻമാപ്പിള എന്നെ വാളുകൊണ്ടു വെട്ടാൻവന്നു." എന്നാണു ഞാൻ പറഞ്ഞത്. "പേടിക്കേണ്ട ഇവിടെ നിൽക്കൂ." എന്നു പറഞ്ഞിട്ട് അദ്ദേഹം വെളിയിലേക്കിറങ്ങി. അയാളോടു ചെന്നു വിവരം ചോദിച്ചു. അപ്പോഴാണു് ആ വൃദ്ധന് അയാൾ ഒട്ടും മനപ്പൂർവ്വമല്ലാതെ ചെയ്ത ആ വിനോദ ത്തിന്റെ ആപൽക്കരമായ ഫലം ബോധപ്പെട്ടതു്….. എമ്പ്രാന്തിരി തിരികെ വന്നു എന്നെക്കൂട്ടി വീട്ടിൽക്കൊണ്ടു വന്നാക്കി. മീതിയൻമാപ്പിള ഓടി വീട്ടിൽ വന്നു. കുറെ പഴവും റൊട്ടിയും പഞ്ചസാരയുമെല്ലാം കൊണ്ടു വന്നിട്ടുണ്ടായിരുന്നു. ഞാൻ അപ്പോഴും തേങ്ങിത്തേങ്ങിക്കരയുകയാണു്. വീട്ടിലുള്ള വരെല്ലാം പരിഭ്രമിച്ചു വശിയായി കാര്യം മെല്ലാം വിശദികരിക്കപ്പെട്ടു എന്റെ വീട്ടിലുള്ള വർപോലുംചിരിച്ചു പോയി. മീതിയൻമാപ്പിള എൻ്റെ അടുത്തുവന്നു വാത്സല്യപൂർവ്വം "കുട്ടാ" എന്നു വിളിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു. ഞാനിത്ര മണ്ടനാണോ എന്നു ചോദിച്ചു എന്നെപ്പരിഹസിച്ചു. പഴവും മറ്റും എൻ്റെ കയ്യിൽ തന്നെ തന്നു. അങ്ങനെ എനിക്കല്പം ആശ്വാസം ലഭിച്ചു.
പ്രിപ്പാറട്ടറി ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു ആപൽക്കരമായ ഒരു വിഡ്ഢിത്തം ഞാൻ പ്രവർത്തികുകയുണ്ടായി. തന്റെ കുട്ടിക്കാലംമുതലേ ഞാൻ മഹാകുസൃതിയായി രുന്നു. ഒരു മിനിറ്റു വെറുതെയിരിക്കുകയില്ല. മരത്തിൽക്കയാറ്റമാണ് പ്രധാന തൊഴിൽ. ശരീരത്തിൽ ഒരു മുറിവോ, ചതവോ പറ്റാത്ത ഒരൊറ്റ ദിവസ ംപോലും എനിക്കേമ്മയില്ല. ഞങ്ങളുടെ സ്കൂളിനു തെക്കുവശത്തായി ഒഴി ഞ്ഞുകിടന്നിരുന്ന ഒരു പറമ്പുണ്ട്. അതിൽ നന്നെ വണ്ണം കുറഞ്ഞ് ധാരാളം പൊക്കമുള്ള ഒരു 'അരണമരം' നിൽപ്പു ണ്ടു്. കാലത്തും ഉച്ചയ്ക്കും സ്കൂളിൽ മണിയടിക്കുന്നതുവരെ കുട്ടികൾ അവിടെക്കൂടി ആ മരത്തിന്മേൽ കയറിക്കളിക്കുക [ 98 ] പതിവാണു്. ഒന്നിനു പുറകെ ഒന്നായി അഞ്ചാറു കുട്ടികൾ ആ മരത്തിന്മേൽ പിടിച്ചുകയറും. മുകളിൽ ചെല്ലുമ്പോൾ മാത്രമേ ശിഖരങ്ങളുള്ളൂ; അതുവരെ ഒറ്റത്തടിയായി ആ വൃക്ഷം വളരുന്നു. കുട്ടികൾ വൃക്ഷാഗ്രത്തിലെത്തുമ്പോഴേയ്ക്കും ക്രമേണ അതു വളഞ്ഞു വളഞ്ഞു ഒടുവിൽ ഘനംകൊണ്ടു് അതിന്റെ ശിഖരങ്ങൾ നിലത്തുവന്നു മുട്ടും. കുട്ടികൾ ഇറങ്ങിപ്പോരും. വീണ്ടും കയറും; വൃക്ഷം തലകുനിക്കും; കുട്ടി കൾ നിർബ്ബാധം ഇറങ്ങിപ്പോരും. ഇങ്ങനെയെല്ലാമായാലും ആ വൃക്ഷം ഒടിയുകയില്ല. അതു ആ വൃക്ഷത്തിന്റെ ഒരു സ്വഭാവമാണു്. കുട്ടികളുടെ ഈ വിനോദം എന്നെ വളരെ ആകർഷിച്ചു. എനിക്കും അതിൽ പങ്കുകൊള്ളുവാൻ തോന്നി. പക്ഷെ തേഡ്ഫാറത്തിൽ പഠിക്കുന്ന മുതിർന്ന കുട്ടികൾമാത്രമേ അതിൽ പങ്കെടുത്തിരുന്നുള്ളു. ഞാൻ തീരെ കൊച്ചു കുട്ടിയായിരുന്നതിനാൽ അവക്കെന്നെ 'കണ്ണിൽ പിടിച്ചില്ല!' എന്റെ അഭ്യർത്ഥനകൾ അവർ സ്വീകരിച്ചില്ല. ഇങ്ങനെ നിത്യവും അതിന്റെ ചുവട്ടിൽ ചെന്നു, അവരനുഭവിക്കുന്നാ സ്വഗ്ഗീയനിർവൃതി അസൂയയോടെ ഉറ്റു നോക്കി നിന്നുകൊണ്ടു് മണിയടിക്കമ്പോൾ നിരാശയോടെ മട ങ്ങിപ്പോരികയാണു പതിവ്. ആ സെററിലെ ഒരു പ്രമാണിയായ 'കൊച്ചുണ്ണി'യ്ക്കു ഇക്കായ്യത്തിലേയ്ക്കായി മൂന്നു പെ സയുടെ മിഠായി വാങ്ങി കൈക്കൂലി കൊടുക്കുകപോലും ഞാൻ ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്നു് സാമാനങ്ങൾ വാങ്ങാൻ അയച്ച സംഖ്യയിൽനിന്നു കട്ടെടുത്താണു് ഞാൻ ആ കാലണത്തുട്ടുകൾ സമ്പാദിച്ചതു്. എന്നാൽ ആ പ്രമാണി കൈക്കുലിവാങ്ങി അനുഭവിച്ചുവെങ്കിലും എന്നെ വഞ്ചിക്കുകയാണു ചെയ്തതു്. മിഠായി തിന്നുകഴിഞ്ഞപ്പോൾ ഇഷ്ടന്റെ മട്ടൊക്കെ മാറി. അതുവരെ സ്നേഹത്തിലും ലോഹ്യത്തിലും എന്നോടു പറ്റിക്കൂടിയ ആ കപടതന്ത്രജ്ഞൻ, പെട്ടെന്നു ഗൗരവം ഭാവിച്ചുകൊണ്ടു പുച്ഛരസത്തിൽ, "പോടാ, പി [ 99 ] ള്ളേ കേറിയാൽ വീഴും…..ഞങ്ങൾക്കു ചത്താൽ സാക്ഷി പറയാൻ ഒക്കില്ല. എനിങ്ങനെ പറഞ്ഞോഴിഞ്ഞു അന്നു എനിക്കൊരു വാശിതോന്നി. എങ്ങിനെയെങ്കിലും എന്റെ ആശ സാധിച്ചേ അടങ്ങു എന്നു ഞാൻ ആന്തരാശപഥം ചെയ്തു.
ഞാൻ ക്ലാസ്സിലെ 'മോണിട്ടറാണു്. രാവിലെ രണ്ടാമത്തെ പീരിഡ് - ഡ്രായിംഗ്. ഡ്രായിംഗ് മാസ്റ്റർ പാവംപിടിച്ച ഒരു അയ്യങ്കാർ സ്വാമിയായിരുന്നു. ആ സാധു മനുഷ്യനെ കുട്ടികളെല്ലാവരുമിട്ട കു രങ്ങുകളിപ്പിക്കും. പരിഹസിച്ചു "ഈപ്പൻ" എന്നാണു് അദ്ദേഹത്തെ വിളിക്കുക. അദേഹത്തെവളരെ ചുരുക്കം പോരെങ്കിൽ ഒരിക്കൽ കടയിൽ നിന്നു മണ്ണെണ്ണ കൊണ്ടുവന്ന ഒരു വലിയ പാട്ട (ഒഴിഞ്ഞാതു്) അദ്ദേഹം പറ ഞ്ഞതനുസരിച്ചു്, ചുമന്നുകൊണ്ടുപോയി അര നാഴികയ്ക്കു മേൽ അകലമുള്ള അങ്ങാടിയിൽ. അക്കാരണങ്ങളാൽ സാറിനു എന്നോടല്പം പ്രീ തിയുണ്ടായിരുന്നു. പെട്ടിതുറന്നു ഡ്രായിംഗ് പുസ്തകങ്ങൾ എല്ലാമെടുത്തു ഉടമസ്ഥരായ വിദ്യാത്ഥികൾക്കു വിതരണം ചെയ്യേണ്ട ഭാരം മോണീട്ടർക്കാണു്. ചുമതലയുള്ള ആ ജോലി യഥാവിധി നിവ്വഹിച്ചശേഷം ഞാൻ ഗുരുനാഥൻറ സമീപം ചെന്നു “ഒന്നു പുറത്തുപോണം, സാർ" എന്നു പ റഞ്ഞു. സാധാരണയായി നിശ്ചിതസമയങ്ങളിലല്ലാതെ ക്ലാസ്സിൽനിന്നു കുട്ടികളെ വെളിക്കു വിടാറില്ല.
"ഉം... എളുപ്പം പോയിട്ടുവാടോ" എന്നു ഉദാരനായ ഗുരുനാഥൻ അനുമതിനൽകി.
ഞാൻ സന്തോഷപൂർവ്വം വെളിയിൽ ചാടി. നേരേ വെച്ചടിച്ചതു് സഹനശക്തി സാമാന്യത്തിലധികം പ്രദർശി [ 100 ] പ്പിക്കാറുള്ള ആക്ക്രമശ്രേഷൻെറ സമീപത്തേയ്ക്കാണു്. മുറുക്കി ടുത്തു തയാറുടുത്തുകൊണ്ട് അദ്ദേഹത്തെ ഞാൻ ആക്രമിക്കാൻ ഒരുമ്പെട്ടു. ഒറ്റത്തടിയായി വളരുന്ന വൃക്ഷങ്ങളിലെ ആരോഹണം എനിക്കു അപ്രാപ്യമാണെന്നു മുൻപുതന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.ആദ്യമൊന്നും ശരിപ്പെട്ടില്ല പക്ഷേ ഞാൻ ഒരു കൊച്ച "റോബർട്ട സാ"യി വളരെ നേരത്തെ ശ്രമത്തിനുശേഷം, ഒരു വിധത്തിൽ തപ്പിപ്പിടിച്ച് ഞാൻ മരത്തിൻ്റെ മുകളിലെത്തി എന്നു പറഞ്ഞാൽ മതിയല്ലോ. തോളുകളും മാത്തടവും നല്ല പോലെ പോറിയിട്ടുണ്ട്. ചില ദിക്കിൽ തൊലി പോലും കുറേശ്ശേ ചിന്തിയിട്ടുണ്ടു്. രക്തവും വരുന്നു. ഏതായാലും വൃക്ഷാഗ്രത്തിലെത്തി. ശിഖരങ്ങളിൽ പിടികിട്ടിയപ്പോൾ എനിക്കു സമാധാനമായി. വൃക്ഷാഗ്രം അതിനിടയിൽ കുറെ വളഞ്ഞുകഴിഞ്ഞിരിക്കുന്നു. ആയാസംമൂലം പരവശനായിരുന്ന ഞാൻ തെല്ലുനേരം വൃക്ഷാഗ്രത്തിൽ പിടിച്ചിരുന്നു വിശ്ര മിച്ചു. അനന്തരം. മറ്റുകുട്ടികൾ പ്രവർത്തിച്ചു കണ്ടിട്ടുള്ള തു പോലെ, ഞാനും ഒരു ശാഖയിൽ കൈരണ്ടും മുറുക്കിപ്പിടി ച്ചുകൊണ്ടു് കാൽവിട്ടു, അങ്ങനെ തൂങ്ങിക്കിടന്നു. വൃക്ഷാ ഗ്രം നിലത്തുചെന്നു മുട്ടുമെന്നായിരുന്നു എന്റെ വിശ്വാസം. അഥവാ മുട്ടുകയില്ലെന്ന സംശയം തന്നെ എൻറെ മനസ്സിൽ തീണ്ടിയിട്ടില്ല. അങ്ങനെ പക്ഷേ അനുഭവം എനിക്കു പ്രതികൂലമാ യിപ്പരിണമിച്ചു. മരം കുറച്ചുകൂടി വളഞ്ഞതല്ലാതെ അഗ്രം നിലത്തു മുട്ടിയില്ല. അഞ്ചാറുപേർ ഒരുമിച്ചു കയറിയാൽ മാത്രമേ, അതു സംഭവിക്കൂ എന്നു ചിന്തിക്കുവാനുള്ള ബുദ്ധി ശക്തി അന്നെനിക്കില്ലായിരുന്നു. അങ്ങനെ ഒരുരണ്ടാൾ പൊത്തിൽ. ഞാൻ തൂങ്ങിക്കിടന്നു പിടയ്ക്കുകയാണു്. കാൽ വളച്ചു വീണ്ടും ശിഖരത്തിൽ ഉറപ്പിച്ച്, മുൻപു ശ്രമിച്ചിരുന്നപോലെ നിലയുറപ്പിക്കുവാനായിരുന്നു എന്റെ പിന്നത്തെ ശ്രമം. - സാധിക്കുന്നില്ല-ആ പരാക്രമകോലാ [ 101 ] ഹലങ്ങൾക്കിടയിൽ തറ്റഴിഞ്ഞു വസ്ത്രം നിലത്തുവീണു. കൗപീനമാണെങ്കിൽ, വാലും തലയും പൃഷ്ടഭാഗത്തിൽത്ത ഞാന്നു കിടന്നാടുകയാണു്. ഷർട്ടിന്റെ പുരോഭാഗ ത്തിന്നാകട്ടെ ശപ്തമായ ആ നഗ്നതയെ ഗോപനം ചെയ്യത്തക്ക ഇറക്കവും ഇല്ലായിരുന്നു. കൈവിട്ടാൽ 'പതുക്കോ' എന്നു നിലത്തുവീഴും - എന്റെ കാലും നടുവും ഒടിഞ്ഞു പോകും ഭയംകൊണ്ടു ഞാനരണ്ടുപോയി. ഗത്യന്തരമില്ല. 'അയ്യോ' എന്നുറക്കെ നിലവിളിക്കാൻ തുടങ്ങി. സ്കൂളിലുള്ള വർ നിലവളികേട്ടു ജനൽ വാതിലിൽക്കൂടി നോക്കിയപ്പോൾ ഞാൻ വൗവ്വാലിനെപ്പോലെ (തലകീഴായല്ലെങ്കിലും) തൂങ്ങികിടന്നു പിടയ്ക്കുകയാണു്. തേഡ്ഫാറത്തിലെ കുട്ടികളെ പുറത്തേയ്ക്കു വിട്ടു. ഹെഡ്മാസ്റ്റരും മറ്റു ക്ലാസ്സുകളിലെ കുട്ടികൾ വാതിലുകളിലും ജനലുകളി ലുമങ്ങനെ തിങ്ങിക്കൂടി നിൽക്കുകയാണു്. സതീത്ഥ്യരുംഗുരുനാഥന്മാരുമെത്തിയപ്പോൾ ആപൽഭയത്തിന്റെ സ്ഥാനം ശിക്ഷാഭയത്തിനും ലജ്ജയ്ക്കുമായി വഴിമാറിക്കൊടുത്തു. കുട്ടികളോടു സാമധാനത്തിൽ വൃക്ഷത്തിന്മേൽ കയറുവാൻ പ്രധാനാദ്ധ്യാപകൻ ആജ്ഞാപിച്ചു. കേൾക്കേണ്ടതാമസം. അവക്കെന്തൊരുല്ലാസമായിരുന്നു. കൈക്കൂലിവാങ്ങി എന്നെ കബളിപ്പിച്ച 'കൊച്ചുണ്ണി' തുടങ്ങിയ നാലഞ്ചു പ്രമാണികൾ, മല്ലയുദ്ധത്തിനു പോകുന്ന യോദ്ധാക്കളുടെ ഭാവത്തിൽ വൃക്ഷത്തിന്മേൽ പിടിച്ചുകയറി. ക്രമേണ വൃക്ഷാഗ്രം താണു: നിലത്തുമുട്ടി. അങ്ങനെ ഞാൻ രക്ഷിക്കപ്പെട്ടു...... പക്ഷേ എനിക്കുണ്ടായ ലജ്ജ! വിശേഷിച്ചും പെൺകുട്ടികൾ, എനിക്കു പിണഞ്ഞ അബദ്ധത്തിനു, വിദൂരത്തുനിന്നുകൊണ്ടാ ണെങ്കിലും, സാക്ഷ്യം വഹിച്ചതിലായിരുന്നു എനിക്ക സങ്ക ടവും ജാള്യതയും. ഹെഡ്മാസ്റ്റർ എന്നെ കണിക്കിനു ശിക്ഷിക്കാതിരുന്നില്ല. കുട്ടികൾ എല്ലാവരും എന്നെ പരിഹ [ 102 ] സിച്ചു. മാത്രമല്ല അവർക്കെന്നോട് ദ്വേഷ്യവും തോന്നി. എന്തുകൊണ്ടെന്നാൽ, മേലാൽ ആ വൃക്ഷത്തിന്മേൽ ആരും കയറിക്കൂടാ എന്നും, കയറിയാൽ കഠിനമായി ശിക്ഷിക്കുന്നതാണെന്നും, പ്രധാനാദ്ധ്യാപകൻ എല്ലാ ക്ലാസ്സിലും വന്നു് മുന്നറിവു കൊടുക്കുകയുണ്ടായി. ഞാൻമൂലം അങ്ങനെ അവരുടെ ആ രസംപിടിച്ച വിനോദരംഗം അവിചാരിതമായി ഭഞ്ജിക്കപ്പെട്ടു............
ഇതിനിടയിൽ ചില പ്രധാന സംഭവങ്ങൾ ഞാൻ വിട്ടുപോയിരിക്കുന്നു. ഒന്നാംക്ലാസ്സിൽ ആദ്യമായിച്ചെന്നെത്തിയ ആ ദിവസം എനിക്കു വിസ്മരിക്കാവതല്ല. അച്ഛനും മുത്തച്ഛനും കൂടിയാണു് എന്നെ സ്കൂളിൽക്കൊണ്ടുചെന്നു ചേർത്തതു്. ക്ലാസ്സിലേയ്ക്കു ഞാൻ നയിക്കപ്പെട്ടു. അവിടെ ഒരു സാർ ഉണ്ട്, സാറിന്റെ കയ്യിൽ ഒരു ചൂരലും. അതു കണ്ട മാത്രയിൽത്തന്നെ എന്റെ ജീവൻ പകുതിപോയി. അച്ഛനും മുത്തച്ഛനും ജനവാതിക്കൽ വെളിയിലായി നിന്നുകൊണ്ട് സാറുമായി എന്തോ സംസാരിക്കുകയാണ്. കുറച്ചു നേരം കഴിഞ്ഞു അവർ പോയി. എനിക്കുണ്ടായ സങ്കടത്തിനതിരില്ല; അതിനേക്കാൾ അധികമായി ഭയവും എന്നെ ബാധിച്ചു. ഞാൻ കരയാൻ തുടങ്ങി, സാർ പതുക്കെ എൻ്റെ സമീപം വന്നു നിന്നു എന്നെ ആശ്വസിപ്പിക്കുവാനൊരുമ്പെട്ടു. പക്ഷേ അദ്ദേഹത്തിന്റെ കൈവശം ആ ക്രൂരമായ ചൂരൽവടി അപ്പോഴും സ്ഥിതിചെയ്യുന്നുണ്ടായിരുന്നു. ഞാൻ ആശ്വസിച്ചില്ല. കരച്ചിൽവർദ്ധിച്ചതേയുള്ളൂ. ഒടുവിൽ അദ്ദേഹം സ്നേഹപൂർവ്വം എന്നെ വിളിച്ചു അദ്ദേഹം ഇരിക്കുന്ന പീഠത്തിന്റെ അരികെ കൊണ്ടുപോയി, വടി ഒരു വീഞ്ഞപ്പെട്ടിയിലിട്ട് അതിനുമീതെ എന്നെ ഇരുത്തി. എനിക്കല്പം സമാധാനമായി. ഉടൻതന്നെ അദ്ദേഹം ഒരു കുട്ടിയെ കടയിൽ പറഞ്ഞയച്ചു കുറെ ലോഡ് ചെസ് വരുത്തി എന്റെ രണ്ടു കൈകളിലും കുപ്പായക്കാ [ 103 ] യിലും ഇട്ടുതന്നു. ബാക്കിയുള്ളത് ഓരോന്നുവീതം ഓരോ കുട്ടിക്കുമായി വിതരണം ചെയ്തു. എന്റെ ഭീതിയെല്ലാം അങ്ങനെ അപ്രത്യക്ഷമായി. ഞാൻ ആശ്വസിച്ചു. സാറിനെന്നോട് ഇഷ്ടമുണ്ട്. അതെ; ആ സാറിനെന്നോടിന്നും ഇഷ്ടമുണ്ട്. എന്തു നല്ല സാർ! പക്ഷെ അദ്ദേഹം അന്നു ഊഹിക്കുകപോലും ചെയ്തിരിക്കുകയില്ല. ആ മിഠായിക്കൊ തിയനും പേടിത്തൊണ്ടനുമായ കുഞ്ഞാണു്, അന്നെങ്ങും ജനിക്കുകപോലും ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന്റെ ദ്വിതീയ പുത്രിയുടെ, ഭർതൃപദത്തിൽ എത്തിച്ചേരുവാനുള്ളതെന്നു !- അതെ; ഡ്രായിംഗ്മാസ്റ്റർ മി. സി. കെ. രാമൻമേനവൻ! അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളാണ് ഇന്ന് മിസ്സിസ്സ് ശ്രീദേവി ചങ്ങമ്പുഴ എന്ന നാമധേയത്താൽ അറിയപ്പെടുന്ന ശാലീനയും സ്നേഹസമ്പന്നയുമായ യുവതി.
മലയാളം സ്കൂളിൽ പഠിച്ച നാലു സംവത്സരക്കാലം സ്മരണീയമായ മറ്റു സംഭവങ്ങൾ അധികമായി ഉണ്ടായിട്ടില്ല. പി. എം. അച്ചുതവാര്യർ, ഒരു ത്യാഗരാജയ്യൻസാർ, നാകപ്പാടി കൃഷ്ണപിള്ള, എം. എസ്. കൃഷ്ണനെളയതു് ഇത്രയും പേരായിരുന്നു അക്കാലത്തെ എന്റെ പ്രധാന ഗുരുക്കന്മാർ. ഇവരിൽ ഒന്നാമത്തെ പേരുകാരനും, ഒന്നാമത്ത ക്ലാസ്സിലെ അദ്ധ്യാപകനുമായ അച്ചുതവാര്യർ സാറിനോടു എന്റെ ജീവിതത്തിനു വലിയ കടപ്പാടുണ്ടു്. അതു് മറ്റു സന്ദർഭങ്ങളിൽ വിവരിക്കുന്നതാണു്. നാകപ്പാടി കൃഷ്ണപിള്ള സാറിനു എന്നെ വലിയ ഇഷ്ടമായിരുന്നു. അന്നു ക്ലാസ്സിലെ പ്രഥമസ്ഥാനവും എനിക്കായിരുന്നു. പോരെങ്കിൽ ഞാൻ മോണീട്ടറുമാണു്. കൃഷ്ണപിള്ള സാർ ഏതാണ്ടു മൂന്നു മാസത്തിൽ കൂടുതൽ എന്നെ പഠിപ്പിച്ചിട്ടില്ല. അപ്പോഴേയ്ക്കും അദ്ദേഹത്തിനു സ്ഥലംമാറ്റം കിട്ടി......... അദ്ദേഹം മാറിയശേഷം മി.കൃഷ്ണനെളയതുസാറാണു ഞങ്ങളുടെ--നാലാം ക്ലാസ്സിൽ - അദ്ധ്യാപകനായതു്. മേൽപ്പറഞ്ഞ പേ [ 104 ] രുകാരിൽ ത്യാഗരാജയ്യരൊഴികെ ബാക്കി മൂന്നുപേരും ഇടപ്പള്ളി സ്വദേശികൾതന്നെയാണു്. ത്യാഗരാജയ്യരെക്കുറിച്ചു ഇന്നെനിക്കു ഒരു വിവരവും ഇല്ല. ഇടക്കാലത്തു അദ്ദേഹത്തിന്റെ ചിത്തഭ്രമം ബാധിച്ചിരിക്കുന്നുവെന്ന സന്താപജന കമായ വാർത്ത കേൾക്കുവാനിടയായി.
ആ നാലാംക്ലാസ്സിൽ മറ്റൊരു സാറുകൂടി എന്നെ പഠിപ്പിച്ചിരുന്നു. ആ സാറിനെക്കുറിച്ചു ഒന്നും പറയാതെ വിട്ടുകളയുന്നതു് ശരിയല്ല. എന്തുകൊണ്ടെന്നാൽ എന്റെ ശൈശവസ്മൃതി ചിത്രങ്ങളിൽ അഗണ്യമല്ലാത്ത ഒന്നു അദ്ദേഹത്തെ സംബന്ധിച്ചുള്ളതാണു്. ആ സാർ ഒരു 'നല്ല സാറാണെന്നു ഒരു കുട്ടിയും പറഞ്ഞുകേട്ടിട്ടുള്ളതായി ഞാൻ ഓർക്കുന്നില്ല. ഞാനും യഥാർത്ഥത്തിൽ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നതല്ലാതെ ഇഷ്ടപ്പെട്ടിരുന്നില്ല.
ഞാൻ നാലാംക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു അദ്ദേഹത്തിന്റെ കൈകളിൽ നീണ്ടുർകൂത്ത നഖങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം ഇളംകുഞ്ഞുങ്ങളുടെ കൈത്തണ്ടുകളിലും ഊരുപ്രദേശങ്ങളിലും ആ ഖരനഖരങ്ങളുടെ മൂർച്ഛ പരിശോധിച്ചു രസിക്കുക പതിവാണ്. ശിക്ഷിക്കുന്നു എന്ന വ്യാജേനയാണു് അദ്ദേഹം ആ ആനന്ദാനുഭൂതി അനുഭവിക്കുക പതിവു്. കണക്കിട്ടുതന്നിട്ട് കസേരയിൽ ഇരുന്നു ഉറക്കം തൂങ്ങും. ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്നു നോക്കുമ്പോൾ കുട്ടികൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരി ക്കും. അതദ്ദേഹത്തിനു രസിക്കുകയില്ല. ഉടൻ ഓരോരുത്തരെയായി അടുത്തു വിളിച്ചു, പല്ലിളിച്ചുകൊണ്ടു്, പിടിച്ചു നുള്ളിത്തുടങ്ങും! ഈശ്വരാ! ആ നുള്ളിൻ്റെ വേദന അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. കുട്ടികൾ വളരെ നേരത്തിനുമുൻപു തന്നെ കണക്കു ചെയ്തു തീർത്തിരിക്കും. ഉറങ്ങുന്ന സാറിനെ വിളിച്ചുണർത്തുവാനുള്ള ധൈര്യം, മോണിട്ടർസ്ഥാനത്താൽ ക്ലാസ്സി [ 105 ] ലെ നായകനായി വർത്തിക്കുന്ന എനിക്കുപോലുമില്ല. മറ്റൊരു തൊഴിലുമില്ലെങ്കിൽ കുട്ടികൾ സംസാരിക്കുന്നതിൽ അത്ഭുതപ്പെടുവാനുണ്ടോ! കണക്കു തെറ്റിയിട്ടോ പഠിക്കാഞ്ഞിട്ടോ, മറ്റു കുസൃതികൾ കാണിച്ചിട്ടോ ആയിരിക്കയില്ല മിക്ക കുട്ടികൾക്കും അദ്ദേഹത്തിൽനിന്നും ഈ പൈശാചികമായ ശിക്ഷ ലഭിക്കുക.
അർദ്ധസുഷ്ടപ്തിയിൽ ലയിച്ചു അദ്ദേഹത്തിന്റെ ചേതന ആനന്ദസ്വപ്നങ്ങളിൽ പറന്നു കളിക്കുമ്പോൾ, അദ്ദേഹം മിക്കപ്പോഴും അർദ്ധനഗ്നനായിരിക്കുമെന്നുള്ളതു മറ്റൊരു പ്രത്യേകതയാണ്……ബാലന്മാരുടെ ശ്രദ്ധയെ ആകർഷിക്കുന്ന സംസാരവിഷയവും അതാണു്. പാവപ്പെട്ട കുട്ടികൾ അതിനു ശിക്ഷയനുഭവിക്കുക!- അതെ, ഗുരുനാഥന്റെ ആക്ഷേപാർഹമായ അശ്രദ്ധയാണു്' കുട്ടികളുടെ ശ്രദ്ധയെ വ്യഭിചരിപ്പിക്കുന്നതെന്നു അദ്ദേഹം എപ്പോഴെങ്കിലും അറിഞ്ഞിട്ടുണ്ടോ എന്തോ.........!!
ഇടയ്ക്കൊക്കെ ഒരു സാറു അദ്ദേഹത്തിന്റെ പത്നിഗൃഹത്തിൽ എഴുത്തുകൊണ്ടുപോയി കൊടുക്കാൻ എന്നെ നിയോഗിക്കാറുണ്ടായിരുന്നു. മോണീട്ടറല്ലെ, സാറിന്റെ നിയോഗങ്ങൾ എന്തും അക്ഷരംപ്രതി അനുഷ്ഠിക്കുവാൻ കടപ്പെട്ടവനല്ലേ? എന്റെ ചുമതല ആ തുറയിലും പ്രശംസാർഹമായ വിധം ഞാൻ നിർവ്വഹിച്ചിട്ടുണ്ടു്. ആദ്യം എനിക്കാ വീട് പരിചയമില്ലായിരുന്നു. വഴിയെല്ലാം പറഞ്ഞു് മനസ്സിലാക്കിത്തന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ഗൃഹത്തിലേക്കു പോകാൻ ഒരു ഇടവഴിയുണ്ടു്. ഇടവഴി നന്നേ ഇടുങ്ങിയതാണു്. അതിലൂടെ അപൂർവ്വമായേ മനുഷ്യജീവികൾ സഞ്ച രിക്കാറുള്ളു. ഞാൻ അവിടെ കത്തും കൊണ്ടു ചെല്ലുമ്പോഴൊക്കെ അദ്ദേഹത്തിന്റെ പത്നി വാത്സല്യപൂർവ്വം രാവിലെ കാപ്പിക്കുണ്ടാക്കുന്ന പലഹാരത്തിൽ കുറച്ചു ഒരു കടലാസ്സിൽ [ 106 ] പൊതിഞ്ഞു എനിക്കു തരും. അതെന്നെ വശീകരിച്ചു: ഞാൻ മുഴുക്കൊതിയനാണല്ലോ. മിക്കപ്പോഴും 'കൊഴുക്കട്ട'യായിരിക്കും പലഹാരം. തണുത്തുറച്ചു വെടിയുണ്ടപോലെ യായിത്തീന്നിട്ടുള്ള ആ കൊഴുക്കട്ട അക്കാലത്തു 'ഷാംപെയി'നെക്കാൾ മാധുര്യമുള്ളതായിട്ടാണെനിക്കു തോന്നിയതു്, ഉച്ചതിരിഞ്ഞു രണ്ടുരണ്ടര മണിയാകുമ്പോഴാണു സാർ എന്നെ സന്ദേശവാഹകനാക്കി ക്ലാസ്സിൽ നിന്നു പറഞ്ഞയയ്ക്കുക പതിവ്. ദിവസവും ആ നേരം വരാൻ ഞാൻ അക്ഷമയോടെ കാത്തുകൊണ്ടിരിക്കും. സമയം സമീപിക്കുംതോറും ആ കൊഴുക്കട്ടകൾ എന്റെ മനോദർപ്പണത്തിൽ നിരാലംബമായി തൂങ്ങിനിന്നു നൃത്തം ചെയ്യുന്നുണ്ടാകും. എന്നാൽ ചില ദിവസം കത്തു കൊണ്ടുപോകേണ്ട ജോലി ഉണ്ടാവുക യില്ല. അന്നെനിക്കുണ്ടാകുന്ന നിരാശ വിവരണാതീതമാണു്. മൂന്നുമൂന്നര മണിവരെ അസ്വസ്ഥനായിട്ടാണെങ്കിലും ഞാൻ അടങ്ങിനിന്നിട്ടുണ്ടു്. കത്തു കൊണ്ടുപോകാൻ ഇപ്പോൾ വിളിക്കും, ഇപ്പോൾ വിളിക്കും, എന്നാണ് ഓരോ നിമിഷവും എന്റെ പ്രതീക്ഷ. ഒടുവിൽ എന്റെ ക്ഷമ നിശ്ശേഷം ശമിക്കുമ്പോൾ, ഞാൻ ബഞ്ചിൽനിന്നു പതുക്കെ എഴുന്നേറ്റു സാറിന്റെ അടുത്തുചെന്നു, രഹസ്യമായി "സാർ കത്തു് ......" എന്നാവശ്യപ്പെടും. സാറാണെങ്കിലും, സാറിനും മറവി പറ്റിക്കൂടെന്നില്ലല്ലോ. "അവിടെപ്പോയി ഇരിക്കടോ...... ഇന്നു വേണ്ട വേണ്ടപ്പോൾ പറയാം!"-ദൈവമേ, എന്റെ ഹൃദയത്തിനെന്തൊരശനിപാതമായിരു ന്നു അത്. യുദ്ധത്തിൽ തോറ്റ നെപ്പോളിയൻപോലും അന്നു ഞാൻ അനുഭവിച്ച നൈരാശ്യത്തിന്റെ അംശമെങ്കിലും അനുഭവിച്ചിരിക്കയില്ല.
ഒട്ടുമുക്കാലും ദിവസങ്ങളിൽ മണിയടിച്ചു പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞേ അദ്ദേഹം ക്ലാസ്സിലെത്തുകയുള്ളു. 'വീട്' ഒന്നൊന്നര മൈലകലത്താണ്. രാവിലെ ഊണു [ 107 ] കഴിഞ്ഞു ഓടിയും വേഗത്തിൽ നടന്നും വിയർത്തൊലിച്ചാ യിരിക്കും വന്നു കയറുക. മാറിൽ ഒരു കച്ചമുണ്ടു മാത്രം ഇട്ടി ഷർട്ടില്ല. ഞാൻ ഉടൻ തന്നെ പോയി കോട്ടെടുത്തു കൊണ്ടുവരണം അതെ, അതിദൂരസ്ഥമായ അദ്ദേഹ ത്തിന്റെ പണിഗൃഹത്തിൽ നിന്നും. അവർ കോട്ടെടുത്തു മ അതു സാറിന്റെ കയ്യിൽ കൊണ്ടുവന്നു കൊടുത്തിട്ട്, തിരികെ സ്വസ്ഥാനത്തു ചെന്നു, പ്രതാപശാലിയായ ഒരു ചക്രവർത്തിയുടെ ഭാവ ഗാംഭീര്യത്തോടെ സതീർത്ഥ്യരെ നോക്കിക്കൊണ്ട് ഞാൻ ഇരിപ്പുറപ്പിക്കും. എന്തു സാറിന്റെ കോട്ടെടുക്കുക. അതെ താരുന്നത പദവിയാണ് സത്യം, സത്യരിൽ പലരും എന്റെ ആ ഉന്നത പദവിയിൽ അസൂയാലുക്കളായിത്തീർന്നി ട്ടുണ്ട്. ഞാനതിൽ ആനന്ദിച്ചിട്ടുണ്ട്. അഹങ്കരിച്ചിട്ടുണ്ട്. സാറിനു ആകെക്കൂടി ചാരനിറത്തിലുള്ള ഒരു കോട്ടു മാത്രമേയുള്ളു. അതു് ഇന്നും ജീവിച്ചിരിപ്പുണ്ടോ എന്നു എനിക്ക് നിശ്ചയമില്ല. അക്കാലത്ത്, അതിനും എന്നേ ക്കാൾ ചുരുങ്ങിയതും ഒരഞ്ചു കൊല്ലത്തെയെങ്കിലും പ്രായക്കൂടു തൽ കാണും. വട്ടക്കോട്ടാണ്. ഷർട്ടിടാതെയാണു സാർ ആ കോട്ട ധരിക്കുക പതിവ്. ജന്മമെടുത്തതിൽ പിന്നീടു ഒരു പ്രാവശ്യമെങ്കിലും ആ നിർഭാഗ്യ ജീവി ജലസ്പർശം അ നുഭവിച്ചിട്ടുണ്ടോ എന്നു സംശയമാണ്. അതിന്റെ കഴുത്തു പട്ടയിൽ, വിയർപ്പുകൊണ്ടു പകലൊക്കെ തിന്നും, ആവി കൊണ്ടു രാത്രികാലങ്ങളിൽ ഉണങ്ങിയും, ഖഡ്ഗ പാത താൽ പോലും അവിഭാജ്യമായ രീതിയിൽ, അനേക ശതാ ബ്ദങ്ങളായി നിലനിന്നുപോരുന്ന മാമൂലുകളെപ്പോലെ, എ യും ചെളിയും ചേർന്നു പാറിനിൽക്കുന്ന ചില വരമ്പുകൾ കാണാം. അവയുടെ പിളർപ്പുകളിൽ ഞണ്ടുകൾ മുതൽ അ ലികൾ വരെയുള്ള ക്ഷുദ്രജീവികൾക്കു താവളമടിക്കാവുന്ന താണു്. ഒരിക്കൽ ഒരു തിങ്കളാഴ്ചദിവസം. കേവലം ഉണ്ട [ 108 ] പാട്ടുവായിരുന്ന ഞാൻ, കോട്ട് എന്ന വിശ്വാസത്താൽ എന്തോ തുന്നിവയ്ക്കപ്പെട്ടിട്ടുള്ള ആ വസ്തുവിശേഷത്തെ മാറോ ടടുക്കിപ്പിടിച്ചുകൊണ്ട്, അഭിമാനത്തോടെ അങ്ങനെ ഇടവഴിയിൽക്കൂടി നടന്നു വരുമ്പോൾ, ഈശ്വരാ, അതിനു ള്ളിലെ ഏതോ അഗാധതകളിൽ നിന്നും എന്തോ ഒരു സത്വം ഇരച്ചു പാഞ്ഞു എന്റെ മുഖത്തുകൂടി പ്രാണരാത്ര മത്തോടെ ഒരോട്ടം. നിമിഷത്തിനുള്ളിൽ ആ വസ്ത്രഭണ്ഡാ 'ഫാ' എന്നു നിലത്തിട്ടിട്ട്, ഭയചകിതനായ ഞാൻ നിന്ന നില്പിൽ നാലു ചാട്ടം ചാടിപ്പോയി. പപ്പടം വട്ടത്തിലുള്ള ഒരു തടിമാടൻ എട്ടുകാലിയായിരുന്നു അത്. അതിന്റെ അനുഗാമികളായി വല്ല സത്വവിശേഷങ്ങളും പുറപ്പെട്ടെങ്കി ലോ എന്നു കരുതി, വഴിയിൽ കുനിഞ്ഞിരുന്നു, ഞാൻ അ തിന്റെ ഓരോ മടക്കുകളും സൂക്ഷ്മമായി പരിശോധിച്ചുനോ ഏതാനും ചില എറുമ്പുകളും ഒരു പാറയും മാത്രമേ അതിലുണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച ആ സമയം വരെ ആ അപൂർവസ്ത്രാരണ്യത്തിന്റെ ഏകാന്തഗഹ്വരങ്ങളിൽ കുടിയേറിപ്പാർത്തിരുന്ന അക്രമിക ളെ, ഗുരുഭക്തനായ ഞാൻ യഥോചിതം ആട്ടിപ്പായിച്ചു ഗുരുനാഥനെ ആപത്തിൽ നിന്നു രക്ഷിച്ചല്ലോ എന്നും ഇന്നും അഭിമാന പുളകത്തോടെ അനുസ്മരിക്കുന്നു ...... D അക്കാലത്തു ഇടപ്പള്ളിയിൽ ഇംഗ്ലീഷ് ഹൈസ്കൂൾ ഉ ണ്ടായിരുന്നില്ല. മിഡിൽ ഉള്ളു. നാലു സംവത്സര കാലത്ത് അവിടുത്തെ വിദ്യാലയജീവിതം അനുസ്മരണീ യമാണു്. അന്നത്തെ എന്റെ പ്രധാനാദ്ധ്യാപകന്മാർ അ തൻ പിള്ള (ഹെഡ്മാസ്റ്റർ) കെ. അനന്തയ്യർ, എൻ. രാമയ്യൻ, എം. ജി. കൃഷ്ണപിള്ള, എൻ. വിഷ്ണുനമ്പൂതിരി, കണ്ണട നമ്പ്യാർ സാർ, ടി. കെ. പരമേശ്വരപ്പണിക്കർ, ക തോടുത്തു ശങ്കരപ്പിള്ള, കെ. പി. കരുണാകരമേനോൻ എ 611) S ഞാൻ സ്കൂളിൽ ചേർന്നു രണ്ടാമത്തെ വർഷ [ 109 ] ത്തിൽ മി. ശങ്കരപ്പിള്ളയും അതിന്റെ പിക്കൊല്ലം ഡ്മാസ്റ്റർ മി. അച്ചുതൻ പിള്ളയും പെൻഷൻ പറ്റി പിരി പോയി. ഞങ്ങൾ ഏറ്റവും ഭയപ്പെട്ടിരുന്നത് അവരെ യാണ്. അവർ വിദ്യാലയം വിട്ടപ്പോൾ ഞങ്ങൾക്കുണ്ടായ ആനന്ദം, ആശ്വാസം, ചില്ലറയൊന്നുമല്ല. എന്നാൽ അവരു ടെ മഹത്വം എനിക്കു തികച്ചും വെളിപ്പെടുന്നുണ്ട്. ഇത്ര ത്തോളം നിയന്ത്രണശക്തിയും, ഭരണനൈപുണിയും ശിക്ഷ വൈദഗ്ദ്ധ്യവും ഒത്തുചേർന്നു ഹൃദയപൂർവ്വം വിദ്യാത്ഥികളെ സ്നേഹിക്കുകയും അവരുടെ അഭ്യുദയത്തിനു ആത്മാർത്ഥതയോ ടെ പരിശ്രമിക്കുകയും ചെയ്യുന്ന മാതൃകാദ്ധ്യാപകന്മാർ തു ലോം വിരളമാണ്. അവരെ അന്നു ഞങ്ങൾ ഭയപ്പെട്ടിരു ന്നത് തെറ്റുകാരെ അവർ കഠിനമായി ശിക്ഷിച്ചിരുന്നതി നാൽ മാത്രമായിരുന്നു. അവരെക്കുറിച്ചുള്ള സ്മരണപോലും ഇന്നെൻ ഹൃദയത്തിൽ ഭക്തി സ്നേഹ ബഹുമാന സങ്കലി തമായ ഒരു മധുരവികാരം ജനിപ്പിക്കുന്നു. മി. അച്ചുതൻ പിള്ള പിരിഞ്ഞുപോയതോടെ മി. കെ. അനന്തയ്യർ ഹെഡ്മാസ്റ്റരുടെ സ്ഥാനത്തേയ്ക്കു പ്രവേശിച്ചു. അദ്ദേഹവും മേൽ പ്രസ്താവിച്ചവരെപ്പോലെയോ ചില കാ യങ്ങളിൽ അൽപ്പം കവിഞ്ഞോ അനന്യസാധാരണമായ പല സിദ്ധികളോടും കൂടിയ ഒരു വ്യാദ്ധ്യാപകനാണ്. അദ്ദേഹത്തെപ്പോലെ ഒരു പരിശ്രമശാലിയെ കണ്ടെത്തുക അത്ര എളുപ്പമല്ല. കലാശാലാ കവാടങ്ങൾ കയറിയിറങ്ങാ തെ തന്നെ, സ്വന്തമായി പഠിച്ചു. അദ്ദേഹം ബി. എ. പാ സ്സായി; അതിനെ തുടർന്നു എൽ. ടി യും. ഇദ്ദേഹം ഹൈസ്കൂൾ അസി. ഹെഡ്മാസ്റ്റരാണ്. ഷോർട്ട്ഹാൻ ടൈപ്പുറൈറ്റിങ് ഇവ നന്നെ ചെറുപ്പകാലത്തു തന്നെ അ ഭ്യസിച്ചിരുന്നു. കുട്ടികളെ വലിയ സ്നേഹമാണ്. ശിക്ഷിക്കു ന കാരത്തിലും പിന്നോക്കമല്ല. ഒരു [ 110 ] മി. രാമയ്യർ അനന്തരെപ്പോലെ തന്നെ ഉത്തമനായ ഒരദ്ധ്യാപകനാണെങ്കിലും അദ്ദേഹം അത്ര പരിശ്രമശീലമു ള്ള ആളല്ല. പക്ഷേ ജനങ്ങളുമായി കൂടുതൽ യോജിച്ചു ക ഴിഞ്ഞുകൂടുവാനുള്ള സാമ്യം അദ്ദേഹത്തിനുണ്ടു്. മി. എം. ജി. കൃഷ്ണ പിള്ളയും, വിഷ്ണുനമ്പൂതിരിയും ഓരോ വഷം മാത്രമേ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളു. എന്നോട് അവക്കി ന്നും അകൈതവമായ സ്നേഹമുണ്ട്. സമയാരും സൽസ്വ ഭാവികളും സഹൃദയരുമായ അദ്ധ്യാപകരാണവർ. ഓപ്പൺ കോട്ട്, കോളർ നെ ഇവ ധരിച്ച് ആദ്യമായി ഞങ്ങ ളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ട പരിഷ്കാരികളായ യുവാദ്ധ്യാ പകാരാണവർ. കണ്ണട നമ്പ്യാർ സാറിനെക്കുറിച്ചു മുൻപൊരിടത്തു സു ചിപ്പിച്ചിട്ടുണ്ടു്, അദ്ദേഹം ആൾ സാത്വികനാണ്. കുട്ടിക ളെ അടിക്കുകയില്ലെന്നതുപോകട്ടെ; വാർദ്ധക്യത്താൽ ഒട്ടിയ തെങ്കിലും മൃദുവായ അദ്ദേഹത്തിന്റെ മുഖം ഒരിക്കലെങ്കിലും കോപാരുണമായി ഞങ്ങൾ കണ്ടിട്ടില്ല. ആ ചുണ്ടിൽ സദാ ഒരു സുന്ദരമായ ഒരു പുഞ്ചിരി നൃത്തം ചെയ്തുകൊണ്ടിരിക്കും. ഒരിക്കലും തളരുകയോ പിൻ വാങ്ങുകയോ ഇല്ല. അദ്ദേഹ ത്തിന്റെ വ്യക്തിത്വത്തിന്റെ ഒരു അവിഭാജ്യഘടകമായി രുന്നു കനത്ത ചില്ലുകളോടുകൂടിയ ആ കണ്ണട. S. ആ വസ്തു അദ്ദേഹത്തിൽ നിന്നകന്നു നിൽക്കട്ടെ അദ്ദേഹം വെറുമൊ 'നമ്പ്യാർ സാർ മാത്രം പക്ഷെ നിയൊരു കാലത്തും 0 പലരും കാണും. കണ്ണട നമ്പ്യാർ സാർ' അദ്ദേഹം മാത്രമേയുള്ളൂ; ഇ അങ്ങനെയൊരുത് കൃഷ്ടവ്യക്തിയുടെ ആവർത്തനം ഉണ്ടാവുകയില്ല. അദ്ദേഹത്തെ നിങ്ങൾക്കു ഒരാട്ടിൻ കുട്ടിയെന്നോ, മാൻ കിടാവെന്നോ വിളിക്കാം. ന്നാലും അദ്ദേഹത്തിന്റെ ശാന്തത കാണുമ്പോൾ, ആ തകളിൽപ്പോലും നിങ്ങൾക്കു തൃപ്തിവരുന്നില്ല, വന്ദ്യ ഗുരോ, അങ്ങു വിദ്യാലയം വിട്ടശേഷം, ഞാനങ്ങയുടെ നാട്ടു എ [ 111 ] കാരനാണെങ്കിലും അയൽപക്കക്കാരനാണെങ്കിലും, അ കണ്ടിട്ടില്ല; എന്റെ ആഗമനം കൊണ്ടു്, പവിത്രമായ ആ വാദ്ധക്യത്തിന്റെ പ്രശാന്തതയിൽ ഒരു നേരിയ ചല നംപോലും ഉണ്ടാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. പ അങ്ങയോടുള്ള ഭക്തിയും സ്നേഹവും എന്റെ ഹൃദയ ത്തിൽ അന്ത്യശ്വാസംവരെ തുളുമ്പിനിൽക്കും. കണ്ണട നമ്പ്യാർ സാർ ഞങ്ങളെ പിരിഞ്ഞുപോയി; എ ന്നുവെച്ചാൽ പെൻഷൻ പറ്റി എന്നാണം. ആ കസേര ഒഴിവായി കിടക്കുന്നു. അതിൽ ഒരാൾ ഇരുന്നു കഴിയും. അ തെ, ഒരു ദിവസം ആ സ്ഥാനത്തിൽ, ഒരു മനുഷ്യൻ വന്നി രിപ്പുറപ്പിക്കുന്നതു ഞാൻ കണ്ടു. അദ്ദേഹവും ഞങ്ങളുടെ നാ ട്ടുകാരൻ തന്നെ. പക്ഷെ കണ്ണട നമ്പ്യാർ സാറിരുന്ന ആ ക സേരയിൽ യുവാവായ ആ സാർ ഇരിക്കുക! ഈശ്വരൻ ഒരു നേരംപോക്കുകാരനാണെന്നു മഹാകവി വള്ള താൾ ഇട പള്ളി സാഹിത്യ പരിഷത്തിൽ പ്രസ്താവിച്ചപ
എന്നെ ഏറ്റവും അബദ്ധങ്ങൾ പഠിപ്പിച്ചിട്ടുള്ള ഒരു അദ്ധ്യാപകൻ മിഡിൽ സ്കൂളിൽ ഉണ്ടായിരുന്നു. അതിൽ പ ലതും എനിക്കിന്നു ഓർമ്മയുണ്ട്. അതു മറക്കാൻ സാധിക്കു ന്നതല്ല. പാവപ്പെട്ട കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കു മ്പോൾ അബദ്ധജടിലവും ആർഭാട വികടവുമായ ഗീർവ്വാ ണം ഇത്രത്തോളം വെച്ചുകാച്ചുന്ന അദ്ധ്യാപകന്മാർ വേറെ യുണ്ടെന്നു തോന്നുന്നില്ല. സെക്കൻ ഫാറത്തിൽ വെച്ചു അ ദ്ദേഹത്തിൽ നിന്നും ലഭിച്ച 'മേഘ നിർബ്ബന്ധിതമായ ആ കാ ശം' രണ്ടു കൊല്ലം, മറ്റൊരദ്ധ്യാപകൻ തിരുത്തിത്തരുന്നതു വരെ തരം കിട്ടുമ്പോഴെല്ലാം ഞാനും വെച്ചു കാച്ചിയിരുന്നു. അ [ 112 ] 'ഇല്ലം കൊണ്ടെന്നവളെത്തല്ലി- പല്ലുതകർത്തൊരു പാങ്ങോച്ചാരുടെ തള്ള കയർത്തൊരുലയ്ക്കയെടുത്താ- ച്ചെള്ളയ്ക്കൊന്നുമിറുക്കിണകണ്ടു.'
എന്ന, നമ്പ്യാരുടെ തുള്ളലിലെ ഒരു ഭാഗത്തിൽ 'ഇല്ലംകൊണ്ടുന്നവൾ' എന്ന പദത്തിനു് അദ്ദേഹം അർത്ഥംപറഞ്ഞുതന്ന തിങ്ങനെയാണു് ;- 'ഇല്ലം എന്നുവച്ചാൽ 'ഇല്ലനക്കരി'—നിങ്ങൾ കണ്ടിട്ടില്ലെ? അടുക്കളകളിലും മറ്റും തുടർച്ചയായി പുകപറ്റിപ്പിടിച്ചു ഒരുമാതിരി കരിതൂങ്ങിനിൽക്കുന്നതു്? അതാണു് ഇല്ലനക്കരി. ഇല്ലനക്കരി ലോപിച്ചുലോപിച്ചു ഇല്ലം എന്നായി. ഭർത്താവു ദന്തശോധനാർത്ഥം ഭാര്യയോടു ഉമിക്കരി കൊണ്ടുവരാനായിപ്പറഞ്ഞു. പക്ഷെ അവൾ കൊണ്ടുവന്നതോ, ഇല്ലനക്കരി ഭർത്താവു് ക്ഷുഭിതനായിത്തീരുന്നു. 'ഇല്ലനക്കരി സമീപത്തു കൊണ്ടുവന്നുവെച്ചതും അയാൾ ചാടിയെഴുന്ന്നേറ്റ്. അവളുടെ കപോലഫലകത്തിൽ ഹസ്താഗ്രത്താൽ അത്യുഗ്രമായ ഒരാഘാതമേൽപ്പിച്ചതും ഒന്നായിക്കഴിഞ്ഞു"......ഇങ്ങനെ പോകുന്നു ആ അഭിനവമല്ലിനാഥൻ്റെ വ്യാഖ്യാന വൈദഗ്ദ്ധ്യം."
ഒരു ദിവസം 'പരോപകാരം' എന്നതിൻ്റെ ഇംഗ്ലീഷുവാക്കറിയേണ്ടതായ ആവശ്യം എനിക്കു വന്നുകൂടി. ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു തിരിച്ചുവന്നു വിശ്രമിക്കുമ്പോൾ ഞാൻ അദ്ദേഹത്തെ സമീപിച്ചു. ചോദ്യം അദ്ദേഹത്തെ ഒട്ടും വിഷമിപ്പിച്ചില്ല. "അനാറ്റമി" എന്നദ്ദേഹം എനിക്കു പറഞ്ഞുതന്നു. എനിക്കു സംശയിക്കേണ്ട വല്ല ആവശ്യവുമുണ്ടോ? സാറു പറഞ്ഞുതന്നതല്ലേ! എൻ്റെ അബദ്ധം തിരുത്തുവാൻ ആറേഴുകൊല്ലം കഴിയേണ്ടിവന്നു. അക്കാലമത്രയും പരോപകാരം എന്ന പദം ഇംഗ്ലീഷിൽ പ്രയോഗി [ 113 ] ക്കേണ്ടിവരുന്ന അവസരത്തിലെല്ലാം ഞാൻ'അനാറ്റമി'യാണു പ്രയോഗിച്ചിരുന്നതു്.'രചന'ശ്രദ്ധയോടുകൂടി വായിച്ചുനോക്കി തെറ്റുതിരുത്തുന്ന അദ്ധ്യാപകന്മാർ കുറവായതിനാൽ എൻ്റെ ഈ 'അനാറ്റമി'പലപ്പോഴും അവരുടെ കണ്ണുവെട്ടിച്ചു തുടന്നുപോയതിൽ അത്ഭുതപ്പെടുവാനില്ല.
ഒടുവിൽ എറണാകുളം മഹാരാജാസ് ഹൈസ്ക്കൂളിൽ അഞ്ചാംഫാറത്തിൽ പഠിക്കുന്ന കാലത്തു് Literary and Debating Society യുടെ ആഭിമുഖ്യത്തിൽ പ്രതിവാരം നിർവ്വഹിക്കപ്പെടാറുള്ള യോഗങ്ങളിലൊന്നിൽ Anatomy എന്ന പേരിൽ ഒരുപന്യാസം (ഇംഗ്ലീഷിൽ നടത്തപ്പെടുന്ന യോഗമാണു്) എഴുതി വായിക്കുവാനുള്ള ഭാരം ഞാൻ കയ്യേറ്റു. ശ്രീമാൻ ഇടപ്പിള്ളി പി. കെ. കരുണാകരമേനവൻ്റെ മാതുലനായ ശ്രീമാൻ പുല്ല്യാട്ടു പത്മനാഭമേനവൻ ബി.എ.എൽ.ടി.യാണു അന്നെൻ്റെ ക്ലാസ്സിലെ അദ്ധ്യാപകൻ. അദ്ദേഹംതന്നെയാണു യോഗാദ്ധ്യക്ഷനും.അടുത്ത യോഗത്തിലേയ്ക്കുള്ള വിഷയം തിരഞ്ഞെടുക്കുന്ന അവസരത്തിലാണു് എൻ്റെ അനാറ്റമിയുമായി ഞാൻ ചാടി വീണതു്. ഇംഗ്ലീഷിൽ ഏറ്റവും അധികം മാർക്കു സമ്പാദിക്കുന്ന വിദ്യാർത്ഥി ഞാനാണു്.ക്ലാസ്സിൽ ഒന്നാമനും ഞാൻ തന്നെ.പക്ഷെ അനാറ്റമിയെക്കുറിച്ച ഒരുപന്യാസം തയ്യാറാക്കുവാനുള്ള കരുക്കൾ എൻ്റെ കൈവശം കാണുമെന്നു അദ്ദേഹം അതുവരെ വിശ്വസിച്ചിരുന്നില്ല.സത്യം പറയാമല്ലോ, ഞാനാ ഭാരം കയ്യേറ്റപ്പോൾ അദ്ദേഹം ആശ്ചര്യപരതന്ത്രനായി എൻ്റെ മുഖത്തുതന്നെ ഉറ്റുനോക്കിക്കൊണ്ട് കുറച്ചുനേരമങ്ങനെ ബിംബംപോലെ ഇരുന്നുപോയി.മെഡിക്കൽകോളേജ് വിദ്യാത്ഥികളുടെ മുൻപിൽ ഒരു കീറാമുട്ടിയായി സ്ഥിതിചെയ്യുന്ന ആ അഗാധവിഷയത്തെക്കുറിച്ചു ഞാൻ ഉപന്യസിക്കുക!! ഭാഗ്യമെന്നേ പറയേണ്ടു! അദ്ദേഹം എന്തിനേയാണു ഞാനുദ്ദേശിക്കുന്നതു് എന്നു എന്നോടു ചോ [ 114 ] ദിച്ചു. ലേശമെങ്കിലും സങ്കോചംകൂടാതെ 'പരോപകാരം എന്നു ഞാൻ മറുപടി പറഞ്ഞു. അദ്ദേഹം പൊട്ടിച്ചിരിച്ചു പോയി. ഒടുവിൽ എനിക്കുപറ്റിയ അബദ്ധം തിരുത്തുകയും. ശരിയായ രണ്ടു പദങ്ങൾ എനിക്കു പറഞ്ഞുതരികയും ചെയ്തു. അങ്ങിനെ ഒരു സന്ദർഭം സമാഗതമായില്ലെങ്കിൽ പരോപകാരം ഇന്നും പക്ഷെ അനാറ്റമിയായിത്തന്നെ എൻ്റെ മനസ്സിൽ ഇരിപ്പുറപ്പിക്കുമായിരുന്നു. നോക്കുക! തനിക്കറിഞ്ഞുകൂടെങ്കിൽ "അറിഞ്ഞുകൂടാ" എന്നു സമ്മതിക്കുവാനുള്ള ഹൃദയവിശാലതയില്ലായ്മ വരുത്തിക്കൂട്ടുന്ന കുഴപ്പങ്ങൾ. മനുഷ്യനെ 'വാണത്തിൽ കയറ്റിവിടുക" എന്നു പറഞ്ഞുകേട്ടിട്ടുണ്ടു്. ഇങ്ങനെയുള്ള അന്തസ്സാരവിഹീനരായ അദ്ധ്യാപകവേതാളങ്ങളെയാണ് അങ്ങനെ ചെയ്യേണ്ടത്.അവരുടെ അജ്ഞതകൊണ്ടു ലോകത്തിനു ഒരുപദ്രവവുമില്ല; പക്ഷെ ആ അജ്ഞതയെ അവർ അബദ്ധംകൊണ്ടു ഗോപനം ചെയ്യുമ്പോൾ അതാപൽക്കരമായിത്തീരുന്നു. ഘോഷയാത്ര ഓട്ടൻതുള്ളൽ പഠിപ്പിക്കുമ്പോൾ നാഗകേതനൻ ശിവനല്ലാ ദുര്യോധനനാണെന്നറിയുവാനുള്ള വിജ്ഞാനം ഒരു ഹിന്ദുവായ അദ്ദേഹത്തിനുണ്ടാകാതിരുന്നതിലല്ലാ, സന്ദർഭംകൊണ്ടെങ്കിലും, ആലോചിച്ചെടുക്കുവാനുള്ള നിസ്സാരമായ യുക്തി വൈഭവമെങ്കിലും അദ്ദേഹത്തിനില്ലാതെ പോയതിലാണു് ഇന്നും എനിക്കത്ഭുതം തോന്നുന്നതു്……..
അടുത്തതായി എൻ്റെ മനോദർപ്പണത്തിൽ പ്രവേശിക്കുന്ന ചിത്രം ശ്രീ. കെ. പി. കരുണാകരമേനവൻ്റേതാണു്. ആലുവാ സ്വദേശിയും പ്രസിദ്ധ സാഹിത്യകാരന്മാരായ മധുരവനം സി. കൃഷ്ണക്കുറുപ്പ് ബി. എ. എൽ. ടി. കെ. പി. ശങ്കരമേനോൻ ബി. എ. ബി. എൽ. എന്നിവരിൽ ഒന്നാമൻ്റെ സ്യാലനും, രണ്ടാമൻ്റെ ജ്യേഷ്ഠനുമാണ് അഗാധ പണ്ഡിതനും സംസ്കാരസമ്പന്നനുമായ ഈ അദ്ധ്യാപകൻ. അദ്ദേഹം ഒരു നല്ല സാഹിത്യകാരനും അപ്രതിമനായ ഒരു [ 115 ] പ്രസംഗകനുമാണു്. സംസ്കൃതപദബഹുലമായ അദ്ദേഹത്തിൻ്റെ പ്രസംഗത്തെ ഒരു വലിയ കൊടുങ്കാറ്റിനോടുപമിക്കാം. പുൽക്കോടിമുതൽ മഹാവൃക്ഷങ്ങൾവരെ സകലതിനേയും അതു് പിടിച്ചുകുലുക്കുന്നു, ഉലയ്ക്കുന്നു. എന്നിരുന്നാലും ക്ലാസ്സിൽ പഠിക്കുമ്പോൾ ലളിതവും സുന്ദരവുമായ ഭാഷയേ അദ്ദേഹം പ്രയോഗിക്കാറുള്ളു. പരമേശ്വരപ്പണിക്കർസാറും അദ്ദേഹവും ഒരേ കാലത്തു ഞങ്ങളെ പഠിപ്പിച്ചു കൊണ്ടിരുന്ന അദ്ധ്യാപകന്മാരാണു്……… അദ്ദേഹം ഇന്നു തിരുവനന്തപുരം മോഡൽസ്കൂളിൽ (മാതൃകാ പാഠാലയത്തിൽ) എണ്ണപ്പെട്ട അദ്ധ്യാപകന്മാരിൽ ഒരാളാണെന്നുള്ളതു തന്നെ അദ്ദേഹത്തിൻ്റെ കഴിവുകൾക്കുദാഹരണമാണു്. പദ്യരചനയിൽ എനിക്കുണ്ടായിരുന്ന കൌതുകത്തെ അക്കാലത്തു് അദ്ദേഹം ആത്മാർത്ഥമായി ഉജ്ജ്വലിപ്പിച്ചിട്ടുണ്ടു്. അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളിൽ ഒരാൾക്കെങ്കിലും അദ്ദേഹത്തെക്കുറിച്ചു പ്രശംസാരൂപത്തിലല്ലാതെ എന്തെങ്കിലും പറയാനുണ്ടായിരിക്കുമെന്നു തോന്നുന്നില്ല...... അക്കാലങ്ങളിൽ, ക്ലാസിൽ പഠിക്കുന്ന ഇംഗ്ലീഷുപുസ്തകങ്ങളിലുള്ള കഥകൾ പദ്യരൂപത്തിൽ എഴുതുകയായിരുന്നു എൻ്റെ പ്രധാനസാഹിത്യപരിശ്രമം. നല്ല നല്ല അനേകം പദ്യങ്ങളും ഇതിനിടയിൽ ഞാൻ മനഃപാഠമാക്കിയിട്ടുണ്ടായിരുന്നു. കേരളത്തിലെ പ്രധാന സാഹിത്യകാരന്മാരുടെ പേരുകളും അവരുടെ കൃതികളും എനിക്കു പരിചിതമായിക്കഴിഞ്ഞിരുന്നു. പി.കെ.കരുണാകരമേനവനും, കെ. പി. കരുണാകരമേനവനും അക്കാലത്തു് അനേകം ഉത്തമഗ്രന്ഥങ്ങൾ എനിക്കു വായിക്കുവാനായിത്തന്നിട്ടുണ്ടു്. അന്നു ഗുരുനാഥനായ മി. കരുണാകരമേനവൻ രാഘവൻപിള്ളയെ കവി എന്നും, എന്നെ കുട്ടിക്കവി എന്നുമാണ് വിളിച്ചിരുന്നതു്. രാഘവൻപിള്ളയുമായി ഞാൻ 'ലോഹ്യ'ത്തിലല്ലെങ്കിലും, ഞാൻ ഇല്ലാത്ത അവസരങ്ങളിൽ എൻ്റെ ഡസ്കിൻ്റെ പുറത്തുനിന്നും കവിതയെഴുതിയിട്ടുള്ള എന്റെ പു [ 116 ] സ്തകം സുത്രത്തിലെടുത്തു അദ്ദേഹം അതിൽ ചില തിരുത്തലുകളെല്ലാം ചെയ്യുക പതിവായിരുന്നു. സത്യം പറഞ്ഞാൽ ഞാനതു് ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ പ്രതിഷേധം പ്രകടമാക്കുവാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. മുൻപു വിവരിച്ചിട്ടുണ്ടല്ലോ...... കാരണം, മുൻപു വിവരിച്ചിട്ടുണ്ടല്ലോ……
(അപൂണ്ണം) [ 117 ] മാരിവില്ലുമ്മവച്ചാശ്വസിക്കുന്നു ഞാൻ മായ പുച്ഛിക്കിലും കോൾമയിർക്കൊൾവു ഞാൻ മച്ചേതനതൻ വിഭാവനാ വീഥിയിൽ മത്തടിപ്പുഭാവഗന്ധർവ്വകന്യകൾ സ്വർഗ്ഗങ്ങൾ മുന്നിൽ തുറക്കുന്നിതുല്ലസൽ സ്വപ്നാത്മകങ്ങളക്കാൽച്ചിലമ്പൊച്ചകൾ (അപൂർണ്ണം)
ചന്ദനവല്ലിയിൽ ചുറ്റിയ
കാട്ടുവള്ളിയുടെ പാട്ട്
മമ ഹൃദയ മലരിലെഴും മധുരമധു നുകരണ്ടേ? അതിലിയലും ലഹരി പിടി- ച്ചതിമുദിതം മുരളണ്ടേ? മുരളണ്ടെ, മുഴുകണ്ടെ? വരികെന്റെ വരിവണ്ടേ? വരയുതയാം വനലത ഞാൻ വരുവതിനും തടവുണ്ടോ? അകിൽമരമുണ്ടരികിലവൻ പകയെഴുവോനറിയാതെ ചിറകടിതൻ മൃദുരവവു- മൊരുലവവും കലരാതെ (അപൂർണ്ണം) [ 118 ] ക്ഷമാപണം
ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ
ലോകത്തിൽ ഒരു കവിക്കും എനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല. ഒരു കവിയായിത്തീർന്നതിൽ എന്നോളം പശ്ചാത്തപിക്കുന്ന ഒരാൾ ലോകത്തിലെവിടെയെങ്കിലും കാണുമോ എന്നുംസംശയമാണ് കവിതയെഴുതുവാൻ ഞാൻ ആരംഭിച്ചത് ഒൻപതുവയസ്സു പ്രായമുള്ള കാലത്തായിരുന്നു. അന്നുമുതൽ ഇന്നുവരെ—എണ്ണായിരത്തിൽപരം ദിവസങ്ങളിൽ ഒന്നിലെങ്കിലും—എന്റെ തൂലിക അലസമായിരുന്നിടില്ല.എന്നിൽ അന്തർഭവിച്ചിരുന്ന കവിതാവാസന ആദ്യമായി രൂപമെടുത്തതു സതത്ഥ്യമായുണ്ടായിരുന്ന കലഹത്തിലായിരുന്നു. കലഹത്തിൽ ആരംഭിക്കുന്നതു കലഹത്തിൽ അവസാനിക്കുന്നതു പക്ഷെ പ്രകൃതിനിയമമായിരിക്കാം. എന്റെ ജന്മസിദ്ധമായ വാസനാസ് ഫുലിംഗം ആദ്യമായി ഊതിഉദ്ദീപിപ്പിച്ച മാന്യൻ സാഹിത്യപരീഷത്തിന്റെ ജനവിതാവായ മഹാമഹിമശ്രീ ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സിലെ പ്രഥമപുത്രനും,ഡാസ്റ്റോവ്സ്ക്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന വിശ്വോത്തരകൃതിയുടെ പരിഭാഷകനും ആയ ശ്രീമാൻ ഇടപ്പള്ളി പി.കെ. കരുണാകരമേനോനാണ്. എന്റെ കവിതയ്ക്ക് അദ്ദേഹത്തോടുള്ള കടപ്പാട് അല്പമൊന്നുമല്ല. കൃതജ്ഞതാപൂർവ്വം ഞാനദ്ദേഹത്തെ നമസ്കരിക്കുന്നു. [ 119 ] ക്ഷമാപണം
ചങ്ങമ്പുഴ കൃഷ്ണപിള്ള എം.എ
ലോകത്തിൽ ഒരു കവിക്കും എനിക്കുണ്ടായിട്ടുള്ളതുപോലെ ദയനീയമായ ഒരു പരിണാമം സംഭവിച്ചിരിക്കുമെന്നു തോന്നുന്നില്ല. ഒരു കവിയായിത്തീർന്നതിൽ എന്നോളം പശ്ചാത്തപിക്കുന്ന ഒരാൾ ലോകത്തിലെവിടെയെങ്കിലും കാണുമോ എന്നുംസംശയമാണ് കവിതയെഴുതുവാൻ ഞാൻ ആരംഭിച്ചത് ഒൻപതുവയസ്സു പ്രായമുള്ള കാലത്തായിരുന്നു. അന്നുമുതൽ ഇന്നുവരെ—എണ്ണായിരത്തിൽപരം ദിവസങ്ങളിൽ ഒന്നിലെങ്കിലും—എന്റെ തൂലിക അലസമായിരുന്നിടില്ല.എന്നിൽ അന്തർഭവിച്ചിരുന്ന കവിതാവാസന ആദ്യമായി രൂപമെടുത്തതു സതത്ഥ്യമായുണ്ടായിരുന്ന കലഹത്തിലായിരുന്നു. കലഹത്തിൽ ആരംഭിക്കുന്നതു കലഹത്തിൽ അവസാനിക്കുന്നതു പക്ഷെ പ്രകൃതിനിയമമായിരിക്കാം. എന്റെ ജന്മസിദ്ധമായ വാസനാസ് ഫുലിംഗം ആദ്യമായി ഊതിഉദ്ദീപിപ്പിച്ച മാന്യൻ സാഹിത്യപരീഷത്തിന്റെ ജനവിതാവായ മഹാമഹിമശ്രീ ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സിലെ പ്രഥമപുത്രനും,ഡാസ്റ്റോവ്സ്ക്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന വിശ്വോത്തരകൃതിയുടെ പരിഭാഷകനും ആയ ശ്രീമാൻ ഇടപ്പള്ളി പി.കെ. കരുണാകരമേനോനാണ്. എന്റെ കവിതയ്ക്ക് അദ്ദേഹത്തോടുള്ള കടപ്പാട് അല്പമൊന്നുമല്ല. കൃതജ്ഞതാപൂർവ്വം ഞാനദ്ദേഹത്തെ നമസ്കരിക്കുന്നു. [ 120 ] ആയുരാരോഗ്യങ്ങളാശീർവദിച്ച കൊ- ണ്ടായിരമായിരമെത്തുന്നു കത്തുകൾ ഓരോ സുഹൃത്തുക്ക,ളുജ്ഞാതർ കൂടിയു- മീരോഗശയ്യയിലെത്തിപ്പു സംഖ്യകൾ. ആബദ്ധസൗഹൃദമാഗമിപ്പൂ കനി- ഞ്ഞാബാലവൃദ്ധമെന്നഭ്യൂദയാർത്ഥികൾ തിങ്ങിത്തുടിപ്പു വികാരങ്ങളെൻ ഹൃത്തി- ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാൻ? ഏതൗഷധത്തിനെക്കാളുമാശ്വാസദം ചേതസ്സിൽ വീഴുമിസ്സ്വാന്തനാർദ്രാമൃതം. ത് എത്രയ്ക്കധമനാണെങ്കിലുമെന്നെയെൻ മിത്രങ്ങൾ നിങ്ങൾ വെടിഞ്ഞീലൊരിക്കലും ശത്രുവേക്കൂടിയും ബന്ധിപ്പു മൈത്രിയാൽ, ശപ്തമെൻരോഗം—ചരിതാർത്ഥനാണ് ഞാൻ നാനാരസാകുലം നാളെമജ്ജീവിത- നാടകത്തിങ്കൽ യവനിക വീഴ്കിലും. അസ്വസ്ഥചിത്തനായ് ദോഷൈകദൃഷ്ടിയാ- യസ്തമിച്ചീടാനിടയാക്കിയില്ല നീ വീർപ്പിട്ടു കണ്ണീരിൽ മുങ്ങിനിന്നിന്നിതാ മാപ്പു ചോദിപ്പൂ ഞാൻ നിന്നോടു ലോകമേ. ഒപ്പം തമസ്സും പ്രകാശവുമുൾച്ചേർന്നൊ- രപ്രമേയാത്ഭുതംതന്നെ നിൻ ഹൃത്തടം! ചെമ്പനീർപ്പൂക്കൾ വിടരുമതിൽത്തന്നെ വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും പുല്ലാങ്കുഴലിനും തോക്കിനും മദ്ധ്യത്തി- ലുല്ലസിപ്പു നീ സഗർവ്വനായ്, സൗമ്യനായ്! നിന്നെയമ്മിലപഗ്രഥിപ്പൂ കഷ്ട- മെന്നിലുള്ളെന്നെശ്ശരിയ്ക്കറിയാത്ത ഞാൻ. നന്മ നേരുന്നു നിനക്കു ഞാൻ—നീയെന്റെ നന്ദിയും സ്നേഹവും സ്വീകരിക്കേണമേ! [ 121 ] (അവസാനം എഴുതിയ കവിത) ആയുരാരോഗ്യങ്ങളാശീർവദിച്ച കൊ- ണ്ടായിരമായിരമെത്തുന്നു കത്തുകൾ ഓരോ സുഹൃത്തുക്ക,ളുജ്ഞാതർ കൂടിയു- മീരോഗശയ്യയിലെത്തിപ്പു സംഖ്യകൾ. ആബദ്ധസൗഹൃദമാഗമിപ്പൂ കനി- ഞ്ഞാബാലവൃദ്ധമെന്നഭ്യൂദയാർത്ഥികൾ തിങ്ങിത്തുടിപ്പു വികാരങ്ങളെൻ ഹൃത്തി- ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാൻ? ഏതൗഷധത്തിനെക്കാളുമാശ്വാസദം ചേതസ്സിൽ വീഴുമിസ്സ്വാന്തനാർദ്രാമൃതം. ത് എത്രയ്ക്കധമനാണെങ്കിലുമെന്നെയെൻ മിത്രങ്ങൾ നിങ്ങൾ വെടിഞ്ഞീലൊരിക്കലും ശത്രുവേക്കൂടിയും ബന്ധിപ്പു മൈത്രിയാൽ, ശപ്തമെൻരോഗം—ചരിതാർത്ഥനാണ് ഞാൻ നാനാരസാകുലം നാളെമജ്ജീവിത- നാടകത്തിങ്കൽ യവനിക വീഴ്കിലും. അസ്വസ്ഥചിത്തനായ് ദോഷൈകദൃഷ്ടിയാ- യസ്തമിച്ചീടാനിടയാക്കിയില്ല നീ വീർപ്പിട്ടു കണ്ണീരിൽ മുങ്ങിനിന്നിന്നിതാ മാപ്പു ചോദിപ്പൂ ഞാൻ നിന്നോടു ലോകമേ. ഒപ്പം തമസ്സും പ്രകാശവുമുൾച്ചേർന്നൊ- രപ്രമേയാത്ഭുതംതന്നെ നിൻ ഹൃത്തടം! ചെമ്പനീർപ്പൂക്കൾ വിടരുമതിൽത്തന്നെ വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും പുല്ലാങ്കുഴലിനും തോക്കിനും മദ്ധ്യത്തി- ലുല്ലസിപ്പു നീ സഗർവ്വനായ്, സൗമ്യനായ്! നിന്നെയമ്മിലപഗ്രഥിപ്പൂ കഷ്ട- മെന്നിലുള്ളെന്നെശ്ശരിയ്ക്കറിയാത്ത ഞാൻ. നന്മ നേരുന്നു നിനക്കു ഞാൻ—നീയെന്റെ നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!